ചിരിയുടെ നറുമുഖങ്ങൾ
മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത് കണ്ണുകളിൽ പെടുമോ? നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ? നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും. അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ച...