Posts

Showing posts from August, 2020

നാട്ടുനടത്തം

Image
കോവിഡ് നാളുകൾ ആത്മസ്സംഘർഷത്തിന്റെയും, പിരിമുറുക്കത്തിന്റെയും ദിവസങ്ങൾ മാത്രമാവാതിരിക്കാനുള്ള  ബോധപൂർവ്വമായ ശ്രമങ്ങൾ വേണമെന്ന് മനസ്സ് ആവർത്തിച്ചുമൊഴിഞ്ഞ നാളുകളിൽ തുടങ്ങിയ ചെറുവിനോദമാണ് എന്നെ  തിരിച്ചറിവിലേക്ക് കൂട്ടിക്കൊണ്ടുപോയത്.  ഒരു കാലത്തു ഞാൻ ഉല്ലസിച്ചു നടന്ന വഴികളിലൂടെ കാലങ്ങൾക്ക് ശേഷം എൻ്റെ  കാൽ വീണ്ടും തൊട്ടപ്പോൾ എൻ്റെ  നാടിനുണ്ടായ ചെറുതും, വലുതുമായ  പല മാറ്റങ്ങളും ഞാൻ തിരിച്ചറിഞ്ഞു. അവയിൽ ചിലവ എനിക്ക് പുളകം നൽകി . മറ്റുചിലവ  എന്നെ ഒരൽപ്പം നിരാശപ്പെടുത്തി.  അകലങ്ങളിൽ ഇരുന്നു നാടിന്റെ  സ്പന്ദനങ്ങൾ നിരീക്ഷിക്കുന്ന സാധാരണക്കാരനാണ് ഇതെഴുതുന്നയാൾ. ഞാൻ അങ്ങനെയാണ് വളർന്നുവന്നത്. വീട്ടുകാർക്ക് എന്നെ  ഫോൺ വിളിച്ചാൽ കൂടുതലും പറയാനുള്ളത് നാട്ടിലെ വിശേഷങ്ങളാണ് . എന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയ മാതാപിതാക്കൾ എനിക്കിഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. സാധാരണ ആളുകൾക്ക് വലിയ കാര്യമെന്ന് തോന്നാത്ത പല കാര്യങ്ങളും ഞങ്ങൾക്ക് വലിയ വിശേഷങ്ങളാണ്.  നാലുപാടം, തുരുത്തിച്ചിറ, തൈക്കൂട്ടം, വൈപ്പുമൂട്ടിൽ, കൊപ്പാറക...

Paalaguttapalle and online learnings

Image
"Please share the English words quickly anna," little Shashank sent me a voice note on WhatsApp. I replied quickly. Usually, I take time before sharing the words. I take time to think about the words that could strike meaning to each child. Once it is done, I share the list of words with the enthusiastic Shashank who takes care of allocating it to four other kids, click the photos when they finish the task and to send it to me with its original Telugu meaning. Sometimes, children forget to write their names in the small essay writing exercises we try and I get back to them to know who wrote what just to keep in my memory. We tried essay writing and casual English conversations to generate an interest in learning while the daily practice of sharing them new words was suggested by the nine-year-old Shashank (Shashi as I fondly call him) as I tried hands at teaching basic English to five children in Paalaguttapalle village, Chittur (AP) via WhatsApp medium.  \ Aparna Krishnan wa...

നിധി

Image
ആമുഖം    നിധിക്ക് കാവലിരുന്ന, നിധി തേടിയ രണ്ട് ജീവിതങ്ങളെ നിങ്ങൾക്ക് ഇവിടെ വായിക്കാം.  നിധി കാത്ത രണ്ടു മനുഷ്യർ    ആദ്യത്തെയാൾ വെറുമൊരു ശുദ്ധനായിരുന്നു. അയാളെ പാഴ്ജന്മമെന്ന് പഴിച്ചവരായിരുന്നു കൂടുതൽ ആളുകൾ. അയാളിലെ ശുദ്ധത അയാൾക്ക് വിനയായി. അയാളിലെ വിനയം ഒരു വിലങ്ങുതടിയായി. അയാൾ അയാളെ മാത്രം അറിയാതെ പോയി. പക്ഷെ  അയാൾക്കായി ഒരാൾ ക്ഷമയോടെ  കാത്തിരുന്നു. അയാളുടെ മനസ്സ് വായിച്ച നിധിസൂക്ഷിപ്പുകാരിയാണ് ആ വിശിഷ്ട വ്യക്തി. അവർക്കത് അയാളെ ഏൽപ്പിക്കാനാണ് തോന്നിയത്.  നിധി സൂക്ഷിക്കാൻ അയാളെ നിയോഗിച്ച വിവരമറിഞ്ഞ അയാൾ പകച്ചുപോയി. അയാൾ സമ്മതം മൂളി. നിധിയുടെ ഉറവിടം വരെ എത്താൻ കുറെ അലഞ്ഞു. അയാൾക്ക് കിട്ടിയ സൂചനകളെ അവഗണിക്കാതിരുന്നത് ഗുണം ചെയ്തു. അയാൾ നിധി കണ്ടെത്തുക തന്നെ ചെയ്തു.  അത്രയും നാൾ നിധി കൈമോശം വരാതെ സൂക്ഷിച്ച പെരിയനിധിസൂക്ഷിപ്പുകാരിയുടെ നിശബ്ദവും, നിർമ്മലവുമായ കരുതൽ അയാളെ വളരെയധികം സഹായിച്ചു.  നിധി കണ്ടപ്പോൾ അയാൾക്ക്  ആദ്യം ഒന്നും തോന്നിയില്ല. പിന്നെ,  നിധിയുടെ ആഴവും പരപ്പും കണ്ടു വിസ്മയിച്ച അയാൾ എന്തൊക്കെയോ വിളിച്ചുകൂവി. അന്ന് അയ...

Miss and her motherly love

Image
She is a special person I encountered in life. We have known each other for over a decade.   A person of exuberant energy, wisdom, clarity and optimism , she is a guiding light for a lot of  teenagers and concerned parents in our district.  When we met first, miss was initially surprised and taken aback to see a student with decent marks joining the Humanities stream. Students considered Arts and Humanities stream to be the least preferable option in those years. I caught their immediate attention. There was one more student with outstanding marks in the Class X exam from our batch. Miss saw a potential future in us and moulded us that way.  Miss believed in forming personal rapport. Every student in miss's class   received individual attention and care regularly. At times, students used to make fun of miss for her  'overcaring' nature. However,  mi ss surprised her critics (academic and students) and persisted with her style of teaching. I en...

വഴികൾ

Image
അൽപ്പം വിവരക്കേടും, അറിവില്ലായ്മയും, എന്തും വിചാരിച്ചാൽ നടക്കുമെന്ന  ആത്മവിശ്വാസവും കൂടിച്ചേർന്നതാണ് നമ്മുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലം. ആ നാളുകളിൽ നമ്മൾ കിനാവ് കാണുന്ന പല കാര്യങ്ങൾക്കും അൽപ്പായുസ്സാണ്. എന്നാൽ,  ചില ആളുകളുണ്ട്. ജീവിച്ചുതുടങ്ങും മുതൽ അച്ചിലിട്ട യന്ത്രം പോലെ ക്ഷീണമില്ലാതെ പ്രവർത്തിച്ചു വിജയവഴിയിൽ എത്തിച്ചേരുന്നവർ. അവർക്ക് വിദ്യാഭ്യാസം അറിവിലേക്കുള്ള സ്ഥിരനിക്ഷേപവും,തൊഴിൽ സ്വയംവിമോചനത്തിലേക്കുള്ള പോരാട്ടവും ആകുന്നു. ജീവിതത്തിൽ ഒരു വലിയ നേട്ടം കൈവരിക്കുമ്പോൾ അവർ പിന്നിട്ട വഴികളെക്കുറിച്ച് നമ്മൾ ഓർക്കും. ചിലർക്ക് ആ ഓർമ്മകൾ കോമ്പസ്സിന്റെ കുത്ത് പോലെയാണ്. ചെറുതായി ഒന്ന് വേദനിപ്പിക്കും. തനിക്കൊന്നും ആവാൻ ആയില്ലല്ലോ എന്ന് ചിലപ്പോൾ നെടുവീർപ്പിടും. ജയറാമിന്റെ ലോനപ്പന്റെ മാമോദീസ എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെ ഇഷ്ട്ടപ്പെടാത്ത ഒരു ജീവിതം കഷ്ട്ടപ്പെട്ട് ജീവിക്കും.  പിന്നെ ചിലരുണ്ട്. കഠിനാധ്വാനികൾ. ഒരു തീരുമാനം തെറ്റിയതിന്റെ പേരിൽ ഒരു വ്യാഴവട്ടം മുഴുവൻ വേദന തിന്ന് നടക്കുന്നവർ. അവർക്ക് വലിയ ആഗ്രഹങ്ങൾ ഉണ്ടാവും. പക്ഷെ, ഇടയ്ക്കെപ്പോഴോ അവരുടെ യാത്ര അവരുടെ ആഗ്രഹങ്ങളെ തേട...

'Original (idiotic?) thinking'

Image
 I am not a natural writer. Words don't come to me organically. Thoughts take time to sink in and as I absorb them, the picture becomes clearer to my eyes. This is my way of understanding. I usually don't look to byheart or reproduce something in its entirety. It was never part of my learning process. People laugh at me for not understanding big concepts. I appear an ignorant one to their judgemental eyes. But life takes the help of our character and experience to come out of our discomfort zones. It listens to the hungry soul.  When we see people as people and ideas as they exist, we can give it our best to go about in life. When we look to understand a concept or idea or anything in particular, what exactly is the force that drives us forward? Is it the burning desire to excel or a demanding situation? Desire and passion can take us anywhere. With more desire and passion, we understand the nuances of life's journey. We figure out the u-turns, pitfalls, slopes, highs and l...

കോലുമിട്ടായിക്കാലം

Image
തൊണ്ണൂറുകളിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വളർന്ന കുട്ടികൾക്ക് കോലുമിട്ടായിയോട് ഒരു പ്രത്യേക രീതിയിലുള്ള അടുപ്പമാണ്.  കോലുമിട്ടായി നുണയാൻ പ്രായം ഒരു തടസ്സമാണോ? സിഗരറ്റ് വലി പോലെ, ബീഡി വലി പോലെ ഒരു സാധാരണ കാര്യമല്ലേ ഈ കോലുമിട്ടായിത്തീറ്റ? ഒന്ന് നമ്മുടെ പ്രായവളർച്ചയുടെയും, മറ്റൊന്ന് പ്രായക്കുറവിന്റെയും അളവുകോലാണെന്ന് നമ്മൾ എന്തിനു കരുതണം?   നമ്മുടെ രണ്ടു കൈവിരൽ മിട്ടായിക്കോലിൽ ചേർത്തുവെച്ചു നാവിൽ നുണയാൻ എന്ത് രസമാണ്! മറ്റു പല മിട്ടായികളും കഴിച്ചുതീർക്കാൻ നമ്മൾ കാട്ടുന്ന പരാക്രമം കോലുമിട്ടായിയോട് നമ്മൾ കാട്ടിയെന്ന് വരില്ല. നാവിൽ നുണഞ്ഞു ആ  മിട്ടായിയുടെ സത്ത മുഴുവനായി കിട്ടും വരെ അത് ചിലപ്പോൾ വായിൽ കിടക്കും.  മിട്ടായി തിന്നുനടന്ന കാലത്തു പങ്കുവെച്ചുതിന്നൽ മുഖ്യമായിരുന്നു. പല ദിവസം പലരാണ് മിട്ടായിയുമായി എത്തുക. സ്‌കൂൾ നാളുകളിൽ മിട്ടായി പങ്കുവെച്ചുതിന്നപ്പോൾ കിട്ടേണ്ട പങ്ക് നഷ്ടമായതിൽ 'മനം നൊന്ത' ഒരു വിരുതനാണ് കോലുമിട്ടായി വാങ്ങാൻ ആദ്യമായി ആവേശം കാട്ടിയത്. വാങ്ങിക്കഴിഞ്ഞപ്പോഴല്ലേ അതിൻ്റെ  ഗുട്ടൻസ് പിടികിട്ടിയത്.  ഒരാൾ മുഴുവനായി വായിലിട്ടു നുണഞ്ഞ മിട്ടായി കഴിക്...

'Dhoni finishes off in style'

Image
 What is the first memory that comes to your mind when you think about MS? For me, it is always the World Cup-winning six at the iconic Wankhede Stadium in the night of the Sunday final. MS is a self-made and selfless cricketer. He never begged for chances. He knew about his strengths and limits. He is a calm and proactive leader. He was able to bring out the best aspects of several cricketers. Virat, Rohit, Raina, Ashwin and Jadeja had the luxury of playing under a wonderful skipper with an amazing cricket brain.  Dhoni's logical moves have its own fan base. We have all seen what happened in the 2011 WC final as he chose to bat ahead of an in-form Yuvraj despite not being in great touch throughout the tournament. His calculation was that right hand-left hand combination can unsettle the Lankans in middle overs. Dhoni's ability to play spin nicely and Yuvraj's vulnerability to off-spin (remember Murali was playing his last ODI) was another reason why he promoted himself up ...

വെള്ളം കയറുന്ന നെൽപ്പാടങ്ങൾ

Image
കൃഷിയെ ജീവനോപാധിയായി കൊണ്ടുനടക്കുന്ന ആളുകളെ സംബന്ധിച്ചു  നമ്മൾ ഇപ്പോൾ കടന്നുപോവുന്ന നാളുകൾ കഷ്ടപ്പാടിന്റെയും, ഇല്ലായ്മയുടെയും, ദുരിതത്തിന്റെയും അടയാളപ്പെടുത്തലുകളാണ്. പല മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലം ഇങ്ങനെ വെള്ളത്തിൽ മുങ്ങിപ്പോവുന്ന  ദുരവസ്ഥ ആർക്കാണ് സഹിക്കാൻ പറ്റുക? തങ്ങൾ നട്ടുനനച്ച വിളകൾ ചീയുന്നതു കാണുന്ന കാഴ്ച്ച ഏതൊരാളെയും ദുഖത്തിലാക്കും. ഈ കൊല്ലവും വളരെ വ്യാപകമായ കൃഷിനാശമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്.  പ്രളയനാളിലെ നെട്ടോട്ടം   നമ്മുടെ നാട്ടിൽ സാമാന്യത്തിലധികമായി പെയ്ത മഴ മൂലം ഡാമുകൾ നിറഞ്ഞുകവിയാതെ പോവാൻ അവയുടെ ഷട്ടറുകൾ തുറന്നുവിടുകയും, അങ്ങനെ തുറന്നുവിട്ട വെള്ളം വിവിധ ജലാശയങ്ങളിൽ എത്തുകയും, അങ്ങനെ എത്തിയ ജലം സമീപപ്രദേശങ്ങളിൽ കയറുകയും അവിടെ നിന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് ഒഴുകുകയും ചെയ്‌തു. ഈ വെള്ളപ്പാച്ചിലിൽ പിടിച്ചുനിൽക്കാൻ നമ്മുടെ പാവം വിളകൾക്ക് എങ്ങനെ സാധിക്കും? ഇനിയെന്ത്? ഇൻഷുറൻസ് തുക ലഭിക്കാനുള്ള നെട്ടോട്ടത്തിൽ  കർഷകന്റെ  വലിയൊരു സമയം നഷ്ടപ്പെടാനാണ് സാധ്യത കാണുന്നത്. അങ്ങനെയാണ് ഇതുവരെയുള്ള അനുഭവം പഠിപ്പിക്കുന്നത്.  നെൽകൃഷിയു...

My Nightingale

Image
This is about *chechi.  In a house with no male presence and protection, chechi used to rely a lot on her loving and caring uncles. Her relatives admired her cheerfulness and singing skills. Audio cassettes were trending in those days. My father recorded her sweet voice and played it out in the mornings.  She always looked gorgeous and had a sweet touch of her own when talking about things. Her voice reverberates in my mind though it has been seven years since we met the last time. We used to play a lot during childhood. She and her two sisters were always game! Kulam kara, Saat (Hide n seek), Akku, Kutteem kolum painted a cool picture of our childhood years. Chechi mostly emerged the winner. We used to complain  that she is not allowing us to win!  We all grew old while she kept her cheerfulness intact. The last time we met,  she blamed me for not recognising her from a long distance. Sorry about my bad eyesight! We spent some good time. She said bye cheerfully...

കഞ്ഞിപ്പാടത്തെ പ്രളയനാളുകൾ

Image
 വെള്ളപ്പൊക്കമെന്നു കേട്ടാൽ ഉള്ളൊന്നു കിടുങ്ങും. 2018 ലെ പ്രളയനാളുകളാണ് ആദ്യം ഓർമ്മവരുന്നത്. ഒരു നാട് ആകെ ജീവന് വേണ്ടി നാലുപാടും പരക്കം പാഞ്ഞ ആ ദുർഘടമായ നാളുകളെക്കുറിച്ചു പറഞ്ഞാൽ തീരില്ല! ഞങ്ങൾ വളരെയധികം അനുഭവിച്ചു. നാലുപാടം മട വീണപ്പോൾ വരാനിരിക്കുന്ന അപകടത്തിന്റെ തീവ്രത ബോധ്യമായിരുന്നു.  എല്ലാവരും അത്യാവശ്യസാധനങ്ങൾ മാത്രം എടുത്ത് വീടുകളിൽ നിന്നിറങ്ങി. എന്നാണ്  ഒരു തിരിച്ചുവരവ് എന്നറിയാതെ!   2018 ഓഗസ്റ്റ് പകുതി ആയിക്കാണും. നാട്ടിൽ നിർത്താതെ മഴ പെയ്യുന്നുണ്ടായിരുന്നു. തീരെ രക്ഷയില്ല. എല്ലാവരും നിസ്സഹായരായി ആദ്യമൊന്ന് പകച്ചുനിന്നു. പക്ഷെ മനോധൈര്യം വീണ്ടെടുക്കാൻ അധികസമയം വേണ്ടിവന്നില്ല. ഇവിടെ  രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ നാടാകെ ഒപ്പമുണ്ടായിരുന്നു. വളഞ്ഞവഴിയിലും, പുറക്കാടുമുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങൾ ഞങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് വകവെയ്ക്കാതെ ആളുകളെ ദുരന്തമുഖത്ത്‌ നിന്ന് മാറ്റാൻ വന്ന ആളുകൾക്ക് ഹൃദയത്തിൽ നിന്ന് നന്ദിയല്ലാതെ എന്താണ് പറയുക!   "നമുക്ക് എല്ലാ വർഷവും വെള്ളപ്പൊക്കം പതിവാണ്. 2018 ലാണ...

Superman!

Image
Superheroes let you enter a secret universe. Their actions make you think that you are special and you can do wonders like them. But after a point when life's realities struck us hard, we realise that we are not any superhero but ordinary humans who live a fearful life. What if we are able to see our own skills through the eyes of a superhero?  We have eyes. They are 20 times powerful than the best cam in the market. We have a sound memory and it can store more data than a supercomputer. Researchers say that even the most intelligent person would have not used 50 per cent of their capacity. Where are we in this? We underestimate our powers and many a time, we leave it to the machine to accomplish things. It certainly makes the task to finish easily. But when we are not understanding the process and leaving it to some mindless machine, are we undermining our intelligence to a large extend? Are we thinking about what we are doing? Who is guiding us here? Is it our own identity or is ...