Posts

Showing posts from May, 2018

പ്രകൃതി നല്‍കുന്ന ചില ജീവിതപാഠങ്ങള്‍

Image
വിലപ്പെട്ട പല അറിവുകളാണ്, ആശയങ്ങളാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നത്. പ്രകൃതിയുടെ കാര്യം തന്നെയെടുക്കുക. നിറയെ മാങ്ങ തരുന്ന മാവിന്‍റെ ചില്ലകള്‍ താഴ്ന്ന് നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാം. നിറയെ മാങ്ങകൾ ഉണ്ടായിട്ടും ഉയരങ്ങളിൽ ഒളിച്ചിരിക്കാതെ, നമ്മൾ വേദനിപ്പിക്കുമ്പോൾ അത് സഹിച്ചു നിൽക്കുന്ന മരങ്ങൾ പലതും പറയുന്നില്ലേ? മാവിനെപ്പോലെ വിനയമുണ്ടായിരിക്കണം എന്നാദ്യം പഠിപ്പിക്കുന്നത്  മിനി മിസ്സാണ്. മിസ്സ് പറയുന്നു "വിനയം എന്നത് വാക്കിലും, നോക്കിലും പ്രവൃത്തിയിലും വെളിവായാല്‍ നിങ്ങള്‍ അര്‍ത്ഥവത്തായ ജീവിതമാണ് നയിക്കുന്നത്." കലപില കൂട്ടുന്ന കാക്കക്കൂട്ടങ്ങൾ എന്തെങ്കിലും സന്ദേശം നല്കുന്നുണ്ടോ? ജീവിക്കാനുള്ള തിരക്കില്‍ മനുഷ്യരെ മറന്നാല്‍ അവര്‍ നിങ്ങളെയും സ്വാഭാവികമായി മറന്നുപോകും എന്നതാണത്. സ്വന്തം കൂട്ടത്തില്‍ ഒന്നിന് ആപത്ത് പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം  ഒത്തുകൂടുന്ന കാക്കക്കൂട്ടങ്ങള്‍ പറയുന്നത്, നിങ്ങള്‍ നിസ്സഹായരാവുന്ന വേളയില്‍ നിങ്ങള്‍ക്ക് തുണയായി ആളുകള്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചാണ്‌ എന്ന് തോന്നുന്നില്ലേ? പ്...

പാപ്പാലയിലെ എന്‍.എസ്.എസ് ക്യാമ്പ് ഓര്‍മ്മകള്‍

Image
ഡിഗ്രീ പഠനകാലത്താണ് എന്‍. എസ്. എസ് എന്ന വിദ്യാര്‍ഥികളുടെ ദേശീയ-സേവനസംഘടനയില്‍ അംഗമാകുന്നത്. ഗാന്ധിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിപാടിയാണ് എന്‍. എസ്. എസ്. സ്കൂള്‍- കോളജ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കപ്പെടുന്നു. ഒരു ബാച്ചില്‍ പരമാവധി നൂറ് അംഗങ്ങള്‍ക്കാന് അവസരം. കോളജ് ഹാളില്‍ നടന്ന orientation പ്രോഗ്രാമിന് ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു ചോദ്യമാണ് എന്ന് മുതല്‍ ക്യാമ്പിനു തുടക്കമാവും എന്നത്. ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് NSS കോളജ്- ഇന്‍-ചാര്‍ജ്- ഫാ ഷോജി വര്‍ഗീസ്‌ തന്നെ സ്ഥലവും, സമയവും അറിയിച്ചു. തിരുവനന്തപുരത്തെ, കിളിമാനൂരിനു സമീപം പാപ്പാല എന്ന ഗ്രാമത്തിലാണ് ക്രിസ്മസ് വെക്കേഷന്‍ സമയത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനു ആദ്യം തിരഞ്ഞെടുത്ത നിരവധി പേര്‍ പല കാരണങ്ങള്‍ പറഞ്ഞു പിന്മാറി. ക്യാമ്പിനു വരാൻ പലർക്കും പല കാരണങ്ങൾ ആയിരുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അനുഭവം തേടിയെത്തിയ ചിലർ, എൻ എസ് എസ് അനുഭവങ്ങൾ ആസ്വദിക്കാൻ എത്തിയ ചിലർ,  പങ്കെടുത്താല്‍ ലഭിക്കുന്ന grace markല്‍ കണ്ണ് വെച്ച് വന്നവർ, ക്യാമ്പ് അനുഭവങ്ങള്‍ മുന്‍പ് സീനിയര...

വായനശാല: പുസ്തകപ്രേമികളുടെ പറുദീസ

Image
വായനയെ ഒരു അഭിനിവേശമായി കൊണ്ടുനടന്ന കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളാണ് ഓരോ വായനശാലകളും എനിക്ക് സമ്മാനിക്കുന്നത്. നാട്ടിലെ മാങ്ങയ്ക്ക് മധുരം ഏറും എന്ന് പറയുന്നത് പോലെ ആദ്യമായി വായനയിലേക്ക് കൈ പിടിച്ചു നടത്തിയ സ്ഥാപനങ്ങളോട് എങ്ങനെ കൂറ് തോന്നാതിരിക്കും? രാജു സാര്‍ നടത്തിയിരുന്ന കഞ്ഞിപ്പാടം എയ്ഞ്ചല്‍ EMSല്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട കുറെ കഥകളും, അവ മനോഹരമായി പറഞ്ഞു തന്ന അധ്യാപകരും വായനയെ ഒരാസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ സഹായിച്ചു. ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് വീടിനു സമീപം നിന്ന മാവിന്‍റെ തണലില്‍ ഒരു കൂര പോലൊന്ന് കെട്ടി, പുസ്തകങ്ങള്‍ ഞായറാഴ്ച തോറും വെച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അതിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തിരുന്നത് അയല്‍ക്കൂട്ടത്തിന്‍റെ സ്ഥാപകന്‍ ആയ ഡി പങ്കജാക്ഷക്കുറുപ്പ് സാര്‍ ആയിരുന്നു. അന്ന് അദ്ദേഹം നല്‍കിയ പിന്തുണ ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു. പക്ഷെ, പിന്നീട് അത് തുടര്‍ന്ന് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക്  സാധിച്ചില്ല. ആദ്യമായി മെമ്പർഷിപ്പ് എടുക്കുന്നത് കഞ്ഞിപ്പാടം കെ വിജയന്‍ സ്മാരക വായനശാലയിലാണ്. അന്നവിടെ, പഴയ പഞ്ചായത്ത് മെമ്പര്‍ ആയ, ഞങ്...

സ്വപ്നങ്ങൾ യാഥാർഥ്യമാവാൻ

Image
നമ്മള്‍ എന്തിനെക്കുറിച്ചെല്ലാമാണ് സ്വപ്നങ്ങള്‍ കാണാറുള്ളത്? ആഗ്രഹിച്ചിട്ട് നടക്കാതെ പോകുന്ന, അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ എന്നാണോ പറയാന്‍ പോകുന്നത്? എങ്കില്‍, അങ്ങനെ കാണുന്ന സ്വപ്നങ്ങള്‍ മനസ്സില്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞത് കൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയതാവാനേ തരമുള്ളൂ. മനസ്സിന്‍റെ ആഗ്രഹങ്ങളാണ്, അഭിലാഷങ്ങളാണ് നിങ്ങള്‍ സ്വപ്നത്തിന്റെ രൂപത്തില്‍ പ്രധാനമായും കാണുന്നത്. ഈ കാഴ്ചകള്‍, നിങ്ങളുടെ ഉപബോധമനസ്സ് നിങ്ങളോട് സംവദിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഉടലെടുക്കുന്നതാണ് എന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്വപ്നത്തിലേക്ക്, അതിന്‍റെ ശാസ്ത്രീയതയിലേക്ക് കൂടുതല്‍ കടക്കുന്നില്ല. നമ്മെ വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന, യാഥാർഥ്യമായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്ന ചില സ്വപ്നങ്ങളുണ്ട്. അവയ്ക്ക് പുറകെ പായാന്‍ താല്പ്പര്യപ്പെടാത്ത വരാണ് നമ്മളില്‍ അധികവും. അതില്‍ അടങ്ങിയിരിക്കുന്ന പരിണിതഫലങ്ങളെ ഓര്‍ത്ത്, അധികം മെനക്കെടേണ്ട എന്ന് ചിന്തിച്ച്, സ്വയം തൃപ്തിപ്പെടാന്‍ നാം മിക്കപ്പോഴും ശ്രമിക്കുന്നു. പക്ഷെ, അങ്ങനെ ചെയ്യാതിരുന്നിട്ടുള്ള പലരും ജീവിതത്തില്‍ ...

ഞാന്‍ സ്റ്റീവ് ലോപ്പസ്: സിനിമയിലെ ജീവിതം

Image
രാജീവ് രവി സംവിധാനം ചെയ്ത, 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കണ്ടിറങ്ങിയ ആ ദിവസം ഇന്നും ഓര്‍ക്കുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിച്ചിട്ടാണ് ആ ദിവസം ഉറങ്ങാന്‍ കിടന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം എന്ന് പിന്നീട് അറിയാനിടയായി. സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രമേയം അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ് എന്നതിനാലാണ് ഇങ്ങനെയൊരു പോസ്റ്റ്‌. ചില സംഭവങ്ങള്‍ കാണാനിടവരുന്ന സ്റ്റീവിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പോലീസുകാരുടെ സഹായത്തോടെ നടക്കുന്ന രണ്ട് ഗുണ്ടാ-കൊലപാതകങ്ങളുടെ കഥയെന്ന് ഒറ്റവാചകത്തില്‍ പറയാം. എന്നാല്‍, ചിത്രം അത് മാത്രമാണ് പറയുന്നത് എന്ന് കരുതാന്‍ കഴിയില്ല.  എല്ലാത്തിനും സാക്ഷിയാവുന്ന സ്റ്റീവിന്‍റെ ഉത്തരം കിട്ടാനുള്ള അലച്ചില്‍, എല്ലാം അറിഞ്ഞിട്ടും സ്നേഹത്തിന്‍റെ പുറത്ത് അത് മറച്ചു വെയ്ക്കുന്ന അച്ഛന്‍, അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം, വഴിയില്‍ പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയില്‍  എത്തിച്ചതിനു സ്റ്റീവിനെ പഴി പറഞ്ഞ കുടുംബം- നിരവധി ചോദ്യങ്ങള്‍ ആണ് ഈ കഥാസന്ദര്‍ഭങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. തമ്മില്‍ കൊന്നു പക വീട്ടുന്ന ഗുണ...

രേണു..

Image
രേണുക  -  അതായിരുന്നു അവളുടെ പേര്. ഞങ്ങള്‍ കുറച്ചു പേര്‍ അവളെ രേണു എന്നാണ് വിളിച്ചിരുന്നത്. ആ വിളി അവള്‍ക്കും ഇഷ്ടമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഞങ്ങളുടെ ഒക്കെ ഹൃദയത്തില്‍ അവള്‍ കയറിപ്പറ്റിയത്. അൽപ്പം കുസൃതിയുള്ള  ഒരു വായാടി എന്ന് ആദ്യ കാഴ്ചയില്‍ തോന്നിക്കുന്ന പ്രകൃതം. ഞങ്ങള്‍ നടത്തുന്ന 'Eachone Teachone' എന്ന  വിദ്യാഭ്യാസ പരിപാടിക്കിടെയാണ് ആദ്യം കാണുന്നത്. ലിംഗംപള്ളിയിലെ കൂട്ടുകാരുമൊത്ത് കളിക്കുന്ന തിരക്കിലായിരുന്നു അവള്‍. അവിടെ താമസിക്കുന്ന മാരുതി പറഞ്ഞാണ് രേണുവിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. ചന്ദ്രയ്യ- ലക്ഷ്മി ദമ്പതികളുടെ ഏക മകളാണ്. ബേഗംപേട്ട് ഫ്ലൈഓവറിനു കീഴെ ഒരു അറവുശാലയുടെ സമീപം ഒരു കൂര പോലൊന്ന് കെട്ടിയിട്ടുണ്ട്.  അവിടെയാണ് താമസം. രേണുവിൻ്റെ പഠനം മുടങ്ങിയിട്ട് ഒരു വര്‍ഷമായി എന്നറിഞ്ഞു. അതേപ്പറ്റി സംസാരിച്ചപ്പോള്‍, സ്കൂളില്‍ പോകാന്‍ താല്പര്യം ഇല്ലാത്തത് പോലെ തോന്നി. രേണുവിന്‍റെ അച്ഛനമ്മമാര്‍ ഭിക്ഷ യാചിക്കാന്‍ പോകുമായിരുന്നു.ചന്ദ്രയ്യയ്ക്ക് കാഴ്ച്ചശേഷി ഇല്ല. ആദ്യ വിവാഹത്തില്‍ നടന്ന ഒരപകടത്തില്‍ ചലനശേഷിക്ക് സാരമായ കുഴപ്പം സംഭവിച്ച ലക്ഷ്മിയു...

ടിങ്കു

Image
വീട്ടില്‍ സ്ഥിരമായി വന്നിരുന്ന, ഞങ്ങളോടൊക്കെ വല്ലാത്ത അടുപ്പം കാട്ടിയിരുന്ന പൂച്ചക്കുട്ടിയാണ് ടിങ്കു. പ്ലസ്‌ ടു പരീക്ഷാചൂടില്‍ അവന്‍റെ സാന്നിധ്യം അന്ന് വല്ലാത്ത ഒരാശ്വാസം തന്നിരുന്നു. കറുപ്പും, വെളുപ്പും ഇടകലര്‍ന്നതാണ് അവന്‍റെ രൂപം. ആളുടെ പമ്മിപമ്മിയുള്ള നടത്തവും, അടുത്ത വീട്ടിലെ പട്ടിയെ കാണുമ്പോള്‍ ഉള്ള പേടിച്ചോട്ടവും കാണാന്‍ ബഹുരസമാണ്. ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയിരുന്ന ഒരു പൂച്ചയോന്നുമല്ല ടിങ്കു. ഏതോ ഒരു മഴക്കാലത്ത് വീടിന്‍റെ ഓരം പറ്റി നിന്ന ഇവനെ കണ്ടതാണ് ആദ്യഓര്‍മ്മ. പിന്നെ വൈകുന്നേരങ്ങളില്‍ അവന്‍റെ വരവ് പതിവായി. കൊറിക്കാന്‍ എടുക്കുന്ന സാധനങ്ങളില്‍ ഒരു പങ്ക് അവനും ഉള്ളതായി.  പിന്നീട് രാവിലെ ചായകുടിക്കാനും,  ഉച്ചയ്ക്ക് കിട്ടുന്ന ചോരുരുളയ്ക്കും വേണ്ടി ദിവസവും വന്നു തുടങ്ങി. ഇതിനിടയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന എലികളുടെ കഷ്ടകാലം തുടങ്ങിയിരുന്നു. ഇവന്‍ വീട്ടിലെ ഒരംഗം ആണെന്ന തോന്നല്‍ വീട്ടുകാര്‍ക്കും വന്നുതുടങ്ങി.  പൊതുവേ അത്ര പൂച്ചപ്രിയയല്ലാത്ത അമ്മൂമ്മ പോലും ടിങ്കുവിനെ തിരക്കാന്‍ തുടങ്ങി. പ്ലസ്‌ടു കഴിഞ്ഞു കോളജില്‍ ചേര്‍ന്നതോടെ വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴും ആ...

ഡിപ്രഷന്‍

Image
ഒരു കാലത്ത് ആളുകള്‍ ഡിപ്രഷനെക്കുറിച്ച് പറയാന്‍ മടി കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ പേര്‍ ഇതേക്കുറിച്ച്  സംസാരിക്കാന്‍ തയ്യാറാകുന്നു. എപ്പോഴാണ് നാം ഈ അവസ്ഥയില്‍ (ഡിപ്രഷന്‍) ചെന്ന് പെടുന്നത് എന്ന് ഓര്‍ത്ത് നോക്കിയിട്ടുണ്ടോ? ഒറ്റപ്പെടുമ്പോള്‍ എന്നാവും ഒരു പക്ഷെ നമുക്ക് കിട്ടാന്‍ പോകുന്ന ഉത്തരം. എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്നാണ് ഡിപ്രഷന്‍. ഡിപ്രഷന്‍ വന്നതിനു ശേഷം മാനസികമായി വളരെയേറെ മാറ്റങ്ങള്‍ക്ക് നാം വിധേയരാവും. ആരോടും സംസാരിക്കാന്‍ തോന്നാതിരിക്കുക,  ഉദാസീനത, പെട്ടെന്നുള്ള ദേഷ്യം, ആത്മവിശ്വാസക്കുറവ്, തനിച്ചിരിക്കാന്‍ താല്‍പ്പര്യം കാട്ടുക, ഭക്ഷണത്തോട് താല്‍പ്പര്യക്കുറവ് പ്രകടിപ്പിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഡിപ്രഷന്‍ വരാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നൊന്നുമില്ല. മാനസികസമ്മര്‍ദ്ദം ആണ് ഒരാളെ ഇവിടേക്ക് എത്തിക്കുന്നത്. വിദ്യാര്‍ഥി, ഉദ്യോഗാര്‍ഥി, വീട്ടമ്മ, മുതിര്‍ന്ന ആളുകള്‍ അങ്ങനെ ഏതൊരാള്‍ക്കും അയാള്‍ ഇടപെടുന്ന കാര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള താളം തെറ്റലുകള്‍ ഉണ്ടെന്ന് തോന്നിക്കഴിഞ്ഞാല്...

ചില സസ്യാഹാരവിശേഷങ്ങള്‍

Image
ആദ്യമേ തന്നെ പറയട്ടെ. ആരെയും, നിര്‍ബന്ധിച്ചു സസ്യഭക്ഷണം കഴിപ്പിക്കണം എന്ന ഉദ്ദേശത്തില്‍ അല്ല ഈ കുറിപ്പ്‌ പിറവിയെടുക്കുന്നത്. എന്തിന് ഈ ഭക്ഷണരീതി തിരഞ്ഞെടുക്കണം എന്ന് സംശയിക്കുന്നവര്‍ക്ക് വേണ്ടി, സ്വയം  മനസ്സിലായ കുറച്ചു വിവരങ്ങള്‍ പങ്കുവെയ്ക്കുക എന്നതാണ് ഉദ്ദേശം. 2010ലാണ് പൂര്‍ണ്ണമായും മാംസം കഴിക്കുന്നത് നിര്‍ത്തിയത്. അതിനും കുറെ നാള്‍ മുന്‍പ്‌ മീന്‍ ഒഴിവാക്കിയിരുന്നു. ഇത് രണ്ടും  ഒഴിവാക്കാനുള്ള പ്രധാന കാരണം മൃഗങ്ങളെ കൊല്ലുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയാതെ പോയത് കൊണ്ടാണ്. ഇപ്പോള്‍ മനസ്സില്‍ വരുന്നത് ഒരു മറുചോദ്യമാണ്. കഴിക്കാന്‍ മറ്റൊന്നും കിട്ടാതെ പോകുന്ന, അല്ലെങ്കില്‍ ഇവ പ്രധാനമായി ലഭിക്കുന്ന മേഖലയില്‍ നിന്ന് വരുന്നവര്‍ എന്ത് ചെയ്യണം? കുഴയ്ക്കുന്ന ചോദ്യമാണ്.  ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച്  മാത്രം കഴിയുന്നവരോട് ഒരു സുപ്രഭാതത്തില്‍  അത് വെടിയാന്‍ പറയുന്നത് അംഗീകരിക്കാന്‍ പ്രയാസമാണ്.  മാംസാഹാരം കഴിക്കുന്നത് ഒരു വലിയ പാതകം ആണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒരാള്‍ എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് അഭിപ്രായം പറയാന്‍ കഴിയില്ല എന്ന് വിശ്വസ...

പ്രിയപ്പെട്ട പാട്ടുകള്‍ (മലയാളം)

Image
പണ്ട് പാട്ടുകള്‍ ഓഡിയോ കാസറ്റിലും, ആകാശവാണിയിലും, ചിത്രഗീതത്തിലും കേട്ടിരുന്ന കാലം ഓര്‍മ്മയില്ലേ? ഇന്ന്, ഒരു ക്ലിക്കിന്‍റെ അകലത്തില്‍ പ്രിയപ്പെട്ട പാട്ടുകള്‍ ലഭ്യമാണ്. എന്നാല്‍ അന്നോ? ചില പാട്ടുകള്‍ക്ക് വേണ്ടി ആഴ്ചകള്‍ കാത്തിരുന്ന ഒരു കാലത്തിലേക്ക്  നമുക്ക് തിരിഞ്ഞുനോക്കേണ്ടി വരും.  2003ലെ ഐ പാഡിന്‍റെ വരവാണ് പാട്ടുകള്‍ ഫോണില്‍ കേള്‍ക്കുന്ന പ്രവണതയിലേക്ക് തിരിയാൻ കാരണമായത്. വിവിധ സംവിധാനങ്ങള്‍ ഒരു ഉപകരണം വഴി കൈകാര്യം ചെയ്യാം എന്ന സാധ്യതയാണ്  ആളുകളെ ഫോണിലേക്ക് ആകര്‍ഷിച്ചത്. ഫോണിലും, ടേപ്പ് റിക്കോര്‍ഡറിലും ഒരു പോലെ മിന്നിയ ചില മധുരഗാനങ്ങള്‍ ഉണ്ട്. നമ്മള്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവ. കുറെ ഓര്‍മ്മകള്‍ കൂട്ടിനുള്ള ആ പാട്ടുകളെക്കുറിച്ചാണ് ഈ കുറിപ്പ്. "ആയിരം കണ്ണുമായ്" ഒരു പക്ഷെ, ഈ കുറിപ്പ് വായിക്കുന്നവരില്‍ ഏറ്റവുമധികം പേര്‍ ഇഷ്ട്ടപ്പെടുന്ന ഗാനം ഇതായിരിക്കും. സ്നേഹത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച കമ്പോസിഷന്‍ അധികം കാണില്ല എന്ന് തോന്നുന്നു. https://youtu.be/SSIoUpiBSC4 "ആരോ കമഴ്ത്തി വെച്ചോരോട്ടോരുളി പോലെ" പഴയ ടേപ്പ്കാസറ്റില്‍ കേട്ടപ്പോള്‍ തന്നെ മനസ...

ഈച്ച്‌ വണ്‍ ടീച്ച് വണ്‍

Image
ഏതൊരാളുടെയും ജീവിതത്തില്‍, വീണ്ടും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന കുറെയേറെ നിമിഷങ്ങള്‍ ഉണ്ടായിരിക്കും. അങ്ങനെയുള്ള ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ച ഒരു പരിപാടിയെക്കുറിച്ചാണ്  ഈ കുറിപ്പ്. 2015ൽ ഹൈദരാബാദ് സര്‍വ്വകലാശാലയിൽ പുതുതായി നിര്‍മ്മിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ ലക്ച്ചര്‍ ഹാള്‍ കോംപ്ലക്സിന്‍റെ ഓരം പറ്റി അന്ന് കഴിഞ്ഞിരുന്ന, വിവിധ നാടുകളിൽ നിന്നു വന്നിരുന്ന, കുറെ നിര്‍മ്മാണതൊഴിലാളികളുണ്ടായിരുന്നു. അവരുടെ സ്കൂളില്‍ പോകാന്‍ സാധിക്കാതിരുന്ന കുട്ടികളെ ദിനം തോറും കണ്ടുകൊണ്ടാണ് ഞങ്ങള്‍ ക്ലാസ്സില്‍ പോയിരുന്നത്. അങ്ങനെയിരിക്കെ, നമ്മള്‍ വിദ്യാർത്ഥികള്‍ക്ക്  തന്നെ ഇവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കാമല്ലോ എന്ന വഴിക്ക് ഞങ്ങളുടെ ആലോചന പോയി. പിന്തുണ നല്‍കി ഒപ്പം നിന്നത് രണ്ട് സീനിയര്‍ സുഹൃത്തുക്കളാണ്. വിഷയം ഫേസ്ബുക്കില്‍ അവതരിപ്പിച്ച് ആവശ്യത്തിന് ആളുകളെ സംഘടിക്കാന്‍  ഞങ്ങള്‍ക്ക് സാധിച്ചു. അങ്ങനെ 2015 ജനുവരി 26 ഞായറാഴ്ച, ഈച്ച് വണ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ക്ലാസ് അനുഭവം നിര്‍മ്മാണതൊഴിലാളികളുടെ വീടിനു മുന്‍പില്‍ പായ വിരിച്ചു, അവിടെയിരുന്നാണ് ആദ്യനാളുകളില്‍ ക്ലാസ്സ് നടത്തിയിരു...

പീഡനത്തിന്‍റെ മതം

Image
"അതു കൊണ്ട്, പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ വീണ്ടും പറയുകയാണ്‌. ഒരു പീഡനത്തെ മതത്തിന്‍റെ കണ്ണിലൂടെ കാണുന്നവര്‍ ദേശദ്രോഹികളാണ്." നേതാവ് കത്തിക്കയറുകയാണല്ലേ? ഞാന്‍ ചോദിച്ചു.. "ഇതൊക്കെ ചെറുത്... ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു എന്ന ഭാവത്തില്‍ അയാള്‍ എന്നെയൊന്നു തുറിച്ചു നോക്കി. "അപ്പോള്‍ ഈ പീഡനത്തിന് മതം ഒന്നില്ല അല്ലേ?" ചോദ്യം ആള്‍ക്കൂട്ടത്തില്‍ നിന്നാണ്. "ഉറപ്പായും ഇല്ല". നേതാവ് മറുപടി കൊടുത്തു. "പിന്നെന്താ ------ സംഭവത്തില്‍ പ്രതികളുടെ പക്ഷം ചേര്‍ന്ന്‍ ജാഥ നടത്തിയത്? "അത്, നിയമം അനുശാസിക്കുന്ന പരിരക്ഷ എല്ലാവര്‍ക്കും കിട്ടണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉള്ളത് കൊണ്ടാണ്." "ഇതേ നിര്‍ബന്ധം ഞങ്ങള്‍ക്കും ഉള്ളത് കൊണ്ടല്ലേ കേസിന് പോയത്. കേസ് പാടില്ല എന്ന് പറഞ്ഞല്ലേ നിങ്ങള്‍ സമരം ചെയ്തത്?" "അത് വാസ്തവവിരുദ്ധമായ ഒരാരോപണമാണ്. നീതിക്ക് വേണ്ടി ഏതറ്റം വരെയും ഞങ്ങള്‍ പൊരുതും." ആരുടെ നീതിക്ക്? ആ ചോദ്യത്തോടെ അല്‍പ്പനേരം അയാളുടെ വായടഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ.. "നിയമം പ്രഖ്യാപിക്കുന്നത് വരെ ആരും കുറ്റവാള...

മനോഹരം ഈ മഹാനടി

Image

മാമ്പഴക്കൊതി

Image
കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ്‌ മാങ്ങകളോടുള്ള ഇഷ്ടം. വീട്ടില്‍ പലയിനം മാവുകളുണ്ടായിരുന്നതിനാലും, കൂട്ടുകാര്‍ക്ക് മാങ്ങാപ്രേമം അന്ന് മൂത്തിരുന്നതിനാലും മാമ്പഴം തേടി ഏറെയലയേണ്ടി വന്നിട്ടില്ല. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, സേലന്‍, ചക്കരച്ചി എന്നിവയില്‍ തുടങ്ങി ഒരു ബുധനാഴ്ച്ച നാളില്‍ ആദ്യമായി രുചിച്ച 'ബുധനാഴ്ച്ച മാങ്ങ' വരെ നീളുന്ന വിവിധയിനം മാങ്ങകള്‍. പച്ചമാങ്ങ മുളകും, ഉപ്പും ചേര്‍ത്ത്  രസിച്ചു കഴിച്ചതിനു കയ്യും കണക്കുമില്ല. എന്തിനു പറയുന്നു, കഴിഞ്ഞ തവണ കസിന്‍സുമൊത്ത് ഒത്തു കൂടിയപ്പോള്‍ പച്ചമാങ്ങ തിന്നാന്‍ ഏവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു! അവധിക്കാലത്തിനു മധുരം കൂട്ടാന്‍ എത്തുന്ന വിരുന്നുകാരന്‍,  ബാല്യകാല വികൃതികള്‍ക്ക് സാക്ഷിയായ കൂട്ടുകാരന്‍, മാങ്ങയെപ്പറ്റി എത്ര പറഞ്ഞാലും ഞങ്ങള്‍ക്ക് അധികമാവില്ല. ശവദഹനത്തിനു ചിതയൊരുക്കാന്‍ മാവ് വെട്ടുന്നത് നിറകണ്ണുകളോടെ കണ്ടുനിന്ന കുട്ടി പിന്നീട് വളര്‍ന്നു വന്നപ്പോള്‍ പരിസ്ഥിതി വാദം മുറുക്കെപ്പിടിച്ചതിന്‍റെ ക്രെഡിറ്റ്‌ സ്ക്കൂള്‍ വിദ്യാഭ്യാസത്തിനു മാത്രമുള്ളതല്ല. രുചിയുടെ വിവിധ തരം സാധ്യതകള്‍ മാമ്പഴം കഴിക്കുന്നതിനു പല രീതികളുണ്ട്. ഫലത്ത...

ക്രിക്കറ്റ് എന്ന ദേശീയ വികാരം

Image
'Our wounds have healed'. തുടരെ മൂന്ന്‌ ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനോട്  ദയനീയമായി പരാജയപ്പെട്ട വിന്‍ഡീസ് ടീമിനെ ഒറ്റയ്ക്ക് തിരിച്ചു നടത്തിയ ബ്രയാന്‍ ലാറയുടെ 400 റണ്‍ പ്രകടനം സ്റ്റേഡിയത്തില്‍ കണ്ട ഒരു കാണി എഴുതിയ ബാനറിലെ വാചകങ്ങളാണ് മുകളില്‍ കുറിച്ചത്. ക്രിക്കറ്റ് എന്നതിനെ ഒരു കളി മാത്രമായി ചുരുക്കാന്‍ എന്നും മടിച്ചിരുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും. അവിടെ ചെന്നാല്‍ ക്രിക്കറ്റ് ശ്വസിക്കുന്ന ആളുകളെ നിങ്ങള്‍ കണ്ടുമുട്ടുമെന്ന്‍ പലരും പറഞ്ഞതിനെ ഒരതിശയോക്തിയായി കാണാനാവില്ല. ഇരു രാജ്യങ്ങളും എന്തുകൊണ്ടാണ് ക്രിക്കറ്റിനെ ഇത്ര പ്രണയിച്ചത്? സാമാന്യയുക്തിക്ക് തോന്നിയ ഒരു കാര്യം പറയാം. ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ കുറെ നാള്‍ കഴിഞ്ഞ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഈ മത്സരങ്ങള്‍ ഒരു തരം മധുരപ്രതികാരത്തിനുള്ള അവസരമായിരുന്നു. 1983ല്‍ ഇന്ത്യ ലോകകപ്പ്‌ നേടുന്നതിനും നാളുകള്‍ക്ക് മുന്‍പേയുള്ള കാര്യത്തെക്കുറിച്ചാണ് പറയുന്നത്. അക്കാലത്ത് ക്രിക്കറ്റ് ജനപ്രിയമായിരുന്നില്ല എന്ന് പൂര്‍ണ്ണമായും കരുതാനാവില്ല. ലോകകപ്പ്‌ വിജയം നല്‍കിയ അടിത്തറയില്‍ ഇന്ത്യയിലെ ക്രിക്കറ്റ് വളര്‍ച്ച പ്രാപി...

വില്‍ക്കാനുണ്ട് പുസ്തകങ്ങള്‍!

Image
ഇത് വരെ സ്വപ്നത്തില്‍ പോലും ചെയ്യാന്‍ തോന്നാത്ത ഒരു കാര്യമാണ് ഇപ്പോള്‍  ഞാന്‍  ചെയ്തത്. കൈയിലെ പുസ്തകങ്ങൾ കിട്ടിയ  വിലയ്ക് വില്‍ക്കാന്‍ കൊടുത്തു എന്നതാണത്. ഹൈടെക് സിറ്റി ചുറ്റുന്നതിനിടയിൽ  വാങ്ങിക്കൂട്ടിയ  പുസ്തകങ്ങളാണ് കോട്ടി മാർക്കറ്റിൽ പോയപ്പോള്‍ വിറ്റത്. അങ്ങനെ  കിട്ടിയ തുക  പോക്കറ്റിൽ ഇട്ടു നടന്നപ്പോള്‍ ആദ്യമൊന്നും തെല്ലു കുറ്റബോധം തോന്നിയില്ല. ഹോസ്റ്റല്‍ റൂമിൽ കുന്നു കൂടിയ പുസ്തകങ്ങളും, വസ്ത്രങ്ങളും എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ടു കുറെ നാളുകളായിരുന്നു.  ഹൈദരാബാദ് നഗരസഭയുടെ (GHMC) Wall  of Kindness എന്ന പദ്ധതിയില്‍ ചേര്‍ന്ന്‍ പഴയ തുണിത്തരങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.  ഒരു ശനിയാഴ്ചയാണ് പുസ്തകവില്പനയ്ക് കോട്ടിയില്‍ പോയത്. പഴയ പുസ്തകങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന സ്ഥലമാണത്. പലതും പ്രതീക്ഷിച്ചു പോയ എന്നെ നിരാശപ്പെടുത്തുന്ന വിലയാണ് അവിടെ നിന്നും ലഭിച്ചത്. പുസ്തകം കൊടുക്കണോ എന്ന് ഒരു നിമിഷം ആലോചിച്ചു. ഇത്രയും ഭാരം താങ്ങി തിരികെ പോകാന്‍ വയ്യ എന്നുറപ്പിച്ച ഞാന്‍ ഒടുവില്‍ കിട്ടിയ വ...