Posts

Showing posts from April, 2021

We are not misfits...

Image
This is for those who think you are a misfit in the present world. Why do I say that we have to trust ourselves even when the whole world is against us. There are chances that we might not have expressed our idea in a way such that it made sense to the other person. Expression of our own self is a much-desirable habit in this networked world. We have to put forth faith in the magic called communication and conversation. Being a part of meaningful conversations is an insightful experience that can transform the way we perceive things. Every opinion, every viewpoint, every thought can add a value, because they count a lot.They matter because you own them. They matter because your opinion could be a reflection of your experiences and worldviews. We have to be true to ourselves because we are not alone, nor are our struggles. Their is a soul and a mind living inside our body,  craving for love and affection. Every life is an open book. There is a skill in unboxing it becaus...

സഞ്ചാരവും യാത്രയും ഒന്ന് തന്നെയാണോ? ആവോ, അറിയില്ല!

Image
 സഞ്ചാരവും, യാത്രയും തമ്മിലുള്ള വ്യത്യസ്തത വെളിവാകുന്നത് വൈകിയാണ്. സഞ്ചാരം അനന്തമായ യാത്രയാണ്. യാത്ര പല അനുഭവങ്ങളുടെ ശേഖരവും.  കൈയ്യിൽ വളരെക്കുറച്ചു സാധനസമഗ്രികൾ കരുതിയാണ് ഞാൻ ചുറ്റിക്കറങ്ങാനിറങ്ങുന്നത്. ചിലവുകൾ  ചുരുക്കി, സാവധാനം ഓരോ സ്ഥലവും കണ്ടുത്തീർത്ത്, അടുത്ത യാത്രയ്ക്കായി തയ്യാറെടുക്കുന്നു. ഒരു യാത്രയിൽ നിന്ന് അടുത്തതിലേക്ക് വർഷങ്ങളുടെ ഇടവേള കണ്ടേക്കാം. "ഒന്നാനാം ഉല്ലാസയാത്ര പോയപ്പോൾ ഒരു നാരങ്ങ, നൂറ് പാവക്ക, രണ്ട് ചെണ്ടുമല്ലി, ഒരു കുഞ്ഞാറ്റക്കുരുവിയെ ഞങ്ങൾ കണ്ടു" എന്റെ ഓർമ്മയിലെ ആദ്യ ഉല്ലാസയാത്രകളിലൊന്നിൽ വാഹനത്തിലിരുന്ന എല്ലാവരും ഒത്തുചേർന്ന് പാടിയ ഒരു പാട്ടാണ്. ഗ്രാമത്തിന്റെ ഇട്ടാവട്ടത്ത് നിന്നും പുതിയ കാഴ്ചകൾ കാണാൻ ഇതുവരെ പോയിട്ടില്ലാത്ത ഇടങ്ങളിൽ എത്താൻ പോകുന്നല്ലോ എന്നോർക്കുമ്പോഴെല്ലാം ഉള്ളൊന്ന് കോരിത്തരിക്കും. വാഹനത്തിൽ 'നല്ലകുട്ടിയായി' അടങ്ങിയിരിക്കാമെന്ന് ആഗ്രഹിച്ചാലും മനസ്സിലെ സംശയങ്ങൾ ചോദ്യരൂപത്തിൽ പുറത്തുവരും. അടുത്തിരുന്നയാളിനെ സ്വസ്ഥമായി സ്ഥലം കാണാൻ ഞാൻ അനുവദിച്ചിരുന്നില്ല. ബസിൽ അന്ന് ഞങ്ങൾ പോയത് തേക്കടി കാണാനാണ്. വാഹനം തേക്കടിയിലെത്തിയപ...

Leaf-story!

Image
Each leaf has a story, A part of a big tree yesterday, A distant memory today. Each day passes like a fallen leaf, Reminding our days are numbered. A leaf lives life in its own terms, Dancing to the wind, singing to the tunes, Making the way someday, For new leaves to appear.  The wind may blow hard, To pull the leaves down,  Leaves die! Some of them stay beneath the tree, They struggle for movement, They see new leaves, They watch seasons change, They form a part of soil, They absorb new colours, They taste sweetness of water. Let me ask something, Are we a part of the giant tree? A form of dead leaves? Or that of a blowing wind? What do you say? Let you finish our story!

ഘർ വാപ്പസി

Image
ജോലി ചെയ്യുന്നയിടത്ത് ജീവിതം വളർത്താൻ ഇഷ്ടത്തോടെയും, ഇഷ്ടമില്ലാതെയും നമ്മൾ ഒരുങ്ങുന്നു. ഒരു ജോലി കിട്ടുക വലിയ പ്രയാസമാണ്. തൃപ്തിയുള്ള ശമ്പളത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് ജോലി ചെയ്യാനാവുക അതിലും കടുപ്പമാണ്. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്മസും, ദീപാവലിയുമൊക്കെ വെളിനാട്ടിൽ ഒറ്റയ്ക്ക് ചിലവഴിച്ചപ്പോളൊക്കെ എന്നെ വേട്ടയാടിയ ഒരു ചോദ്യത്തിന് ഇനി അവസാനമാവുകയാണ്. അഞ്ച് വർഷത്തോളമായി കാണുന്ന ഒരു പകൽക്കിനാവിന്റെ സാക്ഷാത്ക്കാരം! നാട്ടിലൊരു ജോലി! നാട്ടിലൊരു വലിയ സ്ഥാപനത്തിൽ പെരുമയുള്ള ജോലി എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രധാന ആവശ്യം ആയിരുന്നു. ഇഷ്ടമുള്ള വിഷയം പഠിക്കാൻ ഇഷ്ടത്തോടെ പറഞ്ഞുവിട്ട വീട്ടുകാരോട്, പഠിക്കാൻ പുറകിലായപ്പോൾ പ്രതീക്ഷ കൈവിടാതിരുന്ന സഹപാഠികളോട്, ഇഷ്ടവിഷയമെടുത്തപ്പോൾ ഒപ്പം നിന്ന അധ്യാപകരോട്, എന്നെ വളർത്തി വലുതാക്കിയ എന്റെ നാടുകളോട്, വായിച്ചു ഭ്രമിച്ച പുസ്തകങ്ങളോട്, കഥകൾ പറഞ്ഞ കണ്ണുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അവർ പ്രതീക്ഷിക്കുന്ന മറുപടി പറയാൻ എന്റെ ഹൃദയം എന്നും തുടിച്ചിരുന്നു. "നാട്ടിൽ ജോലിയൊന്നുമായില്ലേ?"  പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയിട്ടും പ്രതീക്ഷ കൈവിടാൻ നി...