Posts

Showing posts from May, 2021

എഴുത്തുപെട്ടിയെന്ന സന്തതി ഉണ്ടായതെങ്ങനെ...

Image
ഇത്‌ എഴുത്തുപെട്ടിയുടെ കഥയാണ്. എഴുതാനറിയാത്ത ഒരാളുടെ എഴുത്തുശ്രമങ്ങളുടെ കഥ.  ഉള്ള് തുറന്ന് എഴുതുമ്പോൾ എന്റെ മനസ്സിലെ മാറാലകൾ ഒന്നൊന്നായി അഴിഞ്ഞുനീങ്ങുന്നു. അവയിലെ വിയർപ്പുതുള്ളി തുടച്ചുനീക്കി വായനക്കാർക്ക് സമർപ്പിക്കുന്നു. ഓരോ എഴുത്തിലും എന്റെയുള്ളിലെ എന്നെ  അൽപ്പംകൂടെ നന്നായി അറിയാൻപറ്റുന്നു. വായനയോട് തുടങ്ങിയ പ്രേമമാണ് എഴുത്തിലേക്ക് പ്രവഹിച്ചത്.  കഞ്ഞിപ്പാടം എന്ന കുട്ടനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരനാണ് എഴുത്തുപെട്ടിയുടെ പുറകിലുള്ള ബുദ്ധികേന്ദ്രം.  ചെറിയ പ്രായത്തിൽ ധാരാളം പുസ്തകങ്ങളും മാസികകളും വായിച്ചു. വായിക്കുന്ന കഥയോടൊപ്പം അതിന്റെ പിന്നിലെ കൈകളേയും മനസ്സിൽ സൂക്ഷിച്ചു. അഞ്ച് വയസ്സുള്ളപ്പോൾ ക്ലാസ്സിലെ മലയാളം അധ്യാപകനായ രാജു സാർ ആവശ്യപ്പെട്ടതു പ്രകാരം എഴുതിയ വാക്ശകലങ്ങളാണ് എന്റെ ഓർമ്മയിലെ ആദ്യ രചന. അതിനെ കവിത എന്ന് വിളിക്കാമോയെന്ന് ഇന്നും പിടിയില്ല!  'മഴ നല്ല മഴ, എന്തു നല്ല മഴ, മഴ വരുമ്പോൾ കുടയെടുക്കാൻ മറന്ന കോലപ്പൻ, മഴയും നനഞ്ഞു ഓടി വരുന്നത് കണ്ടില്ലേ' പെൻസിലിൽ ഭാവന വിരിഞ്ഞ നിമിഷം ആദ്യമായി കുറിച്ച ആ വരികളെ കുട്ടിക്കവിതയെന്നോ പൊട്ടക്കവിതയെന്നോ വിളി...

Depressive days, dismissive past

Image
It was a difficult time. I was never sure if I was depressed or sad. I knew that something had affected my mind. I could not comprehend it in the initial days. When it progressed, I realized that I am in a web of complexity. Those were the most challenging days which I experienced in life so far. I was absent-minded. I did not know how to react to some normal circumstances. It was hard to undertake a simple decision. I stared at different things for many hours. I did not listen to classes, conversations, people, or myself. I was mentally and physically tired.  I believed I would die soon. I got into a terrible state of physical health. I knew that something was seriously going wrong within me. I helplessly observed my close friends trying to figure out what I said by repeating to me what I told them. Some of them asked me the reason for my struggles to which I had no answer. I appeared dumb-faced in front of my good wishers. I had great difficulty when articulating, mak...

എഴുത്തിൽ പിടിച്ച കുരുക്ക്, ഉള്ളടക്കത്തിൽ വന്ന തുറന്നെഴുത്ത്

Image
ആദ്യകേഴ്‌വിയിൽ സമാനമെന്ന് തോന്നിക്കുന്ന വ്യത്യസ്തമായ രണ്ട് ആവിഷ്കാരരീതികളാണ് കണ്ടന്റും എഴുത്തും. ഉള്ളടക്കം എന്നാണ് കണ്ടന്റിന്റെ മലയാളപദം. ലേഖനത്തിൽ  ഇനിയുള്ള ഭാഗങ്ങളിൽ മലയാളപദമാണ്  ഉപയോഗിക്കുന്നത് എന്ന മുൻകൂർജാമ്യത്തോടെ തുടങ്ങട്ടെ. ഐടി യുഗത്തിന്റെ കടന്നുവരവോടെ ലോകമെങ്ങും പ്രചാരത്തിലായ എഴുത്തുരീതിയാണ് ഉള്ളടക്കയെഴുത്ത്. സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ (എസ്ഇഒ) എന്ന സാങ്കേതികവിദ്യയുടെ സകലസാധ്യതകളും ഉപയോഗിച്ച് തയ്യാറാക്കുന്ന എഴുത്തുരീതിയാണത്. നമ്മൾ തിരഞ്ഞെടുത്ത വിഷയം ഇന്റർനെറ്റിൽ ഹിറ്റാവുമോ, സെർച് എഞ്ചിനുകൾ ലിസ്റ്റ് ചെയ്യുമോ, കീവേർഡുകൾ ആവശ്യത്തിന് അടങ്ങിയിട്ടുണ്ടോ, തലക്കെട്ടും ഉപഘടകങ്ങളും എസ്ഇഒ മാതൃക  കൃത്യമായി പാലിച്ചോയെന്നതൊക്കെ  കണക്കാക്കിയാണ് ഉള്ളടക്കത്തെ പൊതുവെ വിലയിരുത്തുക.  മാധ്യമപ്രവർത്തനത്തിൽ നിന്ന് മാറിയശേഷം ഉള്ളടക്കയെഴുത്തിൽ കുറച്ചുനാൾ ജോലി ചെയ്തിരുന്നു. അപ്പോഴാണ് മാധ്യമരചനയും ഉള്ളടക്കയെഴുത്തും ക്രിയാത്മകരചനയും തമ്മിൽ അകന്നബന്ധത്തിലുള്ള അമ്മാവന്റെ  അടുപ്പം പോലുമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്.  മറ്റുള്ള എഴുത്തുകളെപ്പോലെ തല പുകപ്പിക്കുന്നതും അധ്വാനഭാര...

'Music Magic'

Image
Yes, music can kill our time. Not just our time, it can freeze time and space. A beautiful composition has the fine ability to bring back some past memories. We flow through a bygone period that may never return into our lives.  Some songs take us into a timeline. In the internet age, it is easier to listen to favourite songs. There was a time we waited a week or more to listen to a five-minute cinema song. We had to wait another seven days to get a glimpse of that song once again. But we never complained. We were children and songs were our enjoyment.  I used to wake up listening to the cassette records of village temple. As the records stop, my father would start the tape recorder. He would place the cinema cassette in the recorder. A cinema cassette compiles a set of pre-recorded songs from a film or a collection from different movies. Some songs mean a lot. I used to drop tears when I listened to 'Mazha peytaal' from the Balachandramenon film named April 18. It hurt me bec...

തിരിച്ചറിയാതെ പോകുന്നത്...

Image
ബഹിർമുഖത (Extrovert) അലങ്കാരമായി വാഴ്ത്തുന്ന ഭൂമിയിൽ മനോവിഷമം അടക്കിപ്പിടിച്ച് രാവുകളും പകലുകളും തള്ളിനീക്കുന്ന അനേകരുണ്ട്. പറമ്പിൽ ആരുടെയും കണ്ണിൽപ്പെടാതെ നിൽക്കുന്ന തുമ്പച്ചെടിയെ പോലെയാണ് തിരിച്ചറിയപ്പെടാതെ പോകുന്നവരുടെ ജീവിതദുഃഖം. തുമ്പപ്പൂവിന്റെ നിർമ്മലമായ ഭംഗി ശ്രദ്ധിക്കാതെ, അതിന്റെ സാന്നിധ്യം തിരിച്ചറിയാതെ നമ്മൾ പായുന്നു. നമ്മളിൽ ചിലരുടെ മനസ്സുകൾ തുമ്പപ്പൂ പോലെ ശുദ്ധമെങ്കിലും അവയെ വിലവെയ്ക്കാൻ ആൾകാരില്ലാതായാൽ നമ്മളെ പരാജയബോധം പിടികൂടാം.  തിരിച്ചറിയപ്പെടാതെ പോകുന്നവർ പലവിധമാണ് -- നല്ല രീതിയിൽ ജോലി ചെയ്തിട്ടും അവഗണന നേരിടുന്നവർ, ആവശ്യം നേടാൻ ആളുകൾ മുതലെടുക്കുന്നവർ, സ്വന്തം കഴിവുകൾ പുറംവേദികളിൽ പ്രദർശിപ്പിക്കാതെ ഒതുങ്ങിക്കൂടുന്നവർ, സ്വന്തം മനസ്സിനെ പ്രദർശനവസ്തുവാക്കാതെ തടഞ്ഞുനിർത്തുന്നവർ, സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്നവർ -- അവഗണനയുടെ വേദന നന്നായി അറിയുന്നവരാണ് ഇവരെല്ലാവരും. ആളുകൾക്കിടയിൽ ഒഴുകിനടക്കുന്നവരെ ശ്രദ്ധിക്കാനാണല്ലോ നമുക്കെല്ലാം സമയം. അല്ലാതെയുള്ളവർ പറയുന്ന കാര്യങ്ങൾ പരാതിയെന്നപോലെ സമീപിക്കാനാണ് പൊതുസമൂഹം തയ്യാറാവാറുള്ളത്. ഇത്‌ മനസ്സുകളെ കുത്തിനോവിക്കുന്...

Farmers and fishermen share some common concerns

Image
                    A calamity is a wild experience. The gravity and severity of a disaster are beyond pictures and words. Every such incident is a combination of bittersweet and dangerous memories. It affects people in a contrasting fashion. For some people, the memories of the 2018 Kerala floods associate with the helping nature of Malayalis. There have been several conversations where people praised the courage and character shown by our people. The conversation stops with the usual exclaimer that 'Malayali helping mentality has changed' and people continue to take advantage against each other. However, testing times demand endurance from people. So, looking in perspective, it is a positive memory of our fighting spirit. But there lies an irony. The helping aspect is only one part of an incident which we prioritized over other events. There were terrible loss of lives, loss of property etc. But the Malayali psyche was in t...

സ്ത്രീധനം എന്നാൽ സ്ത്രീപീഡനം

Image
 ഓരോ സ്ത്രീധന പീഡന വാർത്ത വായിക്കുമ്പോഴും മനസ്സിൽ ആദ്യമെത്തുന്ന മുഖങ്ങൾ വിവാഹ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിന്റെയും കല്യാണം ഭംഗിയായി നടത്താൻ പാടുപെട്ടുകാണുന്ന കുടുംബത്തിന്റെയുമാണ്. എത്ര പ്രതീക്ഷയോടെയാകാം അവർ ജീവിതത്തിലെ 'നിർണ്ണായകമായ'  മാറ്റത്തെ കണ്ടുകാണുക. പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാൽ നീട്ടുന്ന പല യുവതികളും നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത പീഡനമാണ്. എന്നാലും എന്തും വരട്ടെയെന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുക. അവരിൽ ചിലരാകട്ടെ,  ഇടവഴിയിൽ പ്രതീക്ഷയറ്റ് ജീവിതം അവസാനിപ്പിക്കുന്നു.  നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത്? സ്ത്രീ സമത്വം എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നതല്ലാതെ ജീവിതത്തിൽ അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ വിമുഖത പുലർത്തുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച പെണ്ണുകാണലും ജാതകവും ശുഭമുഹൂർത്തനിർണ്ണയവും സുദീർഘമായ ചർച്ചയും തിരശീലയിൽ വിരിയുന്ന കെട്ടുകാഴ്‌ചകളും ചേർന്നതാണ് നമ്മുടെ 'ഏർപ്പാട് കല്യാണങ്ങൾ' (Arranged marriage). ഏത് മതത്തിന്റെ കാര്യമായാലും അവസ്ഥ ഏതാണ്ട് സമാനമെന്ന് പറയ...