Posts

Showing posts from January, 2019

ശബരിമല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികള്‍

Image
സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി വലിയ കോലാഹലങ്ങളാണ് കേരളത്തിൽ കാണുന്നത്. യുവതി-പ്രവേശനം എന്ന വിഷയത്തിൽ മാത്രമൊതുങ്ങാതെ ശബരിമലയുടെ പാരിസ്ഥിതിക നിലനിൽപ്പ് കണക്കിലെടുക്കുന്ന സമീപനം ഒരു ഭാഗത്ത് നിന്നും കണ്ടില്ല. വർഷം തോറും ഭക്തർ ഉൾപ്പടെയുള്ളവർ ഈ പ്രദേശത്തു വരുത്തിവെയ്ക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. പമ്പാനദിയിൽ മാരകമായ അളവിൽ ഈ-കോളി ബാക്ടീരിയ പെരുകാൻ കാരണം അവിടെ മലിനമാക്കിയ മനുഷ്യർ തന്നെയാണ്. പ്രതിവർഷം അവിടെ തള്ളുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. നിലവിൽ അവിടെയുള്ള 3 ഇൻസിനേട്ടർ പ്ലാന്റുകൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ കൂടുതൽ മാലിന്യസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കണമെന്ന് വെച്ചാലും അതിനു വനഭൂമി വെടിപ്പാക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. അതു മാത്രമല്ല, ഏതൊരു പ്രദേശത്തിനും പരമാവധി താങ്ങാവുന്ന പരിധി കടന്നാൽ, പ്രത്യേകിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണെങ്കിൽ, അവിടെ ഉണ്ടായേക്കാവുന്ന പ്രകൃതി-ദുരന്തങ്ങൾക്ക് ആരാണ് ഉത്തരവാദി? മുൻപ് കേദാർനാഥിൽ എന്താണ് സംഭവിച്ചത് എന്നു മറക്കാൻ കഴിയുമോ? കാനനവാസനായ അയ്യപ്പൻ കഴിഞ...

സ്വപ്നത്തിലെ യാത്ര

Image
യാത്ര ചെയ്യാൻ ഇഷ്ടപെടാത്തവരായി ആരാണുള്ളത്? പലർക്കും അതിന് സാധിക്കാതെ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സമയക്കുറവ്, സാമ്പത്തികം എന്നീ രണ്ടു കാരണങ്ങളാണ് പ്രധാനമായും വിലങ്ങുതടിയായി വരാറുള്ളത്.അ ങ്ങനെ നിരാശയിലിരിക്കെ, ഓർക്കാപ്പുറത്താണ് യാത്ര ചെയ്യാൻ കൊതിക്കുന്ന ചില സ്ഥലങ്ങൾ സ്വപ്നത്തിൽ കാണാൻ തുടങ്ങുന്നത്. അടുത്ത് ഉടനെയൊന്നും എത്തിച്ചേരാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലാത്ത മനോഹരമായ കുറെ സ്ഥലങ്ങൾ, സാഹസികത ഇഷ്ടപെടുന്ന എനിക്ക് അത് ചെയ്ത സംതൃപ്തി ലഭിക്കുന്നു. അങ്ങനെ കിട്ടുന്ന ചില നിമിഷങ്ങൾ വല്ലാത്ത സന്തോഷമാണ് മനസ്സിന് സമ്മാനിക്കുന്നത്. യാത്ര ചെയ്യുന്നില്ലല്ലോ എന്ന സങ്കടം കുറെ നേരത്തേക്കെങ്കിലും നമ്മെ വിട്ടുപോകുന്നു. ഒരു പുഞ്ചിരിയോടെ ഒരു ദിവസത്തെ നമ്മൾ വരവേൽക്കുന്നു. ഈ സ്വപ്നങ്ങൾ തേടിവരാൻ പ്രത്യേകിച്ചു കാരണങ്ങൾ എന്തെങ്കിലുമുണ്ടോ? തീവ്രമായി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നമ്മൾ സ്വപ്നത്തിൽ കാണാറുണ്ടെന്നു പല എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണ്. എങ്കിലും സ്വപ്നം കണ്ടു നടന്നാൽ മാത്രം മതിയോ? ഒരു മുഴുവൻ സമയ സ്വപ്നജീവിയായി യാഥാർഥ്യത്തെ മറന്നു ജീവിക്കണം എന്നൊരിക്കലും പറയുന്നില്ല. ജീവിതം ജീ...