ട്രോളർമാരുടെ ശ്രദ്ധയ്ക്ക്
കൊറോണക്കാലത്ത് നെറ്റ് തുറന്നാൽ ട്രോളുകളുടെ പെരുമഴയാണ്. വിഷയം എന്തുമാകട്ടെ - ട്രോൾ രൂപത്തിൽ അതിനെ അവതരിപ്പിച്ചാൽ കൂടുതൽ ആളുകളിൽ എത്തപ്പെടുന്നു. കേരളത്തിലെ പല സർക്കാർ സംവിധാനങ്ങളും ഇന്ന് ട്രോളുകളെ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നു. ട്രോളുകൾ വിനോദത്തിനുള്ളതാണ്, അവയെ സീരിയസ് ആയെടുക്കരുത് എന്നൊക്കെ ഇതിഷ്ടപ്പെടുന്നവർ പറയുമെങ്കിലും ചില കാര്യങ്ങൾ തുറന്നുപറയുന്നതിൽ വിരോധം തോന്നരുത്. സ്ത്രീകളെ അവഹേളിക്കുന്ന തരം ട്രോളുകൾ തമാശയായി കാണാൻ പറ്റാറില്ല. ഒരാളുടെ പേഴ്‌സണൽ സ്‌പേസിൽ കൈ കടത്തുന്ന രീതിയാണത്. സ്‌കൂളുകളിൽ പഠിക്കുന്ന കാലത്ത് പല തരം കളിയാക്കലുകൾ കേട്ടിട്ടുള്ളവരാണ് നമ്മൾ. അന്നൊക്കെ, അതിനെ തമാശരൂപത്തിൽ എടുത്തവരും, മനസ്സിൽ വിഷമത്തോടെ കൊണ്ടുനടന്നവരും ഉണ്ട്. ഇങ്ങനെ ചെയ്‌തിരുന്നവരുടെ പ്രധാനവാദം എന്നത് മനസ്സ് അൽപ്പം ബലമാകാൻ ഇതാവശ്യമാണ് എന്നതായിരുന്നു. ഒരു സുഹൃത്തിനെ അങ്ങനെ വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് പലരും കരുതും. പക്ഷെ, വിളിച്ചത് കൂട്ടുകാരായത് മൂലം മിണ്ടാതെ വിഷമമടക്കുന്നവരോട് നിങ്ങൾ എന്താണ് ചെയ്യുന്നത്? അന്ന് നമ്മൾ വിളിച്ച പല പേരുകളും ഇന്നോർക്കുമ്പോൾ അരോചകമായി തോന്നാറുണ്ടോ? സെലിബ്രിറ്റികളായാൽ...