Posts

Showing posts from April, 2022

മായാലോകം

Image
1 എഴുതാതെ, പറയാതെ, ചോദിക്കാതെ നഷ്ടമായ അവസരങ്ങൾ..നിരാശയുടെ പടുകുഴി തോണ്ടിയ അനുഭവങ്ങൾ.. വേദന... ലഹരി പിടിപ്പിച്ച വേദന..ഇരുട്ട്... നെഞ്ചു നീറിയപ്പോൾ മനംമാറ്റം ആവശ്യമാണെന്ന് തോന്നി. അപ്പോൾ  കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി.. പ്രപഞ്ചത്തിന്റെ മാന്ത്രികതയിൽ പുളകം കൊണ്ട ബാല്യം.ആ ജീവിതം എന്താണ് സമ്മാനിച്ചത്? ഓർമ്മയുടെ വസന്തം മാത്രമല്ലെന്ന് ഭൂതകാലത്തിന്റെ വേലിയിറക്കത്തിന് ശേഷം മനസ്സിൽ തെളിഞ്ഞു. വേലിയേറ്റം കഴിഞ്ഞു, തിര മാഞ്ഞു.  വളർച്ചയില്ലാത്ത  വാക്കുകളും വരണ്ടുപോയ ചിന്തകളും ചുറ്റും ചിതറി കിടക്കുന്നു. സമീപം ഒരു കല്ലറ നിലകൊള്ളുന്നത് കണ്ടു.    ഓർമ്മയുടെ ചിതലരിച്ച കല്ലറയുടെ സമീപത്തേക്ക് നടന്നു.   'പ്രായം കൊണ്ട് മുതിർന്നെങ്കിലും മനസ്സ് വ്യക്തിത്വം തേടുന്ന കൊച്ചുകുട്ടിക്ക് സമാനമാണ്' എന്ന് മനസ്സിലോർത്തു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ഒരു  വിഡ്ഢി ചിരി പാസാക്കി.സ്വതസിദ്ധമായ ആ ചിരി അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.  ആളുകൾക്ക് ആരോചകമായി തോന്നുന്ന ആ ചിരിയിൽ കൂടെക്കൂട്ടിയത് കനലെരിഞ്ഞ ഓർമ്മകളുടെ കൂമ്പാരമാണെന്ന് ആരറിഞ്ഞു?...