കുടജാദ്രി ഡയറീസ്
കുടജാദ്രിയിൽ പോയവർക്കറിയാം, ആ മലനിരകൾക്ക് വല്ലാത്ത ചന്തമാണ്. അവിടെ ഒരിക്കൽ പോയവർ വീണ്ടും ചെല്ലാൻ ഇഷ്ടപ്പെടുന്നത് ആ സ്ഥലത്തിൻ്റെ ചാരുത കൊണ്ടാണ്. 2015 ഒക്ടോബർ മാസമാണ് ഇവിടെ പോകാൻ പ്ലാന് ഉണ്ടെന്ന് കൂട്ടുകാരനായ അജ്‌മൽ പറഞ്ഞത്. യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന സ്ഥലം ആയതിനാൽ പോന്നോട്ടെയെന്നു ചോദിച്ചു. അജ്‌മലിനും, യാത്ര പ്ലാൻ ചെയ്‌ത അനൂപിനും വലിയ സന്തോഷമായിരുന്നു. എറണാകുളത്തു നിന്നും രാത്രി ട്രെയിൻ കയറി പിറ്റേന്ന് രാവിലെ ഞങ്ങൾ ബൈണ്ടൂരിലെത്തി. അവിടെ നിന്ന് ഒന്നര മണിക്കൂർ ബസ് യാത്ര. മൂവർക്കും മൂന്നു ലക്ഷ്യങ്ങളാണ്. ആത്മീയതയെ കൂട്ടുപിടിച്ചാണ് അനൂപിൻ്റെ വരവ്. കാവിയാണ് വേഷം. തപസ്സിരിക്കും എന്നൊക്കെ ഇടയ്‌ക്കിടെ പറയുമായിരുന്നു. അജ്‌മൽ ആവട്ടെ മലനിരകൾ കാണാനും, മൂകാംബിക തൊഴാനും എത്തിയിരിക്കുന്നു. എനിക്ക് ട്രെക്കിങ്ങ് അനുഭവത്തോടാണ് താല്പര്യം. മൂകാംബിക സ്റ്റേഷനിൽ ഇറങ്ങി, ബാഗിലെ ചില സാധനങ്ങൾ റെസ്ററ് റൂമിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു ഞങ്ങൾ നടന്നു. മൂകാംബിക, സൗപർണിക നദി ആദ്യം തന്നെ സൗപർണിക നദിയിലിറങ്ങി വിസ്തരിച്ചൊരു കുളി പാസാക്കി. മലനിരകളിൽ നി...