Posts

Showing posts with the label love

പരാജിതരുടെ പ്രണയം

Image
ദുനിയാവിൽ ഉടലെടുക്കുന്ന എല്ലാ പ്രണയബന്ധങ്ങളും വിജയക്കൊടി പാറിക്കണമെന്ന ദുർവാശി സച്ചിൻ ടെണ്ടുൽക്കർ എല്ലായ്പ്പോഴും  സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നത് പോലെ യമണ്ടനായ അതിമോഹമാണ്.ആർക്കും ആരെയും എല്ലാ നിമിഷവും സ്നേഹിക്കാൻ ആവില്ല എന്നത് തീക്ഷ്‌ണമായ യാഥാർഥ്യം ആവുന്നു.  കാലാവസ്ഥ പോലെ മാറിമറിയുന്ന സ്നേഹബന്ധങ്ങളിലെ വാചാലത നിസ്സംഗമായ മൗനത്തിനു വഴിമാറുമ്പോൾ ബന്ധങ്ങൾ ബന്ധനങ്ങളാവുന്നു. മോഹങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ചേതനകളും വിസ്‌മൃതിയിൽ ആണ്ടുപോകുന്നു.  പല സ്നേഹബന്ധങ്ങളും എങ്ങുമെത്താതെ മാഞ്ഞുപോവുന്നു. ഭൂമിയിൽ ഉടലെടുത്ത പ്രണയബന്ധങ്ങളിൽ ഏറിയ പങ്കും വിജയിച്ചവയല്ല, മറിച്ച് വിസ്‌മൃതിയിൽ ആണ്ടുപോയവയാണ്. ആദ്യ മാത്രയിൽ ചിരപരിചിതരായി തോന്നിയ രണ്ടു വ്യക്തികൾ -- അവരുടെ മനസ്സ് തുറന്ന സംഭാഷണങ്ങൾ,  ഇഷ്ടങ്ങളിലെ സമാനതകൾ, അഭിരുചികളിലെ താൽപ്പര്യങ്ങൾ. പെട്ടെന്നൊരു മാത്ര ഉടലെടുത്ത സ്‌നേഹബന്ധത്തിന്റെ ചിറകേറി ഉല്ലാസവും ആവേശവും  ഇടകലർന്ന ആദ്യനാളുകളിലെ ആനന്ദം കഴിഞ്ഞു സ്നേഹം ആശങ്കയ്ക്ക് വഴി മാറുമ്പോൾ ചെറുതും വലുതുമായ കാര്യങ്ങൾക്ക് തർക്കങ്ങൾ മുള പൊട്ടി അവർക്ക് അവരവരെ മനസ്സിലാവാതെ പോകുന്...