പ്രകൃതി നല്‍കുന്ന ചില ജീവിതപാഠങ്ങള്‍
വിലപ്പെട്ട പല അറിവുകളാണ്, ആശയങ്ങളാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നത്. പ്രകൃതിയുടെ കാര്യം തന്നെയെടുക്കുക. നിറയെ മാങ്ങ തരുന്ന മാവിന്‍റെ ചില്ലകള്‍ താഴ്ന്ന് നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാം. നിറയെ മാങ്ങകൾ ഉണ്ടായിട്ടും ഉയരങ്ങളിൽ ഒളിച്ചിരിക്കാതെ, നമ്മൾ വേദനിപ്പിക്കുമ്പോൾ അത് സഹിച്ചു നിൽക്കുന്ന മരങ്ങൾ പലതും പറയുന്നില്ലേ? മാവിനെപ്പോലെ വിനയമുണ്ടായിരിക്കണം എന്നാദ്യം പഠിപ്പിക്കുന്നത് മിനി മിസ്സാണ്.
മിസ്സ് പറയുന്നു "വിനയം എന്നത് വാക്കിലും, നോക്കിലും പ്രവൃത്തിയിലും വെളിവായാല്‍ നിങ്ങള്‍ അര്‍ത്ഥവത്തായ ജീവിതമാണ് നയിക്കുന്നത്."
കലപില കൂട്ടുന്ന കാക്കക്കൂട്ടങ്ങൾ എന്തെങ്കിലും സന്ദേശം നല്കുന്നുണ്ടോ? ജീവിക്കാനുള്ള തിരക്കില്‍ മനുഷ്യരെ മറന്നാല്‍ അവര്‍ നിങ്ങളെയും സ്വാഭാവികമായി മറന്നുപോകും എന്നതാണത്. സ്വന്തം കൂട്ടത്തില്‍ ഒന്നിന് ആപത്ത് പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം ഒത്തുകൂടുന്ന കാക്കക്കൂട്ടങ്ങള്‍ പറയുന്നത്, നിങ്ങള്‍ നിസ്സഹായരാവുന്ന വേളയില്‍ നിങ്ങള്‍ക്ക് തുണയായി ആളുകള്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചാണ് എന്ന് തോന്നുന്നില്ലേ?
പ്രകൃതി വിഭവങ്ങള്‍ ആര്‍ത്തിയോടെ നശിപ്പിക്കുന്നവര്‍ അറിയാനാണ് ഇനിയുള്ള ഉദാഹരണം. ഉറുമ്പുകള്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നത് കണ്ടിട്ടുണ്ടോ? ഒറ്റയ്ക്കല്ല, മറിച്ച് കൂട്ടമായാണ് അവര്‍ സാധങ്ങള്‍ കൊണ്ടുപോകുന്നത്. എല്ലാവര്‍ക്കും അതിന്‍റെ വിഹിതം വീതിച്ചുകിട്ടുകയും ചെയ്യും. ഭാരിച്ച ചുമതലകള്‍ കൂട്ടായി ചെയ്യുമ്പോളാണ് വിജയം നമ്മളെ തേടിയെത്തുക. ഒറ്റയ്ക്ക് വെട്ടിപ്പിടിക്കാന്‍ പോവുമ്പോള്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ഓര്‍ത്ത് നോക്കിയിട്ടുണ്ടോ?
ഇനി ജലത്തിന്‍റെ കാര്യമെടുക്കാം. നമ്മള്‍ വെയ്ക്കുന്ന പാത്രത്തിന്‍റെ ആകൃതി അനുസരിച്ച് ജലത്തിന്‍റെ രൂപം മാറുന്നു. ഈ പാത്രങ്ങളെ നാം നേരിടുന്ന സാഹചര്യങ്ങള്‍, മാറ്റങ്ങള്‍ എന്നെല്ലാം സങ്കല്‍പ്പിക്കാം. ജീവിതത്തില്‍ ഇവയെ ആദ്യം നോക്കുമ്പോള്‍ കഠിനം എന്ന് തോന്നിയാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ഇവയെ എങ്ങനെ നേരിടാം? വെള്ളത്തിന്‍റെ പോലെ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ നാം പഠിച്ചാല്‍ മാത്രം മതി. അങ്ങനെ വന്നാല്‍, ഏത് ബുദ്ധിമുട്ടുകളില്‍ നിന്നും അങ്ങനെ രക്ഷ നേടാം.
അകിരാ കുറോസാവയുടെ 'ഡ്രീംസ് ' എന്ന ചലച്ചിത്രത്തില്‍ പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന ഒരു ഗ്രാമത്തിന്‍റെ കഥ പറയുന്നുണ്ട്. അവിടെ ജീവിക്കുന്നവരുടെ ശരാശരി വയസ്സ് നൂറ് ആണെന്ന് കേട്ട് തരിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ പിന്നീട് ഗ്രാമത്തിന്‍റെ ജീവിത രീതിയെപ്പറ്റി വൃദ്ധനോട് ചോദിച്ചു മനസ്സിലാക്കുന്നു. പ്രകൃതിയ്ക്ക് നാശം വരുത്താതെയുള്ള അവരുടെ ജീവിതത്തിന്‍റെ സ്മരണയ്ക്ക് എന്നോണം കുറച്ച് പൂവുകള്‍ പറിച്ചെടുത്ത് ഒരു വൃദ്ധയുടെ ശവസംസ്കാരച്ചടങ്ങിന് അയാള് സാക്ഷിയാകുന്നു. അവിടെ അയാള്‍ കാണുന്ന ഗ്രാമത്തിന്‍റെ വിശുദ്ധി അയാളെ ആശ്ച്ചര്യപ്പെടുത്തുന്നതായി വ്യക്തമാണ്. ഇത് പറയാന്‍ കാരണം, ഇണങ്ങി ജീവിക്കുമ്പോള്‍ ശത്രുക്കള്‍ ഉണ്ടാകുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടുന്നതിനാണ്. പ്രകൃതിയെ അവരുടെ ജീവിതത്തിന്‍റെ ഭാഗമായി കണ്ടപ്പോള്‍ അവര്‍ക്ക് മുന്‍പില്‍ പുതിയ സാധ്യതകളുടെ ഒരു ലോകം തുറന്നുവന്നു. ഗ്രാമത്തിലെക്ക് വേണ്ടതെല്ലാം പ്രകൃതിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞു.
കടലിനെപ്പറ്റി പറഞ്ഞിട്ട് നിര്‍ത്താം. കരയില്‍ നിന്ന് എന്തെല്ലാം സാധനങ്ങള്‍ ആണ് ദിവസവും കടലില്‍ എത്തുന്നത്. എന്നാല്‍ അതെല്ലാം കടലില്‍ കണ്ടെന്നു വരുമോ? വലിച്ചെറിഞ്ഞ പല വസ്തുവകകളും കരയിലേക്ക് തിരികെ എത്തുന്നില്ലേ? ഉപദേശങ്ങളെ ഇങ്ങനെയാവണം നമ്മള്‍ നേരിടാന്‍. നമുക്ക് വേണ്ടതിനെ മാത്രം സ്വീകരിച്ച് വേണ്ടാത്തവ പുറന്തള്ളാന്‍ കഴിയണം.

![]() |
| 'ഡ്രീംസ്' സിനിമയിലെ ഒരു രംഗം. |

Comments
Post a Comment