ശബരിമല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികള്‍
സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി വലിയ കോലാഹലങ്ങളാണ് കേരളത്തിൽ കാണുന്നത്. യുവതി-പ്രവേശനം എന്ന വിഷയത്തിൽ മാത്രമൊതുങ്ങാതെ ശബരിമലയുടെ പാരിസ്ഥിതിക നിലനിൽപ്പ് കണക്കിലെടുക്കുന്ന സമീപനം ഒരു ഭാഗത്ത് നിന്നും കണ്ടില്ല.
വർഷം തോറും ഭക്തർ ഉൾപ്പടെയുള്ളവർ ഈ പ്രദേശത്തു വരുത്തിവെയ്ക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. പമ്പാനദിയിൽ മാരകമായ അളവിൽ ഈ-കോളി ബാക്ടീരിയ പെരുകാൻ കാരണം അവിടെ മലിനമാക്കിയ മനുഷ്യർ തന്നെയാണ്. പ്രതിവർഷം അവിടെ തള്ളുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. നിലവിൽ അവിടെയുള്ള 3 ഇൻസിനേട്ടർ പ്ലാന്റുകൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ കൂടുതൽ മാലിന്യസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കണമെന്ന് വെച്ചാലും അതിനു വനഭൂമി വെടിപ്പാക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല.
അതു മാത്രമല്ല, ഏതൊരു പ്രദേശത്തിനും പരമാവധി താങ്ങാവുന്ന പരിധി കടന്നാൽ, പ്രത്യേകിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണെങ്കിൽ, അവിടെ ഉണ്ടായേക്കാവുന്ന പ്രകൃതി-ദുരന്തങ്ങൾക്ക് ആരാണ് ഉത്തരവാദി? മുൻപ് കേദാർനാഥിൽ എന്താണ് സംഭവിച്ചത് എന്നു മറക്കാൻ കഴിയുമോ?
കാനനവാസനായ അയ്യപ്പൻ കഴിഞ്ഞിരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം ഒരു റിസർവ് വനത്തിലാണല്ലോ സ്ഥിതി ചെയ്യുന്നത്. മൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുമ്പോൾ അതിനെ തുരത്തിയൊടിക്കാൻ മുന്നിട്ടിറങ്ങുന്ന നമ്മൾ അവരുടെ ഇടങ്ങൾ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതല്ലേ?
ശബരിമലയിൽ വർഷം തോറും തീർഥാടകർക്ക് ദർശനം അനുവദിക്കുന്നത് ചുരുക്കി 2 വർഷത്തിൽ ഒരിക്കൽ ആക്കുക (പരീക്ഷണാടിസ്ഥാനത്തിൽ), നിലവിലെ വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്ത്രീകൾക്കും, പുരുഷനും വെവ്വേറെ ദിവസങ്ങളിൽ പ്രാർഥനയ്ക്ക് അവസരം കൊടുക്കുക/ ദർശനം ഒരു ദിവസം നിശ്ചിത ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നിഷേധിക്കുക, ക്ഷേത്രപരിസരം ഗ്രീൻസോണ് എന്നു കണക്കാക്കി, ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പു വരുത്തുക തുടങ്ങി പലതും ചെയ്യാൻ നമുക്ക് സാധിക്കും.
ദർശനതിനുള്ള അവകാശം പരിമിതപ്പെടുന്നു എന്നു കരുത്തുന്നവരോട്...നിങ്ങൾക്ക് കടന്നു ചെല്ലണം എന്ന അവകാശം ഉണ്ടായിരിക്കുമ്പോൾ തന്നെ അവിടം സംരക്ഷിക്കപെടുക എന്നത് നിങ്ങളുടെ കൂടെ ആവശ്യമല്ലേ? നിലവിലെ ഭക്തജനത്തിരക്കിൽ അതു സാധിക്കും എന്ന് തോന്നുന്നുണ്ടോ?
ശബരിമലയിൽ ഭക്തർ കുറഞ്ഞാൽ പൊതുഖജനാവിലെ വരുമാനം നിലയ്ക്കും എന്നു കരുതുന്നില്ല. എല്ലാ മണ്ഡലകാലത്തും അവിടെ ചിലവഴിക്കുന്ന തുകയും മറ്റും കണക്കാക്കിയാൽ നമുക്കത് മനസ്സിലാകും. ശബരിമല കൂടാതെ നികുതിക്ക് വേറെ പല മാർഗങ്ങളും നമ്മുടെ മുൻപിൽ ഉണ്ട്.
ശബരിമല എന്ന ക്ഷേത്രം അതിന്റെ എല്ലാ ഭംഗിയോടെ കൂടിയും കുറെ കാലം നിലനിൽക്കണം എന്നു എല്ലാവർക്കും ആഗ്രഹമുണ്ടാവും. അതിന് വേണ്ടി ഇങ്ങനെ ചില വിട്ടുവീഴ്ചകൾ ചെയ്യാൻ നാം മടിച്ചുനിന്നാല്‍ ആ സ്ഥലം അങ്ങനെ തന്നെ നിലനില്‍ക്കും എന്ന് കരുതാന്‍ പ്രയാസമാണ്.
കൂടുതല്‍ വായനയ്ക്ക്:https://www.deccanchronicle.com/nation/current-affairs/301018/sabarimala-becomes-a-mountain-of-waste.html

Comments
Post a Comment