സ്വപ്നത്തിലെ യാത്ര

യാത്ര ചെയ്യാൻ ഇഷ്ടപെടാത്തവരായി ആരാണുള്ളത്? പലർക്കും അതിന് സാധിക്കാതെ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സമയക്കുറവ്, സാമ്പത്തികം എന്നീ രണ്ടു കാരണങ്ങളാണ് പ്രധാനമായും വിലങ്ങുതടിയായി വരാറുള്ളത്.അ ങ്ങനെ നിരാശയിലിരിക്കെ, ഓർക്കാപ്പുറത്താണ് യാത്ര ചെയ്യാൻ കൊതിക്കുന്ന ചില സ്ഥലങ്ങൾ സ്വപ്നത്തിൽ കാണാൻ തുടങ്ങുന്നത്. അടുത്ത് ഉടനെയൊന്നും എത്തിച്ചേരാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലാത്ത മനോഹരമായ കുറെ സ്ഥലങ്ങൾ, സാഹസികത ഇഷ്ടപെടുന്ന എനിക്ക് അത് ചെയ്ത സംതൃപ്തി ലഭിക്കുന്നു. അങ്ങനെ കിട്ടുന്ന ചില നിമിഷങ്ങൾ വല്ലാത്ത സന്തോഷമാണ് മനസ്സിന് സമ്മാനിക്കുന്നത്. യാത്ര ചെയ്യുന്നില്ലല്ലോ എന്ന സങ്കടം കുറെ നേരത്തേക്കെങ്കിലും നമ്മെ വിട്ടുപോകുന്നു. ഒരു പുഞ്ചിരിയോടെ ഒരു ദിവസത്തെ നമ്മൾ വരവേൽക്കുന്നു. ഈ സ്വപ്നങ്ങൾ തേടിവരാൻ പ്രത്യേകിച്ചു കാരണങ്ങൾ എന്തെങ്കിലുമുണ്ടോ? തീവ്രമായി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നമ്മൾ സ്വപ്നത്തിൽ കാണാറുണ്ടെന്നു പല എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണ്. എങ്കിലും സ്വപ്നം കണ്ടു നടന്നാൽ മാത്രം മതിയോ? ഒരു മുഴുവൻ സമയ സ്വപ്നജീവിയായി യാഥാർഥ്യത്തെ മറന്നു ജീവിക്കണം എന്നൊരിക്കലും പറയുന്നില്ല. ജീവിതം ജീവിച്ചു തീർക്കുന്ന തിരക്കിൽ സന്തോഷം നൽകുന്ന കുറെ കാര്യങ്ങൾ നഷ്ടപ്പെടുത്തിയാൽ പിന്നെ തിരിഞ്ഞു നോക്കുമ്പോൾ ഒന്നും കണ്ടില്ലെന്നു വരാം. അങ്ങനെ ജീവിച്ചിട്ട് എന്തു നേടാനാണ്? മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ, അവ ദുർഘടം എന്നു മടിച്ചു ചെയ്യാതിരിക്കുന്നത് മണ്ടത്തരമാണ്..ചെയ്തു തുടങ്ങുമ്പോൾ അല്ലെ, നമ്മൾ അതിനെ കുറച്ചെങ്കിലും അറിയുകയുള്ളൂ?

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ