എഴുത്തിനെ സ്നേഹിച്ച ഒരാൾ
മലയാളത്തിൽ എന്തെങ്കിലും കുത്തികുറിച്ചിട്ട് മൂന്ന് വർഷമായി! ബ്ലോഗിന്റെ കാര്യമാണ് പറഞ്ഞത്. ദുൽഖർ സൽമാൻ മലയാളത്തിൽ അവസാനമായി നായകനായ കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തിട്ടും മൂന്ന് കൊല്ലം കഴിഞ്ഞു. എന്നാൽ രണ്ട് വ്യത്യാസങ്ങൾ ഉണ്ട്. 1) ദുൽഖറിന്റെ പുതിയ മലയാള സിനിമ അയാം ഗെയിം റിലീസ് ആവാൻ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. 2). എന്റെ കുറിപ്പ് വായിക്കാൻ രണ്ടാമതൊരാൾ ആഗ്രഹിക്കുന്നുണ്ടാവില്ല. ബ്ലോഗിൽ എഴുതുന്നവ ഇൻസ്റാഗ്രാമിലോ ഫേസ്ബുക്കിലോ വാട്സാപ്പിലോ സ്റ്റാറ്റസ് ആയി ചേർക്കാത്തത് മൂലം അവ ഇറങ്ങുന്നത് ആരും അറിയാറുമില്ല. 2023 മുതൽ 2026 വരെ അഞ്ച് ഇംഗ്ലീഷ് പോസ്റ്റുകൾ എഴുതി. ഇതിന് മുൻപ് കോവിഡ് കാലത്ത് ദിവസം രണ്ട് ബ്ലോഗ്പോസ്റ്റുകൾ ഫോൺ കീപാഡ് ഉപയോഗിച്ച് എഴുതി. അന്ന് ദിവസവും ഡയറി എഴുതിയിരുന്നു. അന്നത്തെ എന്റെ ഭാഷയ്ക്ക് ശുദ്ധി ഉണ്ടായിരുന്നു. പിന്നീട്, "വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്" എന്ന വിധേന എന്റെ ഭാഷ മലിനപ്പെട്ടെന്ന് എന്റെയുള്ളിലെ വിമർശകൻ പറയുന്നു. എഴുതാൻ വിഷയം കണ്ടെത്തുന്നത് കുഴപ്പിക്കുന്ന സമസ്യയല്ല. പക്ഷെ, എഴുതി ഫലിപ്പിക്കാൻ കഴിവും ക്ഷമയും വേണം. ഒറ്റയെഴുത്തിൽ ആൾക്കാരെ...