Posts

വീടോർമ്മ

Image
  ഒരു നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ഒരു പുരയിൽ ജനിച്ചുവളരാൻ അവസരം ലഭിച്ച അപൂർവ്വഭാഗ്യവാനാണ് ഞാൻ. പുതിയവീട് എന്ന ഞങ്ങളുടെ കുടുംബവീട്ടിലെ ഓരോ ഓർമ്മയും എന്റെ ഉള്ളിനോട് വളരെ  ചേർന്നുനിൽക്കുന്നതാണ്. അറയും, പുരയും, വരാന്തയും, തടിത്തൂണും, കുളവുമുള്ള തലയെടുപ്പുള്ള വീടിനെ ആരും ഒന്ന് നോക്കിനിന്നുപോവും.   ആ വീട്ടിൽ ജനിച്ചുവളർന്ന എന്റെ ബന്ധുമിത്രാദികൾ, ഭവനസന്ദർശനം നടത്തിയിട്ടുള്ള വിശിഷ്ടവ്യക്തിത്വങ്ങൾ- ഇവരുടെ പറഞ്ഞതും, കേട്ടതുമായ ഓർമ്മചീന്തുകൾ മനസ്സിൽ സൂക്ഷിക്കുന്നു.   പല  തലമുറകളുടെ വളർച്ചയ്‌ക്കും, താഴ്ചയ്ക്കും മൂകസാക്ഷിയായ ആ വീട് ഒരോർമ്മയാവാൻ പോവുകയാണ് എന്നതും, അതിന് കാരണക്കാരൻ ഞാനുമാണ് എന്നതുമാണ് പുതിയ വർത്തമാനം. ഇനി അധികം നാളുകളില്ല.  പുതിയവീട് പൂർണ്ണമായും പൊളിച്ചു ആ സ്‌ഥാനത്തു പുതിയ ഒന്ന് നിർമ്മിക്കാൻ തീരുമാനിച്ചതാണ് അതിന് കാരണം.  പൊക്കത്താഴ്ചകൾ നിറഞ്ഞ, കുമ്മായക്കെട്ടിൽ പണിത ചരിത്രപ്രാധാന്യമുള്ള വീടാണ് പുതിയവീട്. സൗകര്യകുറവുകൾ നിലനിൽക്കുമ്പോഴും, വീടിന് പ്രൗഢഗംഭീരമായ ചന്തം ചാർത്താൻ നീണ്ട വരാന്തയിൽ തടിയിൽ നിർമ്മിച്ച തൂണും, മുൻവശത്തെ അറയു...

Freedom of love

Image
Love is a powerful emotion that transforms the way we perceive things. We think differently when we are in love because we have the support of a special person behind us. Love is an early age concept which is as old as life itself. How did humans started falling in love in ancient period? It could be be by observing nature and realising that there are partners everywhere. It could also be due to a sudden understanding of sexual pleasure when they encountered with opposite sex accidentally. Both men and women dream about finding a mutual partner who say yes to their desires and love them the way like how they do. Love is an emotion as well as feeling. We feel its emotional value when we undergo the challenges. We sense this hard feeling when we are with the person we love. Love is not a longlasting bond now as differences occur and people walk away more frequently than what was in the past. When do we experience the most of this feeling? It is when we learn to love the other...

'ഇരുവർ'

Image
ഏറ്റവും സുഖം തരുന്ന മനുഷ്യബന്ധം ഏതാണെന്ന ചോദ്യത്തിന് സൗഹൃദം എന്ന ഉത്തരമാണ് ഞാൻ നൽകുക. ആദ്യപ്രണയം പോലെ തന്നെ  ആഘോഷിക്കപ്പെടേണ്ടതാണ് ആദ്യ സൗഹൃദം. നല്ല സൗഹൃദങ്ങൾ ഇല്ലാത്ത ഒരു ജീവിതം അപൂർണ്ണമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാൾക്ക് മറ്റെന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്ന അവകാശവാദം ഉന്നയിച്ചാലും, കൂട്ടുകാരില്ലാത്ത ഒരു ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ അയാൾക്ക് നേരിയ പ്രയാസം വന്നേക്കാം.  ചില കൂട്ടുകാർ നമ്മുടെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായാണ് കടന്നുവരുന്നത്. എന്റെ ഓർമ്മയിൽ എന്റെ ആദ്യ ചങ്ങാതി അയൽവാസിയും, അകന്ന ബന്ധുവുമായ ജിതിൻ എന്ന ജിത്തുവാണ്. കുട്ടിക്കാലത്ത് അവന്റെ വീടായ പുത്തൻപുരയിൽ അവന്റെ സ്വന്തമായ സൈക്കിൾ അവന് ഓടിക്കാൻ ഇട കൊടുക്കാതെ ചവിട്ടിനടന്നതാണ് സൗഹൃദത്തിലെ ആദ്യ ഓർമ്മ. അവന്റെ വീട്ടിൽ വരുത്തിയിരുന്ന ചില ബാലമാസികകൾ വായിക്കാൻ ഞാൻ ഇടയ്ക്കിടെ പോയിരുന്നു. അന്നാളുകളിൽ രണ്ടു പേരും കുറഞ്ഞത് രണ്ട്-മൂന്ന് തവണയെങ്കിലും അവരവരുടെ വീടുകൾ സന്ദർശിക്കും. രാത്രിയിൽ ഇരുട്ടായാൽ ജിത്തുവിന് വീട്ടിൽ പോകാൻ അൽപ്പം പേടിയാണ്. എന്റെ പേര് ഉറക്കെ വിളിച്ചുകൊണ്ടാണ് തിരികെ വീട്ടിൽ പോവുക.  ഞങ്ങൾ രണ്ടാളുടെ...

Cricket love

Image
Do we need to love anyone to experience love? Not always, all the time. If we reduce romance into a loving relationship between two individuals, we certainly miss out noticing some romances that are equally loveable. Some relationships are indeed stronger and tighter than what it is between two loving souls.  My romantic journey with cricket blossomed when I was in childhood. I sense a certain kind of affection and joy when I watch and play the game.  I lifted the bat first when I was a six-year child. My first ground was our home dining space. I used to throw up my rubber ball into the wall and wait for it to come back to me as I take my batting stance. It was a one-man game. I used to set imaginary field restrictions and likely match scenarios. (Eg, 38 runs from 30 balls. Three wickets left). I would add me in the team as an all-rounder trying to finish the game for my team. Most often, the match would end up as a tie or our surprise win.  The scenario would change ...

പ്രിയപ്പെട്ട ഒരിടം

Image
ചില ഇടങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അവയുടെ സാന്നിധ്യം നമ്മുടെ മനസ്സിനെ സ്വസ്ഥമാക്കുന്നു. ആശങ്കകളെ കാറ്റിൽ പറത്തുന്നു. എന്റെ നാടായ കഞ്ഞിപ്പാടത്ത് കുടി കൊള്ളുന്ന ഐശ്വര്യനിബിഢമായ ഇടമായാണ് വട്ടപ്പായിത്ര ക്ഷേത്രത്തെ നോക്കിക്കാണുന്നത്. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് അമ്പലവുമായുള്ള അടുപ്പം. ഇപ്പോഴും അമ്പലത്തോട് വല്ലാത്ത ഒരിഷ്ടം മനസ്സിൽ സൂക്ഷിക്കുന്നു. സന്ധ്യാനേരത്ത് ആൽമരത്തിലെ  ഉച്ചഭാഷിണിയിൽ നിന്ന് പ്രവഹിക്കുന്ന ഭക്തിഗാനങ്ങൾക്ക് അന്നേരം വരെയുള്ള നിരാശാബോധത്തെ മായ്ച്ചുകളയാൻ കഴിയുന്നു. അങ്ങനെ കേട്ട പാട്ടുകൾ ഇന്നും അതേ മധുരിതയോടെ കാതിൽ മുഴങ്ങുന്നുണ്ട്.  വീട്ടിൽ നിന്ന് കഷ്ടിച്ച് രണ്ട് മിനിറ്റ് നടന്നാൽ അമ്പലമുറ്റത്ത് എത്തും.  മുറ്റത്തിന് അരികെ നന്ത്യാർവട്ടവും, അരളിച്ചെടിയും, ഗൗളീഗാത്രവുമൊക്കെ തലയെടുപ്പോടെ നിൽക്കുന്നു. കുറച്ചകലെ  ആളുകൾക്ക് വിശ്രമിക്കാനായി കളത്തട്ട് കെട്ടിയിട്ടുണ്ട്. അവിടെയിരുന്ന് വെടിവട്ടം പറയുന്ന നാട്ടുകാർ. ഇതെല്ലാം എന്റെ പഴയ കാല നാട്ടോർമ്മയിലെ സുഖമുള്ള അധ്യായങ്ങളാണ്.  അമ്പലത്തിലെ പ്രധാന ചടങ്ങുകൾക്ക് സംബന്ധിക്കാൻ സാധിക്കുന്നത് ഒര...

Job matters

Image
  We work not only to earn a living but also to present our skills. The fact that we earn for us and the family by utilizing our strengths can be considered an achievement. It is a  nice feeling when we land up on our favourite job.  We feel insecure when we are unemployed. There is so much negativity and pressure when we are jobless. We often  sloth a little too much to keep the job intact and to make sure everything is in order.  We lose interest when we work without motivation. We generally feel demotivated,  1). When we hate our work.  2). When the job rewards are not great. 3). When the office structure is terribly bad.  4). When we have other interest areas.    Most often we are forced to take a risky call - to call it quits or to stretch further only to look back and feel regretful later.  What I feel is that it is always better to do a job we like than to slaughter hard for the sake of money. But it i...

ചിന്തിച്ചുകൂട്ടൽ

Image
എനിക്ക് വളരെ കുഴപ്പം പിടിച്ച ഒരു പ്രകൃതമുണ്ട്. ആദ്യമെടുത്ത തീരുമാനം എത്ര മികച്ചതായാലും അതിനെ ചില പുനരാലോചനകൾക്ക് ശേഷം തിരുത്തി മറ്റൊരു തീരുമാനമെടുക്കുന്ന ശീലത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്.  എന്നാൽ, പുതിയ തീരുമാനമെടുത്ത് ദിവസങ്ങൾക്കകം പഴയ തീരുമാനമായിരുന്നു ശരിയെന്നു ബോധ്യപ്പെടും. പിന്നെ മനസ്സിനുള്ളിൽ കൂട്ടലും, കിഴിക്കലും തുടരുമെങ്കിലും നടക്കേണ്ട കാര്യം നടന്നിട്ടുണ്ടാകും. എന്റെ ചഞ്ചലതകൾ എനിക്ക് വലിയൊരു വിനയാണ്.  ഒന്നിലും ഉറച്ചു നിൽക്കാൻ പറ്റാത്ത പ്രകൃതം എന്നിൽ എങ്ങനെയാണ് ഉടലെടുത്തത്?  കുട്ടിക്കാലം മുതൽ ഒരുപാട് കാര്യങ്ങൾ  ചിന്തിച്ചു കൂട്ടുന്ന പ്രകൃതം എന്റെ കൂടെയുണ്ട്.  കുറച്ചു സംസാരവും കൂടുതൽ ചിന്തയും എന്നതാണ് എന്റെ മുഖമുദ്ര.  എന്നാൽ ചില കാര്യങ്ങളിൽ ഞാൻ  അനായാസേന തീരുമാനമെടുക്കുന്നതായി മറ്റൊരാൾക്ക് തോന്നും. പക്ഷെ,  അപ്പോഴും എന്റെ അമിതാലോചനാരീതിക്ക് കുറവൊന്നും കാണില്ല. എല്ലാ സംഘർഷങ്ങളും ആദ്യം അവതരിക്കുക  നമ്മുടെ മനസ്സുകളിലാണ് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു. മുഖംമൂടി   മനസ്സിലെ വിഷമതകൾ ഒരു മുഖംമൂടിയിട്ട് മറയ്ക്കാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മ...