Posts

ചിരിയുടെ നറുമുഖങ്ങൾ

Image
മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ  ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത്  കണ്ണുകളിൽ പെടുമോ?  നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും. അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ   നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ച...

എഴുത്തിലെ തിരുത്ത്, തിരുത്തിലെ തുടിപ്പ്

Image
വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുതാൻ തുടങ്ങുന്നത്. കുറിപ്പുകൾ തയ്യാറായാൽ  ആലോചനയുടെ ഭണ്ടാരവും തുറക്കുന്നു. എഴുത്ത് നന്നായോ? എവിടെയാണ് പിഴവ് പറ്റിയത്? എല്ലാ കാര്യങ്ങളും വിശദീകരിച്ചോ? ചോദ്യങ്ങളുടെ പെരുമഴ അവസാനിക്കാതെ പെയ്യുന്നു.  ഉള്ളിൽ ഒരു കുഴി കുഴിച്ചിട്ട്  ജീവിതപ്പാച്ചിലിനിടയിൽ എപ്പോഴെങ്കിലും ഉത്തരം തേടാമെന്ന് കരുതുന്നു.  എഴുതാനെടുത്ത പല വിഷയങ്ങളോടും നീതിപുലർത്താൻ സാധിക്കാത്തതിന്റെ വ്യസനം നമ്മളെ  കൊളുത്തിവലിക്കും. ചില കുറിപ്പുകൾ പിന്നെയും ഉടച്ചുവാർക്കാൻ തുടങ്ങും. ചിലപ്പോഴൊക്കെ എത്ര എഴുതിയാലും ശരിയാകുന്നില്ലെന്ന് മനസ്സ് പറയും.നമ്മൾ നിരാശ വെടിഞ്ഞു  ക്ഷമയോടെ നിലകൊള്ളുന്നതാണ് നല്ലെഴുത്തിലേക്ക് നയിക്കുന്നത്.   എണ്ണമില്ലാത്തത്ര നേരം രാകിമിനുക്കിയാലാണ് ഒരു കുറിപ്പിന് വായനാക്ഷമത ലഭിക്കുക. പലകുറി പലവരി വെട്ടിത്തിരുത്തി  പലയാവർത്തി വായിച്ചു അവയ്ക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ നല്ലത്. അത് ചെയ്യാൻ നമുക്ക് നമ്മൾ തന്നെയാണ് ഉള്ളത്. എഴുത്തുകാരുടെ ഏകാന്തത വളരെയേറെ എഴുതപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ....

Lockdown is distressing, Covid is suffocating

Image
The last year has been a hard time for people in India and abroad. The fear of COVID ripped us inside out, but it was also tough to stay indoors without the security of a job. Several companies decided to shut stop their businesses which also meant that people had zero salaries to manage their monthly expenses. The vast cities wore a deserted look that mirrored the absence of daily activities. It was a distressing glimpse of a place that had an active life in the pre-pandemic years. The sight of empty roads and closed shops were uncommon before the COVID, except during bandhs.  COVID was a different experience for a vast majority. Many have never spent long hours in their houses. The pandemic gave time to reflect on ourselves, to spend considerable time with family, to learn new things - at the expense of our welfare.  We speak volumes about staying hopeful all our lives, but when we stand near to reality, we realise how hopeless it is to tell people to hope all the time....

90 വയസിന്റെ ചെറുപ്പവുമായി ഭാരതിയമ്മ പോയി...

Image
വീട് നിറയെ പ്രകാശം നൽകിയ വിളക്ക് പെട്ടെന്നൊരുനാൾ അണഞ്ഞു പോവുമ്പോൾ  അന്തരീക്ഷം നിറയെ വേദനയും  നഷ്ടബോധവും നിറയുന്നു. പക്ഷെ ആ വിളക്ക് പകർന്ന വെളിച്ചം പലരിലൂടെ പല കൈകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും.. പുളിവീട്ടിലെ പ്രിയപ്പെട്ട അമ്മൂമ്മ ചെറിയൊരു കാറ്റ് പോലെ ജൂൺ 27ന് വൈകുന്നേരം, ആരോടും പറയാതെ, പരിഭവമില്ലാതെ, പരാതിക്ക് ഇടംകൊടുക്കാതെ കടന്നുപോയി. അന്ത്യനാളുകളിൽ അമ്മുമ്മയുടെ അടുത്തുവന്നിരുന്ന് മെലിഞ്ഞ കൈകൾ  തലോടിയും പേര് ചൊല്ലിവിളിച്ചും വിശേഷങ്ങൾ പറഞ്ഞും കൂട്ടായെത്തിയവരോട്‌ കാര്യമായൊന്നും പറയാതെയാണ് യാത്രയായത്. ആരെയും കഷ്ടപ്പെടുത്താതെ ഇവിടം വിടാൻ ആഗ്രഹിച്ചയാൾ ഇവിടം വിട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായത് എത്രയെത്ര ആളുകൾക്കാണ്! ഒരു വ്യക്തിയെ പോലും അൽപ്പമെങ്കിലും ബുദ്ധിമുട്ടിപ്പിക്കാതെ കടന്നുപോവുന്നത് അസംഭവ്യമായ സംഗതിയാണ്. അവർക്കൊരു ബുദ്ധിമുട്ടായി തോന്നിയാലും പരിചരിക്കുന്നവർ അങ്ങനെയാവില്ല കരുതുന്നത്. ചിലപ്പോൾ രക്ഷപെടില്ലെന്ന് അറിഞ്ഞിട്ടും നിരാശരാവാതെ നീട്ടുന്ന നിരന്തരമായ കരുതലിന്റെ പേരാവാം സ്നേഹം. തന്റെ മരണത്തെ സാധാരണ സംഭവമായി അവതരിപ്പിച്ച ഓർമ്മകൾ സമ്മാനിച്ചാണ് മടക്കം.  ന...

പളുങ്കൂസ് പ്രേമം

Image
പ്രണയം തുറന്നുപറയുമ്പോഴാണോ അതോ മനസ്സിൽ സൂക്ഷിക്കുമ്പോഴാണോ അത് പൂത്തുലയുക? നമുക്ക് ഒരാളോട് തോന്നുന്ന ഇഷ്ടം തുറന്നു പറഞ്ഞും  ഇഷ്ടം പറയാതെ അകലെ നിന്നും നമുക്ക് പ്രണയിച്ചിരിക്കാം. പ്രണയം വിരിയുന്നത് പുതിയൊരു ലോകപിറവി പോലെയാണ്.  രണ്ട് വിഭിന്നമായ ലോകങ്ങൾ കൂടിച്ചേർന്ന് പിറവികൊള്ളുന്ന മൂന്നാം ലോകമാണ് ചില പ്രണയബന്ധങ്ങൾ.  രണ്ട് വ്യക്തികളുടെ പ്രണയത്തിന് രാഷ്ട്രീയത്തിന്റെ അതിരുകൾ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് സമത്വചിന്തയെന്ന മൂല്യത്തിലുറച്ചു നിൽക്കുന്ന ബന്ധമാവണം നമ്മുടെ ഓരോരുത്തരുടേയും പ്രണയമെന്ന് അടിവരയിടാൻ ആഗ്രഹിക്കുന്നു. എന്താണ് പ്രണയത്തിന് വേണ്ട സമത്വം? ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നതോ ഒരാളുടെ രീതികൾ അനുസരിച്ച് മറ്റെയാൾ അയാളെ പരിമിതപ്പെടുത്തുന്നതോ അസമത്വമാണ്. അതിൽ പ്രണയത്തിന്റെ അംശം കലരുമ്പോഴും സ്വപ്രണയത്തെക്കാൾ വലുതല്ല മറ്റൊരു പ്രണയവും.   ഒരാൾ ഒരാൾക്ക് മേൽ കുതിര കയറുന്നത് പോലെയുള്ള ബന്ധങ്ങളിൽ പ്രണയത്തിന്റെ പ്രവാഹമല്ലല്ലോ, അടിമത്തത്തിന്റെ ചങ്ങലകൾ അല്ലേ നമുക്ക് കാണാൻ കഴിയുക. അത്തരം ബന്ധങ്ങളിൽ ഒരു ഭാഗത്ത് വീർപ്പുമുട്ടൽ അനുഭവിക്കുന്നയൊരാൾ ഉണ്ടാക...

Let's keep writing, let's keep trying...

Image
When I was in college, I had an image in my mind about a person who possessed a dreamy state of living. Something that we classify as Utopians! The idea of such a character existed in one corner of the mind as I looked around to find if someone in my wild dreams exists in real. It was more of a pleasure activity as I intended to form a good rapport with that person. It might be tough to believe that it took me almost three years to find someone I was searching for, but it happened for our good. Before her arrival, I spent time with equally shining people, but only she had what I wanted, for which she is a special memory. We indeed met by chance, but we become friends by choice. Her chirpy chatters, flowery laughs, and our walks are some of my favorite memories. I liked her for many reasons but what I loved was her beautiful talent in writing. There was clarity, imagination, empathy, and insight in her words. As we got closer, she openly told me about her big dreams and deep desires, an...

എഴുത്തുപെട്ടിയെന്ന സന്തതി ഉണ്ടായതെങ്ങനെ...

Image
ഇത്‌ എഴുത്തുപെട്ടിയുടെ കഥയാണ്. എഴുതാനറിയാത്ത ഒരാളുടെ എഴുത്തുശ്രമങ്ങളുടെ കഥ.  ഉള്ള് തുറന്ന് എഴുതുമ്പോൾ എന്റെ മനസ്സിലെ മാറാലകൾ ഒന്നൊന്നായി അഴിഞ്ഞുനീങ്ങുന്നു. അവയിലെ വിയർപ്പുതുള്ളി തുടച്ചുനീക്കി വായനക്കാർക്ക് സമർപ്പിക്കുന്നു. ഓരോ എഴുത്തിലും എന്റെയുള്ളിലെ എന്നെ  അൽപ്പംകൂടെ നന്നായി അറിയാൻപറ്റുന്നു. വായനയോട് തുടങ്ങിയ പ്രേമമാണ് എഴുത്തിലേക്ക് പ്രവഹിച്ചത്.  കഞ്ഞിപ്പാടം എന്ന കുട്ടനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരനാണ് എഴുത്തുപെട്ടിയുടെ പുറകിലുള്ള ബുദ്ധികേന്ദ്രം.  ചെറിയ പ്രായത്തിൽ ധാരാളം പുസ്തകങ്ങളും മാസികകളും വായിച്ചു. വായിക്കുന്ന കഥയോടൊപ്പം അതിന്റെ പിന്നിലെ കൈകളേയും മനസ്സിൽ സൂക്ഷിച്ചു. അഞ്ച് വയസ്സുള്ളപ്പോൾ ക്ലാസ്സിലെ മലയാളം അധ്യാപകനായ രാജു സാർ ആവശ്യപ്പെട്ടതു പ്രകാരം എഴുതിയ വാക്ശകലങ്ങളാണ് എന്റെ ഓർമ്മയിലെ ആദ്യ രചന. അതിനെ കവിത എന്ന് വിളിക്കാമോയെന്ന് ഇന്നും പിടിയില്ല!  'മഴ നല്ല മഴ, എന്തു നല്ല മഴ, മഴ വരുമ്പോൾ കുടയെടുക്കാൻ മറന്ന കോലപ്പൻ, മഴയും നനഞ്ഞു ഓടി വരുന്നത് കണ്ടില്ലേ' പെൻസിലിൽ ഭാവന വിരിഞ്ഞ നിമിഷം ആദ്യമായി കുറിച്ച ആ വരികളെ കുട്ടിക്കവിതയെന്നോ പൊട്ടക്കവിതയെന്നോ വിളി...