ഈച്ച് വണ്‍ ടീച്ച് വണ്‍
ഏതൊരാളുടെയും ജീവിതത്തില്‍, വീണ്ടും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന കുറെയേറെ നിമിഷങ്ങള്‍ ഉണ്ടായിരിക്കും. അങ്ങനെയുള്ള ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ച ഒരു പരിപാടിയെക്കുറിച്ചാണ് ഈ കുറിപ്പ്. 2015ൽ ഹൈദരാബാദ് സര്‍വ്വകലാശാലയിൽ പുതുതായി നിര്‍മ്മിച്ചിരുന്ന സക്കീര്‍ ഹുസൈന് ലക്ച്ചര്‍ ഹാള്‍ കോംപ്ലക്സിന്റെ ഓരം പറ്റി അന്ന് കഴിഞ്ഞിരുന്ന, വിവിധ നാടുകളിൽ നിന്നു വന്നിരുന്ന, കുറെ നിര്മ്മാണതൊഴിലാളികളുണ്ടായിരുന്നു.
അവരുടെ സ്കൂളില്‍ പോകാന്‍ സാധിക്കാതിരുന്ന കുട്ടികളെ ദിനം തോറും കണ്ടുകൊണ്ടാണ് ഞങ്ങള്‍ ക്ലാസ്സില്‍ പോയിരുന്നത്. അങ്ങനെയിരിക്കെ, നമ്മള് വിദ്യാർത്ഥികള്‍ക്ക് തന്നെ ഇവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കാമല്ലോ എന്ന വഴിക്ക് ഞങ്ങളുടെ ആലോചന പോയി. പിന്തുണ നല്കി ഒപ്പം നിന്നത് രണ്ട് സീനിയര്‍ സുഹൃത്തുക്കളാണ്. വിഷയം ഫേസ്ബുക്കില്‍ അവതരിപ്പിച്ച് ആവശ്യത്തിന് ആളുകളെ സംഘടിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അങ്ങനെ 2015 ജനുവരി 26 ഞായറാഴ്ച, ഈച്ച് വണ്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു.
ക്ലാസ് അനുഭവം
നിര്‍മ്മാണതൊഴിലാളികളുടെ വീടിനു മുന്പില് പായ വിരിച്ചു, അവിടെയിരുന്നാണ് ആദ്യനാളുകളില്‍ ക്ലാസ്സ് നടത്തിയിരുന്നത്. അമ്മമാരുടെ അഭാവത്തില്‍, ചെറിയ കുട്ടികളെ പരിചരിച്ചിരുന്ന കുട്ടി അക്കമാരും, അണ്ണന്മാരും ഒപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്. പിന്നീട് ഇവരുടെ വീടിനു അടുത്ത് തന്നെയുള്ള ഒരു ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലേക്ക് ഞങ്ങള്‍ ചേക്കേറി. തെലുഗു, ഹിന്ദി ഭാഷകള്‍ അറിയാവുന്ന ഞങ്ങളുടെ സഹപാഠികളാണ് ഇവര്‍ക്ക് അറിവ് പകര്‍ന്നിരുന്നത്. ഓരോ ക്ലാസ്സിനും മുന്‍പ് എന്തെല്ലാം പഠിപ്പിക്കണം എന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നത്. തുടര്‍ച്ചയായി 50 ദിവസം കുട്ടികള്‍ക്ക് ഒപ്പമിരുന്ന് പലതും പറഞ്ഞു കൊടുത്തും, പുതിയത് പലതും അറിഞ്ഞും ഒരു സെമസ്റ്റര്‍ കടന്നു പോയി. പിന്നീട് അടുത്ത രണ്ട് സെമസ്ററുകളിലും പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടുപോകാനായി. ഇപ്പോള്‍, കാമ്പസിനു പുറത്തു വന്നതിനു ശേഷവും പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടയ്ക്കൊക്കെ കഴിയുന്നത് സന്തോഷം നല്കുന്നു.
ഇതിനിടയില്‍, കാമ്പസിന് പുറത്ത് Lingampally എന്ന സ്ഥലത്ത് താമസിക്കുന്ന കുട്ടികളുടെ അടുത്തേക്ക് കടന്നു ചെല്ലാന്‍ ഞങ്ങള്‍ക്കായി. 2014ല്‍ കാമ്പസ് അഡ്മിഷന് നേടുന്ന സമയത്ത്, ഈ കുട്ടികള്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡുകളുടെ അവസ്ഥ എന്നെ
വളരെയേറെ നിരാശനാക്കിയിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവിടെ പല കുട്ടികളും സ്കൂളില്‍ പോകാതെ ഭിക്ഷാടനത്തിന് പോകുകയാണെന്നും, അതിന് മാതാപിതാക്കള്‍ സമ്മതം മൂളുന്നുവെന്നും മനസ്സിലായത്. കുട്ടികളെ സ്കൂളില്‍ വിടാന്‍ വിസമ്മതിച്ചവരെ പറഞ്ഞു തിരുത്താന്‍ ഞങ്ങൾ ഒരു വര്‍ഷമെടുത്തു. പഠനമികവു പുലര്‍ത്തിയ ചില കുട്ടികളെ സര്‍ക്കാരിന്റെ തന്നെ കസ്തൂര്‍ബാ ബാലികാ നികേതനില്‍ ചേര്‍ത്തു.
മനസ്സാണ് ഭാഷ
കുട്ടികളുമായി ഇടപഴകാന്‍ ഉണ്ടായിരുന്ന പ്രധാന കടമ്പ ഭാഷയായിരുന്നു. തെലുഗു/ ഹിന്ദി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാതെയാണ് ഇതിന് ഇറങ്ങിത്തിരിച്ചത്. പിന്നീട്, കുട്ടികളും, കൂട്ടുകാരും, പിന്നെ അല്‍പ്പം സ്വയം പരിശ്രമവും കൊണ്ട് തപ്പിയും, തടഞ്ഞും എങ്കിലും, ഇരുഭാഷകളും അല്‍പ്പ-സ്വല്പ്പം വഴങ്ങുമെന്നായി.
മൂന്ന് വര്‍ഷം കൊണ്ട്, കായികമേള, മാഗസിന് നിര്‍മ്മാണം, വര്‍ഷം തോറുമുള്ള കലാപരിപാടികള്‍, മെരിറ്റ്\ഈവനിംഗ് , സ്റ്റഡി ടൂറുകൾ എന്നിവ നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കുട്ടികളില്‍ മിക്കവരും സ്ക്കൂളില്‍ പോകാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി എന്നതാണ് ഏറ്റവും പ്രോത്സാഹനം നല്കിയ കാഴ്ച്ച.
പരിപാടിയിലൂടെ പരിചയപ്പെട്ട പല കുട്ടികളുടെയും പിന്നീടുള്ള വളര്‍ച്ച ഏറെ സന്തോഷപ്പെടുത്തി. ഇതിന് കാരണം ഈ പരിപാടിയാണ് എന്ന അവകാശവാദം ഒട്ടും തന്നെയില്ല. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്നവര്‍ മനസ്സിലാക്കിയതിനു ഒരു പക്ഷെ ഞങ്ങളോട് ഒപ്പമുള്ള ഈ ഒത്തുചേരല്‍ ഒരു ചെറിയ കാരണം ആയിട്ടുണ്ടാവാം.
പിഴവുകള്‍ നിരവധി വരുത്തിയ ഒരു കൂട്ടായ്മ തന്നെയാണ് ഞങ്ങളുടേത്. അതെന്തെല്ലാം എന്ന് ഇപ്പോള്‍ പറഞ്ഞു മുഷിച്ചില് വരുത്തുന്നില്ല. ചിലപ്പോഴൊക്കെ ആവശ്യത്തിന് വോളണ്ടിയര്‍മാരെ കിട്ടാതെ വന്നിട്ടുണ്ട്. പക്ഷെ അങ്ങനെയുള്ള നാളുകളില്‍, സിനിമകള്‍ കണ്ടും, രസമുള്ള
ചര്‍ച്ചകള്‍ നടത്തിയും, കളിചിരികള്‍ കൊണ്ടും സമയം ചിലവിട്ടു. പിന്നെ, വിരസവേളകള്ക്ക് ഉന്മേഷം നല്കാന് ചാന്ദ്നിയെപ്പോലെ, ബായമ്മയെപ്പോലെ, മഹാലക്ഷ്മിയെപ്പോലെ ചുറുചുറുക്കുള്ള കുട്ടികള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
പവന് കല്യാണ്‍ എന്ന തെലുഗു സിനിമാതാരത്തിന്റെ കടുത്ത ആരാധകനായ കുട്ടി ക്ലാസ്സിന് ഇടയ്ക്ക് പറഞ്ഞിരുന്ന ചില സിനിമാ ഡയലോഗുകള്‍ ഞങ്ങൾ പലരെയും പൊട്ടിച്ചിരിപ്പിച്ചു. ചിത്രങ്ങള്‍ വരയ്ക്കുന്ന ജ്യോതി, കവിത ചൊല്ലുന്ന ഉമ, ഡാന്‍സ് ചെയ്യാന്‍ ഉത്സാഹം കാട്ടുന്ന സുമലത--ഇവരെല്ലാം ഞങ്ങള്‍ക്ക് എന്നെന്നും പ്രിയപ്പെട്ടവരാണ്. അവർക്ക് ഞങ്ങളും....

![]() |
| 2015ല്‍ നടന്ന മെറിറ്റ് ഈവനിംഗ് പ്രോഗ്രാം. |
![]() |
| സുമലത. |
| 2016 ബാച്ചിലെ കുട്ടികള്‍ |

heart touching...!
ReplyDeleteThank you mate
Deleteproud of you nu njan parnjitteyilla
ReplyDelete:)
Deleteനല്ല അനുഭവങ്ങൾ ...
ReplyDeleteവായിച്ചതിന് നന്ദി :)
Delete