Posts

Showing posts with the label ഓര്‍മ്മ

The driving test

Image
Accept it or not! Exams and tests are part and parcel of our life. We write them because we are forced to clear them to take the next step. Our world is a place which values efficiency a lot. People here want to know how skilled you are before assigning you a task! Many of my readers might have already gone through the test. How were those days? My first encounter, a failed one happened in 2014. I was a final year degree student. I received a scholarship from the government. My hostel inmates were already going for the driving class. I also decided to join, but in a new place because it was cheaper. The initial days were challenging. I did not know a thing about car driving. I was not understanding what my boss was saying either. I got confused with the clutch, brake and accelerator. I also wondered, "how do we understand when it is time to change the gear?"  I gave my learning license test all the seriousness. I was appearing for MA admission exams. When I get free time, I u...

പാപ്പാലയിലെ എന്‍.എസ്.എസ് ക്യാമ്പ് ഓര്‍മ്മകള്‍

Image
ഡിഗ്രീ പഠനകാലത്താണ് എന്‍. എസ്. എസ് എന്ന വിദ്യാര്‍ഥികളുടെ ദേശീയ-സേവനസംഘടനയില്‍ അംഗമാകുന്നത്. ഗാന്ധിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിപാടിയാണ് എന്‍. എസ്. എസ്. സ്കൂള്‍- കോളജ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കപ്പെടുന്നു. ഒരു ബാച്ചില്‍ പരമാവധി നൂറ് അംഗങ്ങള്‍ക്കാന് അവസരം. കോളജ് ഹാളില്‍ നടന്ന orientation പ്രോഗ്രാമിന് ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു ചോദ്യമാണ് എന്ന് മുതല്‍ ക്യാമ്പിനു തുടക്കമാവും എന്നത്. ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് NSS കോളജ്- ഇന്‍-ചാര്‍ജ്- ഫാ ഷോജി വര്‍ഗീസ്‌ തന്നെ സ്ഥലവും, സമയവും അറിയിച്ചു. തിരുവനന്തപുരത്തെ, കിളിമാനൂരിനു സമീപം പാപ്പാല എന്ന ഗ്രാമത്തിലാണ് ക്രിസ്മസ് വെക്കേഷന്‍ സമയത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനു ആദ്യം തിരഞ്ഞെടുത്ത നിരവധി പേര്‍ പല കാരണങ്ങള്‍ പറഞ്ഞു പിന്മാറി. ക്യാമ്പിനു വരാൻ പലർക്കും പല കാരണങ്ങൾ ആയിരുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അനുഭവം തേടിയെത്തിയ ചിലർ, എൻ എസ് എസ് അനുഭവങ്ങൾ ആസ്വദിക്കാൻ എത്തിയ ചിലർ,  പങ്കെടുത്താല്‍ ലഭിക്കുന്ന grace markല്‍ കണ്ണ് വെച്ച് വന്നവർ, ക്യാമ്പ് അനുഭവങ്ങള്‍ മുന്‍പ് സീനിയര...

വായനശാല: പുസ്തകപ്രേമികളുടെ പറുദീസ

Image
വായനയെ ഒരു അഭിനിവേശമായി കൊണ്ടുനടന്ന കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളാണ് ഓരോ വായനശാലകളും എനിക്ക് സമ്മാനിക്കുന്നത്. നാട്ടിലെ മാങ്ങയ്ക്ക് മധുരം ഏറും എന്ന് പറയുന്നത് പോലെ ആദ്യമായി വായനയിലേക്ക് കൈ പിടിച്ചു നടത്തിയ സ്ഥാപനങ്ങളോട് എങ്ങനെ കൂറ് തോന്നാതിരിക്കും? രാജു സാര്‍ നടത്തിയിരുന്ന കഞ്ഞിപ്പാടം എയ്ഞ്ചല്‍ EMSല്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട കുറെ കഥകളും, അവ മനോഹരമായി പറഞ്ഞു തന്ന അധ്യാപകരും വായനയെ ഒരാസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ സഹായിച്ചു. ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് വീടിനു സമീപം നിന്ന മാവിന്‍റെ തണലില്‍ ഒരു കൂര പോലൊന്ന് കെട്ടി, പുസ്തകങ്ങള്‍ ഞായറാഴ്ച തോറും വെച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അതിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തിരുന്നത് അയല്‍ക്കൂട്ടത്തിന്‍റെ സ്ഥാപകന്‍ ആയ ഡി പങ്കജാക്ഷക്കുറുപ്പ് സാര്‍ ആയിരുന്നു. അന്ന് അദ്ദേഹം നല്‍കിയ പിന്തുണ ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു. പക്ഷെ, പിന്നീട് അത് തുടര്‍ന്ന് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക്  സാധിച്ചില്ല. ആദ്യമായി മെമ്പർഷിപ്പ് എടുക്കുന്നത് കഞ്ഞിപ്പാടം കെ വിജയന്‍ സ്മാരക വായനശാലയിലാണ്. അന്നവിടെ, പഴയ പഞ്ചായത്ത് മെമ്പര്‍ ആയ, ഞങ്...

ടിങ്കു

Image
വീട്ടില്‍ സ്ഥിരമായി വന്നിരുന്ന, ഞങ്ങളോടൊക്കെ വല്ലാത്ത അടുപ്പം കാട്ടിയിരുന്ന പൂച്ചക്കുട്ടിയാണ് ടിങ്കു. പ്ലസ്‌ ടു പരീക്ഷാചൂടില്‍ അവന്‍റെ സാന്നിധ്യം അന്ന് വല്ലാത്ത ഒരാശ്വാസം തന്നിരുന്നു. കറുപ്പും, വെളുപ്പും ഇടകലര്‍ന്നതാണ് അവന്‍റെ രൂപം. ആളുടെ പമ്മിപമ്മിയുള്ള നടത്തവും, അടുത്ത വീട്ടിലെ പട്ടിയെ കാണുമ്പോള്‍ ഉള്ള പേടിച്ചോട്ടവും കാണാന്‍ ബഹുരസമാണ്. ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയിരുന്ന ഒരു പൂച്ചയോന്നുമല്ല ടിങ്കു. ഏതോ ഒരു മഴക്കാലത്ത് വീടിന്‍റെ ഓരം പറ്റി നിന്ന ഇവനെ കണ്ടതാണ് ആദ്യഓര്‍മ്മ. പിന്നെ വൈകുന്നേരങ്ങളില്‍ അവന്‍റെ വരവ് പതിവായി. കൊറിക്കാന്‍ എടുക്കുന്ന സാധനങ്ങളില്‍ ഒരു പങ്ക് അവനും ഉള്ളതായി.  പിന്നീട് രാവിലെ ചായകുടിക്കാനും,  ഉച്ചയ്ക്ക് കിട്ടുന്ന ചോരുരുളയ്ക്കും വേണ്ടി ദിവസവും വന്നു തുടങ്ങി. ഇതിനിടയ്ക്ക് വീട്ടില്‍ കഴിഞ്ഞിരുന്ന എലികളുടെ കഷ്ടകാലം തുടങ്ങിയിരുന്നു. ഇവന്‍ വീട്ടിലെ ഒരംഗം ആണെന്ന തോന്നല്‍ വീട്ടുകാര്‍ക്കും വന്നുതുടങ്ങി.  പൊതുവേ അത്ര പൂച്ചപ്രിയയല്ലാത്ത അമ്മൂമ്മ പോലും ടിങ്കുവിനെ തിരക്കാന്‍ തുടങ്ങി. പ്ലസ്‌ടു കഴിഞ്ഞു കോളജില്‍ ചേര്‍ന്നതോടെ വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴും ആ...

ഈച്ച്‌ വണ്‍ ടീച്ച് വണ്‍

Image
ഏതൊരാളുടെയും ജീവിതത്തില്‍, വീണ്ടും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്ന കുറെയേറെ നിമിഷങ്ങള്‍ ഉണ്ടായിരിക്കും. അങ്ങനെയുള്ള ഒത്തിരി അനുഭവങ്ങള്‍ സമ്മാനിച്ച ഒരു പരിപാടിയെക്കുറിച്ചാണ്  ഈ കുറിപ്പ്. 2015ൽ ഹൈദരാബാദ് സര്‍വ്വകലാശാലയിൽ പുതുതായി നിര്‍മ്മിച്ചിരുന്ന സക്കീര്‍ ഹുസൈന്‍ ലക്ച്ചര്‍ ഹാള്‍ കോംപ്ലക്സിന്‍റെ ഓരം പറ്റി അന്ന് കഴിഞ്ഞിരുന്ന, വിവിധ നാടുകളിൽ നിന്നു വന്നിരുന്ന, കുറെ നിര്‍മ്മാണതൊഴിലാളികളുണ്ടായിരുന്നു. അവരുടെ സ്കൂളില്‍ പോകാന്‍ സാധിക്കാതിരുന്ന കുട്ടികളെ ദിനം തോറും കണ്ടുകൊണ്ടാണ് ഞങ്ങള്‍ ക്ലാസ്സില്‍ പോയിരുന്നത്. അങ്ങനെയിരിക്കെ, നമ്മള്‍ വിദ്യാർത്ഥികള്‍ക്ക്  തന്നെ ഇവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കാമല്ലോ എന്ന വഴിക്ക് ഞങ്ങളുടെ ആലോചന പോയി. പിന്തുണ നല്‍കി ഒപ്പം നിന്നത് രണ്ട് സീനിയര്‍ സുഹൃത്തുക്കളാണ്. വിഷയം ഫേസ്ബുക്കില്‍ അവതരിപ്പിച്ച് ആവശ്യത്തിന് ആളുകളെ സംഘടിക്കാന്‍  ഞങ്ങള്‍ക്ക് സാധിച്ചു. അങ്ങനെ 2015 ജനുവരി 26 ഞായറാഴ്ച, ഈച്ച് വണ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. ക്ലാസ് അനുഭവം നിര്‍മ്മാണതൊഴിലാളികളുടെ വീടിനു മുന്‍പില്‍ പായ വിരിച്ചു, അവിടെയിരുന്നാണ് ആദ്യനാളുകളില്‍ ക്ലാസ്സ് നടത്തിയിരു...

മാമ്പഴക്കൊതി

Image
കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ്‌ മാങ്ങകളോടുള്ള ഇഷ്ടം. വീട്ടില്‍ പലയിനം മാവുകളുണ്ടായിരുന്നതിനാലും, കൂട്ടുകാര്‍ക്ക് മാങ്ങാപ്രേമം അന്ന് മൂത്തിരുന്നതിനാലും മാമ്പഴം തേടി ഏറെയലയേണ്ടി വന്നിട്ടില്ല. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, സേലന്‍, ചക്കരച്ചി എന്നിവയില്‍ തുടങ്ങി ഒരു ബുധനാഴ്ച്ച നാളില്‍ ആദ്യമായി രുചിച്ച 'ബുധനാഴ്ച്ച മാങ്ങ' വരെ നീളുന്ന വിവിധയിനം മാങ്ങകള്‍. പച്ചമാങ്ങ മുളകും, ഉപ്പും ചേര്‍ത്ത്  രസിച്ചു കഴിച്ചതിനു കയ്യും കണക്കുമില്ല. എന്തിനു പറയുന്നു, കഴിഞ്ഞ തവണ കസിന്‍സുമൊത്ത് ഒത്തു കൂടിയപ്പോള്‍ പച്ചമാങ്ങ തിന്നാന്‍ ഏവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു! അവധിക്കാലത്തിനു മധുരം കൂട്ടാന്‍ എത്തുന്ന വിരുന്നുകാരന്‍,  ബാല്യകാല വികൃതികള്‍ക്ക് സാക്ഷിയായ കൂട്ടുകാരന്‍, മാങ്ങയെപ്പറ്റി എത്ര പറഞ്ഞാലും ഞങ്ങള്‍ക്ക് അധികമാവില്ല. ശവദഹനത്തിനു ചിതയൊരുക്കാന്‍ മാവ് വെട്ടുന്നത് നിറകണ്ണുകളോടെ കണ്ടുനിന്ന കുട്ടി പിന്നീട് വളര്‍ന്നു വന്നപ്പോള്‍ പരിസ്ഥിതി വാദം മുറുക്കെപ്പിടിച്ചതിന്‍റെ ക്രെഡിറ്റ്‌ സ്ക്കൂള്‍ വിദ്യാഭ്യാസത്തിനു മാത്രമുള്ളതല്ല. രുചിയുടെ വിവിധ തരം സാധ്യതകള്‍ മാമ്പഴം കഴിക്കുന്നതിനു പല രീതികളുണ്ട്. ഫലത്ത...

വില്‍ക്കാനുണ്ട് പുസ്തകങ്ങള്‍!

Image
ഇത് വരെ സ്വപ്നത്തില്‍ പോലും ചെയ്യാന്‍ തോന്നാത്ത ഒരു കാര്യമാണ് ഇപ്പോള്‍  ഞാന്‍  ചെയ്തത്. കൈയിലെ പുസ്തകങ്ങൾ കിട്ടിയ  വിലയ്ക് വില്‍ക്കാന്‍ കൊടുത്തു എന്നതാണത്. ഹൈടെക് സിറ്റി ചുറ്റുന്നതിനിടയിൽ  വാങ്ങിക്കൂട്ടിയ  പുസ്തകങ്ങളാണ് കോട്ടി മാർക്കറ്റിൽ പോയപ്പോള്‍ വിറ്റത്. അങ്ങനെ  കിട്ടിയ തുക  പോക്കറ്റിൽ ഇട്ടു നടന്നപ്പോള്‍ ആദ്യമൊന്നും തെല്ലു കുറ്റബോധം തോന്നിയില്ല. ഹോസ്റ്റല്‍ റൂമിൽ കുന്നു കൂടിയ പുസ്തകങ്ങളും, വസ്ത്രങ്ങളും എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ടു കുറെ നാളുകളായിരുന്നു.  ഹൈദരാബാദ് നഗരസഭയുടെ (GHMC) Wall  of Kindness എന്ന പദ്ധതിയില്‍ ചേര്‍ന്ന്‍ പഴയ തുണിത്തരങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.  ഒരു ശനിയാഴ്ചയാണ് പുസ്തകവില്പനയ്ക് കോട്ടിയില്‍ പോയത്. പഴയ പുസ്തകങ്ങള്‍ തുച്ഛമായ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന സ്ഥലമാണത്. പലതും പ്രതീക്ഷിച്ചു പോയ എന്നെ നിരാശപ്പെടുത്തുന്ന വിലയാണ് അവിടെ നിന്നും ലഭിച്ചത്. പുസ്തകം കൊടുക്കണോ എന്ന് ഒരു നിമിഷം ആലോചിച്ചു. ഇത്രയും ഭാരം താങ്ങി തിരികെ പോകാന്‍ വയ്യ എന്നുറപ്പിച്ച ഞാന്‍ ഒടുവില്‍ കിട്ടിയ വ...