ഡിപ്രഷന്‍
ഒരു കാലത്ത് ആളുകള്‍ ഡിപ്രഷനെക്കുറിച്ച് പറയാന്‍ മടി കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ പേര്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നു. എപ്പോഴാണ് നാം ഈ അവസ്ഥയില്‍ (ഡിപ്രഷന്‍) ചെന്ന് പെടുന്നത് എന്ന് ഓര്‍ത്ത് നോക്കിയിട്ടുണ്ടോ? ഒറ്റപ്പെടുമ്പോള്‍ എന്നാവും ഒരു പക്ഷെ നമുക്ക് കിട്ടാന്‍ പോകുന്ന ഉത്തരം.
എല്ലാവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്നാണ് ഡിപ്രഷന്‍. ഡിപ്രഷന്‍ വന്നതിനു ശേഷം മാനസികമായി വളരെയേറെ മാറ്റങ്ങള്‍ക്ക് നാം വിധേയരാവും. ആരോടും സംസാരിക്കാന്‍ തോന്നാതിരിക്കുക, ഉദാസീനത, പെട്ടെന്നുള്ള ദേഷ്യം, ആത്മവിശ്വാസക്കുറവ്, തനിച്ചിരിക്കാന്‍ താല്‍പ്പര്യം കാട്ടുക, ഭക്ഷണത്തോട് താല്‍പ്പര്യക്കുറവ് പ്രകടിപ്പിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടിരിക്കുന്നു.
ഡിപ്രഷന്‍ വരാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നൊന്നുമില്ല. മാനസികസമ്മര്‍ദ്ദം ആണ് ഒരാളെ ഇവിടേക്ക്
എത്തിക്കുന്നത്. വിദ്യാര്‍ഥി, ഉദ്യോഗാര്‍ഥി, വീട്ടമ്മ, മുതിര്‍ന്ന ആളുകള്‍ അങ്ങനെ ഏതൊരാള്‍ക്കും അയാള്‍ ഇടപെടുന്ന കാര്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള താളം തെറ്റലുകള്‍ ഉണ്ടെന്ന് തോന്നിക്കഴിഞ്ഞാല്‍ ഉള്ളിൽ ഉടലെടുക്കുന്ന ഒരായിരം ചോദ്യങ്ങള്‍ ചേര്‍ന്ന് മനസ്സിനെ അസ്വസ്ഥമാക്കും. ഇതിന്‍റെ പരിണിതഫലമാണ് ഡിപ്രഷന്‍. ഇതിലൂടെ എപ്പോഴെങ്കിലും കടന്നു പോകാത്തവരായി ആരുമുണ്ടാകില്ല. അനുഭവപ്പെടുന്ന തോത് ഏറിയും, കുറഞ്ഞും ഇരിക്കും എന്നേയുള്ളൂ.
ഒരു നിശ്ചിതസമയം കൊണ്ട് മാറ്റാന്‍ സാധിക്കുന്ന ഒരവസ്ഥയല്ല ഇത് എന്നറിയുമല്ലോ. ഇത് മാറാൻ ഏറ്റവും ആദ്യം വേണ്ടത് മനസ്സിന്‍റെ നിയന്ത്രണം വീണ്ടെടുക്കുക എന്നതാണ്. ഇഷ്ടമുള്ള ഹോബികളില്‍ ഇഷ്ടമുള്ളവരോട് ഒപ്പം മുഴുകാം. വീട്ടില്‍ അടച്ചിരിക്കാതെ, കൂടുതല്‍ ആളുകളുമായി ഇടപെടുന്നതിനോ, ചെറിയ യാത്രകള്‍ പോവുന്നതിനോ സമയം കണ്ടെത്താം, ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കാം, എതെങ്കിലും കായികയിനങ്ങളില്‍ മുഴുകാം. കൂടാതെ, ഇതേക്കുറിച്ച് എഴുതുകയോ, സംസാരിക്കുകയോ ചെയ്യുന്നത് മനസ്സിന്‍റെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
പക്ഷെ, ആരോടും ഒന്നും പറയാൻ തോന്നാത്ത ഒരവസ്ഥയാണ് എന്നത് കൊണ്ട് ഇത്തരം ആക്ടിവിറ്റികളിൽ മുഴുകാൻ പലപ്പോഴും സാധിച്ചു എന്ന് വരില്ല.
ചില ആളുകൾക്ക് ഡോക്ടറിൻ്റെ സേവനം വളരെ അത്യാവശ്യമാണ്. ഇതിനെ ഒരു മാനസികപ്രശ്നമായി കാണേണ്ട കാര്യമൊന്നുമില്ല. ആർക്കും, എപ്പോഴും സംഭവിക്കാൻ സാധ്യതയുള്ള ഒരവസ്ഥയാണ് എന്ന് മനസ്സിലാക്കി ആളുകളോട് സംയമനത്തോടെ ഇടപെടുക. പറ്റുമെങ്കിൽ ഒരു നല്ല കേഴ്വിക്കാരൻ ആവുക. ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കുക. നമുക്ക് എളുപ്പം തീരുമാനമെടുക്കാവുന്ന ചില കാര്യങ്ങളിൽ അവർ വേവലാതിപ്പെട്ടെന്നിരിക്കും.അപ്പോഴൊക്കെ, അവരുടെ ഒപ്പം നിൽക്കുക,
ഡിപ്രഷനില്‍ നിന്ന് പുറത്തു വരുമ്പോള്‍ നമുക്ക് തോന്നുന്ന ആശ്വാസം, പകരം വെയ്ക്കാനില്ലാത്ത ഒരു സുഖമാണ്. ജീവിതയാത്രയിൽ പകച്ചു നിൽക്കുക സാധാരണമാണ്. അതിനെ മറികടന്ന്, ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

Comments
Post a Comment