കോൺവെന്റുകൾ മരണമണി മുഴക്കുമ്പോൾ
ക്രെഡിറ്റ്: ന്യൂയോർക്ക് ടൈംസ് കന്യാസ്ത്രീയാകാൻ പഠിക്കുന്നവർക്കറിയാം.. വളരെ കഷ്ടപ്പാടുകളും, മനോവിഷമവും നേരിടുന്ന ഒരു ജീവിതരീതിയാണ് അവർ സ്വീകരിക്കുന്നത്. വീട്ടുകാരുടെ നേർച്ച മൂലമോ, സ്വന്തം ഇഷ്ടപ്രകാരമോ അവർ ഈ പാത തിരഞ്ഞെടുക്കുന്നു. സന്യസ്ത വിദ്യാഭ്യാസം നടത്തുന്നവർ കുടുംബവുമായി അകന്നു നിൽക്കണം. അവരുടെ വീട് കോൺവെന്റും, പ്രാർത്ഥനാലയങ്ങളുമാണ്. അവരുടെ രക്ഷകർത്താക്കൾ സിസ്റ്റർമാരും, വൈദികരുമാണ്. സാമൂഹികസേവനമാണ് അവരുടെ ആരാധന. ഇങ്ങനെ നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന നിരവധി ആളുകളെ നമുക്ക് പരിചയമുണ്ട്. പല കന്യാസ്ത്രീ മഠങ്ങളും പ്രശംസനീയമായ സേവനം അനുഷ്ടിക്കുന്നുമുണ്ട്. എന്നാൽ, 'കർത്താവിൻ്റെ മണവാട്ടികൾ' എല്ലാ ദുരിതങ്ങളും സഹിച്ചു കഴിയേണ്ടവർ ആണോ? ചില വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ഇവർക്കെതിരെ പ്രതികാര മനോഭാവം പുലർത്തുന്ന സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടാലും കാര്യമായി ഫലമില്ലാത്ത അവസ്ഥ! സഹായിക്കാൻ ആളില്ലാതെ വന്നാൽ അവർക്ക് എത്ര ദൂരം നടക്കാൻ കഴിയും? തിരുവല്ലയിലെ മരണം തിരുവല്ലയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ ദിവ്യ പി ജോ...