സ്വപ്നങ്ങൾ യാഥാർഥ്യമാവാൻ
നമ്മള്‍ എന്തിനെക്കുറിച്ചെല്ലാമാണ് സ്വപ്നങ്ങള്‍ കാണാറുള്ളത്? ആഗ്രഹിച്ചിട്ട് നടക്കാതെ പോകുന്ന, അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങള്‍ എന്നാണോ പറയാന്‍ പോകുന്നത്? എങ്കില്‍, അങ്ങനെ കാണുന്ന സ്വപ്നങ്ങള്‍ മനസ്സില്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞത് കൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയതാവാനേ തരമുള്ളൂ. മനസ്സിന്‍റെ ആഗ്രഹങ്ങളാണ്, അഭിലാഷങ്ങളാണ് നിങ്ങള്‍ സ്വപ്നത്തിന്റെ
രൂപത്തില്‍ പ്രധാനമായും കാണുന്നത്. ഈ കാഴ്ചകള്‍, നിങ്ങളുടെ ഉപബോധമനസ്സ് നിങ്ങളോട് സംവദിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഉടലെടുക്കുന്നതാണ് എന്ന് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സ്വപ്നത്തിലേക്ക്, അതിന്‍റെ ശാസ്ത്രീയതയിലേക്ക് കൂടുതല്‍ കടക്കുന്നില്ല. നമ്മെ വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന, യാഥാർഥ്യമായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്ന ചില സ്വപ്നങ്ങളുണ്ട്. അവയ്ക്ക് പുറകെ പായാന്‍ താല്പ്പര്യപ്പെടാത്ത
വരാണ് നമ്മളില്‍ അധികവും. അതില്‍ അടങ്ങിയിരിക്കുന്ന പരിണിതഫലങ്ങളെ ഓര്‍ത്ത്, അധികം മെനക്കെടേണ്ട എന്ന് ചിന്തിച്ച്, സ്വയം തൃപ്തിപ്പെടാന്‍ നാം മിക്കപ്പോഴും ശ്രമിക്കുന്നു. പക്ഷെ, അങ്ങനെ ചെയ്യാതിരുന്നിട്ടുള്ള പലരും ജീവിതത്തില്‍ ജയിച്ചതായാണ് നാം കണ്ടത്.
ഉദാഹരണത്തിന്, രാമേശ്വരം എന്ന ചെറിയ പ്രദേശത്ത് പത്രക്കെട്ടുകള്‍ വിറ്റു നടന്നിരുന്ന ആ ബാലന്‍ വളര്‍ന്നപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതി വരെ ആയിത്തീര്‍ന്ന കാഴ്ച്ച നാം വിസ്മയത്തോടെ കണ്ടതാണ്. അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ സ്വപ്നങ്ങള്‍ക്ക് ഉണ്ടായിരുന്ന പങ്ക് അറിയാന്‍ അഗ്നിച്ചിറകുകള്‍ എന്ന അദ്ദേഹത്തിന്‍റെ ആത്മകഥ വായിക്കുകയെ വേണ്ടു.
അത് കലാമിന്‍റെ കാര്യം. ഇതൊക്കെ എല്ലാവരെക്കൊണ്ടും സാധിക്കുമോ എന്ന് ചിന്തിക്കുകയാണോ? സാധിക്കുമെങ്കിലും അതിന് ആദ്യം വേണ്ടത് തന്‍റെ ലക്‌ഷ്യം എന്തെന്ന തിരിച്ചറിവാണ്.
തീവ്രമായ ആഗ്രഹം, അത് നടപ്പില്‍ വരുത്താന്‍ ഉള്ള കഠിനമായ ശ്രമം, ഏകാഗ്രത-- ഇതൊക്കെയാണ് ആവശ്യമായ പ്രധാനഗുണങ്ങള്‍. ഒന്നോര്‍ക്കുക-- നിങ്ങളെ പിന്നോട്ട് വലിക്കുന്ന ആയിരം കാര്യങ്ങള്‍ നിങ്ങള്‍ കണ്ടെത്തി എന്ന് വന്നേക്കാം. പക്ഷെ, അതിനെയെല്ലാം തുരത്തിയോടിച്ചു വിജയവഴി എത്തിച്ചേരുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സംതൃപ്തിയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊന്നിനും ആവില്ല.
ഓരോരുത്തരും മനസ്സില്‍ കാണുന്ന സ്വപ്നം മറ്റൊരാളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. വലിയ സ്വപ്നം, ചെറിയ സ്വപ്നം എന്നൊന്നും ഇല്ല. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നത് പോലെ കാണുന്നയാളുടെ കണ്ണിലാണ് സ്വപ്നത്തിന്‍റെ വലിപ്പം. നമ്മള്‍ കാണുന്ന സ്വപ്നം മറ്റാരും കാണുന്നില്ല എന്നത് കൊണ്ട് അതില്‍ എതിര്‍പ്പ് കണ്ടെത്തുന്നവരെയും, പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരേയും നേരിടേണ്ടി വന്നേക്കാം. അവരോട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. എന്നിട്ടും
ഫലമില്ലെന്ന് തോന്നിയാല്‍, അവരെ അവരുടെ പാട്ടിന് വിടുക.
സ്വപ്നം കാണുന്നതിന് പ്രായമോ, പണമോ, ശാരീരിക വൈകല്യമോ ഒന്നും തന്നെ തടസ്സമല്ല. മനസ്സാണ്, ഇച്ഛയാണ് ഏറ്റവും പ്രധാനം. ഓര്‍ക്കുക, തോല്‍ക്കില്ല, എന്ന നിങ്ങളുടെ വാശിക്ക് മുന്‍പില്‍ പോട്ടിതകരാവുന്ന അത്ര ശക്തിയേ നാം ഇപ്പോള്‍ തടസ്സം ആയി കരുതുന്ന പല കാര്യങ്ങള്‍ക്കും കാണുക. അതു കൊണ്ട്, മനസ്സ് മടുക്കാതെ, ശുഭചിന്തയോടെ സ്വപ്നങ്ങള്‍ക്ക് പുറകെ പോവുക.

Comments
Post a Comment