വിശപ്പ്
പട്ടിണി കിടക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥയെക്കുറിച്ചു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കേവലം പണമില്ലായ്മ എന്ന അവസ്ഥ മാത്രമാണോ അവർക്ക് ആഹാരം കിട്ടാതിരിക്കാൻ കാരണം? ഒരു ദിവസം മുഴുവൻ പലതിനോടും മല്ലിട്ട്, ഒടുവിൽ ഒന്നും കഴിക്കാതെ, വെറും വയറ്റിൽ കിടന്നുറങ്ങുന്ന ദശലക്ഷങ്ങൾ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്.
എല്ലാ വർഷവും പട്ടിണിനിരക്ക് കുറയുന്നതായി ഗവർണ്മെന്റ് കണക്കുകൾ നിരത്തുന്നു. പക്ഷെ, കഴിഞ്ഞ ദിവസം വാർത്തയിൽ കണ്ടത് പോലെ മണ്ണ് തിന്ന് വിശപ്പടക്കുന്ന കുറെ മനുഷ്യർ ഇവിടെ ആരുടെയും കണ്ണിൽപ്പെടാതെ പോകുന്നു.
വിശപ്പുമായി ബന്ധപ്പെട്ട ഒരോർമ്മ ഹൈദരാബാദിൽ മാലിന്യക്കൂനയിൽ ഭക്ഷണം തേടിയ ഒരമ്മയുടെയും, കുഞ്ഞിന്റെയും മുഖങ്ങളാണ്. പൊതിച്ചോറ് എന്ന കാരൂറിന്റെ കഥയിൽ സ്വന്തം വിദ്യാർത്ഥിയുടെ ഉച്ചയൂണ് മോഷ്ടിച്ച അധ്യാപകന്റെ ഗതികേട് ഉയർത്തിക്കാട്ടുന്നുണ്ട്.
അട്ടപ്പാടിയിൽ പട്ടിണിമരണങ്ങൾ നാൾക്കുനാൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിശപ്പകറ്റുന്ന കാര്യത്തിൽ കേരളം ഇനിയും മുന്നോട്ട് പോകാനുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ്.
ഓപ്പറേഷൻ സുലൈമാനി, ചേർത്തലയിൽ തുടങ്ങിയ ജനകീയ ഭക്ഷണശാല എന്നിങ്ങനെ
ഇവിടെ പട്ടിണിയകറ്റാൻ നടപ്പിലാക്കിയ പല പദ്ധതികളും വമ്പിച്ച ജനപിന്തുണ നേടിയത് നാം കണ്ടതാണ്. തമിഴ്നാട്ടിൽ തുടങ്ങിയ അമ്മ കാന്റീൻ, ആന്ധ്രയിലും, തെലങ്കാനയിലും, ഇപ്പോൾ കർണാടകയിലും പ്രവർത്തിക്കുന്ന വിശപ്പ്-രഹിത ഭക്ഷണശാലകൾ പോലെയുള്ളവ രാജ്യമൊട്ടാകെ നടപ്പിലാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരി വിചാരിച്ചാൽ സാധിക്കാവുന്നതാണ്. യുപിഎ സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി പോലെയുള്ള സ്കീമുകൾ എത്രത്തോളം ജനങ്ങളുടെ പട്ടിണി മാറ്റാൻ സഹായിച്ചു എന്ന് പഠിച്ചു, തുടർനടപടികൾ എടുക്കാൻ ഭരണകൂടത്തിന് കഴിയണം. അതിന് പൊതുജനപങ്കാളിത്തം ഉറപ്പ് വരുത്തുകയും വേണം.
പട്ടിണിമരണങ്ങൾ ഒഴിവാക്കാൻ നമുക്കും സാധിക്കും. നമ്മളിൽ പലരും
അനാവശ്യമായി ചിലവഴിച്ചു കളയുന്നതിൽ നിന്നൊരു പങ്ക് കുറെ പേരുടെ വിശപ്പ് മാറ്റാൻ ഉപകരിക്കുമെങ്കിൽ അത് ചെയ്യുന്നതല്ലേ ഏറ്റവും നല്ലത്? കല്യാണം, പിറന്നാൾ പോലെയുള്ള ആഘോഷങ്ങൾ നടത്തുന്നവരും ദയവായി ഇതൊന്ന് ഓർക്കണം.
പ്രിയപ്പെട്ട ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോൾ എങ്കിലും അത് നമുക്ക് ലഭിച്ചതിനു പിന്നിലെ അധ്വാനത്തിന്റെയും, വിയർപ്പിന്റെയും കരങ്ങൾ നാം മറന്നു പോകരുത്.

Comments
Post a Comment