ക്രിക്കറ്റ് ഓർമ്മകൾ
കളിക്കുംതോറും ഇഷ്ടം ഏറിവരുന്ന ടീം ഗെയിം ആണ് ക്രിക്കറ്റ്. പണ്ട്, വെക്കേഷൻ കാലം ആയാൽ ബാറ്റും, ബോളുമെടുത്ത് ഒറ്റ ഓട്ടമാണ്.
നാലുപാടം, കടവ്, വട്ടപ്പായിത്ര അമ്പലം ഗ്രൗണ്ട്, വിജയപുരത്തിന് അടുത്തുള്ള പറമ്പ്--ഇവിടെയെല്ലാമാണ് ഞങ്ങൾ കളിച്ചിരുന്നത്. കളിസ്ഥലങ്ങൾ ഇടയ്ക്കിടെ മാറിയിരുന്നു.
ഞങ്ങളിൽ ഏറ്റവും മികച്ചു നിന്നത് ഇപ്പോൾ മെഡിസിൻ പഠനം പൂർത്തിയാക്കിയ ജിത്തു (ജിതിൻ) ആണ്. 2009ൽ ജില്ലാ ടീമിന് വേണ്ടി കളിച്ചതും, ഇപ്പോൾ TDMCക്കു വേണ്ടി ഇടയ്ക്ക് ഇറങ്ങുന്നതും അവന് കളിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയാം.

ജിത്തു മാത്രമല്ല, ഞങ്ങൾ രക്ഷാധികാരി ബൈജു എന്ന് വിളിക്കുന്ന സുജിത് ചേട്ടൻ, കടുത്ത ധോണി ആരാധകനായിരുന്ന ലിറ്റോ, കഞ്ഞിപ്പാടത്തെ കോലി എന്നു ഞങ്ങൾ വിളിക്കുന്ന രാഹുൽ, ഫീല്ഡിങ്ങില് മികച്ചു നിന്ന മിന്നൽ മനേഷ്, ലെഫ്റ്റ് ഹാൻഡർ അദ്വൈത്, ധോണി 'തുഴയൽ' (ആരാധകർ പൊറുക്കുക 😊) വശമാക്കിയ ജോമിൻ, അട്ടിയിലെ 'പൊള്ളാർഡ്' രാഹുൽ, സിക്സർ വിശാഖ് , മറ്റൊരു ക്ളീൻ ഹിറ്ററായ വിഷ്ണു ചേട്ടൻ ഇവരൊക്കെ ചേർന്നതാണ് ആ നാളുകൾ.
രാവിലെ തുടങ്ങി ഇരുട്ട് വീഴും വരെ കളിച്ചിരുന്ന ദിവസങ്ങൾ കുറെയേറെ ഉണ്ട്.
കോളേജ് പഠനം കഴിഞ്ഞ് എല്ലാവരും ജോലി, ഉത്തരവാദിത്തങ്ങൾ അങ്ങനെ പോയപ്പോൾ കഞ്ഞിപ്പാടത്തെ ഞങ്ങളുടെ ക്രിക്കറ്റ് കളി താൽക്കാലികമായി നിലച്ചു.
എന്നാൽ കളി ജ്വരം ആരിൽ നിന്നും അങ്ങനെ
പൂർണ്ണമായി പോയിട്ടില്ല എന്നു വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി മനസ്സിലാക്കാം.
എങ്കിലും, ഞങ്ങളുടെ കഴിഞ്ഞുള്ള ബാച്ചിനു ഷട്ടിൽ കളിയിലാണ് ഇപ്പോൾ കമ്പം എന്നു തോന്നുന്നു. കൃഷി കഴിഞ്ഞുള്ള ഇടവേളകൾ കുറഞ്ഞത് ഞങ്ങൾ കളിച്ചിരുന്ന പാടവരമ്പുകൾ നഷ്ടമാവാനും, നാട്ടിലെ മറ്റു പറമ്പുകൾ ചെറുതായിക്കോണ്ടിരുന്നത് കളിക്കാൻ സ്ഥലമില്ലാതെ അലയുന്നതിനും കാരണമായി.

ആർക്കും അസൂയ തോന്നാവുന്ന ഒരു കായിക സംസ്കാരം ഉള്ള നാടാണ് കഞ്ഞിപ്പാടം. സൈക്കിൾ പോളോ നാഷണൽ ചാമ്പ്യൻ നിഖിത, കയാക്കിങ് ദേശീയ താരം അഭിജിത് എം ദാസ് എന്നീ പേരുകൾ നിങ്ങൾക്ക് പരിചിതമല്ലേ? ഞങ്ങൾ കളിക്കുന്നതിനു മുൻപ് ഇവിടെ ഫുട്‌ബോൾ, വോളിബോൾ തഴച്ചു വളർന്നിരുന്നു. അവരുടെ കഥകൾ ഇപ്പോൾ അറിയാത്തത് കൊണ്ട് ഇവിടെ ചേർക്കുന്നില്ല.
യാത്രകൾ പോകുമ്പോൾ ഒഴിഞ്ഞ പറമ്പുകൾ കാണുന്നത് ഒരു നെടുവീർപ്പോടെയാണ്. അതിനു കാരണം അറിയാൻ അത്തരം ഇടങ്ങളിൽ കളിച്ചിട്ടുള്ള ആരോടെങ്കിലും സംസാരിച്ചാൽ മാത്രം മതി.

![]() |
| Photo: Rahul |

Comments
Post a Comment