Posts

Showing posts with the label ഓര്‍മ്മ/Memories

പഴയതും പുതിയതും

Image
പഴയതിലേക്ക് തിരിച്ചുപോകുന്നതാണോ പുതിയതിനെ പുണരുന്നതാണോ ജീവിതത്തിൽ ശരിയെന്ന് ചിന്തിച്ചിട്ടുണ്ടോ? വല്ലാത്ത ആശയക്കുഴപ്പം വരുത്തുന്ന ഒരു സമസ്യയായാണ് ഈ ചോദ്യം   എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.  പുതിയ ഒന്നിനെ പുൽകുമ്പോൾ നമ്മൾ  നമ്മുടെ ഇന്നലെകളെ തള്ളിക്കളയുകയാണോ? അതോ ഇന്നിന്റെ യാഥാർഥ്യങ്ങളോട് സമരസപ്പെടുകയാണോ? ഇനി  മനസ്സില്ലാമനസ്സോടെ പുതിയ നാളെയെ വരവേൽക്കാൻ നമ്മൾ ഒരുങ്ങിയാൽ നമ്മൾ പുതിയതിനു വേണ്ടിയാണോ പഴയതിനു വേണ്ടിയാണോ നിലകൊള്ളുന്നത്? പക്ഷെ ഇത്‌ രണ്ടുമില്ലാത്ത ഒരവസ്ഥ എന്നത് അത്യന്തം നിരാശാപരമായ ഒരു മാനസികനിലയാണ്.  എപ്പോഴെങ്കിലും നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യേണ്ടതായി വരുമ്പോൾ നമ്മൾ നമ്മുടെ ബലഹീനതകളിലൂടെ കടന്നുപോകേണ്ടതായി വരും. ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ എത്ര കണ്ട് പഠിക്കേണ്ടിയിരിക്കുന്നു എന്ന് നമുക്ക് ബോധ്യം വരും. ആ തിരിച്ചറിവ് നമ്മളെ കുത്തിനോവിക്കും.  പുതുമ, പഴമ   പുത്തൻ ലോകത്ത് പഴയതിനെ പുണരുമ്പോൾ നമ്മൾ പഴഞ്ചരായിത്തീരുമോ? മറ്റൊരാളുടെ കണ്ണിൽ നമ്മൾ എന്തായിത്തീരുന്നു എന്നതല്ല,  സ്വന്തം മനസ്സിൽ എങ്ങനെ കാണപ്പെടുന്നു എന്നാണ് ചോദ്യം....

'എയ്ഞ്ചൽ' നാളുകൾ

Image
                            ടോട്ടോച്ചാൻ എന്ന വിശ്വപ്രസിദ്ധമായ രചന ആദ്യമായി വായിച്ചപ്പോൾ എന്റെ മാതൃവിദ്യാലയത്തെയും, ഞങ്ങളുടെ സ്വന്തം കൊബായാഷി മാസ്റ്ററെയും സ്വാഭാവികമായും ഓർത്തുപോയി.   ലീലാമണി ടീച്ചറും, ലീലസാറും പഠിപ്പിച്ചു തന്ന ആശാൻകളരിയിലെ ബാല്യപാഠങ്ങൾ മനസ്സിലോർത്താണ് ആദ്യമായി സ്‌കൂൾപടികൾ ചവിട്ടിയത്. പഴയ എൻ എസ് കരയോഗമന്ദിരം വാടകയ്‌ക്കെടുത്തു അവിടെ ഒരു വിദ്യാലയം നടത്തിയത് നാട്ടിലെ പ്രമുഖ എഴുത്തുകാരനായ രാജു കഞ്ഞിപ്പാടം എന്ന ഞങ്ങളുടെ രാജു സാറും, പ്രിയപത്നി ബിന്ദു ടീച്ചറും ചേർന്നാണ്. ഞാൻ പഠിച്ചത് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്.  ആറ്റുതീരത്താണ്  ഞങ്ങളുടെ സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ഗേറ്റിനരികെ നിന്നാൽ പുറംകാഴ്ചകൾ ഭംഗിയായി കാണാം. സ്കൂളിൽ ഒരു കാര്യത്തിനും അമിതമായ കടുംപിടിത്തങ്ങൾ ഇല്ലായിരുന്നു. ഒരു വലിയ ഹാൾമുറി ചെറിയ ബോർഡുകൾ കൊണ്ടു മറച്ചാണ് ക്‌ളാസുകൾ നടത്തിയിരുന്നത്. ഉച്ചഭക്ഷണം എല്ലാ കുട്ടികളും നിലത്തു ഒരുമിച്ചിരുന്നു കഴിക്കും. ഞാനും, ഗോകുൽ ജിയും, സുബിതയും, അഖിലും,  ദേവികയും, അഞ്ജ...

പുസ്തകക്കൊതി

Image
ഇഷ്ടഭക്ഷണം മുൻപിൽ കാണുമ്പോൾ നാവിൽ വെള്ളമൂറുന്ന ഭക്ഷണപ്രേമിയെപ്പോലെയാണ് പ്രിയപുസ്തകം മുന്നിൽ കിട്ടുമ്പോൾ എന്റെ മനസ്സ്.  കവർ ചിത്രവും, തലക്കെട്ടും കൊതിയോടെ നോക്കി, അകം പേജിലെ വില ഒത്തുനോക്കി കൂട്ടലും, കിഴിക്കലും കഴിഞ്ഞ് ചില പുസ്തകങ്ങൾ ഞാൻ സ്വന്തമാക്കുന്നു.  അവയെ പരിചരിക്കുന്നു.  വാങ്ങിയ പുസ്തകം തിരികെനല്കാത്തവരെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പുസ്തകങ്ങളെ ഒരു സമ്പാദ്യം പോലെ കാണാൻ പഠിപ്പിച്ചത് വീട്ടിലെ വായനാന്തരീക്ഷമാണ്. ഒരു സാധാരണ തടി ഷെൽഫിനെയാണ് ആദ്യം പുസ്തകങ്ങൾ അടുക്കി വെയ്ക്കാൻ ഒരുക്കിനിർത്തിയത്.  അവിടെ ചെറുകഥയും, നോവലും, പഠനങ്ങളും, അനുഭവങ്ങളും, ആത്മകഥയും, ആത്മീയ ഗ്രന്ഥങ്ങളും ചേക്കേറി. ആ ശേഖരമാണ് വീട്ടിലെ വായനാമൂലയായി വളർന്നുവന്നത്.  സ്വന്തമായി ഒരു പുസ്തകശേഖരം ഒരുക്കാൻ എനിക്ക് പ്രചോദനമായത് വീട്ടിലെ കാഴ്ചകളാണ് എന്ന് വിശ്വസിക്കുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങളെത്തിച്ചു തന്ന അച്ഛനും, കഥകൾ വായിച്ചുതന്ന അമ്മയും എന്റെ വായനയെ വളർത്തി. വായിച്ച പുസ്തകങ്ങൾ എന്നെ വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചു. സമ്മാനമായി പുസ്തകങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ പുസ്തക...

കോലുമിട്ടായിക്കാലം

Image
തൊണ്ണൂറുകളിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വളർന്ന കുട്ടികൾക്ക് കോലുമിട്ടായിയോട് ഒരു പ്രത്യേക രീതിയിലുള്ള അടുപ്പമാണ്.  കോലുമിട്ടായി നുണയാൻ പ്രായം ഒരു തടസ്സമാണോ? സിഗരറ്റ് വലി പോലെ, ബീഡി വലി പോലെ ഒരു സാധാരണ കാര്യമല്ലേ ഈ കോലുമിട്ടായിത്തീറ്റ? ഒന്ന് നമ്മുടെ പ്രായവളർച്ചയുടെയും, മറ്റൊന്ന് പ്രായക്കുറവിന്റെയും അളവുകോലാണെന്ന് നമ്മൾ എന്തിനു കരുതണം?   നമ്മുടെ രണ്ടു കൈവിരൽ മിട്ടായിക്കോലിൽ ചേർത്തുവെച്ചു നാവിൽ നുണയാൻ എന്ത് രസമാണ്! മറ്റു പല മിട്ടായികളും കഴിച്ചുതീർക്കാൻ നമ്മൾ കാട്ടുന്ന പരാക്രമം കോലുമിട്ടായിയോട് നമ്മൾ കാട്ടിയെന്ന് വരില്ല. നാവിൽ നുണഞ്ഞു ആ  മിട്ടായിയുടെ സത്ത മുഴുവനായി കിട്ടും വരെ അത് ചിലപ്പോൾ വായിൽ കിടക്കും.  മിട്ടായി തിന്നുനടന്ന കാലത്തു പങ്കുവെച്ചുതിന്നൽ മുഖ്യമായിരുന്നു. പല ദിവസം പലരാണ് മിട്ടായിയുമായി എത്തുക. സ്‌കൂൾ നാളുകളിൽ മിട്ടായി പങ്കുവെച്ചുതിന്നപ്പോൾ കിട്ടേണ്ട പങ്ക് നഷ്ടമായതിൽ 'മനം നൊന്ത' ഒരു വിരുതനാണ് കോലുമിട്ടായി വാങ്ങാൻ ആദ്യമായി ആവേശം കാട്ടിയത്. വാങ്ങിക്കഴിഞ്ഞപ്പോഴല്ലേ അതിൻ്റെ  ഗുട്ടൻസ് പിടികിട്ടിയത്.  ഒരാൾ മുഴുവനായി വായിലിട്ടു നുണഞ്ഞ മിട്ടായി കഴിക്...

Aji chittappan's last wish

Image
Aji chittappan was our neighbour. He was family. I have known him since childhood. He was a school teacher with a charming personality. He taught social science. He was the one who supported me in childhood. He triggered me by asking questions. He was happy when I choose Humanities in Plus Two stream.  His younger son is my good friend. Chittappan used to give us answer sheets for paper corrections. He briefs us the yardsticks to evaluate the paper. There were discussions, mostly political in nature. I took his opposite stand on some issues. But he would patiently listen to my opinion and share his thoughts.  He had a gang of good friends. They were his biggest strength.  The two problems his loved ones had was his constant smoking and stressed behaviour. He loves cigarettes. You will find plenty of them in his home. He lights up one or two when he is unsure about something and just to kill time. My friend and elder brother would argue with him for hours. But he knew what...

നടത്തം

Image
സമയത്തെ തോൽപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് നമ്മൾ! നൂറായിരം കാര്യങ്ങൾ നമ്മുടെ തലയിൽ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അതിനിടയിൽ നേരം കളയുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കുന്നത് നമ്മുടെ ശീലമാണ്.  നമുക്ക് ചുറ്റും സംഭവിക്കുന്ന കാഴ്ചകൾ നാം ശ്രദ്ധിക്കുന്നുണ്ടോ? അഥവാ ഇല്ലെന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? ആ ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയെന്ന് വരാം. ഇങ്ങനെ പല ദിവസവും ആവർത്തിക്കുന്നു. അവസാനം ഓർമ്മിക്കാൻ ഒന്നുമൊന്നുമില്ലാതെ പോയാലോ? അങ്ങനെ കഴിയേണ്ടിവരുന്നത് അസ്വസ്‌ഥമായ കാര്യമാണ്. നമ്മുടെ ജീവിതം ഒരോട്ടമത്സരമല്ല. പല കാര്യങ്ങൾക്കും അതിന്റേതായ  താളവും, വേഗതയുമുണ്ട്. നടത്തം നമ്മളെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.  ചെറുപ്പകാലം മുതൽ ഒരുപാട് നടക്കുന്ന ശീലമുണ്ട്. പത്താമത്തെ വയസ്സിലാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അത്രയും നാൾ വരെ സ്‌കൂളിൽ നടന്നാണ് പോയിരുന്നത്. നടന്നുപോകുമ്പോൾ നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും കൂടുതൽ വ്യക്തമാകുന്നു. നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നു. ശരീരത്തിന് ചെറിയ വ്യായാമവും ലഭിക്കുന്നു. കൂട്ടുകാരുമൊത്തുള...

ജൂൺ 1: പ്രവേശനോത്സവം

Image
ജൂൺ മാസത്തെ ആദ്യ തിങ്കളാഴ്ച നമ്മുടെയെല്ലാം ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ്. അന്നാണ് ആദ്യമായി നമ്മൾ സ്‌കൂളിൽ പോകുന്നത്. പുത്തൻ വസ്ത്രവും, പുതിയ ബാഗും, കുടയും, ചെരിപ്പുമിട്ട് നടക്കാൻ കിട്ടുന്ന അവസരമല്ലേ! ആദ്യദിനം വലിയ കരച്ചിൽ ഇല്ലാതെ പോയെന്നാണ് വിദൂരമായ ഓർമ്മ.  അന്നേദിവസം സ്‌കൂളുകളിൽ ഒരുത്സവമാണ്. നമ്മളെ സ്വാഗതം ചെയ്യാൻ അസംബ്ലി വിളിച്ചുചേർക്കും. ടീച്ചർമാർ/ സാറന്മാർ ഞങ്ങളോട് തമാശകൾ പറയും, അൽപ്പം ഉപദേശിക്കും. പിന്നെ എല്ലാവർക്കും മിട്ടായി വിതരണം ചെയ്യും.  ഉച്ചയോടെ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്താം. ആദ്യദിനം തന്നെ നമ്മൾ കൂട്ടുകാരെ കണ്ടെത്തിയിരിക്കും. അടുത്ത ദിവസം എന്ത് കളിക്കണം എന്നെല്ലാം പ്ലാൻ ചെയ്തുകഴിഞ്ഞിട്ടാണ് വീട്ടിൽ പോയിരുന്നത്. സ്‌കൂൾ പഠനത്തിന് മുൻപ് ആശാൻകളരി എന്ന 'വീട്ടിലെ സ്‌കൂളിൽ' ഒന്ന്-രണ്ടു കൊല്ലം പോയിരുന്നു. ലീലാമണി സാറും, ലീലസാറുമാണ് ആദ്യാക്ഷരങ്ങൾ പറഞ്ഞുതന്നത്. വൈകുന്നേരമായാൽ പടിഞ്ഞാറ് നിന്നും കാറ്റ് വീശും. പറമ്പിൽ തറപ്പായയിട്ട് ബഹളം വെയ്ക്കാതെ കളിച്ചുകൊള്ളാൻ സമ്മതിക്കും. കള്ളനും പോലീസും, സാറ്റ്, കുട്ടീം കോളും, കഞ്ഞി കറി , കുളം കര - ആകെമൊത്തം കളി...

ഓർമ്മയിലെ അവധിക്കാലത്തിന് എന്തൊരു മധുരം..

Image
കളിക്കാനും, കൂട്ടുകൂടാനും, യാത്ര പോവാനുമുള്ള നാളുകളാണ് അവധിക്കാലം . മറ്റെല്ലാ കുട്ടികളെയും പോലെ വേനലവധി വരാൻ ദിവസങ്ങൾ എണ്ണിയിരുന്ന ഒരു ബാല്യമായിരുന്നു. അഞ്ച്/ ആറ് വയസ്സുള്ളപ്പോൾ  വേനലവധിക്ക് അമ്മവീട്ടിൽ തങ്ങുകയും, കളിക്കൂട്ടുകാരിയോടൊപ്പം അന്നത്തെ  പ്രധാന വിനോദമായ കഞ്ഞിയും, പയറും ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. ചില കാട്ടുചെടികളുടെ മെലിഞ്ഞ തണ്ട് ഓടിച്ചാണ് പയർ തയ്യാറാക്കിയിരുന്നത്. കഞ്ഞി തയ്യാറാക്കാൻ ചിരട്ടക്കഷ്ണങ്ങൾ മാത്രം മതി. അത് കഴിഞ്ഞാൽ രണ്ട് പേരും ആസ്വദിച്ചു കഴിക്കുന്നതായി അഭിനയിക്കും. വീട് നിർമ്മാണമായിരുന്നു മറ്റൊരു വിനോദം. നാട്ടിലെ ശീമക്കൊന്നയുടെയും, പത്തലിൻ്റെയും കമ്പുകൾ ഒടിച്ചു കൊണ്ട് വരും. അൽപ്പം ഇല്ലിക്കമ്പും, മേൽക്കൂര മേയാൻ കുറച്ചു ഓലയും സംഘടിപ്പിക്കും. വീട്ടിലിരിക്കുന്ന കയർ കൊണ്ട് ഇതെല്ലാം കൂട്ടിക്കെട്ടും. വലിയ കമ്പിപ്പാര കൊണ്ട് കുഴിയെടുത്ത്‌ അതിൽ ബലമുള്ള ആറ് കമ്പുകൾ നാട്ടും. പിന്നെ ഇടയ്ക്ക് ചേർക്കാൻ കുറച്ചു കമ്പുകളും കൂട്ടും. വീടുപണി രണ്ട്-മൂന്ന് ദിവസത്തിനപ്പുറം പോകില്ല. അയൽപക്കത്തെ കൂട്ടുകാരനും, അപ്പച്ചിയുടെ മകനുമാണ് പ്രധാന പണിക്കാർ. മറ്റു വിനോദങ്ങൾ ...

UoH days

Image
Our 2014-16 batch with Prof Kanchan K Malik. It was through two of my college seniors that I first came to know about the University of Hyderabad. I attempted the entrance test for MA admission along with a few of my classmates. We got the interview call. It was my first train journey outside Kerala. I went along with friends from college and their parents. The interview went fine and I got a feeling that the panel was happy. In the afternoon I walked inside the campus. I loved everything about it at first glance. Active politics, green spaces and calm atmosphere, I felt that this is where I must belong. So, when I found that I can join, I had a sense of satisfaction in mind. I was allotted a hostel in North Campus along with a college senior. We reached there on Saturday, a few days before the class commencement. We bought basic essentials from outside and we came across a few Malayalis as well. The hostel was providing free Wifi and everything there was cost-efficient, inclu...

അമ്മൂമ്മക്കിളി വായാടി

Image
'തമ്പുരാട്ടിയേ,' അമ്മൂമ്മയെ ചില പഴയ ആളുകൾ അങ്ങനെയാണ് വിളിച്ചിരുന്നത്. കുട്ടിയായ എനിക്ക് സ്വാഭാവികമായും സംശയം തോന്നി. 'അമ്മുമ്മയെ എന്തിനാ അവർ അങ്ങനെ വിളിച്ചത്?' 'അതിപ്പോ എന്താ പറയുക. പണ്ട് അങ്ങനെ വിളിച്ചു ശീലിച്ചത് ഇപ്പോഴും ചെയ്യുന്നു,' ചിരിച്ചുകൊണ്ടുള്ള മറുപടി. ഞാൻ അങ്ങനെ ചോദിക്കാൻ സ്വാഭാവികമായി മറ്റൊരു കാരണം കൂടെയുണ്ട്. 2001 വേൾഡ് ട്രേഡ് സെന്റർ അക്രമണാനന്തര കാലം. അന്നത്തെ അറിവില്ലായ്‌മ ആകാം. അമ്മുമ്മയെ ബിൻലാദി എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. ചില കാര്യങ്ങൾ പറഞ്ഞാൽ വിട്ടുതരില്ല. അങ്ങനെ ചെയ്യണ്ട എന്ന് പറഞ്ഞുകളയും. അതാണ് ഈ പേരിടാൻ അന്ന് കാരണം. ഒരു വാഹനാപകടത്തിൽ പരസഹായമില്ലാതെ നടക്കാൻ പറ്റാതിരുന്ന അപ്പൂപ്പന് നിഴലും, വെളിച്ചവുമായിരുന്നു അമ്മൂമ്മ. "ഭാരതിയെ," പതിഞ്ഞ സ്വരത്തിൽ അപ്പൂപ്പൻ വിളിക്കും. അമ്മൂമ്മ വിളി കേൾക്കും. ചെയ്തുകൊണ്ടിരുന്ന പണി ആരെയെങ്കിലും നോക്കാൻ ഏൽപ്പിച്ചു അപ്പൂപ്പൻ്റെ അരികെ ഓടിയെത്തും. രാവിലെ അഞ്ചിന് തുടങ്ങുന്ന ദിനചര്യ. ഒരു കട്ടൻ മോന്തിയശേഷം അടുക്കളയിൽ അമ്മയെ സഹായിക്കും. 7.30 ന് അപ്പൂപ്പനെ വെളിക്കിറങ്ങാൻ കൊണ്ടുപോകും. മുറിയിലെ തന്നെ ഒരു...

Neutral language!

Image
"You don't need any such big advice about writing. I am not a good writer either. Just make sure you are framing the ideas in a neutral language." he quipped after a minute's thought. "What exactly is a neutral language," she was quick to interrupt. "We should not boast about ourselves. Sentences need to be plain and simple. They must only explain the facts and our activities," he replied with an impassionate smile. He was worried about the choice of words. "Got it. I will do what I can do. But you must change wherever it is necessary. I have not done something like this before," she explained. She is a very peculiar person who insists on being clear all the time. Be it a big or a small task. She wants clarity. Conversations with her are helpful because you express more things to her. Everyone liked her for her precision and passion.  When you are a storyteller, you have the responsibility to communicate your story.  To make words ...

ദുരന്തങ്ങളോട് പൊരുതുന്ന മനുഷ്യർ

Image
സാമൂഹിക ശാസ്ത്രത്തിൽ ലോകദുരന്തങ്ങൾ പഠിക്കുമ്പോൾ അത്തരം അവസ്ഥകൾ നമുക്ക് നേരിടേണ്ടിവന്നാൽ എന്താണ് ചെയ്യുകയെന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ കടന്നുപോയ പല ദുരന്തങ്ങളും നമുക്ക് പിന്നെ കഥകളാണ്, ഓർമ്മകളാണ്, ഇഷ്ടപെടാത്ത നാളുകളാണ്. പക്ഷെ, പഴയ ഓർമ്മകളിൽ ചുറ്റിപ്പറ്റി നിന്നാൽ നമ്മുടെയൊന്നും ജീവിതം മുന്നോട്ട്പോകില്ല. എത്ര വേദന നിറഞ്ഞ നാളുകളെയും നേരിടാനുള്ള കരളുറപ്പ്, മനോധൈര്യം നമുക്ക് ഉണ്ടാകണം. കോവിഡ് ഭീതിയിൽ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ പഴയ പല കാര്യങ്ങളും ഓർത്തുപോയി. ആർട്ട്:സുദർശൻ പട്നായിക്   2004 ഡിസംബർ 26    വീടിനടുത്തുള്ള വട്ടപ്പായിത്ര അമ്പലത്തിൽ കൊല്ലംതോറുമുള്ള സപ്‌താഹം നടക്കുന്ന സമയം. ക്രിസ്മസ് അവധിക്കാലമാണ്. രാവിലെ 6 മണിക്ക് എഴുന്നേറ്റ് ടിവി ഓൺ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ ഫ്‌ളാഷ്‌ന്യൂസ് കാണാൻ തുടങ്ങി. "കന്യാകുമാരിയിലും, വേളാങ്കണ്ണിയിലും കൂറ്റൻ തിരമാലകൾ സകലതും തച്ചുതകർക്കുന്നു." അന്നൊന്നും ഫ്‌ളാഷ് ന്യൂസുകൾ ഇന്നത്തെപ്പോലെ സാധാരണമല്ല. കുറച്ചുകഴിഞ്ഞു അവിടുത്തെ വിഷ്വലുകൾ കാണിച്ചുതുടങ്ങി. ഇത്ര ശക്തിയുള്ള തിരമാലകൾ മുൻപ് കണ്ടിട്ടില്ല. എങ്കിലും കൂടുതൽ സമയം ടിവിക്ക് മുൻപിൽ ച...

ലക്ഷം വീട് കോളനിയും ജാതി ചുമക്കുന്നവരും

Image
കഞ്ഞിപ്പാടത്ത് ഞങ്ങൾ താമസിക്കുന്ന വീടിന് അൽപ്പം പടിഞ്ഞാറ് മാറി സംവരണ (SC) വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ഒരു കോളനിയുണ്ട്. ഇ.എം.എസിൻ്റെ ഭരണകാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നിയമത്തിൻ്റെ ഗുണഭോക്താക്കളായ കുറെ മനുഷ്യർ അക്കാലത്തു അവിടെ കുടിൽ കെട്ടി  താമസമാരംഭിച്ചു. തൈക്കൂട്ടം ഭാഗത്ത്‌ കഴിഞ്ഞ ഒരു ധനികകുടുംബത്തിൻ്റെ ഭൂമിയാണ് ഇവർക്ക്  പതിച്ചുനൽകിയത്. പിന്നീട്, സർക്കാരിൻ്റെ  ലക്ഷംവീട് പദ്ധതിയുടെ ഫലമെന്നോണം കുറെപ്പേർക്ക് വീട് കിട്ടി. അവിടം ലക്ഷംവീട് കോളനി എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. നാട്ടിൽ ഒരുകാലത്ത് ഇവിടെയാണ് വികസനം ഏറ്റവും വൈകി എത്തിയിരുന്നത്. വാട്ടർ കണക്ഷൻ കിട്ടുന്നത് പോലും വളരെ സമയമെടുത്താണ്. ഇവിടെ കഴിയുന്നവർ കൂടുതലും ദിവസവേതനക്കാരാണ്. സ്ത്രീകൾ ചിലർ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളാണ്. പണ്ട്, വീട്ടിലെ മോശം സാഹചര്യം കൊണ്ട് പലർക്കും വിദ്യാഭ്യാസം ചെയ്യാൻ പറ്റിയിട്ടില്ല. ഭൂമി ഉള്ളവരുടെ വീടുകളിൽ ഒരു കാലത്ത് കൊയ്തുപണിയും മറ്റും ചെയ്യാൻ പോയിരുന്നു. പല വീടുകളിലും ഇവർക്ക് ജാതിപരമായ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. പഴയ കാലത്ത് ചില വീടുകളിൽ ഇവർക്ക് ഭക്ഷണം നൽകുന്ന...

Apna Hyderabad

Image
Hyderabad is my home for the past six years.  I didn't have much prior knowledge about the city before landing here. I knew some history through Social Science textbooks. But I t h ought that I will get to know the city better once I stay there. Charminar. Photo: PTI In my initial days, I missed my native place a lot. The serene campus environment, supportive friends and daily adventures did make me happy. But when I was alone, I missed the food. I tasted all the nearby Kerala restaurants and chose the affordable ones. As time went by, I started liking Telugu cuisine. The sheer joy of having Perugu Annam (rice with curd) with Avakkaya pickle (mango) is unmatchable now. I am fond of Pappu (dal) too. Chikkudukkaya, Dondakkaya, Bendakkaya, Pulihora and Rasam can satiate my hunger any day.    Since I don't eat non-veg, I never get a chance to taste the famous Hyderabadi Biryani, Haleem, Paya or Kalyani Biryani - four of the signature dishes here. I have been to these re...

വായനയുടെ ലോകം

Image
Courtesy: Berlin-based street artist Alias  ചെറിയ പ്രായം  മുതൽ എഴുതുന്ന ആളുകളെ വലിയ ഇഷ്ടമാണ്. നിത്യജീവിതത്തിലെ സാധാരണസംഭവങ്ങൾ എഴുത്തുരൂപത്തിൽ വായിക്കുമ്പോൾ പലതും രസകരമായി തോന്നാറുണ്ട്. ഇത് കേൾക്കുമ്പോൾ വലിയ വായനക്കാരനാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നതിന് മുൻപ് തന്നെ പറയട്ടെ! അധികം പുസ്തകങ്ങൾ വായിക്കുന്ന പ്രകൃതമല്ല. ചില വായനകൾ മനസ്സിൽ സൂക്ഷിക്കും. വായിച്ചപ്പോൾ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങൾ ഒന്നോർത്തുനോക്കും. അയൽക്കാരുടെ സഹായത്താൽ രൂപപ്പെട്ട ഒരു തരം വായനയാണ് എന്ന് പറയാം. കഞ്ഞിപ്പാടത്തെ അയൽവീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തുമായിരുന്നു. അതിലെ ബാലപംക്തി പേജിൽ എപ്പോഴോ കണ്ണുടക്കി. അതുപോലെ വിംസിയുടെ കായികലോകം എന്ന പംക്തിയും സ്ഥിരമായി നോക്കുമായിരുന്നു.  വൈശ്യംഭാഗത്തെ അയൽവീട്ടിൽ അമ്പിളിഅമ്മാവൻ എന്ന കുട്ടികളുടെ മാസിക കിട്ടും. ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു അവിടെയിരുന്നു വായിച്ചുതീർക്കും.ഇടയ്ക്ക് വീട്ടിലും കൊണ്ടുപോകും. വീട്ടിൽ ബാലരമയും,ബാലഭൂമിയും വരുത്തിയിരുന്നു.   കൂട്ടുകാരൻ ജിത്തുവിൻ്റെ വീട്ടിൽ വരുത്തിയ യുറീക്ക മാസികയും വായിച്ചുപോന്നിരുന്നു. അൽപ്പം വ...

ചിൽഡ്രൻസ് ഹോം

Image
എം എ  പഠനകാലത്ത് ഒരു വിദ്യാഭ്യാസ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കുട്ടികളെ ചേർക്കാൻ ഹൈദരാബാദിലെ ചില ഓർഫണേജുകൾ, ഷെൽട്ടർ ഹോമുകൾ തോറും ഇടയ്ക്കിടെ  പോകേണ്ടതായി വരുമായിരുന്നു. വലിയ സ്വപ്നങ്ങളും, നിറയെ പ്രതീക്ഷകളും പേറുന്ന പല കുരുന്നുകളെയും അവിടെയാണ് കണ്ടുമുട്ടിയത്. 2015ൽ  സ്വപ്നയും, മഞ്ജുളയും ചേർന്ന കാച്ചിഗുഡ ഗവൺമെന്റ് സ്‌കൂളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. നഗരത്തിരക്കുകളിൽ നിന്നല്പം മാറിയാണ് സ്‌കൂൾകെട്ടിടം. അത്യാവശ്യം വലുതെന്ന് തോന്നിക്കുന്ന ക്ലാസ്സ്മുറികൾ. ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഞങ്ങളെ ഇവർ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് അവരോടൊപ്പമിരുന്നാണ് രുചികരമായ ഭക്ഷണം കഴിച്ചത്. കുട്ടികളുമായി അൽപ്പനേരം കളിച്ചു. അവരോടൊപ്പം നിൽക്കുന്ന കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം മടങ്ങിപ്പോയി. പിന്നീടൊരിക്കൽ ലിംഗംപള്ളിയിൽ ഉള്ള ഓർഫണേജിൽ പോയപ്പോൾ ഒരു സുഖകരമല്ലാത്ത അനുഭവം ഉണ്ടായി. അവിടെ കുട്ടികളെ കൊണ്ട് ഞങ്ങളെ  സൽക്കരിക്കാൻ പഴങ്ങളും, കുടിക്കാൻ ചായയും നൽകി. അവരുടെ ക്ഷീണമുള്ള കണ്ണുകൾ കണ്ടപ്പോൾ ഏതാണ്ട് ഒരു രൂപം കിട്ടിയിരുന്നു. പിന്നെ കുട്ടികൾ അടക്കം പറയുന്നതും കേട്ടു. അവിടെ കുട്...

മിഠായിക്കാലം

Image
മിഠായിയുടെ ഓർമ്മകൾക്ക് തേനൂറുന്ന മധുരമാണ്! പണ്ട് കുട്ടിക്കാലത്ത് കടകളിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു. അവിടെ പോയാൽ  വീട്ടിൽ നിന്ന് മിഠായി വാങ്ങാൻ പൈസ കിട്ടും എന്നതാണ് കാരണം. എല്ലാ ബുധനാഴ്ചയും തൊട്ടുതീരത്തു ഒരു ചെറിയ വള്ളം തുഴഞ്ഞു സാധനങ്ങളുമായി വന്നിരുന്ന മുട്ടക്കാരൻ ചേട്ടനെ കാത്തു എത്ര നേരമാണ് മാവിന്റെ മുകളിൽ ഇരുന്നത്! ചേട്ടൻ വരുമ്പോൾ ഹോൺ മുഴക്കും. അത് കേട്ടയുടൻ തോടിനരികത്തേക്ക് ഒറ്റ ഓട്ടമാണ്. പ്രധാനമായും ഗ്യാസ് മിഠായിക്ക് വേണ്ടിയാണ് ഓടുന്നത്. ഒരു രൂപ കൊടുത്താൽ നാല് മിഠായി സ്വന്തമാക്കാം. കഞ്ഞിപ്പാടത്തെ കുമാർ ചേട്ടന്റെ കടയിൽ അച്ഛന് പറ്റുണ്ടായിരുന്നത് പരമാവധി ചൂഷണം ചെയ്ത കാലം. ജീരക മിഠായിക്കും, തേൻ മിഠായിക്കും വേണ്ടിയാണ് ഏറ്റവും പണം മുടക്കിയത്. അന്നൊക്കെ അഞ്ചു രൂപയ്ക്ക് ഇരുപത് തേൻ മിഠായി കിട്ടും. അത് ഞങ്ങൾ കൂട്ടുകാരുമൊപ്പം പങ്കുവെച്ച് കഴിക്കും. അമ്മൂമ്മക്കട  സ്ക്കൂൾ കാലത്തു ഇന്റർവെൽ ആയാലുടൻ അമ്മുമ്മക്കടയിലേക്ക് പായും. അവിടെ ഞങ്ങളെ കാത്ത്, വിടർന്ന പുഞ്ചിരിയും, വീട്ടിലുണ്ടാക്കിയ മിഠായിയുമായി പേരറിയാത്ത അമ്മുമ്മ ഇരിക്കുന്നുണ്ടാകും. കഴിച്ചോ മക്കളെ എന്നൊരു ചോദ്യം. അമ്മുമ്...