കൊറോണക്കാലത്തെ കത്ത്
പ്രിയപ്പെട്ട ആൻ,
തനിക്ക് സുഖമെന്ന് കരുതുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഇപ്പോൾ എന്തിനിതെഴുതുന്നു എന്ന് തോന്നുന്നുണ്ടാവാം! എനിക്കിപ്പോൾ പറയാനുള്ളത് കൊറോണക്കാലത്തെകുറിച്ചാണ്. ജനുവരി മാസം ചൈനയിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. ഇന്ന് ഈ കത്ത് എഴുതുന്ന നിമിഷം ലോകമൊട്ടാകെ പതിനായിരങ്ങൾ മരിച്ചുവീഴുകയാണ്.
പല ആളുകളും ഇതിനെ മൂന്നാം ലോകമഹായുദ്ധം എന്ന് വിളിച്ചുതുടങ്ങി. ഇന്ത്യയുൾപ്പടെ ലോകത്തെ മൂന്നിലൊന്നു ജനങ്ങൾ വൈറസിനെ ഭയന്ന് വീടുകൾക്കുള്ളിലാണ്. തെരുവുകൾ ഏതാണ്ട് നിശ്ചലമായിരിക്കുന്നു. അപ്പോളാണ് ഞാൻ ആനിനെ ഓർത്തത്. ഹോളണ്ടിൽ
ഒഴിവിൽ കഴിഞ്ഞ നാളുകളിൽ കുറിച്ച രണ്ടു കൊല്ലത്തെ ഡയറിക്കുറിപ്പുകൾ മനസ്സിൽ ഓടിവന്നു. പിന്നെ ഒറ്റയിരിപ്പിനു വീണ്ടും വായിച്ചു. അടച്ചുപൂട്ടിയ മുറിയിൽ, ജീവന് പോലും ഉറപ്പില്ലാതെ കഴിഞ്ഞ ആ നാളുകൾ ഇപ്പോൾ ഓർക്കാറുണ്ടോ?
സ്മാർട്ട്ഫോൺ, പുസ്തകങ്ങൾ, സുഹൃത്തുക്കളുമായി ഓൺലൈൻ ചാറ്റ് - എനിക്ക് സമയം തള്ളിനീക്കാൻ വഴികൾ പലതുണ്ട്.പക്ഷെ,ആനിന് അതെല്ലാം അന്യമായിരുന്നല്ലോ!പുറത്തു ജീവിതവുമായി മല്ലിടുന്ന മനുഷ്യരെ ഓർക്കുമ്പോൾ പേടി തോന്നുന്നു. ഡൽഹിയിൽ നിന്ന് ഇരുനൂറിലേറെ കിലോമീറ്റർ നടന്നു വീട്ടിലെത്തിയ കുറെ നിസ്സഹായരായ മനുഷ്യരുണ്ട്. ഇറ്റലിയിൽ, പ്രായമായവരെ ചികിൽസിക്കാതെ, ചെറുപ്പക്കാർക്ക് വേണ്ടി ബെഡുകൾ കാലി ചെയ്യുകയാണ്.
ഒളിമ്പിക്സ് പോലെയുള്ള കായികയിനങ്ങൾ മാറ്റിവെച്ചു.പക്ഷെ, ലോകമൊട്ടാകെ പല കോണുകളിൽ വസിക്കുന്ന മനുഷ്യർ ഇന്ന് പോരാട്ടത്തിലാണ്. ആരോഗ്യപ്രവർത്തകർ കൈമെയ് മറന്നു പരിശ്രമിക്കുകയാണ്. ഇതൊന്നും വെറുതെയാവില്ല എന്ന് മനസ്സ് പറയുന്നു.
ഇങ്ങനെയൊരു സമയത്ത്, ധൈര്യം കൈവെടിയാതെ മുന്നോട്ട് നടക്കാൻ ആനിനെ അല്ലാതെ മറ്റാരെയാണ് ഞാൻ ഓർക്കുക? ആനിന്റെ വരികൾക്ക് എന്തോ പ്രത്യേക ജാലവിദ്യ വശമുണ്ടെന്നു തോന്നുന്നു. തമാശ പറഞ്ഞതായി ധരിക്കില്ലല്ലോ. കഴിയുമെങ്കിൽ, പഴയത് പോലെ സ്വപ്നങ്ങളിലേക്ക് നടന്നുവരിക. പറയാൻ ഇനിയും ഏറെയുണ്ട്. പക്ഷെ, അത് പിന്നെയാകാം. മറുപടിക്കത്ത് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ നിർത്തട്ടെ,
സ്വന്തം,
N

Comments
Post a Comment