ദിയാസൂപ്പ്!
പ്രിയപ്പെട്ട ദിയ, ഓരോരോ പ്രശ്നങ്ങൾ അവസാനിച്ചു പുതിയ ജീവിതം തുടങ്ങാൻ നിൽക്കുമ്പോൾ ചില ദുരിതങ്ങൾ തനിക്ക് എന്തിന് കൊടുക്കുന്നു എന്ന് മനസ്സിലാകുന്നില്ല. പക്ഷെ, അത് പറയാൻ മാത്രമായിട്ടല്ല ഈ കത്ത് എഴുതുന്നത്. മായാനദി എന്ന സിനിമയിൽ അപ്പു പറയുന്നുണ്ട്. "പൂച്ചയുടെ ജന്മമാണ് മാത്തന്! ഹീ ഈസ് എ സർവൈവർ!"തനിക്കും പൂച്ച വിശേഷണം നന്നായി ഇണങ്ങും. ആദ്യ കാഴ്ചയിൽ ഒരു മിണ്ടാപൂച്ചയായി തോന്നുമെങ്കിലും എത്ര പെട്ടെന്നാണ് താൻ ആളുകളുടെ ഉള്ളിൽ കയറിക്കൂടുന്നത്. തന്റെ കഴിഞ്ഞ പിറന്നാൾ ദിവസം ഓർക്കുന്നുണ്ടോ? അന്ന് തയ്യാറാക്കിയ ഫ്ളക്സ്ബോർഡിൽ എത്രയെത്ര വിഐപികളാണ് ആശംസകൾ നേർന്നത്! May be, it is your dearest birthday memory! അതിന്റെ കാരണക്കാരൻ ഇപ്പോൾ തൻ്റെ കൂടെയില്ല. പക്ഷെ, അയാൾ സെമിത്തേരിയിൽ കൊണ്ടുപോയപ്പോൾ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടോ? He said, life isn’t full of problems and pain. It could be of surprises and sufferings. ആദി തന്നെ പഠിപ്പിച്ചത് ജീവിതത്തെ സ്നേഹിക്കാനാണ്. സന്തോഷമായിരിക്കാനാണ്! ചില സിനിമകളിലെ പോലെ കണ്ണീർ പൊഴിച്ച് തന്നെ കാണാൻ ...