ലോക്ക്ഡൗൺ കഴിഞ്ഞാൽ: വെല്ലുവിളികൾ, പ്രതീക്ഷകൾ






നാളെയെക്കുറിച്ചുള്ള ആശങ്കകൾ നിറഞ്ഞ മുഖങ്ങളാണ് എവിടെയും കാണുന്നത്. കൊറോണയെത്തുടർന്ന് ശോഷിച്ച ലോകസാമ്പത്തികവ്യവസ്ഥ ഇനി നേരെയാവാൻ എത്ര സമയം വേണമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ലോക്ക്ഡൗൺ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നമ്മളെ കാത്തിരിക്കുന്നത്  പുതിയ പല വെല്ലുവിളികളാണ്.

ജോലിയിൽ നിന്ന് പിരിച്ചുവിടൽ 
ഐടി, മാധ്യമ മേഖലകളിൽ  പുറത്താക്കൽ ജോലികൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് നഷ്ടത്തിന്റെ ഭാരം കുറയ്ക്കാൻ പല കമ്പനികളും ശ്രമിക്കുന്നതാണ് ജോലി നഷ്ടപ്പെടാൻ കാരണം. ഫ്രീലാൻസ് വർക്ക്, സ്വയംസംരംഭം പോലെയുള്ള വഴികൾ മുൻപിലുണ്ട്.
 ജോലിനഷ്ടഭീഷണി നേരിടാത്തവർക്ക് ശമ്പളവര്ധനവ് പോലെയുള്ള കാര്യങ്ങളിൽ പ്രയാസം നേരിടാൻ സാധ്യത കാണുന്നു. 

പലായനങ്ങൾ
പല വിദേശരാജ്യങ്ങളിൽ നിന്നും സ്വന്തം നാടുകളിലേക്ക് കൂടുതൽ ആളുകൾ മടങ്ങിവന്നേക്കാം. കേരളം പോലെ പല സംസ്ഥാനങ്ങളുടെയും പ്രധാന വരുമാനമാർഗമായ ഗൾഫ് പണത്തിന്റെ വരവ് കുറയുന്നത് സാമ്പത്തികസ്ഥിതി കടുത്തതാക്കും. 

മാനസിക വിഷമതകൾ 
കൊറോണ കഴിഞ്ഞുള്ള നാളുകൾ ആളുകൾക്ക് മാനസികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതാകും. കുറ്റകൃത്യങ്ങൾ പെരുകുന്നതും, ആത്മഹത്യാപ്രവണത, നിരാശാബോധം പോലെയുള്ള പ്രശ്നങ്ങൾ ഉയരാനും സാധ്യതയുണ്ട്. 

നമുക്ക് എന്ത് ചെയ്യാനാകും? 
  
പ്രതീക്ഷ: പ്രതീക്ഷ കൈവെടിയില്ല എന്ന തീരുമാനമാണ് ആദ്യം വേണ്ടത്. എല്ലാ കാലഘട്ടങ്ങളിലും ഭയാനകമായ ദുരന്തങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ നാളുകൾ അൽപ്പം ശ്രമകരമാകും എങ്കിലും തളരാതെയിരിക്കുകയാണ് വേണ്ടത്. നമ്മുടേതിന് സമാനമോ, അതിലും ദയനീയമോ ആയ അവസ്ഥയിലാണ് പലരും കഴിയുന്നത് എന്നോർക്കുക.

സഹായമനോഭാവം: നിങ്ങൾ ചെറുതെന്നു കരുതുന്ന സഹായങ്ങൾ പോലും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. നമ്മൾ വളരുന്നതിനൊപ്പം, നമ്മുടെ ഒപ്പം ഒരാളെക്കൂടി കൈപിടിച്ചു ഉയർത്താൻ ഇതിലും പ്രധാനപ്പെട്ട സമയമുണ്ടോ? 

പോരാടുക: പല വലിയ പ്രശ്നങ്ങളും ഒന്നിച്ചു നേരിട്ടവരാണ് നമ്മൾ. തോറ്റുകൊടുക്കാൻ തയ്യാറാകാതെ, പ്രശ്നങ്ങൾ സമയമെടുത്തായാലും പരിഹരിക്കാം എന്ന് ചിന്തിച്ചുകൊണ്ട് മുന്നോട്ട്പോകുക.  

പ്രാർത്ഥന: പല ആളുകളും ദുഖങ്ങളെ അകറ്റാൻ കൂട്ടുപിടിക്കുന്ന മാർഗ്ഗമാണ് പ്രാർത്ഥന. നിങ്ങളുടെ പ്രാർത്ഥനകളിൽ മറ്റുള്ളവരെയും ഓർക്കുക. 

ഒരു വലിയ വിപത്തിനെ അതിജീവിച്ചതിനു ശേഷമാകും നമ്മൾ പുതിയ വെല്ലുവിളികൾ നേരിടാൻ തുടങ്ങുക. ഒറ്റയാനാകാതെ, കൂട്ടത്തിൽ ഒരാളായി നടക്കുക. നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾക്ക് മാത്രമുള്ളതല്ല. നമ്മളെ സഹായിക്കാൻ സർക്കാരുകളും, സന്നദ്ധ സംഘടനകളും, മറ്റു സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കുന്നതാണ്.

   


Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ