Posts

Showing posts with the label കോവിഡ്/ COVID

നാടിൻ്റെ നേതാക്കൾ

Image
ഒരു നാട് കൈവരിച്ച പുരോഗതിയെ മനസ്സിലാക്കാൻ അവിടെയുള്ള നേതാക്കളെ നോക്കിയാൽ മതിയാകും. കാര്യക്ഷമതയുള്ള നേതാക്കളാണ് കരുത്തുറ്റ നാടിന് വഴിയൊരുക്കുന്നത്. ജസിൻഡാ ആർഡൻ അവരുടെ ചിന്തകളും, ദീർഘവീക്ഷണവുമാണ് വികസനം കൊണ്ടുവരുന്നത്. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കുന്നത്. എന്തിനെയും നേരിടാമെന്ന ആത്മവിശ്വാസം നൽകുന്നത്. കോവിഡ് കാലത്ത്  നമ്മൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് നമ്മുടെ നേതാക്കളെയാണല്ലോ. കോവിഡിനെ നേരിടുന്നതിൽ വിജയിച്ച സംസ്ഥാനം എന്ന നിലയ്ക്ക് കേരളം അന്താരാഷ്‌ട്ര ശ്രദ്ധ നേടി.  ഇതിന് പിന്നിൽ ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ടീമിൻ്റെ സാന്നിധ്യം കാണാൻ സാധിക്കും. അതിനെ എണ്ണയിട്ട  യന്ത്രം പോലെ ചലിപ്പിക്കുന്ന നേതാവാണ്  മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ, പ്രളയം, പേമാരി, ഓഖി ചുഴലിക്കാറ്റ്, കോവിഡ് - ദുരന്തങ്ങൾ ഒന്നൊന്നായി നാടിനെ വിഴുങ്ങുമ്പോളും ഒട്ടും പതറാതെ, പരസ്പരം ചെളി വാരിയെറിയാതെ നാടിനെ രക്ഷിക്കുന്നതിൽ ശ്രദ്ധിച്ച മുഖ്യമന്ത്രി വലിയ കയ്യടി അർഹിക്കുന്നു. ഈ നാടിന് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് വിളിച്ചു പറയാൻ തോന്നുന്നു. കോവിഡ് പ്രതിരോധത്തിൽ  വനിതാനേതാക്കളുമുണ്ട്. അവരി...

സാമ്പത്തിക മാന്ദ്യം: നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ

Image
Photo: PTI   ജീവിതത്തിൽ എത്ര കിട്ടിയാലും നമുക്ക് മതിവരാത്ത ചിലതുണ്ട്! അവയിലൊന്നാണ് പണം. പണം കൂടുന്നതിനൊപ്പം നമ്മുടെ ആവശ്യങ്ങൾ ഉയരുന്നു. സാമ്പത്തിക മാന്ദ്യത്തിൻ്റെ നാളുകളാണ്  ഇനി വരാൻ പോകുന്നത്. കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കര കയറാൻ ധാരാളം സമയം എടുക്കും. ഗൾഫ് പണത്തെ കാര്യമായി ആശ്രയിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വരുമാനക്കുറവ് കാര്യമായി അനുഭവപ്പെടാം. ഈയൊരു സാഹചര്യത്തിൽ നമ്മൾ നേടുന്ന വരുമാനം കരുതലോടെ ഉപയോഗിക്കുക എന്നതാണ് മുന്നോട്ടുള്ള വഴി. നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. നമ്മുടെ ശമ്പളത്തിൻ്റെ നാൽപ്പത് ശതമാനം തുക സേവിങ്‌സിനായി മാറ്റിവെയ്ക്കുക.  പോസ്റ്റ് ഓഫീസ്, ചിട്ടി പോലെയുള്ള നിക്ഷേപങ്ങളിൽ ചേരുക.  അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചിലവാക്കുക.  കുടുംബ ബജറ്റ് തയ്യാറാക്കി അതാത് മാസത്തെ ചിലവുകൾ നിയന്ത്രിക്കുക.  ഒഴിവ്സമയങ്ങളിൽ ചെറിയ വരുമാനം കിട്ടുന്ന ജോലികൾ (കൃഷി, വർക്ക് ഫ്രം ഹോം) ചെയ്യാൻ തുടങ്ങുക. സാമ്പത്തിക തീരുമാനങ്ങൾ വളരെ ആലോചിച്ച ശേഷം എടുക്കുക.  തിരിച്ചടയ്ക്കാമെന്ന് ഉറപ്പെങ്കിൽ മാത്രം ലോണു...

ലോക്ക്ഡൗൺ കഴിഞ്ഞാൽ: വെല്ലുവിളികൾ, പ്രതീക്ഷകൾ

Image
നാളെയെക്കുറിച്ചുള്ള ആശങ്കകൾ നിറഞ്ഞ മുഖങ്ങളാണ് എവിടെയും കാണുന്നത്. കൊറോണയെത്തുടർന്ന് ശോഷിച്ച ലോകസാമ്പത്തികവ്യവസ്ഥ ഇനി നേരെയാവാൻ എത്ര സമയം വേണമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ലോക്ക്ഡൗൺ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നമ്മളെ കാത്തിരിക്കുന്നത്  പുതിയ പല വെല്ലുവിളികളാണ്. ജോലിയിൽ നിന്ന് പിരിച്ചുവിടൽ  ഐടി, മാധ്യമ മേഖലകളിൽ  പുറത്താക്കൽ ജോലികൾ ഇതിനകം ആരംഭിച്ചിരിക്കുകയാണ്. ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് നഷ്ടത്തിന്റെ ഭാരം കുറയ്ക്കാൻ പല കമ്പനികളും ശ്രമിക്കുന്നതാണ് ജോലി നഷ്ടപ്പെടാൻ കാരണം. ഫ്രീലാൻസ് വർക്ക്, സ്വയംസംരംഭം പോലെയുള്ള വഴികൾ മുൻപിലുണ്ട്.  ജോലിനഷ്ടഭീഷണി നേരിടാത്തവർക്ക് ശമ്പളവര്ധനവ് പോലെയുള്ള കാര്യങ്ങളിൽ പ്രയാസം നേരിടാൻ സാധ്യത കാണുന്നു.  പലായനങ്ങൾ പല വിദേശരാജ്യങ്ങളിൽ നിന്നും സ്വന്തം നാടുകളിലേക്ക് കൂടുതൽ ആളുകൾ മടങ്ങിവന്നേക്കാം. കേരളം പോലെ പല സംസ്ഥാനങ്ങളുടെയും പ്രധാന വരുമാനമാർഗമായ ഗൾഫ് പണത്തിന്റെ വരവ് കുറയുന്നത് സാമ്പത്തികസ്ഥിതി കടുത്തതാക്കും.  മാനസിക വിഷമതകൾ  കൊറോണ കഴിഞ്ഞുള്ള നാളുകൾ ആളുകൾക്ക് മാനസികമായി ഏറെ വെല്ലുവിളികൾ ...

കേൾക്കാത്ത ശബ്ദങ്ങൾ

Image
Photo: Internet കഴിഞ്ഞ ദിവസം, ഒരു കേസിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ച ഒരു ചോദ്യം വളരെ ഹൃദയശൂന്യമായി അനുഭവപ്പെട്ടു.  "കൊറോണകാലത്തു ദിവസവേതനക്കാർക്ക്  ശമ്പളത്തിന്റെ ആവശ്യം എന്താണ്? അവർക്കുള്ള ഭക്ഷണം സർക്കാർ നല്കുന്നുണ്ടല്ലോ." കഷ്ടപ്പെടുന്ന മനുഷ്യരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരമൊരു നിരീക്ഷണം രാജ്യത്തെ സുപ്രധാന നീതിപീഠത്തിൽ നിന്നൊരിക്കലും വരാൻ പാടില്ലായിരുന്നു. എന്താണ് പലപ്പോഴും നമ്മുടെ നീതിപീഠം യാഥാർഥ്യങ്ങളിൽ നിന്ന് അകന്നു പോകുന്നത്? ഇന്ത്യയിലെ ഓരോ സുപ്രീം കോടതി ജഡ്ജിക്കും കിട്ടുന്ന ആനുകൂല്യങ്ങൾ നോക്കുക. അവരുടെ ചെറിയ കാര്യങ്ങൾ വരെ നോക്കുന്നതിന് പരിചാരകരെ നിയമിക്കുന്നു. പുറത്തു നടക്കുന്ന കാര്യങ്ങളിൽ അവർക്ക് മാധ്യമ/അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പഠിച്ചല്ലാതെ വിവരം അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അവരുടെ താരതമ്യേന ഉയർന്ന ജീവിതരീതി മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയാതെ പോകാൻ കാരണമാകുന്നുണ്ടോ? പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു  സ്വയം നവീകരണത്തിന് വിധേയരാകുന്നുണ്ടോ? നീതിബോധവും, ഉത്തരവാദിത്തവും കാത്തുസൂക്ഷിക്ക...

ലോക്ക്ഡൗൺ ഡേയ്‌സ്

Image
Photo: PTI കൊറോണക്കാലത്തു  ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ ഇരുന്നു കുറിക്കുന്നത്. മാർച്ച് 27 എല്ലാ ദിവസവും കൊറോണകേസുകൾ കൂടുന്നത് ആളുകളെ ഭയപ്പെടുത്തുന്നു. മാസ്കിലാതെ നടന്ന ഒരാളെ ചില ആളുകൾ കയ്യേറ്റം ചെയ്തെന്നു ഇവിടെ ചിലർ പറഞ്ഞറിഞ്ഞു.  ഇവിടം തുറന്നു പ്രവർത്തിക്കുന്നതറിഞ്ഞു ഹോസ്റ്റലിൽ പോലീസെത്തിയെങ്കിലും ഹോസ്റ്റൽ മേധാവി അവരെ കാര്യങ്ങൾ  പറഞ്ഞു ബോധ്യപ്പെടുത്തി. കൂട്ടം കൂടി നിൽക്കരുതെന്നും, റൂമിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും ഞങ്ങളോട് പറഞ്ഞു. ഏതാണ്ട് 25 ആളുകളാണ് ഇവിടെ കഴിയുന്നത്. മറ്റെല്ലാവരും അവരവരുടെ നാടുകളിൽ പോയി. ആന്ധ്രാ- തെലങ്കാന ബോർഡറിലും മറ്റും ചെക്കിങ് കർശനമായിരുന്നു. അവിടെ കുറെ നേരം കുടുങ്ങിക്കിടന്നതിനു ശേഷമാണ് എന്റെ കൂട്ടുകാർക്കു അവരുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാനായത്. മാർച്ച് 28  കുടിവെള്ളത്തിന് അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കടകളെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ പുറത്തു വാങ്ങാനും കിട്ടില്ല. ഓരോ തുള്ളിയും സൂക്ഷിച്ചു ഉപയോഗിക്കാൻ തുടങ്ങി. വൈകുന്നേരത്തോടെ വെള്ളക്ഷാമം പരിഹരിക്കപ്പെട്ടു. ചൂടുകാലം ആയതിനാൽ ദാഹം കൂടും. പുറത്തു വിശന്നിരിക്കുന്നവർക്ക് ഹോസ്റ്റലിൽ...

Coronavirus: What we need to know

Image
I What is Coronavirus? Coronavirus disease aka COVID-19 is a global pandemic. It was first reported in Wuhan, China in early 2020. They are a large family of viruses which cause illnesses in humans and animals.  During the time of publishing (3/4/2020), above 10 lakh cases and 50,000 deaths have been reported so far. About 80 per cent of people recover from the disease without needing special treatment, according to WHO. How it spreads It spreads through contact with an infected person. This happens when they cough or sneeze. When a person touches a surface or object that has the virus, high chances the virus might spread. Photo: AFP Symptoms People generally take up to 14 days to show symptoms. The most common hints are fever, tiredness and dry cough. Older people with asthma, diabetes or heart diseases are vulnerable to Corona. More information:  https://www.who.int/news-room/q-a-detail/q-a-coronaviruses Prevention and treatment At present, ...