ദിയാസൂപ്പ്!
പ്രിയപ്പെട്ട ദിയ,
ഓരോരോ പ്രശ്നങ്ങൾ അവസാനിച്ചു പുതിയ ജീവിതം തുടങ്ങാൻ നിൽക്കുമ്പോൾ ചില ദുരിതങ്ങൾ തനിക്ക് എന്തിന് കൊടുക്കുന്നു എന്ന് മനസ്സിലാകുന്നില്ല. പക്ഷെ, അത് പറയാൻ മാത്രമായിട്ടല്ല ഈ കത്ത് എഴുതുന്നത്.
മായാനദി എന്ന സിനിമയിൽ അപ്പു പറയുന്നുണ്ട്. "പൂച്ചയുടെ ജന്മമാണ് മാത്തന്! ഹീ ഈസ് എ സർവൈവർ!"തനിക്കും പൂച്ച വിശേഷണം നന്നായി ഇണങ്ങും. ആദ്യ കാഴ്ചയിൽ ഒരു മിണ്ടാപൂച്ചയായി തോന്നുമെങ്കിലും എത്ര പെട്ടെന്നാണ് താൻ ആളുകളുടെ ഉള്ളിൽ കയറിക്കൂടുന്നത്. തന്റെ കഴിഞ്ഞ പിറന്നാൾ ദിവസം ഓർക്കുന്നുണ്ടോ? അന്ന് തയ്യാറാക്കിയ ഫ്ളക്സ്ബോർഡിൽ എത്രയെത്ര വിഐപികളാണ് ആശംസകൾ നേർന്നത്! May be, it is your dearest birthday memory!
അതിന്റെ കാരണക്കാരൻ ഇപ്പോൾ തൻ്റെ കൂടെയില്ല. പക്ഷെ, അയാൾ സെമിത്തേരിയിൽ കൊണ്ടുപോയപ്പോൾ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടോ? He said, life isn’t full of problems and pain. It could be of surprises and sufferings. ആദി തന്നെ പഠിപ്പിച്ചത് ജീവിതത്തെ സ്നേഹിക്കാനാണ്. സന്തോഷമായിരിക്കാനാണ്!
ചില സിനിമകളിലെ പോലെ കണ്ണീർ പൊഴിച്ച് തന്നെ കാണാൻ ഇഷ്ടപ്പെടുന്നില്ല. താൻ പഴയ പോലെ ആകുന്നത് കാണാൻ കാത്തിരിക്കുന്ന കുറെ ആളുകൾ ഇപ്പോഴുമുണ്ട്. ദിയയ്ക്ക് ചിലപ്പോൾ ഈ ലോകത്തിനെ ആവശ്യമില്ലായിരിക്കാം! പക്ഷെ ലോകത്തിന് ദിയയെ ആവശ്യമുണ്ട്. Why? Because she is a fighter. A survivor too.
എല്ലാ ആളുകൾക്കും അവരവരുടെ പ്രശ്നങ്ങൾ വലുതാണ്. പ്രശ്നങ്ങൾ ഇല്ലാതെ ഒരു ജീവിതം ഇല്ല. നമ്മുടെ ചുറ്റും ഒന്ന് നോക്കിയാൽ നമുക്കത് മനസ്സിലാകും. തന്നെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്റേത് മാത്രമെന്ന് കരുതരുത്. Life is also about surprises എന്ന് പറഞ്ഞിട്ടുള്ളത് ഓർക്കുന്നില്ലേ? ഒരു മറുപടി കാത്ത് കാർത്തിക്ക് നിൽക്കുന്നെന്ന് അറിയാം.

മുറിയിലെ ഒളിച്ചുകളി അവസാനിപ്പിക്കാൻ സമയമായിട്ടുണ്ട്. തനിക്ക് അൽപ്പം സമാധാനം ആവശ്യമുണ്ട്. അത് വീട്ടിൽ നിന്നാൽ കിട്ടിയെന്നു വരില്ല. ഒറ്റയ്ക്കിരുന്ന് മുഷിച്ചിൽ തോന്നുന്നില്ലേ?
ഒരു യാത്ര പോകണ്ടേ? ദിയ ഉണ്ടാക്കുന്ന കോഫി കുടിക്കാൻ വല്ലാത്ത ആഗ്രഹം. നമുക്ക് ഇഷ്ടമുള്ള ആളുകൾ നമ്മളെ വിട്ടുപോയാലും അവർ ഇഷ്ടപെടുന്ന പോലെ നമ്മൾ ജീവിക്കുന്നത് നമ്മൾ അവരെ ഇഷ്ടപെടുന്നു എന്നത്കൊണ്ടല്ലേ? നമ്മളിൽ അവർ ജീവിക്കുന്നത് കൊണ്ടല്ലേ...
പ്രിയപ്പെട്ടവർ പോകുമ്പോൾ ഉണ്ടാകുന്ന ദുഃഖം നന്നായി അറിയുന്നതുകൊണ്ടാണ് പറയുന്നത്. Diya Soup, live for Aadi. Take care of his dreams which are yours too. Let’s fulfill them together.

സ്വന്തം,
നിധി
NB: 2020ൽ റിലീസായ കന്നഡ ചിത്രമാണ് ദിയ. ആമസോൺ പ്രൈമിൽ കാണാം.
![]() |
| ദിയ, ആദി. |

Comments
Post a Comment