സാമ്പത്തിക മാന്ദ്യം: നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ
![]() |
| Photo: PTI |
ജീവിതത്തിൽ എത്ര കിട്ടിയാലും
നമുക്ക് മതിവരാത്ത ചിലതുണ്ട്! അവയിലൊന്നാണ് പണം. പണം കൂടുന്നതിനൊപ്പം നമ്മുടെ ആവശ്യങ്ങൾ ഉയരുന്നു. സാമ്പത്തിക മാന്ദ്യത്തിൻ്റെ നാളുകളാണ് ഇനി വരാൻ പോകുന്നത്. കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കര കയറാൻ ധാരാളം സമയം എടുക്കും. ഗൾഫ് പണത്തെ കാര്യമായി ആശ്രയിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ വരുമാനക്കുറവ് കാര്യമായി അനുഭവപ്പെടാം. ഈയൊരു സാഹചര്യത്തിൽ നമ്മൾ നേടുന്ന വരുമാനം കരുതലോടെ ഉപയോഗിക്കുക എന്നതാണ് മുന്നോട്ടുള്ള വഴി. നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
- നമ്മുടെ ശമ്പളത്തിൻ്റെ നാൽപ്പത് ശതമാനം തുക സേവിങ്‌സിനായി മാറ്റിവെയ്ക്കുക.
- പോസ്റ്റ് ഓഫീസ്, ചിട്ടി പോലെയുള്ള നിക്ഷേപങ്ങളിൽ ചേരുക.
- അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പണം ചിലവാക്കുക.
- കുടുംബ ബജറ്റ് തയ്യാറാക്കി അതാത് മാസത്തെ ചിലവുകൾ നിയന്ത്രിക്കുക.
- ഒഴിവ്സമയങ്ങളിൽ ചെറിയ വരുമാനം കിട്ടുന്ന ജോലികൾ (കൃഷി, വർക്ക് ഫ്രം ഹോം) ചെയ്യാൻ തുടങ്ങുക.
- സാമ്പത്തിക തീരുമാനങ്ങൾ വളരെ ആലോചിച്ച ശേഷം എടുക്കുക.
- തിരിച്ചടയ്ക്കാമെന്ന് ഉറപ്പെങ്കിൽ മാത്രം ലോണുകൾ എടുക്കുക.
- സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുക.
- ചെറിയ പ്രീമിയമുള്ള കുടുംബ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകുക.

Comments
Post a Comment