കോൺവെന്റുകൾ മരണമണി മുഴക്കുമ്പോൾ
![]() |
| ക്രെഡിറ്റ്: ന്യൂയോർക്ക് ടൈംസ് |
കന്യാസ്ത്രീയാകാൻ പഠിക്കുന്നവർക്കറിയാം.. വളരെ കഷ്ടപ്പാടുകളും, മനോവിഷമവും നേരിടുന്ന ഒരു ജീവിതരീതിയാണ് അവർ സ്വീകരിക്കുന്നത്. വീട്ടുകാരുടെ നേർച്ച മൂലമോ, സ്വന്തം ഇഷ്ടപ്രകാരമോ അവർ ഈ പാത തിരഞ്ഞെടുക്കുന്നു. സന്യസ്ത വിദ്യാഭ്യാസം നടത്തുന്നവർ കുടുംബവുമായി അകന്നു നിൽക്കണം. അവരുടെ വീട് കോൺവെന്റും, പ്രാർത്ഥനാലയങ്ങളുമാണ്. അവരുടെ രക്ഷകർത്താക്കൾ സിസ്റ്റർമാരും, വൈദികരുമാണ്. സാമൂഹികസേവനമാണ് അവരുടെ ആരാധന. ഇങ്ങനെ നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന നിരവധി ആളുകളെ നമുക്ക് പരിചയമുണ്ട്. പല കന്യാസ്ത്രീ മഠങ്ങളും പ്രശംസനീയമായ സേവനം അനുഷ്ടിക്കുന്നുമുണ്ട്. എന്നാൽ, 'കർത്താവിൻ്റെ മണവാട്ടികൾ' എല്ലാ ദുരിതങ്ങളും സഹിച്ചു കഴിയേണ്ടവർ ആണോ? ചില വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ഇവർക്കെതിരെ പ്രതികാര മനോഭാവം പുലർത്തുന്ന സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പരാതിപ്പെട്ടാലും കാര്യമായി ഫലമില്ലാത്ത അവസ്ഥ! സഹായിക്കാൻ ആളില്ലാതെ വന്നാൽ അവർക്ക് എത്ര ദൂരം നടക്കാൻ കഴിയും?
തിരുവല്ലയിലെ മരണം
തിരുവല്ലയിലെ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ ദിവ്യ പി ജോണിയുടെ (21) ജീവനില്ലാത്ത ശരീരം കോൺവെന്റ് വളപ്പിലെ കിണറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം കിട്ടിയത്. അന്നേദിവസം രാവിലെ 11.30നു ഒരു ക്ലാസ്സ് നടക്കുന്നതിനിടെ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയ ദിവ്യയെ കാണാതാവുന്നു. കിണറ്റുകരയിൽ എന്തോ വലിയ ശബ്ദം കേട്ട കന്യാസ്ത്രീകൾ, നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തുന്നു. ശരീരം പുറത്തെടുത്ത ശേഷം സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, വിദ്യാർത്ഥിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ദിവ്യ എടുത്തുചാടിയത് കണ്ടെന്ന് ഒരു കന്യാസ്ത്രീ മൊഴി നൽകിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചർച്ചിലെ പീഡനസംഭവങ്ങൾ
ഇതാദ്യമായല്ല, കിണറ്റിൽ വീണ് കന്യാസ്ത്രീ മരണം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ കേരളത്തിൽ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിലൊന്നും, പ്രതിയെ പിടിക്കാൻ മാത്രം സാധിച്ചില്ല. ഏറ്റവുമൊടുവിൽ, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ആ കേസിൻ്റെ വാദം ഇപ്പോഴും നടക്കുന്നു. ഇയാൾക്കെതിരെ മറ്റൊരു കന്യാസ്ത്രീയും പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ആ കേസും കോടതിയുടെ പരിഗണനയിലാണ്. പക്ഷെ, ഫ്രാങ്കോ വഹിക്കുന്ന ചുമതലകളിൽ നിന്ന് സസ്‌പെന്റ് ചെയ്യാതെ, അയാൾക്കൊപ്പം നിലകൊള്ളുകയാണ് സഭ ചെയ്‌തത്. വിഷയത്തിൻ്റെ നിജസ്ഥിതി പുറത്തുവരും വരെ അയാളോട് പദവികൾ ഒഴിയാൻ പറയുകയാണ് സാമാന്യമര്യാദ. പക്ഷെ, ബിഷപ്പിനെ അനുകൂലിച്ചു സഭാവിശ്വാസികളടക്കം നിലപാടെടുക്കുന്നു. ആരോപണമുന്നയിച്ചവരുടെ സ്വഭാവം ശരിയല്ല എന്നും, അവർ പ്രതികാരം പോക്കുന്നുവെന്നും പറയുന്നു. കന്യാസ്ത്രീയ്ക്ക് നീതി കിട്ടാൻ സമരം ചെയ്ത സിസ്റ്റർ ലൂസി കളപ്പുരയെ പിരിച്ചുവിടുന്നു. ബിഷപ്പിനെ രക്ഷിക്കാൻ നോക്കുന്നതിനൊപ്പം, ആരോപണവിധേയരെ കരിവാരിത്തേയ്ക്കുന്നു. രണ്ടു കൂട്ടർക്ക് രണ്ട് തരം നീതി എന്നതിലൂടെ ഇവർ എന്തെങ്കിലും മറയ്ക്കാൻ നോക്കുകയാണോ എന്ന സംശയം ബലപ്പെടുന്നു.
ഈ വർഷമാദ്യം ബെംഗളൂരുവിൽ നടന്ന പ്ലീനറിയിൽ ചർച്ചിലെ ആളുകൾക്കെതിരെ ആരോപിക്കപ്പെട്ട സ്ത്രീപീഡനങ്ങളിൽ നിലപാട് കടുപ്പിക്കാൻ തീരുമാനിച്ചിരുന്നു. പോപ്പ് ഫ്രാൻസിസ് ഈയടുത്താണ് പരസ്യമായി മാപ്പു പറഞ്ഞത്. ഒരു കന്യാസ്ത്രീ ഉന്നയിച്ച ആരോപണം ആദ്യം നിരാകരിച്ചതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഉന്നതസ്ഥാനത്തിരിക്കുന്നവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുന്നു/ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന സംശയം ബലപ്പെടുകയാണ്.
2017ൽ കണ്ണൂർ St Sebastian ചർച്ചിലെ ഫാദർ റോബിൻ വടക്കുംചേരിയെ കോടതി 20 വർഷം ശിക്ഷ കൊടുത്തു. ഒരു 15കാരിയെ നിരന്തരം പീഡിപ്പിക്കുകയും, ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
നഷ്ടപ്പെടുന്ന വിശ്വാസ്യത
ദിവ്യയുടെ കേസിൽ സ്വാഭാവികമരണം എന്ന വേർഷൻ അപ്പാടെ വിശ്വസിക്കാൻ പറ്റാത്തതിൽ ഒരു കാരണം സഭയുടെ വിശ്വാസ്യതയിൽ വന്ന ഇടിവാണ്. ഇരുമ്പുമൂടിയും, സംരക്ഷണഭിത്തിയുമുള്ള കിണറ്റിൽ ദിവ്യ കാൽ വഴുതിവീണതാകാൻ സാധ്യതയുണ്ടോ? അഥവാ വീണാൽ തന്നെയും, അരയ്‌ക്കൊപ്പം വെള്ളമുള്ള കിണറ്റിൽ തലയിടിച്ചു ക്ഷതം സംഭവിച്ചെന്ന വാദം നിലനിൽക്കുമോ? സന്യാസിനീ മഠവും, രൂപതാ നേതൃത്വവും കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണോ എടുത്തുചാടുന്നതായി കണ്ടെന്ന് പറയപ്പെടുന്ന മൊഴി? ചർച്ചിന്റെ മേൽനോട്ടത്തിലുള്ള ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നിൽ തെളിവ് നശിപ്പിക്കുക എന്ന ഗൂഢോദേശം ഉണ്ടോ? ദിവ്യയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് ദിവ്യയുടെ പോസ്റ്റ്‌മോർട്ടം നടന്നത്.
സുതാര്യത അനിവാര്യം
സമീപകാലത്തു ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ വിഷയത്തിൽ സഭ കാര്യക്ഷമമായി ഇടപെടേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

- കോൺവെന്റുകളിൽ സി സി ടി വി ക്യാമറകൾ നിർബന്ധമാക്കുക,
- കന്യാത്രീകളുടെ മുറികളിൽ, പ്രധാന ഇടനാഴികളിൽ പാനിക്ക് അലാറം സ്ഥാപിക്കുക.
- പീഡന ആരോപണ വിധേയരെ കേസ് കഴിയും വരെ പദവിയിൽ തുടരാൻ അനുവദിക്കാതിരിക്കുക.
- കന്യാസ്ത്രീകൾക്ക് കുടുംബവുമായി സമയം ചിലവിടാൻ കൂടുതൽ സമയം അനുവദിക്കുക.
- എല്ലാ കോൺവെന്റുകളിലും കൃത്യമായ ഇടവേളകളിൽ രഹസ്യ അദാലത്തുകൾ നടത്തുക.
- സഭയുമായി ബന്ധപ്പെട്ട നിലവിലെ പീഡനകേസുകളിൽ അന്വേഷണം സുഗമമായി നടക്കാൻ സഹകരിക്കുക.
- സ്ത്രീപീഡനത്തിനെതിരായ ഇടയലേഖനങ്ങൾ സഭയിൽ വായിക്കുക. സഭയുടെ നിലപാട് വിശ്വാസികളെ അറിയിക്കുക.

Comments
Post a Comment