ഉത്തരമറിയാത്ത ചോദ്യങ്ങൾ
ഒരു ചിരിയായി നീ ഒളിപ്പിച്ച
കണ്ണീർക്കണത്തിൻ്റെ ദുഃഖമെത്ര?
ഭ്രാന്തിൻ്റെ പകലിൽ പതിയാത്ത
കാണാക്കാഴ്ചതൻ സത്യമെത്ര?
വിജയചരിത്രത്തിൽ വാഴാത്ത
പരാജയത്തിന് വലിപ്പമെത്ര?
പറയാത്ത വാക്കുകൾ, അറിയാത്ത ചിത്രങ്ങൾ,
ഇടറിയ കണ്ണുകൾ, ഇരുളാർന്ന ചിന്തകൾ,
ഓർമ്മകൾ, മോഹങ്ങൾ, നഷ്ടസ്വപ്നങ്ങൾ,
ഓടിയൊളിക്കാൻ ഓർമ്മകൾ മാത്രം
ജന്മനാളിൽ തൊട്ട് വിളക്കണയും വരെയുള്ള
കാത്തിരിപ്പിൻ കടുപ്പമെത്ര?
Comments
Post a Comment