Posts

വിഷ്ണു

Image
ഇത് വായിക്കാൻ വിഷ്ണു എന്ന 10 വയസ്സുകാരൻ ഇന്ന് ജീവിച്ചിരിപ്പില്ല. 2003ൽ കാൻസർ രോഗത്തോട് മല്ലിട്ട് അവൻ ഈ ലോകം വിട്ടു പോയപ്പോൾ പൊന്നുമോനെ എന്ന് വിളിച്ച് അലറിക്കരഞ്ഞ അവന്റെ അമ്മയുടെ മുഖം 16 വര്ഷത്തിനിപ്പുറവും മനസ്സിൽ ഒരു മുറിവായി അവശേഷിക്കുന്നു. ശ്രീവിദ്യാപീഠം സ്‌കൂളിൽ പഠിക്കുമ്പോൾ ആണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. നല്ല വെളുത്ത, എപ്പോഴും ചിരിക്കുന്ന, കുറി തൊട്ടു വരുന്ന വിഷ്ണുവിനെ ശ്രദ്ധിക്കുന്നത് സ്‌കൂൾ ബസ്സിലെ യാത്രയിലാണ്. വിഷ്ണുവിന്റെ ചേച്ചിമാർ ഗോപിക, അനഘ പഠിച്ചിരുന്നത്  ഇതേ സ്‌കൂളിൽ തന്നെയായിരുന്നു. ദിവസവും സ്‌കൂളിൽ വന്നിരുന്ന വിഷ്ണുവിനെ കുറച്ചു ദിവസം കാണാതെയായപ്പോൾ ഞങ്ങൾ കാരണം തിരക്കി. അപ്പോഴാണ് അവന്റെ രോഗവിവരം അറിയുന്നത്. കൂടുതൽ ചോദിച്ചു അവന്റെ പെങ്ങൾമാരെ വിഷമിപ്പിക്കണ്ട എന്നു കരുതി അന്നൊന്നും സംസാരിച്ചതുമില്ല. വിഷ്ണുവിന്റെ സഹോദരിമാർ തൊട്ടടുത്ത വർഷം പുതിയ ഏതോ സ്‌കൂളിൽ ചേർന്നു. അവരെ പിന്നീട് കണ്ടിട്ടില്ല. വിഷ്ണുവിനെക്കുറിച്ച് എഴുതണം എന്ന് അനിയത്തി ഒരിക്കൽ പറഞ്ഞിരുന്നു. വിഷ്ണുവിനെ ഇപ്പോൾ ഓർക്കാൻ കാരണം കഴിഞ്ഞ ദിവസം കണ്ട 'കുഞ്ഞുദൈവം' എന്ന സിനിമയാണ്. അതിൽ പ്രധാന വേഷം ചെയ്ത കുട്ടിക്...

ഹൈദരാബാദ് ഡയറീസ്: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

Image
ഒഴിവ് ദിവസം ആനന്ദകരമാക്കാൻ അഫ്സൽഗ ഞ്ചി ലുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് യാത്ര തിരിച്ചു. 2/3 കൊല്ലത്തിനു ശേഷമുള്ള ലൈബ്രറി സന്ദർശനമാണ്! 151 രൂപ കൊടുത്ത് ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്തു. മലയാള പുസ്തകങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് നിരാശയോടെ മറുപടി കേട്ടു. തുടർന്ന് ടോൾസ്റ്റോയി കഥകൾ, ഷെർലക് ഹോംസ് പുസ്തകം എന്നിവ തപ്പിയെടുത്ത് ലൈബ്രറിയന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പുസ്തകങ്ങൾ മറിച്ചൊന്ന് നോക്കി. "നിങ്ങള് എടുത്തിരിക്കുന്ന മെമ്പർഷിപ്പ് 151 രൂപയുടെയാണ്. ആ തുകയിൽ നിൽക്കുന്ന പുസ്തകങ ്ങൾ മാത്രമേ വീട്ടിൽ കൊണ്ടുപോവാൻ സമ്മതിക്കൂ. അല്ലെങ്കിൽ, പുസ്തകത്തിന് തുല്യമായ തുക ഡിപ്പോസിറ്റ് നൽകണം." കയ്യിലിരുന്ന പുസ്തകങ്ങൾ എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നതായും, മുകളിൽ ഇരുന്ന പ്രാവുകൾ ഇവൻ ആരെടാ എന്ന ഭാവത്തിൽ ചെരിഞ്ഞു നോക്കുന്നത് പോലെയും അനുഭവപ്പെട്ടു. പിന്നെ, തല താഴ്ത്തി പുസ്തകങ്ങൾ വെച്ചിരിക്കുന്ന ഷെൽഫ് ലക്ഷ്യമാക്കി വീണ്ടും നടന്നു. 60 രൂപ വിലയുള്ള ഒരു പുസ്തകം എടുത്തു. "ഇത്ര ദൂരം യാത്ര ചെയ്തത് വന്നതല്ലേ. ഒരു പുസ്തകം കൂടെ എടുക്കൂ." വില നോക്കി പുസ്തകം തിരഞ്ഞെടുക്കാൻ അറിയില്ല സാർ എന്ന...

Can we end 'veg biryani' debate forever?

Image
If biryani is a religion, a zillion number of worshippers may stand in line for the daily offerings! Biryani can accomplish more than what religion does; it can unite different sects of people under one table.  It has a Persian origin. We never heard theories like it existed in Vedic times or about some references in holy texts. We never see parties complaining like how they claim Taj Mahal to be their own. We do not see them making noise for change of name with an ‘Indian’ one. But, yes, these people can surprise you! One such person avoids some outlets because of the religious tagline attached to it.        Bonding over biryani People say bonding over biryani is powerful. When the food is yummy, you see them at their cheerful best. No formalities, no judgements, just plain lovely souls enjoying some good time. What a wonderful world, isn’t it? But in every group, there could be spoilsports like me! You might be wondering what wrong have I done? I eat biryani r...

പത്മരാജൻ: എന്തൊരു എഴുത്താണിത്!

Image
ലളിതസുന്ദരമായ പദങ്ങൾ. എന്തൊരു എഴുത്താണിത് എന്ന് തോന്നിപ്പിക്കുമാറ് പുലർത്തുന്ന രചനാവൈഭവം, സാധാരണക്കാരുടെ തീർത്തും അസാധാരണമായ ജീവിതപ്രശ്നങ്ങൾ വിളിച്ചുപറയുന്ന സിനിമകൾ  - ഇതൊക്കെയാണ് എനിക്ക് പത്മരാജൻ എന്ന മലയാളികളുടെ പപ്പേട്ടൻ! എഴുത്തിലെ ആഴവും അനായാസമെന്ന് വിചാരിക്കാവുന്ന ചിന്തോന്മുഖമായ കഥാസന്ദർഭങ്ങൾ മെനയുന്നതിലെ  പാടവവും എന്നെ പത്മരാജൻ രചനകളിലേക്ക് ഹതാകർഷിച്ചു. പത്മരാജന്റെ സാഹിത്യകൃതികൾ അധികമൊന്നും വായിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും വായിച്ചവയെല്ലാം മനസ്സിൽ ഫോട്ടോആൽബം പോലെ പതിഞ്ഞവയാണ്. ലോലയും ഉദക്കപ്പോളയിലെ ചില ഭാഗവും കഥാസമാഹാരങ്ങളും വായിച്ചിട്ടുണ്ട്. 'നക്ഷത്രങ്ങളേ കാവൽ' എന്ന നോവലാണ് ഇനി വായിക്കാനുള്ളത്. പി കെ മെമ്മോറിയൽ വായനശാലയിൽ ഇനി  തിരയാൻ പോവുന്നത് ആ നോവൽ തന്നെയായിരിക്കും.  പത്മരാജൻ സിനിമകൾ വ്യത്യസ്തമാണ്.  അദ്ദേഹം കഥകൾ മെനഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്മത സിനിമയ്ക്ക് പേരിടുന്നതിൽ  തെളിഞ്ഞുകാണാം. കാണാമറയത്ത്, തൂവാനത്തുമ്പികൾ, കൂടെവിടെ, ദേശാടനക്കിളി കരയാറില്ല എന്ന് തുടങ്ങുന്ന എത്രയെത്ര ചിന്തനീയവും സാഹിത്യ ഭംഗി നിറഞ്ഞതും കാവ്യാത്മകവുമ...

അമ്മ

Image
സ്വന്തം അമ്മയെപ്പറ്റി ഒരു കുറിപ്പ്! അതെഴുതാന്‍ Mother's Day തന്നെ വേണ്ടിവന്നത് എന്തു കൊണ്ടാണ് എന്ന് എനിക്ക് തന്നെ അറിയില്ല. ഒരു കുട്ടി ജനിക്കുന്നതിനും വളരെ മുന്‍പ് തന്നെ അമ്മയുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്നു എന്ന് ശാസ്ത്രം പറയുന്നു. ആ കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സപ്പോര്‍ട്ട് പ്രകടമായും അല്ലാതെയും കിട്ടിക്കൊണ്ടിരിക്കും. പത്താം ക്ലാസ് പരീക്ഷാസമയത്ത് കടുത്ത പനി വന്ന് പരീക്ഷ എഴുതാനാവുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് താങ്ങായി നിന്നത് അമ്മ പകര്‍ന്നു തന്ന ധൈര്യമാണ്. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചെറുതായി ഒന്ന് തലോടും. പരീക്ഷ എഴുതാന്‍ പോവുമ്പോള്‍ കൂടെ വരും. തീരെ ചെറുതായിരുന്ന കാലത്ത് അമ്മയെയും, അച്ഛനെയും കുറെ കാലം ആശുപത്രിയില്‍ ഓടിച്ച കഥകള്‍ അമ്മയാണ് പറഞ്ഞു തന്നിട്ടുള്ളത്. ഒരു അമ്മയാവുക എന്നത് എത്ര സന്തോഷകരമായ ഒരു അനുഭൂതി ആണെന്ന് ആദ്യമായി അറിഞ്ഞത് അനിയത്തിയുടെ ജനനസമയത്താണ്. അച്ഛന് ജോലി ഉള്ളത് കൊണ്ടും, വീട്ടുജോലികള്‍ ഏറെ ഉണ്ടായിരുന്നത് കൊണ്ടും അമ്മയ്ക്ക് വേണമെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാമായിരുന്നു. അവിടെയും, ഞങ്ങ...

Food for thought

Image
26/2/2010. That was the last time I ate chicken. After that, I gave up eating non-veg items as I realised I can't be a part of the violence involved in preparation of meat dishes. Since then, I was surrounded by curious questions on my food habit. 'Are you a brahmin? , Don't plants have feelings?, What if you live in a place which only has non-veg food?, People in your state consume a lot of meat. Why not you? By eating plants aren't you killing them?'. Well, the list goes on! One thing I always emphasised on is that I have no right to question someone else's food habit and would dare to say a word on it. I know that there is only one life and as my friend puts it, 'I am missing out something great in life.' But that doesn't made me rethink even once about my decision. However, I don't claim myself a vegetarian since I at times consume milk products. I am also not a supporter of some vegetarian groups which mock/criticise people's food h...

ശബരിമല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികള്‍

Image
സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി വലിയ കോലാഹലങ്ങളാണ് കേരളത്തിൽ കാണുന്നത്. യുവതി-പ്രവേശനം എന്ന വിഷയത്തിൽ മാത്രമൊതുങ്ങാതെ ശബരിമലയുടെ പാരിസ്ഥിതിക നിലനിൽപ്പ് കണക്കിലെടുക്കുന്ന സമീപനം ഒരു ഭാഗത്ത് നിന്നും കണ്ടില്ല. വർഷം തോറും ഭക്തർ ഉൾപ്പടെയുള്ളവർ ഈ പ്രദേശത്തു വരുത്തിവെയ്ക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. പമ്പാനദിയിൽ മാരകമായ അളവിൽ ഈ-കോളി ബാക്ടീരിയ പെരുകാൻ കാരണം അവിടെ മലിനമാക്കിയ മനുഷ്യർ തന്നെയാണ്. പ്രതിവർഷം അവിടെ തള്ളുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. നിലവിൽ അവിടെയുള്ള 3 ഇൻസിനേട്ടർ പ്ലാന്റുകൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ കൂടുതൽ മാലിന്യസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കണമെന്ന് വെച്ചാലും അതിനു വനഭൂമി വെടിപ്പാക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. അതു മാത്രമല്ല, ഏതൊരു പ്രദേശത്തിനും പരമാവധി താങ്ങാവുന്ന പരിധി കടന്നാൽ, പ്രത്യേകിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണെങ്കിൽ, അവിടെ ഉണ്ടായേക്കാവുന്ന പ്രകൃതി-ദുരന്തങ്ങൾക്ക് ആരാണ് ഉത്തരവാദി? മുൻപ് കേദാർനാഥിൽ എന്താണ് സംഭവിച്ചത് എന്നു മറക്കാൻ കഴിയുമോ? കാനനവാസനായ അയ്യപ്പൻ കഴിഞ...