Posts

വിശപ്പ്

Image
പട്ടിണി കിടക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥയെക്കുറിച്ചു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കേവലം പണമില്ലായ്മ എന്ന അവസ്ഥ മാത്രമാണോ അവർക്ക് ആഹാരം കിട്ടാതിരിക്കാൻ കാരണം? ഒരു ദിവസം മുഴുവൻ പലതിനോടും മല്ലിട്ട്, ഒടുവിൽ ഒന്നും കഴിക്കാതെ, വെറും വയറ്റിൽ കിടന്നുറങ്ങുന്ന ദശലക്ഷങ്ങൾ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. എല്ലാ വർഷവും പട്ടിണിനിരക്ക് കുറയുന്നതായി ഗവർണ്മെന്റ് കണക്കുകൾ നിരത്തുന്നു. പക്ഷെ, കഴിഞ്ഞ ദിവസം വാർത്തയിൽ കണ്ടത് പോലെ മണ്ണ് തിന്ന് വിശപ്പടക്കുന്ന കുറെ മനുഷ്യർ ഇവിടെ  ആരുടെയും കണ്ണിൽപ്പെടാതെ പോകുന്നു. വിശപ്പുമായി ബന്ധപ്പെട്ട ഒരോർമ്മ ഹൈദരാബാദിൽ മാലിന്യക്കൂനയിൽ ഭക്ഷണം തേടിയ ഒരമ്മയുടെയും, കുഞ്ഞിന്റെയും മുഖങ്ങളാണ്. പൊതിച്ചോറ് എന്ന കാരൂറിന്റെ കഥയിൽ സ്വന്തം വിദ്യാർത്ഥിയുടെ ഉച്ചയൂണ് മോഷ്ടിച്ച അധ്യാപകന്റെ ഗതികേട് ഉയർത്തിക്കാട്ടുന്നുണ്ട്. അട്ടപ്പാടിയിൽ പട്ടിണിമരണങ്ങൾ നാൾക്കുനാൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിശപ്പകറ്റുന്ന കാര്യത്തിൽ കേരളം ഇനിയും മുന്നോട്ട് പോകാനുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ്. ഓപ്പറേഷൻ സുലൈമാനി, ചേർത്തലയിൽ തുടങ്ങിയ ജനകീയ ഭക്ഷണശാല എന്നിങ്ങനെ ഇവിടെ പട്ടിണിയകറ്റാൻ നടപ്...

ക്രിക്കറ്റ് ഓർമ്മകൾ

Image
കളിക്കുംതോറും ഇഷ്ടം ഏറിവരുന്ന ടീം ഗെയിം ആണ് ക്രിക്കറ്റ്. പണ്ട്, വെക്കേഷൻ കാലം ആയാൽ ബാറ്റും, ബോളുമെടുത്ത് ഒറ്റ ഓട്ടമാണ്. നാലുപാടം, കടവ്, വട്ടപ്പായിത്ര അമ്പലം ഗ്രൗണ്ട്, വിജയപുരത്തിന് അടുത്തുള്ള പറമ്പ്--ഇവിടെയെല്ലാമാണ് ഞങ്ങൾ കളിച്ചിരുന്നത്. കളിസ്ഥലങ്ങൾ ഇടയ്ക്കിടെ മാറിയിരുന്നു. ഞങ്ങളിൽ ഏറ്റവും മികച്ചു നിന്നത് ഇപ്പോൾ മെഡിസിൻ പഠനം പൂർത്തിയാക്കിയ ജിത്തു (ജിതിൻ) ആണ്. 2009ൽ ജില്ലാ ടീമിന് വേണ്ടി കളിച്ചതും, ഇപ്പോൾ TDMCക്കു വേണ്ടി ഇടയ്ക്ക് ഇറങ്ങുന്നതും അവന്  കളിയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയാം.  ജിത്തു മാത്രമല്ല, ഞങ്ങൾ രക്ഷാധികാരി ബൈജു എന്ന്‌ വിളിക്കുന്ന സുജിത് ചേട്ടൻ, കടുത്ത ധോണി ആരാധകനായിരുന്ന ലിറ്റോ, കഞ്ഞിപ്പാടത്തെ കോലി എന്നു ഞങ്ങൾ വിളിക്കുന്ന രാഹുൽ, ഫീല്ഡിങ്ങില് മികച്ചു നിന്ന മിന്നൽ മനേഷ്, ലെഫ്റ്റ് ഹാൻഡർ അദ്വൈത്, ധോണി 'തുഴയൽ' (ആരാധകർ പൊറുക്കുക  😊 ) വശമാക്കിയ ജോമിൻ, അട്ടിയിലെ 'പൊള്ളാർഡ്' രാഹുൽ, സിക്സർ വിശാഖ് , മറ്റൊരു ക്ളീൻ ഹിറ്ററായ വിഷ്ണു ചേട്ടൻ ഇവരൊക്കെ ചേർന്നതാണ് ആ നാളുകൾ. രാവിലെ തുടങ്ങി ഇരുട്ട് വീഴും വരെ കളിച്ചിരുന്ന ദിവസങ്ങൾ കുറെയേറെ ഉണ്ട്. കോളേജ്‌ പഠനം ...

മഞ്ജുള

Image
ഞാനും മഞ്ജുളയും തമ്മിൽ ആറു മാസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ, നിർമ്മാണതൊഴിലാളിയായ അമ്മയും, ഒന്നര വയസ്സുള്ള അനിയൻ ബണ്ണിയുമൊത്തു വളരെ കുറച്ചു നാൾ കാമ്പസിൽ ഒരു ചെറിയ ഷെഡ് കെട്ടി, അവിടെ കഴിഞ്ഞ ആ 15 വയസ്സുകാരിക്ക് എങ്ങനെയാണ് ഞങ്ങളൊക്കെ അവളുടെ അണ്ണന്മാരും, അക്കമാരും ആയത് എന്നു ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി നൽകാനാവില്ല. ഞങ്ങൾ നടത്തിയിരുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടിയിലെ സജീവ സാന്നിധ്യം ആയിരുന്നു അവൾ. എപ്പോഴും സംശയങ്ങൾ ചോദിക്കുന്ന, ഉത്സാഹിയായ ഒരു കുട്ടി. വീട്ടുജോലികളും തീർത്ത്, അനിയനെയും ഒരുക്കി വൈകുന്നേരങ്ങളിൽ ഞങ്ങൾ വരാൻ കാത്തിരിക്കും. നീലിമയെ കാണുമ്പോൾ വിടർന്ന കണ്ണുകളോടെ അക്ക എന്നു വിളിച്ചു ഓടിവരും. വീട്ടിലെ പ്രശ്നങ്ങൾ കാരണം സ്‌കൂൾ വിദ്യാഭ്യാസം ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷെ എന്നെങ്കിലും ഒരിക്കൽ മറ്റുള്ളവരെ പോലെ സ്‌കൂളിൽ പോകാനും, പഠിച്ചു ടീച്ചർ ഉദ്യോഗം നേടാനും അവൾ ആഗ്രഹിച്ചു. ആ വർഷം ഞങ്ങൾ നടത്തിയ അഡ്മിഷൻ പരിപാടിയിൽ മഞ്ജുളയുടെ പേരാണ് ആദ്യം ചേർത്തത്. പക്ഷെ അഡ്മിഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ അവൾക്ക് നാട്ടിലേക്ക് തിരികെ പോവേണ്ടി വന്നു. തനിക്ക് സമ്മാനമായി കിട്ടിയ ...

A special interview

Image
This happened when I got a chance to interview a wonderful person back in 2014. I thought it was a nice opportunity to explore many things about which I wanted to know. So I went prepared. But things did not go as planned. I felt it was a missed opportunity. Why I thought so? I felt that I failed to dig out the essence of a beautiful self. Those were the days when I was a rookie (I still consider I am) reporter waiting for a windfall. Initially, I could not figure out why I did not deliver my best in an 'inner view' task despite my earnest attempt. So I searched for answers and I found it in the end.    When we engage with an achiever (everyone achieves something) to hear their real journey, isn't it important to express ourselves clearly and concisely? Are we in the quest of making us approachable and presentable missing out on something elementary in nature?  Interviewing celebrities and achievers is part of my daily job now. I can vouch that I control the w...

വിഷ്ണു

Image
ഇത് വായിക്കാൻ വിഷ്ണു എന്ന 10 വയസ്സുകാരൻ ഇന്ന് ജീവിച്ചിരിപ്പില്ല. 2003ൽ കാൻസർ രോഗത്തോട് മല്ലിട്ട് അവൻ ഈ ലോകം വിട്ടു പോയപ്പോൾ പൊന്നുമോനെ എന്ന് വിളിച്ച് അലറിക്കരഞ്ഞ അവന്റെ അമ്മയുടെ മുഖം 16 വര്ഷത്തിനിപ്പുറവും മനസ്സിൽ ഒരു മുറിവായി അവശേഷിക്കുന്നു. ശ്രീവിദ്യാപീഠം സ്‌കൂളിൽ പഠിക്കുമ്പോൾ ആണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. നല്ല വെളുത്ത, എപ്പോഴും ചിരിക്കുന്ന, കുറി തൊട്ടു വരുന്ന വിഷ്ണുവിനെ ശ്രദ്ധിക്കുന്നത് സ്‌കൂൾ ബസ്സിലെ യാത്രയിലാണ്. വിഷ്ണുവിന്റെ ചേച്ചിമാർ ഗോപിക, അനഘ പഠിച്ചിരുന്നത്  ഇതേ സ്‌കൂളിൽ തന്നെയായിരുന്നു. ദിവസവും സ്‌കൂളിൽ വന്നിരുന്ന വിഷ്ണുവിനെ കുറച്ചു ദിവസം കാണാതെയായപ്പോൾ ഞങ്ങൾ കാരണം തിരക്കി. അപ്പോഴാണ് അവന്റെ രോഗവിവരം അറിയുന്നത്. കൂടുതൽ ചോദിച്ചു അവന്റെ പെങ്ങൾമാരെ വിഷമിപ്പിക്കണ്ട എന്നു കരുതി അന്നൊന്നും സംസാരിച്ചതുമില്ല. വിഷ്ണുവിന്റെ സഹോദരിമാർ തൊട്ടടുത്ത വർഷം പുതിയ ഏതോ സ്‌കൂളിൽ ചേർന്നു. അവരെ പിന്നീട് കണ്ടിട്ടില്ല. വിഷ്ണുവിനെക്കുറിച്ച് എഴുതണം എന്ന് അനിയത്തി ഒരിക്കൽ പറഞ്ഞിരുന്നു. വിഷ്ണുവിനെ ഇപ്പോൾ ഓർക്കാൻ കാരണം കഴിഞ്ഞ ദിവസം കണ്ട 'കുഞ്ഞുദൈവം' എന്ന സിനിമയാണ്. അതിൽ പ്രധാന വേഷം ചെയ്ത കുട്ടിക്...

ഹൈദരാബാദ് ഡയറീസ്: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി

Image
ഒഴിവ് ദിവസം ആനന്ദകരമാക്കാൻ അഫ്സൽഗ ഞ്ചി ലുള്ള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് യാത്ര തിരിച്ചു. 2/3 കൊല്ലത്തിനു ശേഷമുള്ള ലൈബ്രറി സന്ദർശനമാണ്! 151 രൂപ കൊടുത്ത് ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്തു. മലയാള പുസ്തകങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് നിരാശയോടെ മറുപടി കേട്ടു. തുടർന്ന് ടോൾസ്റ്റോയി കഥകൾ, ഷെർലക് ഹോംസ് പുസ്തകം എന്നിവ തപ്പിയെടുത്ത് ലൈബ്രറിയന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പുസ്തകങ്ങൾ മറിച്ചൊന്ന് നോക്കി. "നിങ്ങള് എടുത്തിരിക്കുന്ന മെമ്പർഷിപ്പ് 151 രൂപയുടെയാണ്. ആ തുകയിൽ നിൽക്കുന്ന പുസ്തകങ ്ങൾ മാത്രമേ വീട്ടിൽ കൊണ്ടുപോവാൻ സമ്മതിക്കൂ. അല്ലെങ്കിൽ, പുസ്തകത്തിന് തുല്യമായ തുക ഡിപ്പോസിറ്റ് നൽകണം." കയ്യിലിരുന്ന പുസ്തകങ്ങൾ എന്നെ നോക്കി കൊഞ്ഞനം കാട്ടുന്നതായും, മുകളിൽ ഇരുന്ന പ്രാവുകൾ ഇവൻ ആരെടാ എന്ന ഭാവത്തിൽ ചെരിഞ്ഞു നോക്കുന്നത് പോലെയും അനുഭവപ്പെട്ടു. പിന്നെ, തല താഴ്ത്തി പുസ്തകങ്ങൾ വെച്ചിരിക്കുന്ന ഷെൽഫ് ലക്ഷ്യമാക്കി വീണ്ടും നടന്നു. 60 രൂപ വിലയുള്ള ഒരു പുസ്തകം എടുത്തു. "ഇത്ര ദൂരം യാത്ര ചെയ്തത് വന്നതല്ലേ. ഒരു പുസ്തകം കൂടെ എടുക്കൂ." വില നോക്കി പുസ്തകം തിരഞ്ഞെടുക്കാൻ അറിയില്ല സാർ എന്ന...

Can we end 'veg biryani' debate forever?

Image
If biryani is a religion, a zillion number of worshippers may stand in line for the daily offerings! Biryani can accomplish more than what religion does; it can unite different sects of people under one table.  It has a Persian origin. We never heard theories like it existed in Vedic times or about some references in holy texts. We never see parties complaining like how they claim Taj Mahal to be their own. We do not see them making noise for change of name with an ‘Indian’ one. But, yes, these people can surprise you! One such person avoids some outlets because of the religious tagline attached to it.        Bonding over biryani People say bonding over biryani is powerful. When the food is yummy, you see them at their cheerful best. No formalities, no judgements, just plain lovely souls enjoying some good time. What a wonderful world, isn’t it? But in every group, there could be spoilsports like me! You might be wondering what wrong have I done? I eat biryani r...