Posts

ഏകാന്തം

Image
ഒറ്റയ്ക്കിരിക്കുന്നത് ഇഷ്ടമാണോ? ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കാണ്. പല ഘട്ടങ്ങളിലായി തണലേകാൻ പലരും വരും. ഒരു സമയം കഴിയുമ്പോൾ അവർ നമ്മിൽ നിന്നകന്നു പോകും. എല്ലാവരുടെയും കാര്യമാണ് പറഞ്ഞത്. നമ്മെ വിട്ടുപോകാത്തത് ഒന്നുമാത്രമാണ്. നമ്മുടെ മനസ്സ്. കണ്ണാടിയിൽ നോക്കാതെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.     മറ്റാരെക്കാലും നമ്മളെ അറിയുക നമ്മൾ തന്നെയാണ്. ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ഒരുപാട് അലയേണ്ട കാര്യമില്ല. നമ്മളെ മനസ്സിലാക്കിയാൽ മറ്റെന്തും തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടില്ല. എങ്ങനെയാണ് സ്വയം അറിയുക? സംഗതി ലളിതമാണ്. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ ചെയ്തുതുടങ്ങുക. നമ്മളെ സംബന്ധിച്ച പ്രധാനകാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം മാത്രം നോക്കാതെ നമ്മുടെ വീക്ഷണത്തിന് കൂടെ വില കൊടുക്കുക. മറ്റുള്ളവർ പറയുന്നത് നമ്മുടെ നല്ലതിന് വേണ്ടിയാവാം. പക്ഷെ, നമുക്ക് എന്താണ് ആവശ്യമെന്നത് നമുക്ക് തന്നെയാണ് മനസ്സിലാക്കാൻ കഴിയുക. മറ്റൊരു വ്യക്തിക്ക് അതറിയാൻ പരിമിതികളുണ്ട്. പല അഭിപ്രായങ്ങൾ കേട്ടതിന് ശേഷം മനസ്സിന് യുക്തിപരമായി ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതിന് ആദ്യം ചെയ്യേണ്ടത് ആലോചിക്കാൻ അൽപ്പം സമയം മനസ്സിന് കൊടുക...

No money can buy you these richnesses!

Image
I played a Whatsapp game yesterday. A status asking 'what is your favourite memory with me' met with decent responses. Many of them associated with a student initiative we did together. While reading them, it took me back to those times.  Evening time in University of Hyderabad campus was dedicated to these children. We, some from the student community and children of construction labourers used to meet up at a waiting shed near the old SN School building. They came there to learn. We had promised their parents to take care of their interim studies. We tried what was best possible. It was never a one-way process. These children and their love towards us was an unforgettable experience.  I was their '____ anna'. They accepted me in a short span. My weakness in understanding Telugu and Hindi, two of their familiar languages was not an issue for them. I picked up as time progressed. Every evening, I used to go in front of their homes to call them for the sessions. Children...

നടത്തം

Image
സമയത്തെ തോൽപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് നമ്മൾ! നൂറായിരം കാര്യങ്ങൾ നമ്മുടെ തലയിൽ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അതിനിടയിൽ നേരം കളയുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കുന്നത് നമ്മുടെ ശീലമാണ്.  നമുക്ക് ചുറ്റും സംഭവിക്കുന്ന കാഴ്ചകൾ നാം ശ്രദ്ധിക്കുന്നുണ്ടോ? അഥവാ ഇല്ലെന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? ആ ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയെന്ന് വരാം. ഇങ്ങനെ പല ദിവസവും ആവർത്തിക്കുന്നു. അവസാനം ഓർമ്മിക്കാൻ ഒന്നുമൊന്നുമില്ലാതെ പോയാലോ? അങ്ങനെ കഴിയേണ്ടിവരുന്നത് അസ്വസ്‌ഥമായ കാര്യമാണ്. നമ്മുടെ ജീവിതം ഒരോട്ടമത്സരമല്ല. പല കാര്യങ്ങൾക്കും അതിന്റേതായ  താളവും, വേഗതയുമുണ്ട്. നടത്തം നമ്മളെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.  ചെറുപ്പകാലം മുതൽ ഒരുപാട് നടക്കുന്ന ശീലമുണ്ട്. പത്താമത്തെ വയസ്സിലാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അത്രയും നാൾ വരെ സ്‌കൂളിൽ നടന്നാണ് പോയിരുന്നത്. നടന്നുപോകുമ്പോൾ നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും കൂടുതൽ വ്യക്തമാകുന്നു. നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നു. ശരീരത്തിന് ചെറിയ വ്യായാമവും ലഭിക്കുന്നു. കൂട്ടുകാരുമൊത്തുള...

Soldiers and their selfless life

Image
Soldiers are the unlucky lot. They run a selfless life. They work to protect us. Family life is a luxury for them. We all have come across their life stories. But when? After they die. We stand shoulder to shoulder with the bereaved families. We feel it as a personal loss. We often heap praises on them for their bravery. There ends the story. He too will be forgotten unless on special occasions. It is not anyone's fault. But it is a reality.  Every army man is taught to live a detached and dedicated life. Detached from own family because everyone in the country is their own people. Dedication towards the nation because that is what makes their job complete. India lost 20 soldiers (figures on June 17) to Chinese attack. This was soon after an agreement was reached between two countries. Reportedly, China also lost several men. Both countries minced no words in condemning the attack.  A troop was cornered and attacked by the Chinese army. The army men as per orders were removing...

താടി വളർത്തുന്നവരോട്!

Image
ഒരു താടിയിൽ ഇത്ര പറയാൻ എന്തിരിക്കുന്നു? നിങ്ങൾക്ക് തോന്നാം. പക്ഷെ, കാര്യങ്ങൾ അത്ര ലളിതമല്ല. താടി വളർത്തുന്നത് ജോലിക്ക് ഭീഷണിയായ സംഭവങ്ങൾ വരെയുണ്ട്. ഇവിടെ തെലങ്കാനയിൽ ബാങ്ക് ഉദ്യോഗസ്ഥർ നീണ്ട താടിയുമായി വന്നാൽ നടപടി ഉറപ്പാണ്. ശബരിമല സീസണിൽ അൽപ്പം ഇളവ് നൽകുമെന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലും ഇത് അനുവദനീയമല്ല. "താടി വളർത്തുന്നതും, ചെറുതാക്കുന്നതും ഒരാളുടെ വ്യക്തിപരമായ ഇഷ്ടമല്ലേ?" കൂട്ടുകാരൻ നീണ്ട താടിയെ എതിർക്കുന്ന ആളാണ്. "അങ്ങനെ പറയാൻ പറ്റില്ല. നിങ്ങളുടെ ജോലിയിൽ ചില നിയമങ്ങൾ (റൂൾസ്) അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്." "എൻ്റെ മുഖം എങ്ങനെയിരിക്കണമെന്ന് എന്തിന് കമ്പനി തീരുമാനിക്കണം? ഞാൻ ചെയ്യുന്ന ജോലി വിലയിരുത്തലല്ലേ അവർ ചെയ്യേണ്ടത്? വെറും 8 മണിക്കൂർ ഓഫീസിനായി ചിലവിടുന്ന നമ്മൾ മറ്റ് 16 മണിക്കൂറിലെ നമ്മുടെ രൂപം എന്തിനു മാറ്റണം?," ഞാൻ ചോദിച്ചു. "നിങ്ങൾ ബാങ്കിൽ ജോലിക്ക് ഇടപെടുന്നത് പല തരം കസ്റ്റമേഴ്‌സുമായാണ്. അവർ നിങ്ങളുടെ അപ്പിയറൻസ് നന്നായി ശ്രദ്ധിക്കും. താടി അലസതയുടെ പര്യായമാണ്.  ഒരു പ്രൊഫഷണൽ ഒരിക്കലും താടി വെച്ചുകൊണ്ട് ഓഫീസിൽ വരാൻ പാടില്ല. നിങ്ങൾ അങ്ങനെ വന്നാൽ...

The driving test

Image
Accept it or not! Exams and tests are part and parcel of our life. We write them because we are forced to clear them to take the next step. Our world is a place which values efficiency a lot. People here want to know how skilled you are before assigning you a task! Many of my readers might have already gone through the test. How were those days? My first encounter, a failed one happened in 2014. I was a final year degree student. I received a scholarship from the government. My hostel inmates were already going for the driving class. I also decided to join, but in a new place because it was cheaper. The initial days were challenging. I did not know a thing about car driving. I was not understanding what my boss was saying either. I got confused with the clutch, brake and accelerator. I also wondered, "how do we understand when it is time to change the gear?"  I gave my learning license test all the seriousness. I was appearing for MA admission exams. When I get free time, I u...

എൻ്റെ മരണം

Image
മരണത്തെപ്പറ്റി ഓർക്കാത്ത ആളുകൾ ചുരുക്കമായിരിക്കും. നമ്മൾ ജീവിക്കുന്ന ലോകത്തോട് യാത്ര പറഞ്ഞുപോയവരെ ഇനിയൊന്ന് കാണാൻ ആശിക്കുന്നവരും ഉണ്ടായിരിക്കാം. ചില വേർപാടുകൾ നമ്മെ കൊത്തിവലിക്കുന്നു. കോവിഡ് കാലത്ത് ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി യാത്ര പോയ സാമൂഹികപ്രവർത്തകൻ നിതിൻ്റെ വേർപാട് അങ്ങനെയൊന്നാണ്.  മരണം ഒരു അനിവാര്യതയാണ്. നമ്മുടെ ജന്മദിനത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരമാണ് ജീവിതം. ചിലർക്ക് അകാലമരണമാണ്. ജീവിച്ചിരിക്കെ അവർ മരിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ പണയപ്പെടുത്തി ഓരോ ദിവസവും തള്ളിനീക്കുന്ന ചിലർക്ക് മരണം മരുന്ന് പോലെ ഒരു പ്രതിവിധിയായി തോന്നിയേക്കാം. നമ്മളെ ഏറ്റവും ചിരിപ്പിച്ച പലരും ഉള്ളിൽ സങ്കടക്കടൽ പേറിയവരാണ്. പ്രശസ്ത നടൻ റോബിൻ വില്യംസ് ഇതിനൊരുദാഹരണമാണ്. ചിലയാളുകൾക്ക് തങ്ങളുടെ മരണം മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിരുന്നതായി പറയപ്പെടുന്നു. തനിക്ക് പോവാൻ സമയമായി എന്ന് ഉറപ്പാകുമ്പോൾ അവർ കൂടെയുള്ള ചിലരോട് അത് പറഞ്ഞിരുന്നു.  ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ!ഇപ്പോൾ എന്തിനാണ് ഈ കുറിപ്പ് എന്ന് തോന്നുന്നോ? മറ്റൊന്നുമല്ല, ആർക്കും, എപ്പോഴും സംഭവിക്കാൻ സാധ്യതയുള്ള ഒന്നിനെ വാക്കുകള...