Posts

Showing posts with the label നാട്/ Home

90 വയസിന്റെ ചെറുപ്പവുമായി ഭാരതിയമ്മ പോയി...

Image
വീട് നിറയെ പ്രകാശം നൽകിയ വിളക്ക് പെട്ടെന്നൊരുനാൾ അണഞ്ഞു പോവുമ്പോൾ  അന്തരീക്ഷം നിറയെ വേദനയും  നഷ്ടബോധവും നിറയുന്നു. പക്ഷെ ആ വിളക്ക് പകർന്ന വെളിച്ചം പലരിലൂടെ പല കൈകളിലേക്ക് പകർന്നുകൊണ്ടേയിരിക്കും.. പുളിവീട്ടിലെ പ്രിയപ്പെട്ട അമ്മൂമ്മ ചെറിയൊരു കാറ്റ് പോലെ ജൂൺ 27ന് വൈകുന്നേരം, ആരോടും പറയാതെ, പരിഭവമില്ലാതെ, പരാതിക്ക് ഇടംകൊടുക്കാതെ കടന്നുപോയി. അന്ത്യനാളുകളിൽ അമ്മുമ്മയുടെ അടുത്തുവന്നിരുന്ന് മെലിഞ്ഞ കൈകൾ  തലോടിയും പേര് ചൊല്ലിവിളിച്ചും വിശേഷങ്ങൾ പറഞ്ഞും കൂട്ടായെത്തിയവരോട്‌ കാര്യമായൊന്നും പറയാതെയാണ് യാത്രയായത്. ആരെയും കഷ്ടപ്പെടുത്താതെ ഇവിടം വിടാൻ ആഗ്രഹിച്ചയാൾ ഇവിടം വിട്ടപ്പോൾ ബുദ്ധിമുട്ടുണ്ടായത് എത്രയെത്ര ആളുകൾക്കാണ്! ഒരു വ്യക്തിയെ പോലും അൽപ്പമെങ്കിലും ബുദ്ധിമുട്ടിപ്പിക്കാതെ കടന്നുപോവുന്നത് അസംഭവ്യമായ സംഗതിയാണ്. അവർക്കൊരു ബുദ്ധിമുട്ടായി തോന്നിയാലും പരിചരിക്കുന്നവർ അങ്ങനെയാവില്ല കരുതുന്നത്. ചിലപ്പോൾ രക്ഷപെടില്ലെന്ന് അറിഞ്ഞിട്ടും നിരാശരാവാതെ നീട്ടുന്ന നിരന്തരമായ കരുതലിന്റെ പേരാവാം സ്നേഹം. തന്റെ മരണത്തെ സാധാരണ സംഭവമായി അവതരിപ്പിച്ച ഓർമ്മകൾ സമ്മാനിച്ചാണ് മടക്കം.  ന...

പ്രിയപ്പെട്ട ഒരിടം

Image
ചില ഇടങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. അവയുടെ സാന്നിധ്യം നമ്മുടെ മനസ്സിനെ സ്വസ്ഥമാക്കുന്നു. ആശങ്കകളെ കാറ്റിൽ പറത്തുന്നു. എന്റെ നാടായ കഞ്ഞിപ്പാടത്ത് കുടി കൊള്ളുന്ന ഐശ്വര്യനിബിഢമായ ഇടമായാണ് വട്ടപ്പായിത്ര ക്ഷേത്രത്തെ നോക്കിക്കാണുന്നത്. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് അമ്പലവുമായുള്ള അടുപ്പം. ഇപ്പോഴും അമ്പലത്തോട് വല്ലാത്ത ഒരിഷ്ടം മനസ്സിൽ സൂക്ഷിക്കുന്നു. സന്ധ്യാനേരത്ത് ആൽമരത്തിലെ  ഉച്ചഭാഷിണിയിൽ നിന്ന് പ്രവഹിക്കുന്ന ഭക്തിഗാനങ്ങൾക്ക് അന്നേരം വരെയുള്ള നിരാശാബോധത്തെ മായ്ച്ചുകളയാൻ കഴിയുന്നു. അങ്ങനെ കേട്ട പാട്ടുകൾ ഇന്നും അതേ മധുരിതയോടെ കാതിൽ മുഴങ്ങുന്നുണ്ട്.  വീട്ടിൽ നിന്ന് കഷ്ടിച്ച് രണ്ട് മിനിറ്റ് നടന്നാൽ അമ്പലമുറ്റത്ത് എത്തും.  മുറ്റത്തിന് അരികെ നന്ത്യാർവട്ടവും, അരളിച്ചെടിയും, ഗൗളീഗാത്രവുമൊക്കെ തലയെടുപ്പോടെ നിൽക്കുന്നു. കുറച്ചകലെ  ആളുകൾക്ക് വിശ്രമിക്കാനായി കളത്തട്ട് കെട്ടിയിട്ടുണ്ട്. അവിടെയിരുന്ന് വെടിവട്ടം പറയുന്ന നാട്ടുകാർ. ഇതെല്ലാം എന്റെ പഴയ കാല നാട്ടോർമ്മയിലെ സുഖമുള്ള അധ്യായങ്ങളാണ്.  അമ്പലത്തിലെ പ്രധാന ചടങ്ങുകൾക്ക് സംബന്ധിക്കാൻ സാധിക്കുന്നത് ഒര...

നാട്ടുനടത്തം

Image
കോവിഡ് നാളുകൾ ആത്മസ്സംഘർഷത്തിന്റെയും, പിരിമുറുക്കത്തിന്റെയും ദിവസങ്ങൾ മാത്രമാവാതിരിക്കാനുള്ള  ബോധപൂർവ്വമായ ശ്രമങ്ങൾ വേണമെന്ന് മനസ്സ് ആവർത്തിച്ചുമൊഴിഞ്ഞ നാളുകളിൽ തുടങ്ങിയ ചെറുവിനോദമാണ് എന്നെ  തിരിച്ചറിവിലേക്ക് കൂട്ടിക്കൊണ്ടുപോയത്.  ഒരു കാലത്തു ഞാൻ ഉല്ലസിച്ചു നടന്ന വഴികളിലൂടെ കാലങ്ങൾക്ക് ശേഷം എൻ്റെ  കാൽ വീണ്ടും തൊട്ടപ്പോൾ എൻ്റെ  നാടിനുണ്ടായ ചെറുതും, വലുതുമായ  പല മാറ്റങ്ങളും ഞാൻ തിരിച്ചറിഞ്ഞു. അവയിൽ ചിലവ എനിക്ക് പുളകം നൽകി . മറ്റുചിലവ  എന്നെ ഒരൽപ്പം നിരാശപ്പെടുത്തി.  അകലങ്ങളിൽ ഇരുന്നു നാടിന്റെ  സ്പന്ദനങ്ങൾ നിരീക്ഷിക്കുന്ന സാധാരണക്കാരനാണ് ഇതെഴുതുന്നയാൾ. ഞാൻ അങ്ങനെയാണ് വളർന്നുവന്നത്. വീട്ടുകാർക്ക് എന്നെ  ഫോൺ വിളിച്ചാൽ കൂടുതലും പറയാനുള്ളത് നാട്ടിലെ വിശേഷങ്ങളാണ് . എന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയ മാതാപിതാക്കൾ എനിക്കിഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. സാധാരണ ആളുകൾക്ക് വലിയ കാര്യമെന്ന് തോന്നാത്ത പല കാര്യങ്ങളും ഞങ്ങൾക്ക് വലിയ വിശേഷങ്ങളാണ്.  നാലുപാടം, തുരുത്തിച്ചിറ, തൈക്കൂട്ടം, വൈപ്പുമൂട്ടിൽ, കൊപ്പാറക...

കഞ്ഞിപ്പാടത്തെ മലനിരകൾ: സത്യവും, സംശയങ്ങളും

Image
കൊറോണക്കാലത്ത് ഇതുവരെ കാണാതിരുന്ന ഒരു കാഴ്ചയ്ക്കാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടം നിവാസികൾ സാക്ഷ്യം വഹിക്കുന്നത്. ആകാശം തെളിഞ്ഞ ചില ദിവസങ്ങളിൽ അതിരാവിലെ കഞ്ഞിപ്പാടം - വൈശ്യംഭാഗം പാലത്തും, അയ്യൻ‌കാളി വളം ഡിപ്പോയുടെ വളവിലും നിന്നാൽ വിദൂരമായ മലനിരകൾ കാണാൻ (ക്യാമറയിൽ) സാധിക്കുന്നുണ്ട്. നെറ്റി ചുളിക്കാൻ വരട്ടെ? ഇതെങ്ങനെ സാധ്യമാവും എന്നാണോ? അന്തരീക്ഷമലിനീകരണം വലിയ തോതിൽ കുറയാൻ ലോക്ക്ഡൗൺ കാരണമായി. അങ്ങനെയാണ് ഈ മലനിരകൾ തെളിഞ്ഞുവന്നത് എന്നാണ് ഒരു വാദം. മലയും, കാടുമില്ലാത്ത (സാങ്കേതികമായി) ആലപ്പുഴയിൽ ഇല്ലാത്ത ഏത് മലകളാണ് ഇവിടെ കാണുന്നത്? കഞ്ഞിപ്പാടം നിവാസിയായ വിഷ്ണുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം. "വെസ്റ്റേൺ ഹിൽ ആണ് നമ്മൾ കാണുന്നത് എന്ന് ഞാൻ കരുതുന്നു. നമ്മൾ (കുട്ടനാട് ) കടൽനിരയിലും താഴെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. ഇപ്പോൾ കാണുന്ന ദിക്ക് കണക്കാക്കിയാൽ മണിമല, കുട്ടിത്താനം, വാഗമൺ റേഞ്ചിന് ഏരിയയിലേക്കാണ് പോകുന്നത്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നോക്കാം. തമിഴ്‌നാട് വരെ ഒരു കയറ്റമാണ്. സമുദ്രനിരപ്പിനു താഴെയായ കുട്ടനാട്ടിൽ നിന്നും പതിയെ പതിയെ ഉയർന്ന് വരും. ചങ്ങനാശ്ശേരിയിൽ 11 മീറ്റർ ഉയരുന്നു. അവ...

ഞാൻ കണ്ട ഹാച്ചിക്കോ!

Image
ഇംഗ്ളീഷിൽ companion എന്നാണ് പങ്കാളിയെ പറയുക. ക്വാറന്റൈൻ നാളുകളിൽ താങ്ങും, തണലുമായി കൂടെയുള്ളവരിൽ എടുത്തു പറയേണ്ട ഒരാളുണ്ട്. ഒരു പാവം നായക്കുട്ടി! ആളെ ചെറിയ മുൻപരിചയമുണ്ട്! നാട്ടിൽ വരുമ്പോൾ വിജിച്ചേച്ചിയുടെ കടയുടെ മുൻപിൽ ശാന്തമായി ഇരിക്കുന്നത് കാണാം. സാധാരണ നായകളെപ്പോലെ വലിയ ഒച്ചയും ബഹളവുമില്ല.  അടുത്തുവരുന്നവരെ വിസ്തരിച്ചൊന്നു നോക്കും. ചിലയാളുകൾ ഒത്തിരി മുറിവേൽപ്പിച്ചത് കൊണ്ടാവണം ആദ്യം അടുത്തുവരാൻ ചെറിയ മടി കാണിക്കും. ആ മുറിപ്പാടുകൾ ശരീരത്തിൽ മുഴച്ചുകാണാം. നാട്ടുകാർക്ക് ആളെ വലിയ കാര്യമാണ്. പല വീട്ടുകാരും കഴിക്കാൻ എന്തെങ്കിലും കൊടുക്കും. കടയിൽ വരുന്നവരും എന്തെങ്കിലുമൊക്കെ നൽകും. ഞാൻ ഒറ്റയ്ക്ക് കഴിയുന്ന ക്വാറന്റൈൻ വീട്ടിലാണ് ആള് രാത്രി ഉറങ്ങാൻ വരുന്നത്. ഇവിടെ വന്നാലുടൻ ഒന്ന് ശബ്ദം വെച്ച് വരവറിയിക്കും. ഞാൻ ജനൽ തുറന്ന് ആളെ നോക്കും. ആൾ എന്നെയും! ഇടയ്ക്ക് പറമ്പിൽ എന്തെങ്കിലും എലിയോ മറ്റോ നടന്നാൽ ബഹളമുണ്ടാക്കും. എന്നെ വിളിച്ചറിയിക്കുന്നതാണോ എന്തോ! ഞാൻ തുറന്നു നോക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ബന്ധമായത് കൊണ്ട് ഒന്നും കഴിക്കാൻ കൊടുക്കില്ല, അടുത്തു ചെല്ലുകയുമില്ല.കണ്ണുകൾ കൊണ്ടുള്ള ബന്ധ...

Aji chittappan's last wish

Image
Aji chittappan was our neighbour. He was family. I have known him since childhood. He was a school teacher with a charming personality. He taught social science. He was the one who supported me in childhood. He triggered me by asking questions. He was happy when I choose Humanities in Plus Two stream.  His younger son is my good friend. Chittappan used to give us answer sheets for paper corrections. He briefs us the yardsticks to evaluate the paper. There were discussions, mostly political in nature. I took his opposite stand on some issues. But he would patiently listen to my opinion and share his thoughts.  He had a gang of good friends. They were his biggest strength.  The two problems his loved ones had was his constant smoking and stressed behaviour. He loves cigarettes. You will find plenty of them in his home. He lights up one or two when he is unsure about something and just to kill time. My friend and elder brother would argue with him for hours. But he knew what...

അൻപ് അല തല്ലുന്ന പുഴ

Image
"അൻപ് (സ്നേഹം) അല തല്ലുന്ന പുഴ, അതാണ് അമ്പലപ്പുഴ," അയൽക്കൂട്ട പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ ജി പങ്കജാക്ഷക്കുറുപ്പിൻ്റെ വാക്കുകൾ ഈ നാടിന് നന്നായി യോജിക്കുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക് 14 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് അമ്പലപ്പുഴ. ഞാൻ ജനിച്ചുവളർന്ന കഞ്ഞിപ്പാടത്ത് നിന്നും അമ്പലപ്പുഴയിലേക്ക് മൂന്നര കിലോമീറ്റർ ദൂരമാണ് ഉള്ളത്.  അമ്പലപ്പുഴ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരിക പ്രസിദ്ധമായ അമ്പലപ്പുഴ പായസത്തിൻ്റെ രുചിയാണ്. പല നാടുകളിൽ നിന്നും ഭക്‌തർ എത്തുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ് തൃക്കൈവെണ്ണയും, പാൽപ്പായസവും. എന്താണ് ആ  രുചിയുടെ രഹസ്യം? അമ്പലത്തിലെ മണിക്കിണറിലെ വെള്ളമെന്ന് ചിലർ പറയുന്നു, രഹസ്യമായ പാചകരീതിയെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്ത് തന്നെയായാലും പായസത്തിന് പെരുത്ത് ആരാധകരുണ്ട്. പായസം തയ്യാറാക്കാൻ ദിവസവും വേണ്ട പാലെത്തിക്കുന്നത് അവിടെ അടുത്ത് താമസിക്കുന്ന ക്ഷീരകർഷകരാണ്. രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് പാൽപ്പായസവിതരണം. അതിമധുരമാണ് പായസത്തിനെ വേറിട്ട് നിർത്തുന്നത്. ചെമ്പാവരി അരിയുടെ തവിട്ട് കലർന്ന നിറമാണ്. ഒരു ഗ്ലാസ് കുടിച്...

കഞ്ഞിപ്പാടത്തെ കാണാക്കാഴ്ചകൾ

Image
ഫോട്ടോ: നിതിൻ ശ്യാം  "അവന് കഞ്ഞിപ്പാടം എന്ന് പറഞ്ഞാൽ നൂറ് നാവാണ്." പണ്ടൊക്കെ ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ ഉഷാറാക്കാൻ കൂട്ടുകാർ കണ്ടെത്തിയ വഴിയാണ് കഞ്ഞിപ്പാടം ചർച്ചകൾ. പ്ലസ് ടു  കഴിയും വരെ കഞ്ഞിപ്പാടം വിട്ട് മറ്റെങ്ങും താമസം മാറി നിന്നിട്ടില്ല. അത് കഴിഞ്ഞാണ് പഠന/ ജോലി ആവശ്യങ്ങൾക്ക് മറ്റ് നഗരങ്ങളിൽ കഴിയേണ്ടി വന്നത്. ആലപ്പുഴ ജില്ലയിൽ അപ്പർകുട്ടനാട് മേഖലയിലാണ് ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അൽപ്പം ശാന്തമായ ഗ്രാമാന്തരീക്ഷം ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്ക് ഇവിടം അനുയോജ്യമാണ്. ഫോട്ടോ: നിതിൻ ശ്യാം                                                  ഗ്രാമത്തിന് ചുറ്റും വിശാലമായ പാടശേഖരങ്ങൾ. അവിടെ വിരുന്നിനെത്തുന്ന ദേശാടനക്കിളികൾ. നാട്ടിലെ ഒരു ചേച്ചി ഒരിക്കൽ ചോദിച്ചത് ഓർക്കുന്നു. "സൂര്യാസ്തമയം കാണാൻ എന്തിന് കന്യാകുമാരി വരെ പോകണം?" ശരിയാണ്. വൈകുന്നേരമായാൽ പടിഞ്ഞാറൻ ചക്രവാളത്തിന് ഒരു വാൻഗോഗ് പെയിന്റിങ്ങിൻ്റെ ചാരുതയാണ്. ഒരു ചുവന്ന പൊട്ട് പോലെ മറയുന...