ചിൽഡ്രൻസ് ഹോം
എം എ പഠനകാലത്ത് ഒരു വിദ്യാഭ്യാസ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കുട്ടികളെ ചേർക്കാൻ ഹൈദരാബാദിലെ ചില ഓർഫണേജുകൾ, ഷെൽട്ടർ ഹോമുകൾ തോറും ഇടയ്ക്കിടെ പോകേണ്ടതായി വരുമായിരുന്നു. വലിയ സ്വപ്നങ്ങളും, നിറയെ പ്രതീക്ഷകളും പേറുന്ന പല കുരുന്നുകളെയും അവിടെയാണ് കണ്ടുമുട്ടിയത്. 2015ൽ സ്വപ്നയും, മഞ്ജുളയും ചേർന്ന കാച്ചിഗുഡ ഗവൺമെന്റ് സ്കൂളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. നഗരത്തിരക്കുകളിൽ നിന്നല്പം മാറിയാണ് സ്കൂൾകെട്ടിടം. അത്യാവശ്യം വലുതെന്ന് തോന്നിക്കുന്ന ക്ലാസ്സ്മുറികൾ. ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഞങ്ങളെ ഇവർ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് അവരോടൊപ്പമിരുന്നാണ് രുചികരമായ ഭക്ഷണം കഴിച്ചത്. കുട്ടികളുമായി അൽപ്പനേരം കളിച്ചു. അവരോടൊപ്പം നിൽക്കുന്ന കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം മടങ്ങിപ്പോയി. പിന്നീടൊരിക്കൽ ലിംഗംപള്ളിയിൽ ഉള്ള ഓർഫണേജിൽ പോയപ്പോൾ ഒരു സുഖകരമല്ലാത്ത അനുഭവം ഉണ്ടായി. അവിടെ കുട്ടികളെ കൊണ്ട് ഞങ്ങളെ സൽക്കരിക്കാൻ പഴങ്ങളും, കുടിക്കാൻ ചായയും നൽകി. അവരുടെ ക്ഷീണമുള്ള കണ്ണുകൾ കണ്ടപ്പോൾ ഏതാണ്ട് ഒരു രൂപം കിട്ടിയിരുന്നു. പിന്നെ കുട്ടികൾ അടക്കം പറയുന്നതും കേട്ടു. അവിടെ കുട്...