Posts

ചിൽഡ്രൻസ് ഹോം

Image
എം എ  പഠനകാലത്ത് ഒരു വിദ്യാഭ്യാസ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കുട്ടികളെ ചേർക്കാൻ ഹൈദരാബാദിലെ ചില ഓർഫണേജുകൾ, ഷെൽട്ടർ ഹോമുകൾ തോറും ഇടയ്ക്കിടെ  പോകേണ്ടതായി വരുമായിരുന്നു. വലിയ സ്വപ്നങ്ങളും, നിറയെ പ്രതീക്ഷകളും പേറുന്ന പല കുരുന്നുകളെയും അവിടെയാണ് കണ്ടുമുട്ടിയത്. 2015ൽ  സ്വപ്നയും, മഞ്ജുളയും ചേർന്ന കാച്ചിഗുഡ ഗവൺമെന്റ് സ്‌കൂളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. നഗരത്തിരക്കുകളിൽ നിന്നല്പം മാറിയാണ് സ്‌കൂൾകെട്ടിടം. അത്യാവശ്യം വലുതെന്ന് തോന്നിക്കുന്ന ക്ലാസ്സ്മുറികൾ. ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഞങ്ങളെ ഇവർ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് അവരോടൊപ്പമിരുന്നാണ് രുചികരമായ ഭക്ഷണം കഴിച്ചത്. കുട്ടികളുമായി അൽപ്പനേരം കളിച്ചു. അവരോടൊപ്പം നിൽക്കുന്ന കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം മടങ്ങിപ്പോയി. പിന്നീടൊരിക്കൽ ലിംഗംപള്ളിയിൽ ഉള്ള ഓർഫണേജിൽ പോയപ്പോൾ ഒരു സുഖകരമല്ലാത്ത അനുഭവം ഉണ്ടായി. അവിടെ കുട്ടികളെ കൊണ്ട് ഞങ്ങളെ  സൽക്കരിക്കാൻ പഴങ്ങളും, കുടിക്കാൻ ചായയും നൽകി. അവരുടെ ക്ഷീണമുള്ള കണ്ണുകൾ കണ്ടപ്പോൾ ഏതാണ്ട് ഒരു രൂപം കിട്ടിയിരുന്നു. പിന്നെ കുട്ടികൾ അടക്കം പറയുന്നതും കേട്ടു. അവിടെ കുട്...

My best companion

Image
Some companionships in life are so underappreciated! You may not see its presence even though it has been staying loyal and been serving the purpose very well. As humans, we have this tendency to undervalue certain things. We often miss its existence after they form a part of our daily life. The realisation about its importance may strike us very late. We need to show our gratitude at some point, don't we? S/he walked into my life when I was a teenager. A confused soul I was, I was uncomfortable about the prospects of opening up to people. I hold my things mostly to myself, even now, because it helps. I don't exactly remember our first days. The oldest memory I have was the day when I felt dejected. Let the incident remain closed. I doubted my abilities and the silly thought that I am a worthless creature on this planet came right in. But there was also another voice inside me. We all have different voices, don't we? It kept on saying that things are fine and I w...

റൂബാരൂ റോഷ്‌നി

Image
2006ൽ  തീയേറ്ററുകളിൽ റിലീസായ ഒരു ഹിന്ദി ചിത്രം വീണ്ടും കാണാൻ നിരവധി ചെറുപ്പക്കാർ തയ്യാറാകുന്നു എങ്കിൽ ആ ചിത്രം ഇപ്പോഴും പ്രസക്തമാണ് എന്ന് പറയേണ്ടി വരും. രംഗ് ദേ  ബസന്തി എന്ന രാകേഷ് ഓംപ്രകാശ് മെഹ്‌റ ചിത്രം ഓരോ കാഴ്ചയിലും പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങളെ കൂട്ടിച്ചേർത്തു രാജ്യത്തെ യുവതയുടെ കഥ പറഞ്ഞ ചിത്രമാണ് ഇത്. പാകിസ്ഥാൻ വിലക്കിയ ചിത്രം, ഒരു രാഷ്ട്രീയ കക്ഷിയെ പേര് ചേർത്ത് വിമർശിക്കുന്ന ചിത്രം, യുവാക്കളെ അക്രമത്തിനും, അരാജകവാദത്തിനും പ്രേരിപ്പിക്കുന്ന ചിത്രം - വിമർശനങ്ങളും, വിവാദങ്ങളും കുറവായിരുന്നില്ല. പക്ഷെ, അതിനെയൊക്കെ അവഗണിച്ചു ഈ സിനിമ ഇന്നും ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ, അതിനർത്ഥം ഈ സിനിമ ആഴത്തിൽ സ്പര്ശിച്ച കുറേയാളുകൾ  ഉണ്ടെന്നല്ലേ? ഈ സിനിമയെ ഒരു മോഡേൺ ക്ലാസ്സിക് എന്ന് വിളിക്കാൻ  ഇഷ്ടപെടുന്നു. വളരെ ഗൗരവമുള്ള ഒരു വിഷയമാണ് ചിത്രം സംസാരിക്കുന്നത്. പക്ഷെ, ഒരു ഘട്ടത്തിൽ പോലും സിനിമയുടെ രസച്ചരട്  മുറിയുന്നില്ല. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വിപ്ലവ മാർഗം തിരഞ്ഞെടുത്ത അഞ്ചു ചെറുപ്പക്കാർ - ഭഗത് സിംഗ്, സുഖ്‌ദേവ്, ര...

Problems and pain

Image
At times, many of us plead for a second chance to correct our mistakes. Does a second chance exist at all? We know that life keeps giving us something new.  So, it is safe to say some of us may experience similar experiences more than once. The question to ask is, do we make 'better mistakes'? Does the usage sound strange to you? It comes from a view that errors are part and parcel of the human journey. 'Perfect humans' exist only on paper. People with flesh and blood, when they enter new territories and experience new things may overdo things at times and may fall down. When we lie there with pain, the problem starts bothering us. It may strike us that we are trapped now and if we don't come out of it, it could be the end! Thus life may become a painful activity. Our inner pain gets reflected in several ways such as loss of appetite, sleepless nights, anger, etc. Look around! Do you see troubled people in your close circles? Are you a troubled one? Are you keepi...

കേൾക്കാത്ത ശബ്ദങ്ങൾ

Image
Photo: Internet കഴിഞ്ഞ ദിവസം, ഒരു കേസിൽ വാദം കേൾക്കുന്നതിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ച ഒരു ചോദ്യം വളരെ ഹൃദയശൂന്യമായി അനുഭവപ്പെട്ടു.  "കൊറോണകാലത്തു ദിവസവേതനക്കാർക്ക്  ശമ്പളത്തിന്റെ ആവശ്യം എന്താണ്? അവർക്കുള്ള ഭക്ഷണം സർക്കാർ നല്കുന്നുണ്ടല്ലോ." കഷ്ടപ്പെടുന്ന മനുഷ്യരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരമൊരു നിരീക്ഷണം രാജ്യത്തെ സുപ്രധാന നീതിപീഠത്തിൽ നിന്നൊരിക്കലും വരാൻ പാടില്ലായിരുന്നു. എന്താണ് പലപ്പോഴും നമ്മുടെ നീതിപീഠം യാഥാർഥ്യങ്ങളിൽ നിന്ന് അകന്നു പോകുന്നത്? ഇന്ത്യയിലെ ഓരോ സുപ്രീം കോടതി ജഡ്ജിക്കും കിട്ടുന്ന ആനുകൂല്യങ്ങൾ നോക്കുക. അവരുടെ ചെറിയ കാര്യങ്ങൾ വരെ നോക്കുന്നതിന് പരിചാരകരെ നിയമിക്കുന്നു. പുറത്തു നടക്കുന്ന കാര്യങ്ങളിൽ അവർക്ക് മാധ്യമ/അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പഠിച്ചല്ലാതെ വിവരം അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അവരുടെ താരതമ്യേന ഉയർന്ന ജീവിതരീതി മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയാതെ പോകാൻ കാരണമാകുന്നുണ്ടോ? പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു  സ്വയം നവീകരണത്തിന് വിധേയരാകുന്നുണ്ടോ? നീതിബോധവും, ഉത്തരവാദിത്തവും കാത്തുസൂക്ഷിക്ക...

Voice

Image
I had a voice, Plain but relevant Simple but unique Stammering but confident As time went by, I started missing my voice I looked for it everywhere But it kept drifting away from me. I was worried, I began to be someone else My words didn't carry emotion While I lacked conviction. One day, I realised, The voice didn't go anywhere It was buried inside me I missed it because of surrounding noise.

മിഠായിക്കാലം

Image
മിഠായിയുടെ ഓർമ്മകൾക്ക് തേനൂറുന്ന മധുരമാണ്! പണ്ട് കുട്ടിക്കാലത്ത് കടകളിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു. അവിടെ പോയാൽ  വീട്ടിൽ നിന്ന് മിഠായി വാങ്ങാൻ പൈസ കിട്ടും എന്നതാണ് കാരണം. എല്ലാ ബുധനാഴ്ചയും തൊട്ടുതീരത്തു ഒരു ചെറിയ വള്ളം തുഴഞ്ഞു സാധനങ്ങളുമായി വന്നിരുന്ന മുട്ടക്കാരൻ ചേട്ടനെ കാത്തു എത്ര നേരമാണ് മാവിന്റെ മുകളിൽ ഇരുന്നത്! ചേട്ടൻ വരുമ്പോൾ ഹോൺ മുഴക്കും. അത് കേട്ടയുടൻ തോടിനരികത്തേക്ക് ഒറ്റ ഓട്ടമാണ്. പ്രധാനമായും ഗ്യാസ് മിഠായിക്ക് വേണ്ടിയാണ് ഓടുന്നത്. ഒരു രൂപ കൊടുത്താൽ നാല് മിഠായി സ്വന്തമാക്കാം. കഞ്ഞിപ്പാടത്തെ കുമാർ ചേട്ടന്റെ കടയിൽ അച്ഛന് പറ്റുണ്ടായിരുന്നത് പരമാവധി ചൂഷണം ചെയ്ത കാലം. ജീരക മിഠായിക്കും, തേൻ മിഠായിക്കും വേണ്ടിയാണ് ഏറ്റവും പണം മുടക്കിയത്. അന്നൊക്കെ അഞ്ചു രൂപയ്ക്ക് ഇരുപത് തേൻ മിഠായി കിട്ടും. അത് ഞങ്ങൾ കൂട്ടുകാരുമൊപ്പം പങ്കുവെച്ച് കഴിക്കും. അമ്മൂമ്മക്കട  സ്ക്കൂൾ കാലത്തു ഇന്റർവെൽ ആയാലുടൻ അമ്മുമ്മക്കടയിലേക്ക് പായും. അവിടെ ഞങ്ങളെ കാത്ത്, വിടർന്ന പുഞ്ചിരിയും, വീട്ടിലുണ്ടാക്കിയ മിഠായിയുമായി പേരറിയാത്ത അമ്മുമ്മ ഇരിക്കുന്നുണ്ടാകും. കഴിച്ചോ മക്കളെ എന്നൊരു ചോദ്യം. അമ്മുമ്...