Posts

Random thoughts

Image
These are some observations which may be true or untrue. I do not have the material evidences to establish the validity of my points. I am a confused soul who does not have clarity on many aspects about life and living. These notes are random musings written in the hope that it can stimulate some serious thoughts in the minds of the readers. Pretty ambitious, isn't it?  The enlightened one This is a large concept and a demanding way of living. Nothing would seem to affect an enlightened mind because they find a reason to stay solid in the toughest of times. They are not greedy about anything. What they seek is answers to satisfy the hunger in their minds. Their desire for knowledge is second to none. As narrated by experienced people, this is a state of mind fully devoid of social perceptions. Looks can deceive us easily and chances are that an enlightened fellow might not appear insightful to many of us on the first glance. They do not follow the traits that we do as they have a d...

പഴയതും പുതിയതും

Image
പഴയതിലേക്ക് തിരിച്ചുപോകുന്നതാണോ പുതിയതിനെ പുണരുന്നതാണോ ജീവിതത്തിൽ ശരിയെന്ന് ചിന്തിച്ചിട്ടുണ്ടോ? വല്ലാത്ത ആശയക്കുഴപ്പം വരുത്തുന്ന ഒരു സമസ്യയായാണ് ഈ ചോദ്യം   എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.  പുതിയ ഒന്നിനെ പുൽകുമ്പോൾ നമ്മൾ  നമ്മുടെ ഇന്നലെകളെ തള്ളിക്കളയുകയാണോ? അതോ ഇന്നിന്റെ യാഥാർഥ്യങ്ങളോട് സമരസപ്പെടുകയാണോ? ഇനി  മനസ്സില്ലാമനസ്സോടെ പുതിയ നാളെയെ വരവേൽക്കാൻ നമ്മൾ ഒരുങ്ങിയാൽ നമ്മൾ പുതിയതിനു വേണ്ടിയാണോ പഴയതിനു വേണ്ടിയാണോ നിലകൊള്ളുന്നത്? പക്ഷെ ഇത്‌ രണ്ടുമില്ലാത്ത ഒരവസ്ഥ എന്നത് അത്യന്തം നിരാശാപരമായ ഒരു മാനസികനിലയാണ്.  എപ്പോഴെങ്കിലും നമ്മുടെ അസ്തിത്വത്തെ ചോദ്യം ചെയ്യേണ്ടതായി വരുമ്പോൾ നമ്മൾ നമ്മുടെ ബലഹീനതകളിലൂടെ കടന്നുപോകേണ്ടതായി വരും. ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ എത്ര കണ്ട് പഠിക്കേണ്ടിയിരിക്കുന്നു എന്ന് നമുക്ക് ബോധ്യം വരും. ആ തിരിച്ചറിവ് നമ്മളെ കുത്തിനോവിക്കും.  പുതുമ, പഴമ   പുത്തൻ ലോകത്ത് പഴയതിനെ പുണരുമ്പോൾ നമ്മൾ പഴഞ്ചരായിത്തീരുമോ? മറ്റൊരാളുടെ കണ്ണിൽ നമ്മൾ എന്തായിത്തീരുന്നു എന്നതല്ല,  സ്വന്തം മനസ്സിൽ എങ്ങനെ കാണപ്പെടുന്നു എന്നാണ് ചോദ്യം....

ചിത്രാമ്മ: പാട്ടിലെ മാതൃത്വം

Image
ഈ കുറിപ്പെഴുതുന്നതിനു മുൻപ് നിറയെ ആലോചിച്ചു. പാട്ടിനെ 'ആഴത്തിൽ സ്നേഹിക്കുന്ന' ഒരാൾക്ക് ഒരു പാട്ടുകാരിയോട് മാത്രം കൂടുതൽ ഇഷ്ടം തോന്നുമോ? പക്ഷെ, ചില ഇഷ്ടങ്ങൾക്ക് ഒരു കാരണം ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ. കെ എസ് ചിത്രയെ ആരാധിക്കാൻ കാരണം കണ്ടെത്തേണ്ടതുണ്ടോ? അവരുടെ ഒരു ഗാനം കേൾക്കാത്ത ദിവസങ്ങൾ നമ്മൾ പലരുടെയും ജീവിതത്തിൽ വളരെ ചുരുക്കമാണ്. നാല് പതിറ്റാണ്ടിലേറെയായി പല ഭാഷകളിൽ മുഴങ്ങിക്കേൾക്കുന്ന ആ ഭാവഗായികയുടെ പതിനായിരക്കണക്കിന്  ആസ്വാദകരിലൊരാളാണ് ഇതെഴുതുന്നത്.  ചിത്രാമ്മയുടെ പാട്ടുകൾ എനിക്ക് നന്മയിലേക്കുള്ള തിരിച്ചുപോക്കാണ്. മനസ്സിലെ എല്ലാ വിഷമങ്ങളും അലിഞ്ഞിറങ്ങുന്ന പ്രതീതിയാണ് ചില ഗാനങ്ങൾ കേൾക്കുമ്പോൾ തോന്നുന്നത്. ഈയ്യടുത്തു 'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ' വീണ്ടും കേൾക്കാനിടയായി. ഹൃദയം കൊണ്ട് പാടിയിരിക്കുന്ന ആ ഗാനം എന്നെ കുറച്ചുനേരം മൗനവാനാക്കി.  "വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുൽകിയുണർത്താൻ മറന്നു കണ്ണൻ" കാവ്യസുന്ദരമായ വരികൾക്ക് ചിത്രാമ്മയുടെ പൂങ്കുയിൽനാദം ചേരുമ്പോൾ എന്തൊരു മനോഹാരിതയാണ്. അമ്പലനടയിൽ ഈശ്വരനെ തൊഴുതുനിൽക്കുമ്പോൾ മനസ്സിന് തോന്നുന്ന കുളിർമ്മയും, അനുഭൂതിയു...

The reluctant writer

Image
Good writing is a hard task which involves clarity, conciseness and readability. An idea could be beautiful and shareworthy. But if the writer is not able to express it through words, the whole effort could go in vain.  The readers may miss out an opportunity to read something nice.   How do we achieve this daunting task of keeping the reader glued to our words?   1) Write clearly and legibly - Try to keep a sequence.  Make sure that there is continuity in each sentences.  Avoid writing complex sentences. Try to make it simple and easy to understand.  Let the idea shine brightly but not the words.   2). Think hard - Good writing involves a lot of thinking.  We need to form a structure in our mind to form a meaning to our ideas.  Make sure we highlight each idea separately because they form the outline of our writings.  Think about the possible angles that may work for our writing piece.   3) Edit smoo...

പ്രവാസിയുടെ ലോകം

Image
ജോലിസംബന്ധമായോ, പഠനാവശ്യങ്ങൾക്കോ ജന്മനാട് വിട്ടുനിൽക്കേണ്ടി വരുന്നത് പല ആളുകളെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നാട്ടിലെ സംഭവവികാസങ്ങൾ അകലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ പലരുടെയും ഉള്ളുകൾ ഒന്നുരുകിയെന്നു വരാം. നമുക്ക്  പങ്കെടുക്കാൻ കഴിയാതെ പോയ വിശിഷ്ട ചടങ്ങുകളും, സൗഹൃദക്കൂട്ടായ്മകളും നമ്മുടെ മുന്നിൽ ചിത്രങ്ങളുടെ രൂപത്തിൽ  എത്തുമ്പോൾ അറിയാതെ ഒന്ന് നെടുവീർപ്പിടും.  പിന്നെ നഗരത്തിലെ തിരക്കുകളിൽ മുഖംപൊത്തും. ചിലരെ സംബന്ധിച്ച് പ്രവാസം ഒരു തരം  ഒളിച്ചോട്ടമാണ്.  നാട്ടിലെ അസുഖകരമായ ഓർമ്മകൾ മറന്നുകളയാൻ അന്യനാട്ടിലെ വാസം അവരെ അൽപ്പം സഹായിച്ചെന്ന് വരും.   പ്രവാസജീവിതത്തിൽ മധുരവും, കയ്പ്പും ഒരുപോലെ നിറഞ്ഞുനിൽക്കുന്നു. പുതിയ  നാട്ടിൽ പുത്തൻജീവിതം കെട്ടിപ്പടുക്കാൻ ചിലർ ഉത്സാഹം കാട്ടാറുണ്ട്. ചിലർക്ക് വീട്ടിലെ ബാധ്യതകൾ തീരുന്നത് വരെ താങ്ങാനുള്ള ഇടത്താവളമാണ് പ്രവാസിനാട്.  കേരളത്തിനകത്തെ പോലെ വെളിനാട്ടിലും  സജീവമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ നമ്മുടെ നാടും, സംസ്‌കാരവുമായി അകന്നുപോകാതിരിക്കാൻ മലയാളിയെ സഹായിക്കുന്നു.   കേരളത...

'എയ്ഞ്ചൽ' നാളുകൾ

Image
                            ടോട്ടോച്ചാൻ എന്ന വിശ്വപ്രസിദ്ധമായ രചന ആദ്യമായി വായിച്ചപ്പോൾ എന്റെ മാതൃവിദ്യാലയത്തെയും, ഞങ്ങളുടെ സ്വന്തം കൊബായാഷി മാസ്റ്ററെയും സ്വാഭാവികമായും ഓർത്തുപോയി.   ലീലാമണി ടീച്ചറും, ലീലസാറും പഠിപ്പിച്ചു തന്ന ആശാൻകളരിയിലെ ബാല്യപാഠങ്ങൾ മനസ്സിലോർത്താണ് ആദ്യമായി സ്‌കൂൾപടികൾ ചവിട്ടിയത്. പഴയ എൻ എസ് കരയോഗമന്ദിരം വാടകയ്‌ക്കെടുത്തു അവിടെ ഒരു വിദ്യാലയം നടത്തിയത് നാട്ടിലെ പ്രമുഖ എഴുത്തുകാരനായ രാജു കഞ്ഞിപ്പാടം എന്ന ഞങ്ങളുടെ രാജു സാറും, പ്രിയപത്നി ബിന്ദു ടീച്ചറും ചേർന്നാണ്. ഞാൻ പഠിച്ചത് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്.  ആറ്റുതീരത്താണ്  ഞങ്ങളുടെ സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ഗേറ്റിനരികെ നിന്നാൽ പുറംകാഴ്ചകൾ ഭംഗിയായി കാണാം. സ്കൂളിൽ ഒരു കാര്യത്തിനും അമിതമായ കടുംപിടിത്തങ്ങൾ ഇല്ലായിരുന്നു. ഒരു വലിയ ഹാൾമുറി ചെറിയ ബോർഡുകൾ കൊണ്ടു മറച്ചാണ് ക്‌ളാസുകൾ നടത്തിയിരുന്നത്. ഉച്ചഭക്ഷണം എല്ലാ കുട്ടികളും നിലത്തു ഒരുമിച്ചിരുന്നു കഴിക്കും. ഞാനും, ഗോകുൽ ജിയും, സുബിതയും, അഖിലും,  ദേവികയും, അഞ്ജ...

Listening to one's own thoughts

Image
Is it easy to understand people? Do we struggle a lot and search hard to read their minds? Do we succeed or give up midway? How do we fail? Here's what I think.  We do not understand,   1). When we lose patience.  2). When we do not follow what they say.  3). When we are disinterested.  What is the best way to talk to people in a way that you make best sense to everyone? Observation is a good tool which can help us. Observation gives insights and perspectives. They mould us about how to speak or approach something. Why we must observe When we observe, we consciously go into the mind of a person to understand them clearly. We have such powerful weapons in our body. They help us to decode things. We just need to use them appropriately because it can yield wonderful results.  Am I good with mindreading? I am not but I try to understand where I fail. This helps in future when we come across similar situations.  I like to observe people....