Posts

ഇഷ് ഡാങ്കെ ഇന്നെൻ സിയാ!

Image
  "പണ്ടാരാണ്ടോ ചവച്ചുകൂട്ടിയ കഥയുടെ കഷ്ണങ്ങൾ  വാരിക്കൂട്ടി കഥ പറയുന്നൊരു കാഥികനാണ് ഞാൻ" എന്തെങ്കിലുമൊക്കെ മനസ്സ് തുറന്ന് എഴുതിയിട്ട് മാസങ്ങളായി. അക്ഷരങ്ങളിൽ യാന്ത്രികത കടന്നുകൂടിയപോലെ തോന്നിയപ്പോൾ എഴുത്തിന് അവധി കൊടുത്തു. ചുമ്മാ നൂല് പോയ പട്ടം പോലെ അലസസുന്ദരമായി സഞ്ചരിക്കാൻ സുഖമാണ്. ഭാരങ്ങളോ ഭാണ്ഡങ്ങളോ കെട്ടുപാടുകളോ അലട്ടാതെ ചുമ്മാ അങ് പറന്നുപോവാൻ സായിപ്പിന്റെ ഭാഷ കടമെടുത്താൽ  "ത്രില്ലാണ് ".  തമാശയല്ലാത്ത സത്യം എന്തെന്നാൽ എഴുത്തിന്റെ കാമ്പും കലർപ്പും എത്രമേൽ നന്നാക്കിയെടുക്കാമോ അത്രമേൽ സുന്ദരമാക്കിയെടുക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന ഒരാളാണ് ഈ കുറിപ്പിന്റെ പിന്നാലെ പായുന്ന ആൾ. ആ ളുകളെ മ ടു പ്പിക്കാതെ, ആദ്യവരി മുതൽ അവസാനവാചകം വരെ ഒപ്പം നടത്തിയാലാണ് രസച്ചരട് മുറിക്കാതെ ചി ന്തയെ നീതീകരിക്കാൻ ആവുക. ഏതെങ്കിലും വരികളിൽ ഉടക്കി നിന്നാൽ എഴുത്തിന്റെ ഒഴുക്കിനെ ബാധിക്കും.  ഇനി എഴുതാനിരിക്കുന്ന വാക്കുകളാണ് ഇതിലും മെച്ചപ്പെടുത്താവുന്നത് എന്ന വിശ്വാസഗതി കൂടെ കൂട്ടുന്നയാളാണ് ഇതെഴുതുന്നത്. പഴയ കുറിപ്പുകൾ ഇടയ്ക്കിടെ വീണ്ടും വീണ്ടും വായിച്ചു വെട്ടിതിരുത്തുക ചെയ്യാറുണ്ട്. പബ്ലിഷ...

Self love is my way of living

Image
I closed my eyes and touched my slow-beating heart. I was about to write a topic I have a large interest in. Interest is an underwhelming word. It does not carry the care and concern I have for the special topic and that emotion.  If love is an emotion, self-love is the more concrete and nuanced version of that feeling. Loving yourself is a liberating activity that can ignite powerful possibilities for a spectacular life. Many people encounter it when they face rejection or out of disappointment or when they feel unloved. However, countless others practice it out of nothing but a genuine interest and love for themselves.  What drives them to keep their love to their own and not look at others? For me, it came with a feeling that I cannot quite explicitly love anybody or express it in the same genuine way I have an honest love for myself. Because I am wired that way, and I like to keep it clean and tidy. As I am self-centric in love, I can never exhibit or express my love for o...

Shamelessly original, harmlessly real

Image
Shame is a strange emotion. And shamelessness is a sin to many... Why is it so? Because we deem the need to gain validation from others. And we act accordingly. Sometimes, we absolve from activities that excite us. The thinking that goes into a withdrawal act is the innate want to fulfilling the requirements imparted by others, especially loved or respected ones. For instance, family or office.   Two weeks ago, I was sitting at a cozy restaurant. I was with my family. And I was parallelly attending a meeting. Someone cracked a joke during the meeting. Hearing that, I laughed out loud. And Amma looked at me and expressed the obvious, to make little noise, in a lovingly worried tone. At that point, amma's daughter intervened and signaled me to continue what I was doing - laughing! Expression of self without barriers Expressing oneself without inhibition and reservation is the greatest trait of humankind. Why is it so? We all have the most beautiful and original version of oursel...

ജോലിപ്രേമം!

Image
ഒരു ദിവസത്തിന്റെ ഏറിയ പങ്കും ജോലി ചെയ്യാൻ വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇഷ്ടപ്പെടുന്നതും  ഇഷ്ടപ്പെടാത്തതും കഷ്ടപ്പെടുന്നതും അല്ലാത്തതുമായ ആയിരമായിരം പണികൾ ഏവരും ചെയ്യുന്നു. അങ്ങനെ ചെയ്തുവരുന്ന എല്ലാ കാര്യങ്ങൾക്കും കണക്കെടുക്കാൻ  കഴിയില്ല. എന്താണതിന് കാരണം?  കുന്നുകൂടുന്ന പണികൾക്കിടയിൽ എല്ലാമെല്ലാം പിരിച്ചെടുക്കാനോ പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ  ജോലികൾ ആവിധം നോക്കിക്കണ്ട് തിരിച്ചുനിർത്താനോ സമയവും ആവതും (energy) ഇല്ലാതെ പോവുന്നു. പലപ്പോഴും ജോലികൾക്കിടയിൽ ഞെരുങ്ങി അങ്ങനെയിങ്ങനെ തള്ളിനീക്കുന്നു.   ജോലിയെന്ന് പരത്തി പറയുമ്പോൾ സ്ത്രീയേയും പുരുഷനെയും വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ടി വരും. മുറ്റം അടിച്ചു വാരൽ, പാത്രം കഴുകൽ, പാചകം ചെയ്യൽ, മുറി വൃത്തിയാക്കൽ എന്നിങ്ങനെ പോവുന്ന വീട്ടുപണികളും ഓഫിസ്പരമായി ചെയ്തു തീർക്കേണ്ട ചുമതലകളും പിന്നെ വേറെയും നൂറായിരം പണികൾ  സ്ത്രീകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. അവയോരോന്നും ചെയ്യുന്നതിന് മനസ്സ് കൊണ്ട് സമയക്കണക്ക് പണിത് പരാക്രമിച്ചു പണിയെടുക്കുന്നവരുടെ പട്ടികയിൽ ഞാനോ നിങ്ങളോ നമുക്ക് അറിയുന്ന മറ്റുള്ളവരോ ഒക്കെയും ഉൾപ...

Make mistakes, create memories

Image
I take no shame in admitting that I commit a lot of mistakes and chances are high that I keep committing them again and again about which I can offer an honest apology with a wry smile. I like to stop them but do not know if I can, because I am a flawed being, a slow processor, like many people. Most times, I fall under the utopian trap of a 'fitting farewell' to life events and daily actions for which I have a deep concern for myself - I have a life to live, memories to cherish, and responsibilities to intake. So, I cannot always live on my past, thinking of alternative endings for a perfect conclusion.  My mistakes are the mindful possessions that teach me to stay rooted and grounded. Even though it tortures and terrifies me, it communicates to stay alert. It reminds me to be tactful and learn the basic norms for a trouble-free life. Is there a trouble-free life in a practical world? No, because every trouble is a teacher, a genuine friend, and a stern reminder to...

Reality is a time bomb

Image
An alternate ending is a puzzling idea for an individual. They are the imagined inputs we embed into a happened or happening event, in order to sound it presentable, digestible, and healable to our thought and emotions.  Some alternate endings are like sound waves that keep repeating into our ears countless times,  giving varying hues in each moment. These imaginary views are basically the second version of an already-happened event. Interestingly, they most times do not represent actuality because imagination is entirely one's own while the reality is not controllable, but something that just happens as its byproduct. That is the reason why such endings are unreal and their nuances are unrelaxable for many people, which may include us.  I am an alternate thinker. I think countless times about some past events and give alternate conclusions and start imagining them. Sometimes it helped me to equip and evolve myself to new changes while sometimes it brought in an unreal lo...

പരാജിതരുടെ പ്രണയം

Image
ദുനിയാവിൽ ഉടലെടുക്കുന്ന എല്ലാ പ്രണയബന്ധങ്ങളും വിജയക്കൊടി പാറിക്കണമെന്ന ദുർവാശി സച്ചിൻ ടെണ്ടുൽക്കർ എല്ലായ്പ്പോഴും  സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നത് പോലെ യമണ്ടനായ അതിമോഹമാണ്.ആർക്കും ആരെയും എല്ലാ നിമിഷവും സ്നേഹിക്കാൻ ആവില്ല എന്നത് തീക്ഷ്‌ണമായ യാഥാർഥ്യം ആവുന്നു.  കാലാവസ്ഥ പോലെ മാറിമറിയുന്ന സ്നേഹബന്ധങ്ങളിലെ വാചാലത നിസ്സംഗമായ മൗനത്തിനു വഴിമാറുമ്പോൾ ബന്ധങ്ങൾ ബന്ധനങ്ങളാവുന്നു. മോഹങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ചേതനകളും വിസ്‌മൃതിയിൽ ആണ്ടുപോകുന്നു.  പല സ്നേഹബന്ധങ്ങളും എങ്ങുമെത്താതെ മാഞ്ഞുപോവുന്നു. ഭൂമിയിൽ ഉടലെടുത്ത പ്രണയബന്ധങ്ങളിൽ ഏറിയ പങ്കും വിജയിച്ചവയല്ല, മറിച്ച് വിസ്‌മൃതിയിൽ ആണ്ടുപോയവയാണ്. ആദ്യ മാത്രയിൽ ചിരപരിചിതരായി തോന്നിയ രണ്ടു വ്യക്തികൾ -- അവരുടെ മനസ്സ് തുറന്ന സംഭാഷണങ്ങൾ,  ഇഷ്ടങ്ങളിലെ സമാനതകൾ, അഭിരുചികളിലെ താൽപ്പര്യങ്ങൾ. പെട്ടെന്നൊരു മാത്ര ഉടലെടുത്ത സ്‌നേഹബന്ധത്തിന്റെ ചിറകേറി ഉല്ലാസവും ആവേശവും  ഇടകലർന്ന ആദ്യനാളുകളിലെ ആനന്ദം കഴിഞ്ഞു സ്നേഹം ആശങ്കയ്ക്ക് വഴി മാറുമ്പോൾ ചെറുതും വലുതുമായ കാര്യങ്ങൾക്ക് തർക്കങ്ങൾ മുള പൊട്ടി അവർക്ക് അവരവരെ മനസ്സിലാവാതെ പോകുന്...