റോഡ് ആക്ടിവിസം
ആമുഖം ഇതൊരു ക്രെഡിറ്റ്-മോഷണക്കുറിപ്പല്ല! കഞ്ഞിപ്പാടത്തു താറുമാറായിക്കിടന്ന ഒരു റോഡ് ശരിയാക്കിയെടുക്കാൻ പ്രദേശവാസികളായ ഞങ്ങളിൽ ചിലയാളുകൾ നടത്തിയ ചില ചെറിയ ശ്രമങ്ങളുടെ വിവരണമാണ്. ഞങ്ങൾ എന്ന് പറയുമ്പോൾ, റോഡ് യാഥാർഥ്യമാവാൻ അകലെയിരുന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രവാസിയും, കൊറോണക്കാലത്ത് നാട്ടിൽ എത്തിയ ചെറുപ്പക്കാരും, നാട്ടിലെ സാമൂഹികവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതികരണശേഷിയുള്ള മനുഷ്യരും ഉൾപ്പെടും. കോവിഡ് കാലത്ത് നാട്ടിൽ കുറച്ചു നാൾ തങ്ങിയ നാളുകളിലാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ തന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത്. നെൽക്കർഷകരും, വിദ്യാർത്ഥികളും, വീട്ടമ്മമാരും, ഗർഭിണികളും, ഇരുചക്ര-നാലുചക്ര വാഹനയാത്രികരും, അംഗപരിമിതരും റോഡിൽ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന കാഴ്ച്ച ആരെയാണ് നിരാശപ്പെടുത്താത്തത്? ഇപ്പോൾ പ്രതീക്ഷിക്കാൻ വകയുണ്ട്!കഞ്ഞിപ്പാടം എകെജി-പോട്ടത്തറ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായ വിവരം ഫേസ്ബുക്കിൽ അറിയിച്ച മെമ്പർ സി പ്രദീപിന്റെ പോസ്റ്റ് ഓർമ്മകളെ അൽപ്പം പിന്നോട്ട് നടത്തി. ആദ്യം ചെയ്‌തത് റോഡുമായി ബന്ധപ്പെട്ട കാര...