പ്രകൃതി നല്കുന്ന ചില ജീവിതപാഠങ്ങള്‍
വിലപ്പെട്ട പല അറിവുകളാണ്, ആശയങ്ങളാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നത്. പ്രകൃതിയുടെ കാര്യം തന്നെയെടുക്കുക. നിറയെ മാങ്ങ തരുന്ന മാവിന്റെ ചില്ലകള്‍ താഴ്ന്ന് നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാം. നിറയെ മാങ്ങകൾ ഉണ്ടായിട്ടും ഉയരങ്ങളിൽ ഒളിച്ചിരിക്കാതെ, നമ്മൾ വേദനിപ്പിക്കുമ്പോൾ അത് സഹിച്ചു നിൽക്കുന്ന മരങ്ങൾ പലതും പറയുന്നില്ലേ? മാവിനെപ്പോലെ വിനയമുണ്ടായിരിക്കണം എന്നാദ്യം പഠിപ്പിക്കുന്നത് മിനി മിസ്സാണ്. മിസ്സ് പറയുന്നു "വിനയം എന്നത് വാക്കിലും, നോക്കിലും പ്രവൃത്തിയിലും വെളിവായാല്‍ നിങ്ങള്‍ അര്‍ത്ഥവത്തായ ജീവിതമാണ് നയിക്കുന്നത്." കലപില കൂട്ടുന്ന കാക്കക്കൂട്ടങ്ങൾ എന്തെങ്കിലും സന്ദേശം നല്കുന്നുണ്ടോ? ജീവിക്കാനുള്ള തിരക്കില്‍ മനുഷ്യരെ മറന്നാല്‍ അവര്‍ നിങ്ങളെയും സ്വാഭാവികമായി മറന്നുപോകും എന്നതാണത്. സ്വന്തം കൂട്ടത്തില്‍ ഒന്നിന് ആപത്ത് പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം ഒത്തുകൂടുന്ന കാക്കക്കൂട്ടങ്ങള്‍ പറയുന്നത്, നിങ്ങള്‍ നിസ്സഹായരാവുന്ന വേളയില്‍ നിങ്ങള്‍ക്ക് തുണയായി ആളുകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് എന്ന് തോന്നുന്നില്ലേ? പ്...