Posts

വെള്ളപ്പൊക്കം: കുട്ടനാടുകാരന്‍റെ കണ്ണീര്‍

Image
മഴക്കാലം വന്നാല്‍ കുട്ടനാടുകാരുടെ ഉള്ളൊന്നു പിടയ്ക്കും. കാലാകാലങ്ങളായി നാശം വിതയ്ക്കുന്ന വെള്ളപ്പൊക്കമാണ് ഇതിന് കാരണം. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ ഏറെയായി. വീട്ടിലെ ഏറ്റവും  മുതിര്‍ന്നവരോട് ചോദിച്ചാല്‍ കൊല്ലവര്‍ഷം 1099ലെ ഭീതിജനകമായ പേമാരിയുടെ ഓര്‍മ്മകള്‍ പറഞ്ഞു തന്നെന്നു വരാം. വെള്ളപ്പൊക്കം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ഒരുപാട് കുട്ടനാടുകാര്‍ക്ക് ഇന്നും അന്നം നല്‍കുന്ന തൊഴിലാണ് ഇത്. വെള്ളം കയറുന്നതോടെ കൃഷി നശിക്കാന്‍ സാധ്യത കൂടുന്നു. "ഇതെല്ലാം കാണുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്. പല കര്‍ഷകരും അവരുടെ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ എടുത്താണ് കൃഷിക്ക് വക കണ്ടെത്തുന്നത്. അത് ഒന്നുമാകാതെ പോകുമ്പോള്‍ അവര്‍ക്ക് സംഭവിക്കുന്ന നഷ്ടത്തെ ചെറുതായി കാണാന്‍ കഴിയില്ല," കുട്ടനാട് സ്വദേശിനിയായ ഒരു വീട്ടമ്മയുടെ വാക്കുകളാണിവ. കൃഷി നാശം സംഭവിക്കുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ട്ടപരിഹാരം സമയാസമയം വിതരണം ചെയ്യുന്നുണ്ടോ എന്ന് അധികാരികള്‍ ഗൗരവമായി  പരിശോധിക്കേണ്ട...

#Mytreechallenge (മൈട്രീചലഞ്ച്)

Image
ഒരു പുതിയ ചലഞ്ചിന്‍റെ ഭാഗമാവാന്‍ ഏവരേയും ക്ഷണിക്കുന്നതിനാണ് ഈ പോസ്റ്റ്. മറ്റൊരു  ലോക പരിസ്ഥിതി ദിനം ഈ കൊല്ലവും കടന്നു പോയല്ലോ.   നിങ്ങളിലെ പരിസ്ഥിതി പ്രേമിയോട്  ഞങ്ങള്‍ പറയുന്നത് ഇത്ര മാത്രം. ഒരു വൃക്ഷതൈ നടുകയോ, ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തുടങ്ങുകയോ ചെയ്യുക. അതിനു ശേഷം '#mytreechallenge' എന്ന ഹാഷ്ടാഗ് സഹിതം കൂടുതല്‍ പേരെ ക്ഷണിക്കുക. തൈയുടെ വളര്‍ച്ച സംബന്ധമായ വിവരങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. 'ആഗോളതാപനത്തിന് മരമാണ് മറുപടി' എന്ന് സ്കൂള്‍ക്ലാസ്സുകളില്‍ പഠിച്ചതോര്‍ക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമായിതീര്‍ക്കാന്‍ നമുക്ക് കൈകോര്‍ക്കാം. എന്ന്, എഴുത്തുപെട്ടി Dear friends, Here is a new challenge. It is called #mytreechallenge. What you have to do is plant a sapling and nominate your friends with a picture of it and with the hashtag #mytreechallenge. Looking forward to seeing more saplings. It would be useful if you could update the growth of your tree plant. Let's also review it once in a month or so. Together, let's ...

പ്രണയിക്കുന്ന മനുഷ്യര്‍

Image
പ്രണയിച്ചിട്ടില്ലാത്തവര്‍ എന്ന് പറയുന്ന ആരെങ്കിലും ഉണ്ടാകുമോ? കൃത്യമായ ഒരുത്തരം എന്‍റെ പക്കലില്ല.  ഒരു വ്യക്തിയെ കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന വികാരം മാത്രമാണ് പ്രണയം എന്ന് കരുതുന്നിടത്താണ് നമ്മളില്‍ പലരുടെയും ചിന്ത ചുരുങ്ങിപ്പോകുന്നത് എന്ന് തോന്നിയിട്ടുണ്ട്. പ്രണയം ഇഷ്ട്ടമില്ലാത്തവര്‍ എന്ന് പറയുന്ന ആരെങ്കിലും ഈ ലോകത്ത് കാണുമെന്ന് കരുതാന്‍ കഴിയുന്നില്ല. നേരത്തേ സൂചിപ്പിച്ചത് പോലെ, പലര്‍ക്കും പലതിനോടാണ് പ്രണയം. അത് ഒരു വ്യക്തിയാവാം, വസ്തുവാകാം, ചില അനുഭൂതികളോട് ആയെന്നു വരാം. നിര്‍വചിക്കാന്‍ വയ്യാത്ത ഒരു അവസ്ഥയാണിത് എന്ന് പ്രണയിച്ചവര്‍ പറയും. ഹൃദയം മനസ്സിന് മുന്‍പില്‍ കീഴ്പെടുന്നു. മനോധൈര്യം അതിന്‍റെ ഏറ്റവും അറ്റത്തെത്തിനില്‍ക്കുന്ന അവസ്ഥ എന്നും ഇതിനെ വിശേഷിപ്പിക്കാം. എന്തിന് പ്രണയിക്കണം എന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്താകും മറുപടി നല്‍കുക? പ്രണയിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നൊന്നുമില്ല. പ്രണയത്തിന് കണ്ണില്ല എന്ന് കേട്ടിട്ടില്ലേ?  ഇനി എന്‍റെ പ്രണയത്തെക്കുറിച്ച് അല്‍പ്പം പറയാം. പ്രണയത്തിന്‍റെ ഭാവങ്ങള്‍ പുസ്തകങ്ങള്‍ വായിച്ചും, ചില മനോഹരമായ ഗാനങ്ങള്‍ കേട...

എഴുത്ത് എന്ന അനുഭവം

Image
അതാത് കാലങ്ങളെ, സംഭവങ്ങളെ അടയാളപ്പെടുത്തുന്ന കുറിപ്പുകള്‍ ഇവിടെ അധികം വന്നിട്ടില്ല എന്നു വേണം പറയാന്‍. എല്ലാ വിഷയത്തിലും പ്രതികരണം രേഖപ്പെടുത്തണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതു മാത്രമല്ല, ഒരു കാര്യത്തെ ആളുകളില്‍ സംവേദിപ്പിക്കാന്‍ ലഭ്യമായ അനേകം മാധ്യമങ്ങളില്‍ ഒന്ന് മാത്രമാണല്ലോ എഴുത്ത്. പക്ഷെ, ഒന്നുറപ്പാണ്... എഴുത്തിലൂടെ നമ്മുടെ ഉള്ളിലെ ആശയം ഒരുപാട് ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും. പ്രതികരിക്കാന്‍ എഴുത്തല്ലാതെ മറ്റെന്താണ് ചെയ്യാനാകുക? ഉത്തരം ഓരോരുത്തര്‍ക്കും തന്നെത്താനെ കണ്ടെത്താവുന്നതാണ്. ചിലര്‍ക്ക് കലയിലൂടെ, ചിലര്‍ക്ക് സംസാരിച്ച് , പിന്നെ ചിലര്‍ക്ക്  സ്വതസിദ്ധമായ നിസംഗതയിലൂടെ...പ്രതികരിക്കണം എന്ന് ആത്മാര്‍ഥമായി കരുതുന്നവര്‍ തന്നെ എത്ര പേരുണ്ടാവും? എല്ലാവരും ഇടപെടുന്നു, പിന്നെ ഞാന്‍ എന്തിന് മാറിനില്‍ക്കണം എന്ന് കരുതി ഇടപെടുന്നത് ആർക്ക് ഗുണം ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ? എഴുതി ഒരാളെ പൂര്‍ണ്ണമായി മാറ്റാന്‍ കഴിയും എന്ന വ്യാമോഹം പണ്ടേയില്ല. നമുക്ക് മനസ്സിൽ തോന്നുന്ന ചില കാര്യങ്ങള്‍ ഒരാളെ അറിയിക്കാനും, അയാളുടെ പ്രതികരണം അറിയാനുമുള്ള മാധ്യമമാണ് എനിക്ക് എഴുത്ത്. വായിക്കാന്...

പ്രകൃതി നല്‍കുന്ന ചില ജീവിതപാഠങ്ങള്‍

Image
വിലപ്പെട്ട പല അറിവുകളാണ്, ആശയങ്ങളാണ് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നത്. പ്രകൃതിയുടെ കാര്യം തന്നെയെടുക്കുക. നിറയെ മാങ്ങ തരുന്ന മാവിന്‍റെ ചില്ലകള്‍ താഴ്ന്ന് നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാം. നിറയെ മാങ്ങകൾ ഉണ്ടായിട്ടും ഉയരങ്ങളിൽ ഒളിച്ചിരിക്കാതെ, നമ്മൾ വേദനിപ്പിക്കുമ്പോൾ അത് സഹിച്ചു നിൽക്കുന്ന മരങ്ങൾ പലതും പറയുന്നില്ലേ? മാവിനെപ്പോലെ വിനയമുണ്ടായിരിക്കണം എന്നാദ്യം പഠിപ്പിക്കുന്നത്  മിനി മിസ്സാണ്. മിസ്സ് പറയുന്നു "വിനയം എന്നത് വാക്കിലും, നോക്കിലും പ്രവൃത്തിയിലും വെളിവായാല്‍ നിങ്ങള്‍ അര്‍ത്ഥവത്തായ ജീവിതമാണ് നയിക്കുന്നത്." കലപില കൂട്ടുന്ന കാക്കക്കൂട്ടങ്ങൾ എന്തെങ്കിലും സന്ദേശം നല്കുന്നുണ്ടോ? ജീവിക്കാനുള്ള തിരക്കില്‍ മനുഷ്യരെ മറന്നാല്‍ അവര്‍ നിങ്ങളെയും സ്വാഭാവികമായി മറന്നുപോകും എന്നതാണത്. സ്വന്തം കൂട്ടത്തില്‍ ഒന്നിന് ആപത്ത് പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം  ഒത്തുകൂടുന്ന കാക്കക്കൂട്ടങ്ങള്‍ പറയുന്നത്, നിങ്ങള്‍ നിസ്സഹായരാവുന്ന വേളയില്‍ നിങ്ങള്‍ക്ക് തുണയായി ആളുകള്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചാണ്‌ എന്ന് തോന്നുന്നില്ലേ? പ്...

പാപ്പാലയിലെ എന്‍.എസ്.എസ് ക്യാമ്പ് ഓര്‍മ്മകള്‍

Image
ഡിഗ്രീ പഠനകാലത്താണ് എന്‍. എസ്. എസ് എന്ന വിദ്യാര്‍ഥികളുടെ ദേശീയ-സേവനസംഘടനയില്‍ അംഗമാകുന്നത്. ഗാന്ധിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പരിപാടിയാണ് എന്‍. എസ്. എസ്. സ്കൂള്‍- കോളജ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കപ്പെടുന്നു. ഒരു ബാച്ചില്‍ പരമാവധി നൂറ് അംഗങ്ങള്‍ക്കാന് അവസരം. കോളജ് ഹാളില്‍ നടന്ന orientation പ്രോഗ്രാമിന് ശേഷം ആവര്‍ത്തിച്ചു കേട്ട ഒരു ചോദ്യമാണ് എന്ന് മുതല്‍ ക്യാമ്പിനു തുടക്കമാവും എന്നത്. ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് NSS കോളജ്- ഇന്‍-ചാര്‍ജ്- ഫാ ഷോജി വര്‍ഗീസ്‌ തന്നെ സ്ഥലവും, സമയവും അറിയിച്ചു. തിരുവനന്തപുരത്തെ, കിളിമാനൂരിനു സമീപം പാപ്പാല എന്ന ഗ്രാമത്തിലാണ് ക്രിസ്മസ് വെക്കേഷന്‍ സമയത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനു ആദ്യം തിരഞ്ഞെടുത്ത നിരവധി പേര്‍ പല കാരണങ്ങള്‍ പറഞ്ഞു പിന്മാറി. ക്യാമ്പിനു വരാൻ പലർക്കും പല കാരണങ്ങൾ ആയിരുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അനുഭവം തേടിയെത്തിയ ചിലർ, എൻ എസ് എസ് അനുഭവങ്ങൾ ആസ്വദിക്കാൻ എത്തിയ ചിലർ,  പങ്കെടുത്താല്‍ ലഭിക്കുന്ന grace markല്‍ കണ്ണ് വെച്ച് വന്നവർ, ക്യാമ്പ് അനുഭവങ്ങള്‍ മുന്‍പ് സീനിയര...

വായനശാല: പുസ്തകപ്രേമികളുടെ പറുദീസ

Image
വായനയെ ഒരു അഭിനിവേശമായി കൊണ്ടുനടന്ന കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളാണ് ഓരോ വായനശാലകളും എനിക്ക് സമ്മാനിക്കുന്നത്. നാട്ടിലെ മാങ്ങയ്ക്ക് മധുരം ഏറും എന്ന് പറയുന്നത് പോലെ ആദ്യമായി വായനയിലേക്ക് കൈ പിടിച്ചു നടത്തിയ സ്ഥാപനങ്ങളോട് എങ്ങനെ കൂറ് തോന്നാതിരിക്കും? രാജു സാര്‍ നടത്തിയിരുന്ന കഞ്ഞിപ്പാടം എയ്ഞ്ചല്‍ EMSല്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട കുറെ കഥകളും, അവ മനോഹരമായി പറഞ്ഞു തന്ന അധ്യാപകരും വായനയെ ഒരാസ്വാദ്യകരമായ അനുഭവമായി മാറ്റാന്‍ സഹായിച്ചു. ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് വീടിനു സമീപം നിന്ന മാവിന്‍റെ തണലില്‍ ഒരു കൂര പോലൊന്ന് കെട്ടി, പുസ്തകങ്ങള്‍ ഞായറാഴ്ച തോറും വെച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അതിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തിരുന്നത് അയല്‍ക്കൂട്ടത്തിന്‍റെ സ്ഥാപകന്‍ ആയ ഡി പങ്കജാക്ഷക്കുറുപ്പ് സാര്‍ ആയിരുന്നു. അന്ന് അദ്ദേഹം നല്‍കിയ പിന്തുണ ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നു. പക്ഷെ, പിന്നീട് അത് തുടര്‍ന്ന് കൊണ്ടുപോവാന്‍ ഞങ്ങള്‍ക്ക്  സാധിച്ചില്ല. ആദ്യമായി മെമ്പർഷിപ്പ് എടുക്കുന്നത് കഞ്ഞിപ്പാടം കെ വിജയന്‍ സ്മാരക വായനശാലയിലാണ്. അന്നവിടെ, പഴയ പഞ്ചായത്ത് മെമ്പര്‍ ആയ, ഞങ്...