ഇ-സ്കൂട്ടറുകള്
വാഹനങ്ങളോട് പണ്ടു മുതലേ കമ്പം തോന്നാത്ത ഒരാളാണ് ഇതെഴുതുന്നത് എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ ഏറിവന്നപ്പോളാണ് പുതിയ വാഹനം വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങുന്നത്. കുറേ ആലോചനകള്‍ക്കും, ചര്ച്ചയ്ക്കുമൊടുവില് 2017ല്‍ പുറത്തിറങ്ങിയ ഒകിനാവ റിഡ്ജ് എന്ന ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ തീരുമാനമെടുക്കുന്നു. വാഹനം ഉപയോഗിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ 3 മാസം കഴിയുന്നു. ഇതിന് മുന്‍പ് വാഹനം ഒരാവശ്യമായി തോന്നാതിരുന്നതിനാലാണ് അവയോട് മുഖം തിരിച്ചു നടന്നത്. എന്തു കൊണ്ട് ഇലക്ട്രിക് വാഹനം എന്ന് ചോദിച്ചാല്‍, മലിനീകരണം ഒഴിവാക്കുന്നതിനും, താരതമ്യേന ചിലവ് കുറവായത് കൊണ്ടും എന്ന മറുപടിയാണ് എനിക്കുള്ളത്. സാധാരണ പെട്രോള്‍ വാഹനത്തില്‍ ലഭിക്കുന്ന പല സൗകര്യങ്ങളും ഈ വാഹനത്തില്‍ ഇല്ല എന്നത് നേര് തന്നെ. അതറിഞ്ഞിട്ടും ഇത് വാങ്ങാന്‍ തുനിഞ്ഞത് പരിസ്ഥിതിയോടുള്ള സ്നേഹം കൊണ്ടാണെന്നു പറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് പലരും കരുതിയേക്കാം, പക്ഷെ അതു തന്നെയാണ് വാസ്തവം. വാഹനം വാങ്ങിക്കുമ്പോള്‍ ആണ് off-road/ on-road വില വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്. ഒകിനാവയിലേക്ക് എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍...