Posts

അമ്മ

Image
സ്വന്തം അമ്മയെപ്പറ്റി ഒരു കുറിപ്പ്! അതെഴുതാന്‍ Mother's Day തന്നെ വേണ്ടിവന്നത് എന്തു കൊണ്ടാണ് എന്ന് എനിക്ക് തന്നെ അറിയില്ല. ഒരു കുട്ടി ജനിക്കുന്നതിനും വളരെ മുന്‍പ് തന്നെ അമ്മയുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്നു എന്ന് ശാസ്ത്രം പറയുന്നു. ആ കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സപ്പോര്‍ട്ട് പ്രകടമായും അല്ലാതെയും കിട്ടിക്കൊണ്ടിരിക്കും. പത്താം ക്ലാസ് പരീക്ഷാസമയത്ത് കടുത്ത പനി വന്ന് പരീക്ഷ എഴുതാനാവുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് താങ്ങായി നിന്നത് അമ്മ പകര്‍ന്നു തന്ന ധൈര്യമാണ്. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചെറുതായി ഒന്ന് തലോടും. പരീക്ഷ എഴുതാന്‍ പോവുമ്പോള്‍ കൂടെ വരും. തീരെ ചെറുതായിരുന്ന കാലത്ത് അമ്മയെയും, അച്ഛനെയും കുറെ കാലം ആശുപത്രിയില്‍ ഓടിച്ച കഥകള്‍ അമ്മയാണ് പറഞ്ഞു തന്നിട്ടുള്ളത്. ഒരു അമ്മയാവുക എന്നത് എത്ര സന്തോഷകരമായ ഒരു അനുഭൂതി ആണെന്ന് ആദ്യമായി അറിഞ്ഞത് അനിയത്തിയുടെ ജനനസമയത്താണ്. അച്ഛന് ജോലി ഉള്ളത് കൊണ്ടും, വീട്ടുജോലികള്‍ ഏറെ ഉണ്ടായിരുന്നത് കൊണ്ടും അമ്മയ്ക്ക് വേണമെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാമായിരുന്നു. അവിടെയും, ഞങ്ങ...

Food for thought

Image
26/2/2010. That was the last time I ate chicken. After that, I gave up eating non-veg items as I realised I can't be a part of the violence involved in preparation of meat dishes. Since then, I was surrounded by curious questions on my food habit. 'Are you a brahmin? , Don't plants have feelings?, What if you live in a place which only has non-veg food?, People in your state consume a lot of meat. Why not you? By eating plants aren't you killing them?'. Well, the list goes on! One thing I always emphasised on is that I have no right to question someone else's food habit and would dare to say a word on it. I know that there is only one life and as my friend puts it, 'I am missing out something great in life.' But that doesn't made me rethink even once about my decision. However, I don't claim myself a vegetarian since I at times consume milk products. I am also not a supporter of some vegetarian groups which mock/criticise people's food h...

ശബരിമല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികള്‍

Image
സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലി വലിയ കോലാഹലങ്ങളാണ് കേരളത്തിൽ കാണുന്നത്. യുവതി-പ്രവേശനം എന്ന വിഷയത്തിൽ മാത്രമൊതുങ്ങാതെ ശബരിമലയുടെ പാരിസ്ഥിതിക നിലനിൽപ്പ് കണക്കിലെടുക്കുന്ന സമീപനം ഒരു ഭാഗത്ത് നിന്നും കണ്ടില്ല. വർഷം തോറും ഭക്തർ ഉൾപ്പടെയുള്ളവർ ഈ പ്രദേശത്തു വരുത്തിവെയ്ക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. പമ്പാനദിയിൽ മാരകമായ അളവിൽ ഈ-കോളി ബാക്ടീരിയ പെരുകാൻ കാരണം അവിടെ മലിനമാക്കിയ മനുഷ്യർ തന്നെയാണ്. പ്രതിവർഷം അവിടെ തള്ളുന്ന മാലിന്യത്തിന്റെ അളവ് വളരെ കൂടുതലാണ്. നിലവിൽ അവിടെയുള്ള 3 ഇൻസിനേട്ടർ പ്ലാന്റുകൾക്ക് താങ്ങാവുന്നതിലും അധികമാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ കൂടുതൽ മാലിന്യസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കണമെന്ന് വെച്ചാലും അതിനു വനഭൂമി വെടിപ്പാക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ല. അതു മാത്രമല്ല, ഏതൊരു പ്രദേശത്തിനും പരമാവധി താങ്ങാവുന്ന പരിധി കടന്നാൽ, പ്രത്യേകിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങൾ ആണെങ്കിൽ, അവിടെ ഉണ്ടായേക്കാവുന്ന പ്രകൃതി-ദുരന്തങ്ങൾക്ക് ആരാണ് ഉത്തരവാദി? മുൻപ് കേദാർനാഥിൽ എന്താണ് സംഭവിച്ചത് എന്നു മറക്കാൻ കഴിയുമോ? കാനനവാസനായ അയ്യപ്പൻ കഴിഞ...

സ്വപ്നത്തിലെ യാത്ര

Image
യാത്ര ചെയ്യാൻ ഇഷ്ടപെടാത്തവരായി ആരാണുള്ളത്? പലർക്കും അതിന് സാധിക്കാതെ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സമയക്കുറവ്, സാമ്പത്തികം എന്നീ രണ്ടു കാരണങ്ങളാണ് പ്രധാനമായും വിലങ്ങുതടിയായി വരാറുള്ളത്.അ ങ്ങനെ നിരാശയിലിരിക്കെ, ഓർക്കാപ്പുറത്താണ് യാത്ര ചെയ്യാൻ കൊതിക്കുന്ന ചില സ്ഥലങ്ങൾ സ്വപ്നത്തിൽ കാണാൻ തുടങ്ങുന്നത്. അടുത്ത് ഉടനെയൊന്നും എത്തിച്ചേരാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലാത്ത മനോഹരമായ കുറെ സ്ഥലങ്ങൾ, സാഹസികത ഇഷ്ടപെടുന്ന എനിക്ക് അത് ചെയ്ത സംതൃപ്തി ലഭിക്കുന്നു. അങ്ങനെ കിട്ടുന്ന ചില നിമിഷങ്ങൾ വല്ലാത്ത സന്തോഷമാണ് മനസ്സിന് സമ്മാനിക്കുന്നത്. യാത്ര ചെയ്യുന്നില്ലല്ലോ എന്ന സങ്കടം കുറെ നേരത്തേക്കെങ്കിലും നമ്മെ വിട്ടുപോകുന്നു. ഒരു പുഞ്ചിരിയോടെ ഒരു ദിവസത്തെ നമ്മൾ വരവേൽക്കുന്നു. ഈ സ്വപ്നങ്ങൾ തേടിവരാൻ പ്രത്യേകിച്ചു കാരണങ്ങൾ എന്തെങ്കിലുമുണ്ടോ? തീവ്രമായി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നമ്മൾ സ്വപ്നത്തിൽ കാണാറുണ്ടെന്നു പല എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണ്. എങ്കിലും സ്വപ്നം കണ്ടു നടന്നാൽ മാത്രം മതിയോ? ഒരു മുഴുവൻ സമയ സ്വപ്നജീവിയായി യാഥാർഥ്യത്തെ മറന്നു ജീവിക്കണം എന്നൊരിക്കലും പറയുന്നില്ല. ജീവിതം ജീ...

ഇ-സ്കൂട്ടറുകള്‍

Image
വാഹനങ്ങളോട് പണ്ടു മുതലേ കമ്പം തോന്നാത്ത ഒരാളാണ് ഇതെഴുതുന്നത് എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ ഏറിവന്നപ്പോളാണ് പുതിയ വാഹനം വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങുന്നത്. കുറേ ആലോചനകള്‍ക്കും, ചര്‍ച്ചയ്ക്കുമൊടുവില്‍ 2017ല്‍ പുറത്തിറങ്ങിയ ഒകിനാവ റിഡ്ജ് എന്ന ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ തീരുമാനമെടുക്കുന്നു. വാഹനം ഉപയോഗിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ 3 മാസം കഴിയുന്നു. ഇതിന് മുന്‍പ്‌ വാഹനം ഒരാവശ്യമായി തോന്നാതിരുന്നതിനാലാണ് അവയോട് മുഖം തിരിച്ചു നടന്നത്. എന്തു കൊണ്ട് ഇലക്ട്രിക് വാഹനം എന്ന് ചോദിച്ചാല്‍, മലിനീകരണം ഒഴിവാക്കുന്നതിനും, താരതമ്യേന ചിലവ് കുറവായത് കൊണ്ടും എന്ന മറുപടിയാണ് എനിക്കുള്ളത്. സാധാരണ പെട്രോള്‍ വാഹനത്തില്‍ ലഭിക്കുന്ന പല സൗകര്യങ്ങളും ഈ വാഹനത്തില്‍ ഇല്ല എന്നത് നേര് തന്നെ. അതറിഞ്ഞിട്ടും ഇത് വാങ്ങാന്‍ തുനിഞ്ഞത് പരിസ്ഥിതിയോടുള്ള സ്നേഹം കൊണ്ടാണെന്നു പറഞ്ഞാല്‍ എനിക്ക് വട്ടാണെന്ന് പലരും കരുതിയേക്കാം, പക്ഷെ അതു തന്നെയാണ് വാസ്തവം. വാഹനം വാങ്ങിക്കുമ്പോള്‍ ആണ് off-road/ on-road വില വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത്. ഒകിനാവയിലേക്ക് എങ്ങനെ എത്തി എന്ന് ചോദിച്ചാല്‍...

വെള്ളപ്പൊക്കം: കുട്ടനാടുകാരന്‍റെ കണ്ണീര്‍

Image
മഴക്കാലം വന്നാല്‍ കുട്ടനാടുകാരുടെ ഉള്ളൊന്നു പിടയ്ക്കും. കാലാകാലങ്ങളായി നാശം വിതയ്ക്കുന്ന വെള്ളപ്പൊക്കമാണ് ഇതിന് കാരണം. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്ടില്‍ വെള്ളം കയറാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ ഏറെയായി. വീട്ടിലെ ഏറ്റവും  മുതിര്‍ന്നവരോട് ചോദിച്ചാല്‍ കൊല്ലവര്‍ഷം 1099ലെ ഭീതിജനകമായ പേമാരിയുടെ ഓര്‍മ്മകള്‍ പറഞ്ഞു തന്നെന്നു വരാം. വെള്ളപ്പൊക്കം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ഒരുപാട് കുട്ടനാടുകാര്‍ക്ക് ഇന്നും അന്നം നല്‍കുന്ന തൊഴിലാണ് ഇത്. വെള്ളം കയറുന്നതോടെ കൃഷി നശിക്കാന്‍ സാധ്യത കൂടുന്നു. "ഇതെല്ലാം കാണുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്. പല കര്‍ഷകരും അവരുടെ ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ എടുത്താണ് കൃഷിക്ക് വക കണ്ടെത്തുന്നത്. അത് ഒന്നുമാകാതെ പോകുമ്പോള്‍ അവര്‍ക്ക് സംഭവിക്കുന്ന നഷ്ടത്തെ ചെറുതായി കാണാന്‍ കഴിയില്ല," കുട്ടനാട് സ്വദേശിനിയായ ഒരു വീട്ടമ്മയുടെ വാക്കുകളാണിവ. കൃഷി നാശം സംഭവിക്കുന്നവര്‍ക്ക് ലഭിക്കേണ്ട നഷ്ട്ടപരിഹാരം സമയാസമയം വിതരണം ചെയ്യുന്നുണ്ടോ എന്ന് അധികാരികള്‍ ഗൗരവമായി  പരിശോധിക്കേണ്ട...

#Mytreechallenge (മൈട്രീചലഞ്ച്)

Image
ഒരു പുതിയ ചലഞ്ചിന്‍റെ ഭാഗമാവാന്‍ ഏവരേയും ക്ഷണിക്കുന്നതിനാണ് ഈ പോസ്റ്റ്. മറ്റൊരു  ലോക പരിസ്ഥിതി ദിനം ഈ കൊല്ലവും കടന്നു പോയല്ലോ.   നിങ്ങളിലെ പരിസ്ഥിതി പ്രേമിയോട്  ഞങ്ങള്‍ പറയുന്നത് ഇത്ര മാത്രം. ഒരു വൃക്ഷതൈ നടുകയോ, ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തുടങ്ങുകയോ ചെയ്യുക. അതിനു ശേഷം '#mytreechallenge' എന്ന ഹാഷ്ടാഗ് സഹിതം കൂടുതല്‍ പേരെ ക്ഷണിക്കുക. തൈയുടെ വളര്‍ച്ച സംബന്ധമായ വിവരങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. 'ആഗോളതാപനത്തിന് മരമാണ് മറുപടി' എന്ന് സ്കൂള്‍ക്ലാസ്സുകളില്‍ പഠിച്ചതോര്‍ക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമായിതീര്‍ക്കാന്‍ നമുക്ക് കൈകോര്‍ക്കാം. എന്ന്, എഴുത്തുപെട്ടി Dear friends, Here is a new challenge. It is called #mytreechallenge. What you have to do is plant a sapling and nominate your friends with a picture of it and with the hashtag #mytreechallenge. Looking forward to seeing more saplings. It would be useful if you could update the growth of your tree plant. Let's also review it once in a month or so. Together, let's ...