അമ്മ
സ്വന്തം അമ്മയെപ്പറ്റി ഒരു കുറിപ്പ്! അതെഴുതാന്‍ Mother's Day തന്നെ വേണ്ടിവന്നത് എന്തു കൊണ്ടാണ് എന്ന് എനിക്ക് തന്നെ അറിയില്ല. ഒരു കുട്ടി ജനിക്കുന്നതിനും വളരെ മുന്‍പ് തന്നെ അമ്മയുമായി കമ്മ്യുണിക്കേറ്റ് ചെയ്യുന്നു എന്ന് ശാസ്ത്രം പറയുന്നു. ആ കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സപ്പോര്‍ട്ട് പ്രകടമായും അല്ലാതെയും കിട്ടിക്കൊണ്ടിരിക്കും. പത്താം ക്ലാസ് പരീക്ഷാസമയത്ത് കടുത്ത പനി വന്ന് പരീക്ഷ എഴുതാനാവുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് താങ്ങായി നിന്നത് അമ്മ പകര്‍ന്നു തന്ന ധൈര്യമാണ്. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചെറുതായി ഒന്ന് തലോടും. പരീക്ഷ എഴുതാന്‍ പോവുമ്പോള്‍ കൂടെ വരും. തീരെ ചെറുതായിരുന്ന കാലത്ത് അമ്മയെയും, അച്ഛനെയും കുറെ കാലം ആശുപത്രിയില്‍ ഓടിച്ച കഥകള്‍ അമ്മയാണ് പറഞ്ഞു തന്നിട്ടുള്ളത്. ഒരു അമ്മയാവുക എന്നത് എത്ര സന്തോഷകരമായ ഒരു അനുഭൂതി ആണെന്ന് ആദ്യമായി അറിഞ്ഞത് അനിയത്തിയുടെ ജനനസമയത്താണ്. അച്ഛന് ജോലി ഉള്ളത് കൊണ്ടും, വീട്ടുജോലികള്‍ ഏറെ ഉണ്ടായിരുന്നത് കൊണ്ടും അമ്മയ്ക്ക് വേണമെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടാമായിരുന്നു. അവിടെയും, ഞങ്ങ...