Posts

Showing posts with the label പ്രതികരണം/Comment

സ്ത്രീധനം എന്നാൽ സ്ത്രീപീഡനം

Image
 ഓരോ സ്ത്രീധന പീഡന വാർത്ത വായിക്കുമ്പോഴും മനസ്സിൽ ആദ്യമെത്തുന്ന മുഖങ്ങൾ വിവാഹ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിന്റെയും കല്യാണം ഭംഗിയായി നടത്താൻ പാടുപെട്ടുകാണുന്ന കുടുംബത്തിന്റെയുമാണ്. എത്ര പ്രതീക്ഷയോടെയാകാം അവർ ജീവിതത്തിലെ 'നിർണ്ണായകമായ'  മാറ്റത്തെ കണ്ടുകാണുക. പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാൽ നീട്ടുന്ന പല യുവതികളും നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത പീഡനമാണ്. എന്നാലും എന്തും വരട്ടെയെന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുക. അവരിൽ ചിലരാകട്ടെ,  ഇടവഴിയിൽ പ്രതീക്ഷയറ്റ് ജീവിതം അവസാനിപ്പിക്കുന്നു.  നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത്? സ്ത്രീ സമത്വം എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നതല്ലാതെ ജീവിതത്തിൽ അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ വിമുഖത പുലർത്തുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച പെണ്ണുകാണലും ജാതകവും ശുഭമുഹൂർത്തനിർണ്ണയവും സുദീർഘമായ ചർച്ചയും തിരശീലയിൽ വിരിയുന്ന കെട്ടുകാഴ്‌ചകളും ചേർന്നതാണ് നമ്മുടെ 'ഏർപ്പാട് കല്യാണങ്ങൾ' (Arranged marriage). ഏത് മതത്തിന്റെ കാര്യമായാലും അവസ്ഥ ഏതാണ്ട് സമാനമെന്ന് പറയ...

Job matters

Image
  We work not only to earn a living but also to present our skills. The fact that we earn for us and the family by utilizing our strengths can be considered an achievement. It is a  nice feeling when we land up on our favourite job.  We feel insecure when we are unemployed. There is so much negativity and pressure when we are jobless. We often  sloth a little too much to keep the job intact and to make sure everything is in order.  We lose interest when we work without motivation. We generally feel demotivated,  1). When we hate our work.  2). When the job rewards are not great. 3). When the office structure is terribly bad.  4). When we have other interest areas.    Most often we are forced to take a risky call - to call it quits or to stretch further only to look back and feel regretful later.  What I feel is that it is always better to do a job we like than to slaughter hard for the sake of money. But it i...

Why Feminism provokes many!

Image
"I support equality, not feminism; feminists are attention-seekers; respect natural law; men are superior; I am not ready for an argument; don't dramatise everything," have you come across any of these opinions?   We feel good when discussions happen in the public sphere. They give us scope to understand what people think, how they react and how some things appear the way they are in real life. When we are burdened with our own pressure, we don't see us reacting normally to everything. We initiate the battle with empty guns. There is nothing much to load. Our ego might tell us to not give up. Many topics trigger a 'virtual/real war. Why did we mention this concept as an 'f word'? Our education levels have grown up. But one area we have not seen much improvement is the 'rights' approach. Men vs women, high caste vs low caste, majority vs minority - we look at them as matters of conflicts. Most times, we take one side. We expect the same from the oth...

Prashant Bhushan, Top Court and the idea of democracy

Image
Three main pillars support our democracy - Legislative, executive and the judiciary. In its history of 70 years,  Indian democracy has evolved its form to coexist with the diversity of the nation. But some concerns remain unaddressed and untouched. Theoretical concepts that appear logical and reformative appear differently when it comes to actual practice. Justice is one concept. Think about a scenario. A High Court judge asked a rape victim if she is ready to marry her attacker. This thinking could be from the idea that the future of the 'victim' needs to be taken care of by someone. But what did the judge actually suggest? To share a life with the same person who abused her. The judgment from a person in a learned position came as a rude shock. It is unsympathetic to the woman. It is offering her a 'favour'.  How is it justifiable to think this way? What did the abuser receive for his crime? Nothing. What did the woman receive from the court? I afraid the answer is...

താടി വളർത്തുന്നവരോട്!

Image
ഒരു താടിയിൽ ഇത്ര പറയാൻ എന്തിരിക്കുന്നു? നിങ്ങൾക്ക് തോന്നാം. പക്ഷെ, കാര്യങ്ങൾ അത്ര ലളിതമല്ല. താടി വളർത്തുന്നത് ജോലിക്ക് ഭീഷണിയായ സംഭവങ്ങൾ വരെയുണ്ട്. ഇവിടെ തെലങ്കാനയിൽ ബാങ്ക് ഉദ്യോഗസ്ഥർ നീണ്ട താടിയുമായി വന്നാൽ നടപടി ഉറപ്പാണ്. ശബരിമല സീസണിൽ അൽപ്പം ഇളവ് നൽകുമെന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലും ഇത് അനുവദനീയമല്ല. "താടി വളർത്തുന്നതും, ചെറുതാക്കുന്നതും ഒരാളുടെ വ്യക്തിപരമായ ഇഷ്ടമല്ലേ?" കൂട്ടുകാരൻ നീണ്ട താടിയെ എതിർക്കുന്ന ആളാണ്. "അങ്ങനെ പറയാൻ പറ്റില്ല. നിങ്ങളുടെ ജോലിയിൽ ചില നിയമങ്ങൾ (റൂൾസ്) അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്." "എൻ്റെ മുഖം എങ്ങനെയിരിക്കണമെന്ന് എന്തിന് കമ്പനി തീരുമാനിക്കണം? ഞാൻ ചെയ്യുന്ന ജോലി വിലയിരുത്തലല്ലേ അവർ ചെയ്യേണ്ടത്? വെറും 8 മണിക്കൂർ ഓഫീസിനായി ചിലവിടുന്ന നമ്മൾ മറ്റ് 16 മണിക്കൂറിലെ നമ്മുടെ രൂപം എന്തിനു മാറ്റണം?," ഞാൻ ചോദിച്ചു. "നിങ്ങൾ ബാങ്കിൽ ജോലിക്ക് ഇടപെടുന്നത് പല തരം കസ്റ്റമേഴ്‌സുമായാണ്. അവർ നിങ്ങളുടെ അപ്പിയറൻസ് നന്നായി ശ്രദ്ധിക്കും. താടി അലസതയുടെ പര്യായമാണ്.  ഒരു പ്രൊഫഷണൽ ഒരിക്കലും താടി വെച്ചുകൊണ്ട് ഓഫീസിൽ വരാൻ പാടില്ല. നിങ്ങൾ അങ്ങനെ വന്നാൽ...

Score freely on Facebook debates!

Image
Facebook is a medium that creates confusion among people like us! We feel happy and assured when we meet people with a similar mentality while discussing big topics. This sense of rejoicing is shortlived. We will be meeting people having opposing views and may face a tough time while arguing with them. It is good to expose yourself into diverse viewpoints. But sometimes you are forced to hear stuff that you never imagine.  "They are 'feminichis' (a derogatory word to describe the feminists). I am happy my family don't have any such women. They are the 'other' types," casually remarked an educated friend on social media. It pained me a bit. I never thought people like him can be so insensible and harsh on a crucial topic. I tried to 'advice' him this is not the way to speak. I realise one thing, It is tough to correct people who are close to you. Especially when you are someone who likes self-learning.  But, sometimes the thought that his life is ou...

വിശ്വാസി/അവിശ്വാസി

Image
ദൈവത്തെ മനസ്സിലാക്കാൻ ആത്മീയകാര്യങ്ങളിൽ വലിയ അറിവില്ലാത്ത ഒരുവൻ നടത്തുന്ന ശ്രമമാണ്. നമ്മൾ കണ്ടിട്ടില്ലാത്ത ഒന്നിനെ എങ്ങനെ വിശ്വസിക്കും? ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ലോകത്തു പട്ടിണിയും, പരാധീനതകളും എന്തിന് തടയാതെ ഇരിക്കുന്നു? ദൈവം വിചാരിച്ചാൽ ഇവിടെ തിന്മകൾ ഇല്ലാതാവില്ലേ? ദൈവത്തെ എങ്ങനെയാണു കാണുക? പല സന്ദർഭങ്ങളിലായി നമ്മളിൽ പലരും ചോദിച്ചിട്ടുള്ള ചില കാര്യങ്ങളാണ്. ഇതിനു മതഗ്രന്ഥങ്ങൾ നൽകുന്ന ഉത്തരം ഏതാണ്ട് സമാനമാണ്. "ദൈവം ഈ ലോകത്തെ സൃഷ്ടിച്ചു. ഇവിടെയുള്ള സകലചരാചരങ്ങളിലും വസിക്കുന്നത് ദൈവമാണ്. അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമാണ്. ഇവിടെ നടക്കുന്ന പ്രശ്നങ്ങൾ പലതും നമ്മൾ തന്നെ വരുത്തിവെച്ചതാണ്. അതിനെ മറ്റൊരാൾ വന്നു പരിഹരിച്ചുകൊള്ളണം എന്ന് കരുതുന്നതിൽ വലിയ അർഥമില്ല. ഒരുമിച്ചു നിന്ന്, ഗ്രന്ഥങ്ങളിൽ പറയും പ്രകാരം/ പ്രവാചകർ കാട്ടിയ വഴി പിന്തുടർന്നാൽ ഈ പ്രശ്‍നങ്ങൾ കുറെയൊക്കെ ചെറുത്തുനിൽക്കാൻ നമുക്ക് കഴിയും. അതുപോലെ പുതിയ പ്രശ്നങ്ങൾ വരാതിരിക്കാനും അത് സഹായിക്കും."   ചോദ്യങ്ങൾ ചോദിക്കാത്ത മനുഷ്യർ  വിശ്വാസി/അവിശ്വാസി ആളുകളുടെ എണ്ണമെടുത്താൽ വിശ്വസികൾക്കാകും മുൻ‌തൂക്കം. എന്...

Life of a print journo!

Image
Not everyone has the luxury to visit an office at any time, ask questions, make people talk and to represent them. Journalism is one profession that lets you do all these tasks. The life of a journalist is nothing short of an adventure. They meet people, ask questions, identify the angle for the story, filter what is required and come up with the news piece that we consume daily.  Journalism is literature in a hurry. Apart from the content, the pace with which you deliver also matters to the organisation. A journalist needs to have an eye for detail. The events you attend, people you meet, things you see can possibly get your story. The point is to observe well.  Striking the balance This is a busy job and you don't know what could happen in the next day. You may have to say no to family functions, meetings with friends and other social activities in your early days. Once you are experienced, it is all about how you prioritise and find a balance. There can be good and bad...

കോവിഡ്: മദ്യശാലകൾ തുറക്കുമ്പോൾ

Image
രാവിലെ മെസ്സിലേക്ക് നടക്കുമ്പോൾ ആളുകൾ കൂട്ടംകൂടി നിന്ന് കാര്യമായി എന്തോ വലിയ പദ്ധതിയിടുകയാണ്. തെലങ്കാനയിൽ ലോക്ക്ഡൗൺ മെയ് 28 വരെ നീട്ടുകയും, ആളുകൾ കൂട്ടംകൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ട് അധികസമയം കഴിഞ്ഞില്ല. പിന്നെതാണ് ഒരാൾക്കൂട്ടം? ഞാനാലോചിച്ചു. എന്നെ കണ്ടതും 200 രൂപ 'ടാക്‌സ്' ആവശ്യപ്പെട്ടു. അപ്പോഴാണ് മദ്യശാലകൾ തുറക്കാൻ കാബിനറ്റ് തീരുമാനിച്ച കാര്യം ഓർത്തത്. മദ്യം വാങ്ങാനുള്ള പിരിവാണ് നടക്കുന്നത്. വെറുതെ മുറിയിലിരിക്കുന്ന എനിക്ക് നിങ്ങൾ ടാക്സ് തരണമെന്ന് പറഞ്ഞിട്ട് നടന്നു. മെസ്സിൽ ചെന്നപ്പോൾ മദ്യത്തിൻ്റെ ചർച്ച അവിടെയും കൊഴുക്കുന്നു. ഇവിടെ താമസിക്കുന്ന ഏറ്റവും പ്രായമായ വ്യക്തി ചെറുപ്പക്കാരുടെ കയ്യിൽ സാധനം  വാങ്ങാൻ പണമേൽപ്പിക്കുന്നു. പത്ത് മണിയാവാൻ വരെ കാത്തുനിൽക്കാതെ മുൻവരിയിൽ സ്ഥാനമുറപ്പിക്കാൻ നിർദ്ദേശം കൊടുക്കുന്നു. കഴിഞ്ഞ ദിവസം എല്ലാവരോടും മാസ്‌ക് ധരിക്കാൻ ഉപദേശിച്ച ആളാണ്. സമയം പത്ത് കഴിഞ്ഞു. കടുത്ത ചൂടിനെ വകവെയ്ക്കാതെ ആളുകൾ മദ്യശാലകൾക്ക് മുൻപിൽ നിൽപ്പാണ്. ആളുകളെ നിയന്ത്രിക്കാൻ അധ്യാപകരെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, ആരോട് പറയാൻ, ആര് കേൾക്കാൻ! റൂമിന് പു...

ട്രോളർമാരുടെ ശ്രദ്ധയ്ക്ക്

Image
കൊറോണക്കാലത്ത് നെറ്റ് തുറന്നാൽ ട്രോളുകളുടെ പെരുമഴയാണ്. വിഷയം എന്തുമാകട്ടെ - ട്രോൾ രൂപത്തിൽ അതിനെ അവതരിപ്പിച്ചാൽ കൂടുതൽ ആളുകളിൽ എത്തപ്പെടുന്നു. കേരളത്തിലെ പല സർക്കാർ സംവിധാനങ്ങളും ഇന്ന് ട്രോളുകളെ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നു. ട്രോളുകൾ വിനോദത്തിനുള്ളതാണ്, അവയെ സീരിയസ് ആയെടുക്കരുത് എന്നൊക്കെ ഇതിഷ്ടപ്പെടുന്നവർ പറയുമെങ്കിലും ചില കാര്യങ്ങൾ തുറന്നുപറയുന്നതിൽ വിരോധം തോന്നരുത്. സ്ത്രീകളെ അവഹേളിക്കുന്ന തരം ട്രോളുകൾ തമാശയായി കാണാൻ പറ്റാറില്ല. ഒരാളുടെ പേഴ്‌സണൽ സ്‌പേസിൽ കൈ കടത്തുന്ന രീതിയാണത്. സ്‌കൂളുകളിൽ പഠിക്കുന്ന കാലത്ത് പല തരം കളിയാക്കലുകൾ കേട്ടിട്ടുള്ളവരാണ് നമ്മൾ. അന്നൊക്കെ, അതിനെ തമാശരൂപത്തിൽ എടുത്തവരും, മനസ്സിൽ വിഷമത്തോടെ കൊണ്ടുനടന്നവരും ഉണ്ട്. ഇങ്ങനെ ചെയ്‌തിരുന്നവരുടെ പ്രധാനവാദം എന്നത് മനസ്സ് അൽപ്പം ബലമാകാൻ ഇതാവശ്യമാണ് എന്നതായിരുന്നു. ഒരു സുഹൃത്തിനെ അങ്ങനെ വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് പലരും കരുതും. പക്ഷെ, വിളിച്ചത് കൂട്ടുകാരായത് മൂലം മിണ്ടാതെ വിഷമമടക്കുന്നവരോട് നിങ്ങൾ എന്താണ് ചെയ്യുന്നത്? അന്ന് നമ്മൾ വിളിച്ച പല പേരുകളും ഇന്നോർക്കുമ്പോൾ അരോചകമായി തോന്നാറുണ്ടോ? സെലിബ്രിറ്റികളായാൽ...

കല്യാണാലോചന: ചില ചിന്തകൾ

Image
Credit: Istock images മനുഷ്യജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകളിൽ ഒന്നായ വിവാഹം ഒരിക്കലും തിടുക്കം പിടിച്ചു നടത്തേണ്ട സാഹസമല്ല. പെട്ടെന്ന് ജോലിയൊഴിവാക്കുന്ന പോലെ കാട്ടിക്കൂട്ടുന്ന ചടങ്ങായി കല്യാണങ്ങൾ മാറരുത്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ സന്തോഷവും സങ്കടവും അനുഭവങ്ങളും പങ്കിടാൻ തുണയൊരാൾ ആവശ്യമെന്ന് വരുമ്പോഴാണ് കല്യാണം ആലോചിക്കേണ്ടത്. ജീവിതത്തിൽ ഒറ്റയ്ക്ക് കഴിയാൻ ആഗ്രഹിക്കുന്നയാളുകളെ സമ്മർദം ചെലുത്തി കല്യാണത്തിന് വിധേയരാക്കുന്നത് ആർക്കും ഗുണമാവില്ല. കല്യാണം പോലുള്ള വിഷയങ്ങളിൽ പൊതുസമൂഹം ഇനിയും വളരാനുണ്ട് എന്നതിന് തെളിവാണ് നാട്ടിൽ വിവാഹത്തിന്റെ പേരിൽ അരങ്ങേറുന്ന ചില കാഴ്‌ചകൾ.   പങ്കാളിയുടെ വിദ്യാഭ്യാസമോ ജോലിയോ സമൂഹനിലയോ കുടുംബമഹിമയോ പോലെയുള്ള യോഗ്യതകൾ നോക്കി യോജിച്ചവ കണ്ടെത്തുന്ന പരസ്പര ഉടമ്പടികരാർ പോലെയാണ് പല വിവാഹങ്ങളെയും നോക്കിക്കാണുന്നത്.  അതിനെ ന്യായീകരിക്കാൻ അനവധി കാരണങ്ങൾ ഉണ്ടാകും.നമ്മൾ ഉടമ്പടിക്കരാർ എന്ന് കരുതുന്ന വിവാഹബന്ധത്തിൽ അവർ കാണുക സുരക്ഷിതമായ ബന്ധത്തിന്റെ ഉറപ്പാണ്. അതിനവരെ മുൻപ് ചൂണ്ടിക്കാട്ടിയ യോഗ്യതകൾ സഹായിക്കുന്നു. ചില  കുടുംബങ്ങൾക്ക് അങ...

നാടിൻ്റെ നേതാക്കൾ

Image
ഒരു നാട് കൈവരിച്ച പുരോഗതിയെ മനസ്സിലാക്കാൻ അവിടെയുള്ള നേതാക്കളെ നോക്കിയാൽ മതിയാകും. കാര്യക്ഷമതയുള്ള നേതാക്കളാണ് കരുത്തുറ്റ നാടിന് വഴിയൊരുക്കുന്നത്. ജസിൻഡാ ആർഡൻ അവരുടെ ചിന്തകളും, ദീർഘവീക്ഷണവുമാണ് വികസനം കൊണ്ടുവരുന്നത്. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കുന്നത്. എന്തിനെയും നേരിടാമെന്ന ആത്മവിശ്വാസം നൽകുന്നത്. കോവിഡ് കാലത്ത്  നമ്മൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് നമ്മുടെ നേതാക്കളെയാണല്ലോ. കോവിഡിനെ നേരിടുന്നതിൽ വിജയിച്ച സംസ്ഥാനം എന്ന നിലയ്ക്ക് കേരളം അന്താരാഷ്‌ട്ര ശ്രദ്ധ നേടി.  ഇതിന് പിന്നിൽ ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ടീമിൻ്റെ സാന്നിധ്യം കാണാൻ സാധിക്കും. അതിനെ എണ്ണയിട്ട  യന്ത്രം പോലെ ചലിപ്പിക്കുന്ന നേതാവാണ്  മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ, പ്രളയം, പേമാരി, ഓഖി ചുഴലിക്കാറ്റ്, കോവിഡ് - ദുരന്തങ്ങൾ ഒന്നൊന്നായി നാടിനെ വിഴുങ്ങുമ്പോളും ഒട്ടും പതറാതെ, പരസ്പരം ചെളി വാരിയെറിയാതെ നാടിനെ രക്ഷിക്കുന്നതിൽ ശ്രദ്ധിച്ച മുഖ്യമന്ത്രി വലിയ കയ്യടി അർഹിക്കുന്നു. ഈ നാടിന് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് വിളിച്ചു പറയാൻ തോന്നുന്നു. കോവിഡ് പ്രതിരോധത്തിൽ  വനിതാനേതാക്കളുമുണ്ട്. അവരി...