Posts

Showing posts with the label Society/ സമൂഹം

ചിരിയുടെ നറുമുഖങ്ങൾ

Image
മനുഷ്യനെ മനുഷ്യനിലേക്ക് ചേർത്തു നിർത്തുന്ന പൊരുത്തങ്ങളിൽ ഒന്ന് തന്നെയാവുന്നു മുഖങ്ങൾ. നമ്മുടെ  ഉള്ളറകളെ ഒളിക്കാനും മറയ്ക്കാനും വേണ്ടിടത്ത് പ്രദർശിപ്പിക്കാനും സാധ്യതകളുള്ള മറ്റൊരു മനോമാധ്യമം ഉണ്ടാകുമോ? ഉണ്ടായാലും അത്  കണ്ണുകളിൽ പെടുമോ?  നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യർ...അവരുടെ ഉയിരടയാളങ്ങൾ, അവർ സമ്മാനിച്ചു പോവുന്ന ഓർമ്മ --ഇവ എങ്ങനെ മനസ്സിൽ പതിയുന്നു എന്ന് ചിന്തിക്കാറുണ്ടോ?  നമ്മുടെ മുൻപിൽ ദിവസേന കടന്നുപോവുന്ന ആളുകളെ വേർതിരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത് മുഖങ്ങളാണ്. ഓരോ മുഖവും അനേകം കഥകളുടെ കലവറകളാണ്. ആദ്യമാത്ര അവ തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ എല്ലാവർക്കും കഴിയില്ല. എങ്കിലും ചില മുഖങ്ങൾ മനസ്സിൽ കടന്നുകയറാറുണ്ട്. ഒരുപാട് സംസാരമോ തമ്മിൽ പങ്കുവെച്ച നിമിഷങ്ങളോ ഇല്ലാതെ അവരോട് അടുക്കാൻ ആ വിടർന്ന മുഖഭാവം മതിയാവും. അവരോട് കൂട്ട് കൂടാൻ ഭാഷാ വ്യത്യാസമോ പരിചയക്കുറവോ തടസ്സമായി വന്നില്ല. ഒരു ചിരിയോ നോട്ടമോ കൊണ്ട് ലോകത്തിൽ   നമ്മളെ അടയാളപ്പെടുത്താമെന്ന് പറഞ്ഞു പഠിപ്പിച്ച ചില മനുഷ്യരിലേക്ക് വീണ്ടുമൊന്ന് ഊളിയിടുന്നത് ഒരർഥത്തിൽ സ്വന്തമെന്ന് കരുതുന്ന പലതിലേക്കുമുള്ള ഒരു തിരിച്ച...

Lockdown is distressing, Covid is suffocating

Image
The last year has been a hard time for people in India and abroad. The fear of COVID ripped us inside out, but it was also tough to stay indoors without the security of a job. Several companies decided to shut stop their businesses which also meant that people had zero salaries to manage their monthly expenses. The vast cities wore a deserted look that mirrored the absence of daily activities. It was a distressing glimpse of a place that had an active life in the pre-pandemic years. The sight of empty roads and closed shops were uncommon before the COVID, except during bandhs.  COVID was a different experience for a vast majority. Many have never spent long hours in their houses. The pandemic gave time to reflect on ourselves, to spend considerable time with family, to learn new things - at the expense of our welfare.  We speak volumes about staying hopeful all our lives, but when we stand near to reality, we realise how hopeless it is to tell people to hope all the time....

തിരിച്ചറിയാതെ പോകുന്നത്...

Image
ബഹിർമുഖത (Extrovert) അലങ്കാരമായി വാഴ്ത്തുന്ന ഭൂമിയിൽ മനോവിഷമം അടക്കിപ്പിടിച്ച് രാവുകളും പകലുകളും തള്ളിനീക്കുന്ന അനേകരുണ്ട്. പറമ്പിൽ ആരുടെയും കണ്ണിൽപ്പെടാതെ നിൽക്കുന്ന തുമ്പച്ചെടിയെ പോലെയാണ് തിരിച്ചറിയപ്പെടാതെ പോകുന്നവരുടെ ജീവിതദുഃഖം. തുമ്പപ്പൂവിന്റെ നിർമ്മലമായ ഭംഗി ശ്രദ്ധിക്കാതെ, അതിന്റെ സാന്നിധ്യം തിരിച്ചറിയാതെ നമ്മൾ പായുന്നു. നമ്മളിൽ ചിലരുടെ മനസ്സുകൾ തുമ്പപ്പൂ പോലെ ശുദ്ധമെങ്കിലും അവയെ വിലവെയ്ക്കാൻ ആൾകാരില്ലാതായാൽ നമ്മളെ പരാജയബോധം പിടികൂടാം.  തിരിച്ചറിയപ്പെടാതെ പോകുന്നവർ പലവിധമാണ് -- നല്ല രീതിയിൽ ജോലി ചെയ്തിട്ടും അവഗണന നേരിടുന്നവർ, ആവശ്യം നേടാൻ ആളുകൾ മുതലെടുക്കുന്നവർ, സ്വന്തം കഴിവുകൾ പുറംവേദികളിൽ പ്രദർശിപ്പിക്കാതെ ഒതുങ്ങിക്കൂടുന്നവർ, സ്വന്തം മനസ്സിനെ പ്രദർശനവസ്തുവാക്കാതെ തടഞ്ഞുനിർത്തുന്നവർ, സത്യസന്ധമായി ജീവിതത്തെ സമീപിക്കുന്നവർ -- അവഗണനയുടെ വേദന നന്നായി അറിയുന്നവരാണ് ഇവരെല്ലാവരും. ആളുകൾക്കിടയിൽ ഒഴുകിനടക്കുന്നവരെ ശ്രദ്ധിക്കാനാണല്ലോ നമുക്കെല്ലാം സമയം. അല്ലാതെയുള്ളവർ പറയുന്ന കാര്യങ്ങൾ പരാതിയെന്നപോലെ സമീപിക്കാനാണ് പൊതുസമൂഹം തയ്യാറാവാറുള്ളത്. ഇത്‌ മനസ്സുകളെ കുത്തിനോവിക്കുന്...

സ്ത്രീധനം എന്നാൽ സ്ത്രീപീഡനം

Image
 ഓരോ സ്ത്രീധന പീഡന വാർത്ത വായിക്കുമ്പോഴും മനസ്സിൽ ആദ്യമെത്തുന്ന മുഖങ്ങൾ വിവാഹ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിന്റെയും കല്യാണം ഭംഗിയായി നടത്താൻ പാടുപെട്ടുകാണുന്ന കുടുംബത്തിന്റെയുമാണ്. എത്ര പ്രതീക്ഷയോടെയാകാം അവർ ജീവിതത്തിലെ 'നിർണ്ണായകമായ'  മാറ്റത്തെ കണ്ടുകാണുക. പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാൽ നീട്ടുന്ന പല യുവതികളും നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത പീഡനമാണ്. എന്നാലും എന്തും വരട്ടെയെന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുക. അവരിൽ ചിലരാകട്ടെ,  ഇടവഴിയിൽ പ്രതീക്ഷയറ്റ് ജീവിതം അവസാനിപ്പിക്കുന്നു.  നമ്മൾ എവിടെയാണ് പരാജയപ്പെടുന്നത്? സ്ത്രീ സമത്വം എന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നതല്ലാതെ ജീവിതത്തിൽ അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ വിമുഖത പുലർത്തുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച പെണ്ണുകാണലും ജാതകവും ശുഭമുഹൂർത്തനിർണ്ണയവും സുദീർഘമായ ചർച്ചയും തിരശീലയിൽ വിരിയുന്ന കെട്ടുകാഴ്‌ചകളും ചേർന്നതാണ് നമ്മുടെ 'ഏർപ്പാട് കല്യാണങ്ങൾ' (Arranged marriage). ഏത് മതത്തിന്റെ കാര്യമായാലും അവസ്ഥ ഏതാണ്ട് സമാനമെന്ന് പറയ...

വീട്ടുജോലി

Image
ഒരു ദിവസം തുടങ്ങിയത് മുതൽ അത് അവസാനിക്കുന്നത് വരെ എത്രയെത്ര ജോലികളാണ് നമ്മൾ ചെയ്യുന്നത്! വേണ്ടതും, വേണ്ടാത്തതും, ആവശ്യമുള്ളതും, ഇല്ലാത്തതുമായ ആയിരമായിരം പ്രവൃത്തികളിലൂടെയാണ്  നമ്മുടെ ഓരോ നാളുകളും കടന്നുപോകുന്നത്. നിർഭാഗ്യവശാൽ, ഈ ദുരവസ്ഥ ചില കൂട്ടർക്ക് ജീവിതാവസാനം വരെ 'വിധിക്കപ്പെട്ട' ഒന്നാണ്. എന്നാൽ, കാലം മാറുന്നു. വീട്ടുജോലികൾ ഒരു ലിംഗത്തിൽ പെട്ടയാളുകൾക്ക് മാത്രമായുള്ളതാണെന്ന ചിന്തകൾ ഇന്ന് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആണും, പെണ്ണും ഒരുമിച്ച് കയറുന്ന അടുക്കളകൾ ഇന്നൊരു അപൂർവ്വതയല്ല. ലിംഗപരമായ കടമകൾ എന്നോണം നോക്കിക്കണ്ടിരുന്ന ചില ജോലികളെങ്കിലും ആൺ-പെൺ വ്യത്യാസമില്ലാതെ പങ്കുവെയ്ക്കുന്ന ഒരു പ്രവണത സമൂഹത്തിലിന്ന് കുറച്ചിടങ്ങളിലെങ്കിലും കാണാൻ പറ്റുന്നുണ്ട്. മലയാളിയുടെ മാറുന്ന ജീവിതവീക്ഷണവും, ജീവിതരീതിയുമെല്ലാം ഇതിൽ വളരെ നിർണ്ണായകമായ ഒരു പങ്ക് വഹിക്കുന്നുണ്ട്.  വീട്ടുജോലിയെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സാവിത്രി രാജീവൻ്റെ പ്രതിഷ്‌ഠ എന്ന സുന്ദരമായ കവിതയാണ്. അടുക്കളയിൽ പ്രതിഷ്‌ഠിച്ചുപോയ സ്ത്രീജന്മങ്ങളെ സമർത്ഥമായി ചിത്രീകരിച്ച രചനയാണിത്...

പ്രവാസിയുടെ ലോകം

Image
ജോലിസംബന്ധമായോ, പഠനാവശ്യങ്ങൾക്കോ ജന്മനാട് വിട്ടുനിൽക്കേണ്ടി വരുന്നത് പല ആളുകളെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നാട്ടിലെ സംഭവവികാസങ്ങൾ അകലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ പലരുടെയും ഉള്ളുകൾ ഒന്നുരുകിയെന്നു വരാം. നമുക്ക്  പങ്കെടുക്കാൻ കഴിയാതെ പോയ വിശിഷ്ട ചടങ്ങുകളും, സൗഹൃദക്കൂട്ടായ്മകളും നമ്മുടെ മുന്നിൽ ചിത്രങ്ങളുടെ രൂപത്തിൽ  എത്തുമ്പോൾ അറിയാതെ ഒന്ന് നെടുവീർപ്പിടും.  പിന്നെ നഗരത്തിലെ തിരക്കുകളിൽ മുഖംപൊത്തും. ചിലരെ സംബന്ധിച്ച് പ്രവാസം ഒരു തരം  ഒളിച്ചോട്ടമാണ്.  നാട്ടിലെ അസുഖകരമായ ഓർമ്മകൾ മറന്നുകളയാൻ അന്യനാട്ടിലെ വാസം അവരെ അൽപ്പം സഹായിച്ചെന്ന് വരും.   പ്രവാസജീവിതത്തിൽ മധുരവും, കയ്പ്പും ഒരുപോലെ നിറഞ്ഞുനിൽക്കുന്നു. പുതിയ  നാട്ടിൽ പുത്തൻജീവിതം കെട്ടിപ്പടുക്കാൻ ചിലർ ഉത്സാഹം കാട്ടാറുണ്ട്. ചിലർക്ക് വീട്ടിലെ ബാധ്യതകൾ തീരുന്നത് വരെ താങ്ങാനുള്ള ഇടത്താവളമാണ് പ്രവാസിനാട്.  കേരളത്തിനകത്തെ പോലെ വെളിനാട്ടിലും  സജീവമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ നമ്മുടെ നാടും, സംസ്‌കാരവുമായി അകന്നുപോകാതിരിക്കാൻ മലയാളിയെ സഹായിക്കുന്നു.   കേരളത...

Court's cleanchit

Image
It nearly took three decades for the honourable CBI court to pronounce verdict on Babri Masjid demolition case. Prominent right-wing leaders LK Advani, Murali Manohar Joshi and other netas' were under the radar for their alleged roles in stimulating the communal tension. The Liberhan committee which studied the Babri Masjid demolition and the riots found these leaders responsible for the riots. However, the CBI court thought otherwise and all the leaders were set free of their charges after 28 years of legal battle.  What happened in these years? A lot of witnesses are no longer alive to give their testimonies in the court. India's political landscape changed dramatically. We are ruled by a national party which has endorsed the construction of Ram Temple.  Age of information  This is an age of information. People have the power to examine facts on their own capacity.  In other words, they make their own judgements. This is people's law and it is shaped by public opin...

ലാപ്ടോപ്പ്

Image
അനഘയും, ആർദ്രയും.    "ശ്രീശങ്കരാചാര്യ സർവകലാശാലയിൽ പിജി ഒന്നാം വർഷം ചേരുന്ന സമയത്ത് (2018) നെടുംകണ്ടം (ഇടുക്കി ) പഞ്ചായത്തിൽ എസ് സി/  എസ് റ്റി വിദ്യാർത്ഥികൾക്കായുള്ള ലാപ്പ്ടോപ്പിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നതാണ്. അനിയത്തി ആർദ്ര ബാബുവിന്റെ പേര് അർഹരായവരുടെ ലിസ്റ്റിൽ വന്നിരുന്നതാണ്.  എന്നാൽ യാതൊരു നടപടിയും ഇതുവരെയായില്ല. സുഹൃത്തിന്റെ കുറച്ചു പ്രശ്നങ്ങളുള്ള ലാപ്പ്ടോപ്പ് കടം വാങ്ങിയാണ് പിജി ഡിസർട്ടേഷൻ പൂർത്തിയാക്കിയത്. ലാപ്ടോപ്പ് കേട് വന്ന്  വർക്ക് മുടങ്ങിയ  രാത്രികളിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്," അനഘ ബാബു ഫേസ്‌ബുക്കിൽ  കുറിച്ച അനുഭവമാണ്. നിങ്ങളിൽ പലരും ഒരു പക്ഷെ ആ കുറിപ്പ് വായിച്ചിരിക്കും.   ലാപ്‌ടോപ്പിന് അപേക്ഷ സമർപ്പിച്ചു രണ്ടു വർഷം കാത്തിരുന്നു. എന്നിട്ടും കാര്യമായ നടപടികളില്ലാതെ പോയി. അവരുടെ പഠനം മുടങ്ങുന്ന അവസ്ഥ വരെയെത്തി. ദിശ എന്ന സംഘടനാ മുഖാന്തിരം അഡ്വക്കേറ്റ് പികെ ശാന്തമ്മ സൗജന്യമായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സഹായിച്ചു. അഞ്ചാഴ്‌ചയ്‌ക്കകം ലാപ്ടോപ്പ് നല്കാൻ ജഡ്‌ജി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പുമായി അനിയത്തിയും, അ...

ഞാൻ കണ്ട ഹാച്ചിക്കോ!

Image
ഇംഗ്ളീഷിൽ companion എന്നാണ് പങ്കാളിയെ പറയുക. ക്വാറന്റൈൻ നാളുകളിൽ താങ്ങും, തണലുമായി കൂടെയുള്ളവരിൽ എടുത്തു പറയേണ്ട ഒരാളുണ്ട്. ഒരു പാവം നായക്കുട്ടി! ആളെ ചെറിയ മുൻപരിചയമുണ്ട്! നാട്ടിൽ വരുമ്പോൾ വിജിച്ചേച്ചിയുടെ കടയുടെ മുൻപിൽ ശാന്തമായി ഇരിക്കുന്നത് കാണാം. സാധാരണ നായകളെപ്പോലെ വലിയ ഒച്ചയും ബഹളവുമില്ല.  അടുത്തുവരുന്നവരെ വിസ്തരിച്ചൊന്നു നോക്കും. ചിലയാളുകൾ ഒത്തിരി മുറിവേൽപ്പിച്ചത് കൊണ്ടാവണം ആദ്യം അടുത്തുവരാൻ ചെറിയ മടി കാണിക്കും. ആ മുറിപ്പാടുകൾ ശരീരത്തിൽ മുഴച്ചുകാണാം. നാട്ടുകാർക്ക് ആളെ വലിയ കാര്യമാണ്. പല വീട്ടുകാരും കഴിക്കാൻ എന്തെങ്കിലും കൊടുക്കും. കടയിൽ വരുന്നവരും എന്തെങ്കിലുമൊക്കെ നൽകും. ഞാൻ ഒറ്റയ്ക്ക് കഴിയുന്ന ക്വാറന്റൈൻ വീട്ടിലാണ് ആള് രാത്രി ഉറങ്ങാൻ വരുന്നത്. ഇവിടെ വന്നാലുടൻ ഒന്ന് ശബ്ദം വെച്ച് വരവറിയിക്കും. ഞാൻ ജനൽ തുറന്ന് ആളെ നോക്കും. ആൾ എന്നെയും! ഇടയ്ക്ക് പറമ്പിൽ എന്തെങ്കിലും എലിയോ മറ്റോ നടന്നാൽ ബഹളമുണ്ടാക്കും. എന്നെ വിളിച്ചറിയിക്കുന്നതാണോ എന്തോ! ഞാൻ തുറന്നു നോക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ബന്ധമായത് കൊണ്ട് ഒന്നും കഴിക്കാൻ കൊടുക്കില്ല, അടുത്തു ചെല്ലുകയുമില്ല.കണ്ണുകൾ കൊണ്ടുള്ള ബന്ധ...

What do we like about love?

Image
I have not experienced romance. Some films, books or some stories do get me into such a mood. Love is one of the most wonderful feelings. You lose yourself completely in it. We speak about logical love. It is loving someone with a set of conditions. But the kind of love I trust is something else. It is a genuine form of affection for someone. Many of my friends find it weird that I haven't experienced love. No one had approached me. I never asked anyone either. I don't know if I was someone's secret crush. All I know is one thing. I am all in favour of love marriages and relationships.  To me, it is a democratic process. Both have to like the other person before committing. External pressure and influence are relatively less. I am aware that friends/people in close circles can shape our opinion. But at the end of the day, you have complete authority and the choice to not succumb to pressure. That is one thing I love about love.  But love does not mean surrendering yourself ...

Soldiers and their selfless life

Image
Soldiers are the unlucky lot. They run a selfless life. They work to protect us. Family life is a luxury for them. We all have come across their life stories. But when? After they die. We stand shoulder to shoulder with the bereaved families. We feel it as a personal loss. We often heap praises on them for their bravery. There ends the story. He too will be forgotten unless on special occasions. It is not anyone's fault. But it is a reality.  Every army man is taught to live a detached and dedicated life. Detached from own family because everyone in the country is their own people. Dedication towards the nation because that is what makes their job complete. India lost 20 soldiers (figures on June 17) to Chinese attack. This was soon after an agreement was reached between two countries. Reportedly, China also lost several men. Both countries minced no words in condemning the attack.  A troop was cornered and attacked by the Chinese army. The army men as per orders were removing...

Karuppi, Kaala and George Floyd

Image
Two of the characters are fictional but their oppressions are real. The other one is a living example of racist hatred in the country. What treads them together? They represent the colour black. They are symbolic fighters. Their aspirations are genuine. But their plight is saddening. Each of them paid a big price as they attempted to climb up the ladder.  Karuppi, a black dog is a character from a critically acclaimed movie Parierum Perumal. Karuppi was brutally killed. She was tied on a railway track by a contract killer. What did the poor creature do? It 'polluted' a pond that was reserved for upper caste people. This incident spark outrage in their minds. They chose the hard way of elimination, perhaps as a warning to her human companions! We all know what happened to George Floyd. Despite his tragic end, millions of people across the globe received a wake-up call. People patrolled the streets. #Blacklivesmatter started trending on social media. Celebrities like Darren Sammy...

മതത്തെ മുറുകെപ്പിടിക്കുന്നവർ

Image
Photo: Spreadshirt   മതം എന്ന ആശയത്തെ ഒരു വിശ്വാസത്തിനുള്ളിൽ നിന്ന് നോക്കിക്കാണാൻ പറ്റുന്നതിലും സങ്കീർണ്ണമായിരിക്കുന്നു. ഒരു വ്യക്തിയുടെ മുന്നോട്ടുള്ള യാത്രയിൽ പല ഘട്ടങ്ങളിലും മതം  ഇടപെടുന്നു.ചില കാര്യങ്ങളിൽ അയാളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ശക്തി മറ്റൊന്നല്ല. 2014ൽ പുതിയ കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഭരണം സ്വന്തമാക്കിയ ശേഷം ഇവിടെ മതചിന്തകൾക്ക് വലിയ മാർക്കറ്റാണ്. ആളുകളിൽ എങ്ങനെയാണ് മതചിന്ത വളരുന്നത്? നമുക്ക് പരിശോധിക്കാം.  മതനേതാക്കൾ: ബാബാ രാംദേവ്, ജഗ്ഗി വാസുദേവ് എന്ന സദ്ഗുരു, രവിശങ്കർ, അമൃതാനന്ദമയി, പേരറിയാത്ത ഇസ്ലാം, ക്രിസ്റ്റ്യൻ മത പ്രഭാഷകർ ഇവരുടെയെല്ലാം പ്രഭാഷണങ്ങൾക്ക് ആളുകളുടെയിടയിൽ വലിയ സ്വാധീനമാണ്. ഇവരുടെ വാക്കുകൾക്ക് എന്തോ വലിയ ശക്തിയുള്ളതായി അവർ ധരിക്കുന്നു.  സാംസ്ക്കാരിക സംഘടനകൾ : വലതുപക്ഷ സംഘടനയായ RSS, VHP, ഇസ്ലാമിക പ്രസ്ഥാനമായ ജമായത്ത് പോലെയുള്ളവ അവരുടെ മതചിന്തകൾ ആളുകൾക്ക് പകർന്നുകൊടുക്കുന്നു. പല പരിപാടികൾ  സംഘടിപ്പിച്ചു അവരുടെ സംഘബലം തുറന്നുകാട്ടുന്നു.        രാഷ്രീയം: CAA വിരുദ്ധ പോരാട്ടം, ബാബ്‌റി മസ്ജിദ്-അയ...

Activism

Image
"Activists like you don't know a thing about this country or our problems. Look at this person/movement. They have done something good for society. That is called real empowerment. Why do you people go into the street and create ruckus?' This is an often repeated view we all come across from friends, peers and elders. It comes out as a reaction to the recent protests, both online and on the streets. These people assume that 'activists' do nothing constructive for society but simply divide it. Some of them call 'activists' attention-seeking. Is it true? No, it is not. Ask any activist. They will tell you that they are not seeking attention to themselves. They are urging you to look into the problem. But why isn't that happening? Probably because people are only looking at the person but not the idea. Then how is it justified to say they are attention-seeking people? We have hundreds of examples where activists are slammed for their choices. Most of the t...

സാമൂഹിക ജീവി

Image
'മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്'. ചെറിയ ക്ലാസ്സ് മുതൽ കേൾക്കുന്ന ഒരു നിരീക്ഷണമാണ്. ഒറ്റപ്പെടുന്നത്/ കൂട്ടില്ലാത്ത ജീവിതം എന്തോ വലിയ കുഴപ്പമാണെന്ന ധാരണ നമ്മൾ കൂടുതൽ പേരും പുലർത്തുന്നു. സ്മാർട്ടായ ആളുകളെയാണ് നമുക്ക് ഇഷ്ടം. ഉൾവലിഞ്ഞ പ്രകൃതക്കാരെ നമ്മൾ അധികം ശ്രദ്ധിക്കാറില്ല. അവർക്ക് അവരുടെ ലോകം, നമുക്ക് നമ്മുടെ  എന്ന മട്ടിൽ കൈയ്യൊഴിയുന്നു. "ഒന്നും മിണ്ടാനില്ലാത്തവരോട് എന്ത് പറയാനാണ്? അങ്ങനെയുള്ളവരെ നമ്മുടെ കളിചിരികളിൽ എങ്ങനെ  കൂട്ടും?" ഇങ്ങനെയൊക്കെയാണ് ചിന്തിക്കുക. നമ്മുടെ ചുറ്റും കൂടിനിൽക്കുന്നവരോട് സംസാരിക്കാൻ തന്നെ മതിയായ സമയം കിട്ടുന്നില്ല. പിന്നെ ഇവരെ എങ്ങനെ ശ്രദ്ധിക്കും?   ഫോട്ടോ: Pinterest ഇടയ്ക്കൊക്കെ ഇവരോട് സംസാരിക്കുമ്പോൾ "എല്ലാവരോടും സോഷ്യൽ ആയാലെന്താ" എന്ന ചോദ്യം കൂടുതൽ പേരും ചോദിക്കുമെന്ന് സംശയം കൂടാതെ പറയാം. ഇപ്പോഴത്തെ അവരുടെ രീതികളിൽ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന ഒരു തോന്നലിൽ നമ്മൾ പറയുന്നതാവാം. അവരെ 'സംസാരിച്ചു നേരേയാക്കാൻ' ശ്രമിക്കുന്നതാവാം. പക്ഷെ, അവരെ മനസ്സിലാക്കാൻ പോവാതെ, നമ്മളായി തന്നെ നിന്നുകൊണ്ട്, അഥവാ നമ്മുടെ മാത്രം വീക്ഷണകോണിൽ കാര്യ...

Her Story!

Image
Let us put this straight and clear. This is a continuous chain. Some of our loved ones may have fallen in it. They were targeted, hunted down by vicious men, to 'satisfy' their sexual hunger. It matters too little whether we feel sad or sympathetic for what they have gone through. Because we can't erase their memories. But we can be a supportive force to them. That is the sole motivation to write on this topic. To initiate a discussion and to remind you about those that you know.  First act   Let's call her Sheeba. She lost her mom at an early age. Her dad was irresponsible. She had no one to look up to at her home. She was attending tuition classes. She hoped to score good marks in her difficult subject. But what happened to her was a nightmare. We hope no one will have to go through her pain.  The tutor, a 'respectable man' gained control over her body. She was helpless and weak. A depressed girl with no one to support, she couldn't call out for help. She ...

Devika's suicide and Kerala's digital divide

Image
On June 4, the most literate State in India - Kerala, became one of the first in the world to adopt an online schooling system for the new academic year. Around 40 lakh students listened attentively to the classes telecasted on State-owned KITE-Victers channel. The government received widespread appreciation for resuming educational activities amid COVID-19 pandemic in a safe manner. On the same day, Devika, a 14-year-old girl from Valanchery, Malappuram, reportedly set herself ablaze over the pain of not able to attend the online classes. Her father, a daily wage labourer could not afford to buy a smartphone nor repair the TV- two essential mediums to make learning happen.  This is not just Devika's story. According to reports by the State government-appointed committee, around 2.5 lakh children in Kerala have no access to smartphones or TV. The government while announcing the 'Project First Bell' maintained that it is used as a trial basis in the initial week and promised...